Mukkam-673602

Mukkam-673602

Share

Mukkam is a town in the Kozhikode district, located 29 km east of Kozhikode city on the bank of river Iruvanjippuzha. Mukkam is populous in its market strength.

Mukkam is a small town in the Kozhikode district, located about 29 km east of Kozhikode city on the bank of river Iruvanjippuzha, one of the major tributary of River Chaliyar. Nearby places include Thiruvambady, Omassery, Mavoor, Koodaranji, Areacode, Anayamkunnu and Kunnamangalam. It is under the Thiruvambady Assembly Constituency. Nilambur-Koyilandi SH pass through here.The Mukkam town is now de

26/01/2019

Malayora Mahotsavam 2019

Photos from Mukkam-673602's post 26/01/2019

മലയോര മഹോത്സവം 2019. Malayora Mahotsavam 2019

Photos 28/03/2016
Thrikkudamanna Shivarathri 2016 ത്രിക്കുടമണ്ണ ശിവരാത്രി മഹോത്സവം 08/03/2016
Thrikkudamanna Temple Shivarathri Kodiyettam. 02/03/2016

ത്രിക്കുടമണ്ണ ശിവരാത്രി കൊടിയേറ്റം 2016

31/12/2015

May your New Year be filled with Adoration, Happiness, Warmth, and Cheer; and may you pass on these to those around you too. Cheers...

Photos 08/11/2015

Mukkam Municipality Election Results 2015 !!!

Iruvanji Puzha Views 10/10/2015

From Agastiamuzhi Bridge(Last Monsoon) & from New bridge at Mukkam

29/09/2015

പ്രിയപ്പെട്ട മൊയ്തീൻ, ഞങ്ങൾക്ക് അറിയാം ഈ കത്ത് ഒരിക്കലും നിങ്ങൾ കാണില്ല എന്ന്. എങ്കിലും... എഴുതാതിരിക്കാൻ ആവില്ല മാനൂ. കാരണം നിങ്ങളുടെ കഥ കണ്ണുനീർ പൊഴിക്കാതെ എനിക്ക് കാണാനായില്ല. എന്നു നിന്റെ മൊയ്തീൻ കണ്ട ഓരോ പ്രേക്ഷനും കരയുന്നുണ്ടാകും. അവരുടെയെല്ലാം കണ്ണുനീർ കൂടിയാണ് ഈ കത്ത്. ഇരവഴിഞ്ഞി പുഴയുടെ ആഴങ്ങളിലേക്ക് പോയ മാനുവിനെക്കാൾ ഞങ്ങളെ കരയിക്കുന്നത് മൊയ്തീന്റെ സ്വന്തം കാഞ്ചനയാണ്. ഇതൊരു കഥ മാത്രമാണെന്ന് മനസ്സിനെ എത്ര വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും അത് സാധിക്കില്ലല്ലോ, അനശ്വര പ്രണയത്തിന്റെ സ്മാരകമായി കാഞ്ചന ഇന്നും മുക്കത്ത് ജീവിക്കുകയല്ലേ. സിനിമകൾ കണ്ട് ഇതിനും മുമ്പും കരഞ്ഞിട്ടുണ്ട്. സുഖമോ ദേവിയിലെ താരയുടെയും സണ്ണിയുടെയും കഥ കണ്ടപ്പോൾ, കാലാപാനിയിലെ പാർവതിയുടെ കാത്തിരിപ്പിന്റെ കഥ കണ്ടപ്പോൾ, പക്ഷെയിലെ സേതുവേട്ടന്റെയും നന്ദിനിയുടെയും നഷ്ടപ്രണയം കണ്ടപ്പോഴൊക്കെ കരഞ്ഞിട്ടുണ്ട്. എന്നാൽ അതിനേക്കാളൊക്കെ പതിനായിരം ഇരട്ടി മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം മനസ്സിൽ നീറി നീറി പുകയുകയാണ്, വലിയൊരു തേങ്ങലായി, വിങ്ങലായി, വേദനയായി. ഇരുപത്തിയഞ്ചു വർഷം തമ്മിൽ കാണാതെ കത്തുകളിലൂടെ മാത്രം സംസാരിക്കുക. കത്തുകൾ നിരന്തരം പിടിക്കപ്പെട്ടപ്പോൾ സ്വന്തമായൊരു ലിപി ഉണ്ടാക്കുക, കാലത്തിനെ വകവെയ്ക്കാതെ പ്രണയിക്കുക ഇതൊക്കെ പുതുതലമുറയ്ക്ക് അത്ഭുതം തന്നെയാണ് മൊയ്തീൻ. ഇവിടെ പ്രണയമില്ലല്ലോ പ്രേമം മാത്രമല്ലേ ഒള്ളൂ. മുഖക്കുരു കണ്ടും തലമുടി കണ്ടും മാത്രം പ്രേമിക്കുന്നതും, ആ പ്രേമം തകരുമ്പോൾ കാമുകിയുടെ അനിയത്തിയെ പ്രേമിക്കുന്നതു
മല്ല പ്രണയം എന്ന് പഠിപ്പിച്ചു തരുകയാണ് നിങ്ങൾ. അനശ്വര പ്രണയം എന്താണ്? അത് നഷ്ടപ്പെടുമ്പോഴുള്ള വിങ്ങൽ എന്താണ് എന്നെല്ലാം ഓരോ അണുവിലും പ്രേക്ഷകനും അനുഭവിക്കുകയായിരുന്നു എന്നു നിന്റെ മൊയ്തീനീലൂടെ. മാനുക്ക ഇങ്ങക്ക് കാഞ്ചനയുടെ മുഖത്തിന്റെ മൊഞ്ചാണോ പിടിച്ചതെന്ന് സഹോദരി ചോദിക്കുമ്പോൾ നിങ്ങൾ പറയില്ലേ അവളുടെ മുഖത്തിനേക്കാൾ മൊഞ്ച് ഖൽബിനാണെന്ന്. അതെ മാനൂ നിങ്ങൾ പറഞ്ഞതാണ് ശരി അല്ല നിങ്ങളാണ് ശരി, ഖൽബിന്റെ മൊഞ്ചിനെ പ്രണയിച്ച് കാലം കഴിക്കാൻ നിങ്ങൾക്കെ സാധിക്കൂ. 25 വർഷത്തെ വീട്ടു തടങ്കലിനിടയിൽ ആകെ രണ്ടേ രണ്ടു തവണ മാത്രം കണ്ട് ഖൽബിനെ പ്രണയിച്ച് ജീവിച്ച നിങ്ങളുടെ പ്രണയം ഞങ്ങളുടെ ഖൽബിലും പടർന്നു കയറുകയാണ്. മരം ചുറ്റലുകളില്ലാതെ, ഐസ്ക്രീം നുണയാതെ, തീയറ്ററിലെ ഇരുട്ടിന്റെ മറയില്ലാതെ തമ്മിൽ കാണാതെ പ്രണയിക്കാൻ, പ്രണയത്തിനു വേണ്ടി പോരാടാൻ, തളരാതെ പിന്നെയും പ്രണയിക്കാൻ നിങ്ങൾക്കല്ലാതെ വേറെ ആർക്കു പറ്റും. എന്നിട്ടും വിധി എന്തിനായിരുന്നു ഈ ക്രൂരത കാട്ടിയത്. കാഞ്ചന ഒരുപാടു വട്ടം ചോദിച്ച് തളർന്ന ചോദ്യം പ്രേക്ഷകന് തമ്മിൽ തമ്മിൽ ചോദിക്കുകയാണ്. കാഞ്ചന ഈ കാലമത്രയും അനുഭവിക്കുന്ന വേദനയോളം വരില്ലെങ്കിലും ആ നീറ്റലിന്റെ ഒരു അംശം ഇന്നു പ്രേക്ഷകഹൃദയങ്ങളെയും വേദനിപ്പിക്കുന്നുണ്ട് മൊയ്തീൻ. ഞങ്ങൾക്കറിയാം സ്വർഗ്ഗത്തിന്റെ കാവാടത്തിലൊരു ഫുട്ബോൾ കളി നടക്കുന്നുണ്ടെങ്കിൽ, അതിന്റെയാരവം ഇങ്ങ് ഭൂമിയിൽ കാഞ്ചനമാലയ്ക്ക് കേൾക്കാം. മേഘങ്ങളെ പ്രകമ്പനം കൊളിച്ച് നക്ഷത്രകുഞ്ഞുങ്ങളെ മൊയ്തീൻ ഗോളാക്കി മാറ്റുന്നത് കണ്ണടച്ചാൽ കാഞ്ചനമാലയ്ക്ക് കാണാം. ജാതിയുടെയും മതത്തിന്റെയും മതൽക്കെട്ടുകളില്ലാതെ ഒരു മരണവാതിലിനപ്പുറം കാഞ്ചനയ്ക്കിന്നും മൊയ്തീനെ കാണാം, സംസാരിക്കാം, കത്തുകളിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. മരണത്തെ തോൽപ്പിക്കുന്ന നിങ്ങളുടെ പ്രണയം പ്രേക്ഷകരായ ഞങ്ങളും ഏറ്റെടുത്തിരിക്കുന്നു

Photos 21/09/2015

ഒരു കല്പിത പ്രണയകഥയേക്കാൾ മനോഹരവും അൽഭുതകരവും തീക്ഷ്ണവുമായ ജീവിത കഥ.യദാർത്ഥ പ്രണയത്തിന്റെ ശക്തി എന്തായിരിക്കുമെന്ന് ജീവിതത്തിലൂടെ വരച്ച് കാണിച്ചിരിക്കുകയാണ് മൊയതീന്റെ പ്രണയിനി കാഞ്ചന. അപൂർവ്വ പ്രണയജീവിതം കാഴ്ചവെച്ച മൊയ്തീനും കാഞ്ചനയും സ്നേഹം മറഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ട്ത്തിൽ ജീവിക്കുന്നവർക്ക് ഒരു പാഠപുസ്തകമായ്ത്തീരട്ടെ. മൊയ്തീൻ കാഞ്ചനമാല പ്രണയകഥ ഹൃദയസ്പർശിയായ രീതിയിൽ 'എന്നു നിന്റെ മൊയ്തീൻ' സിനിമയിലൂടെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ !!!

27/08/2015

ഈ കവിത ആരെങ്കിലും നമ്മെ മുഴുവനായി കേൾപ്പിച്ചിട്ടുണ്ടോ?

മാവേലി നാട് വാണീടും
കാലം

മാനുഷരെല്ലാരും ഒന്ന് പോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തെന്നാർക്കും ഒട്ടില്ല താനും

കള്ളവുമില്ല, ചതിവുമില്ല

എള്ളോളമില്ല പൊളിവചനം

തീണ്ടലുമില്ല
തൊടീലുമില്ല

വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾ വെച്ചുള്ള പൂജയില്ല

ജീവിയെകൊല്ലുന്ന യാഗമില്ല

ദല്ലാൾവഴി കീശ സേവയില്ല

വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല'

സാധുധനിക വിഭാഗമില്ല

മൂലധനത്തിൽ
ഞെരുക്കമില്ല

ആവതവരവർ ചെയ്തു നാട്ടിൽ

ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യ പഠിക്കാൻ വഴിയെവർക്കും

സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനും തുല്യമായി

വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം

കാലിക്കും കൂടി ചികിത്സ ചെയ്യാൻ

ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ

സൌഗതരെവം പരിഷ്ക്രുതരായി

സർവം ജയിച്ചു ഭരിച്ചു പോർന്നൂർ

ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു

ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു

കൌശലമാർന്നൊരു വാമനനെ

വിട്ടു, ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതി തന്റെ

ശീർഷം ചവിട്ടിയാ യാചകൻ

വർണ വിഭാഗ വ്യവസ്ഥ വന്നു

മന്നിടം തന്നെ നരകമാക്കി

മർത്യനെ മർത്യൻ അശുദ്ധമാക്കും

അയിത്ത പിശാചും കടന്നുകൂടി

തന്നിൽ അശക്തന്റെ മേലെ കേറും

തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും

സാധുജനതിൻ വിയർപ്പ് ഞെക്കി

നക്കികുടിച്ചു മടിയർ വീർത്തു

സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ

ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു

സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള

പാവകളെന്നു വരുത്തി തീർത്ത്

എത്ര നൂറ്റാണ്ടുകള നമ്മളേവം

ബുദ്ധിമുട്ടുന്നു സോദരരെ

നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം

ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ

ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം

സേവിപ്പരെ ചവിട്ടും മതം

നമ്മളെ തമ്മിൽ അകത്തും മതം

നമ്മൾ വെടിയണം നന്മ വരാൻ

സത്യവും ധർമ്മവും മാത്രമല്ലോ

സിദ്ധി വരുത്തുന്ന ശുദ്ധ മതം

ധ്യാനത്തിനാലേ പ്രബുദ്ധരായ

ദിവ്യരാൽ നിർദിഷ്ടമായ മതം

വാമനാദർശം വെടിഞ്ഞിടേണം

മാബലി വാഴ്ച വരുത്തിടേണം

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Website

Address


Kozhikode