05/09/2020
2019 സെപ്റ്റംബർ 5 , ഡിസംബറിൽ നടക്കാറുള്ള ലോ കോളേജ് ഇലക്ഷന് പതിവിൽ നിന്നും വ്യത്യസ്തമായി സെപ്റ്റംബർ മാസം നടക്കാൻ തീരുമാനിക്കുകയും അന്ന് നടന്ന ഇലക്ഷനിൽ മികച്ച ഭൂരിപക്ഷം നൽകിക്കൊണ്ട് തന്നെ SFI പാനലിൽ മത്സരിച്ച 21 ൽ 20 പേരെയും ലോ കോളേജിലെ വിദ്യാർഥികൾ നെഞ്ചിലേറ്റുകയും ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. പിന്നീട് കോളേജ് ഓണം അവധിക്കായി അടക്കുകയും എന്നാൽ സംസ്ഥാനത്ത് ഉണ്ടായ പ്രളയ സാഹചര്യത്തിൽ കോളേജ് സെപ്റ്റംബർ അവസാനത്തോട് കൂടിയാണ് തുറന്നത്...യൂണിയൻ സെപ്റ്റംബർ .. ൻ സത്യപ്രതിജ്ഞ ചെയ്തു.
പിന്നീട് സെപ്റ്റംബർ 24,25,26 തീയതികളിലായി *'കൊടിയേറ്റം 2K19'* എന്ന പേരിൽ മൂന്ന് ദിവസങ്ങളിലായി ബുക്ക് ഫെസ്റ്റ്, ഫിലിം ഫെസ്റ്റ്, വിവിധ മത്സര പരിപാടികൾ ഉൾപ്പെടുത്തി *Ethnic Fest* നടത്തുകയും ചെയ്തു.
പിന്നീട് യൂണിയൻ ഇലക്ഷൻ കാലഘട്ടത്തിൽ പറഞ്ഞതു പോലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ പരിപാടി നമ്മുടെ കോളേജിൽ വച്ച് ഒക്ടോബർ 15,16 തീയതികളിലായി *'The Darkest Period of Democracy'* എന്ന വിഷയത്തിൽ ഒരു സെമിനാർ നടത്തുകയുണ്ടായി. മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ രണ്ട് ദിവസങ്ങളിലായി പങ്കെടുത്തു.
യൂണിയന്റെ ഉത്ഘാടനം 2019 നവംബർ 8 ന് പ്രശസ്ത സിനിമ താരവും, ഗായകനുമായ വിനീത് ശ്രീനിവാസൻ നിർവഹിച്ചു.
ലോ കോളേജിലെ ഫുട്‌ബോൾ മാമാങ്കം ആയ *'Law college Premiere League'* നവംബർ 19,20,21 തീയതികളിലായി നടന്നു.
*'Indian Constitution @70'* എന്ന വിഷയത്തിൽ നവംബർ 27 ന് യൂണിയൻ *ചർച്ചാ വേദി* സംഘടിപ്പിച്ചു.
കോഴിക്കോട് ലോ കോളേജിന്റെ നിയമ യുദ്ധം ആയ *Nomikos Polemos* നാഷണൽ ലോ ഫെസ്റ്റ് നാല് ദിവസങ്ങളിൽ ഡിസംബർ 9,10 തീയതികളിലായി നമ്മുടെ കോളേജിലെ വിദ്യാർത്ഥികൾക്കും, 11,12 തീയതികളിൽ രാജ്യത്തെ മിക്ക ലോ കോളേജിലെ വിദ്യാർഥികളും പങ്കെടുത്ത നിയമ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഡിസംബർ 13 ന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ Citizenship Amendment Act പിൻവലിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥി മതിൽ തീർത്തു. CAA act കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി.
2020 ജനുവരി 21 ന് യൂണിയൻ Lecture Series തുടക്കം എന്ന നിലയിൽ *'Constitutional and Legal Aspects of Citizenship in India'* എന്ന വിഷയത്തിൽ ക്ലാസ് നടത്തി.
ജനുവരി 30 ന് Lecture Series ന്റെ ഭാഗമായി രണ്ടാമത്തെ lecture *'Cross Examination of Forensic Evidences'* എന്ന വിഷയത്തിൽ നടത്തി.
ഫെബ്രുവരി 5ന് യൂണിയൻ കലാവേദി സംഘടിപ്പിച്ചു.
ഫെബ്രുവരി 11,12 തീയതികളിലായി ലോ കോളേജിന്റെ കലാ മാമാങ്കമായ ഫൈൻ ആർട്‌സ് ഫെസ്റ്റ് *'Las Artes 2020- കാലപഭൂമിയിൽ കലയോടൊപ്പം'* എന്ന പേരിൽ സംഘടിപ്പിച്ചു.
ഫെബ്രുവരി 26,27,28 തീയതികളിൽ *'ESPORTES 2020'* എന്ന പേരിൽ *Inter Law College Sports Fest* സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ 13 ലോ കോളേജുകളിൽ നിന്നായി 100 ലേറെ വിദ്യാർഥികൾ പങ്കെടുത്തു.
മാർച്ച് 3 ന് 'ഇന്ത്യ ആരുടേതാണ്' എന്ന വിഷയത്തിൽ *ചർച്ചാ വേദി* സംഘടിപ്പിച്ചു.
മാർച്ച് 5 ന് ലോ കോളേജിലെ വിദ്യാർത്ഥികൾക്ക് മൂട്ട് കോർട്ടിനെ പറ്റി കൂടുതൽ മനസ്സിലാക്കുന്നതിനായി 'Moot Court Preparation' എന്ന വിഷയത്തിൽ Work Shop സംഘടിപ്പിച്ചു.
മാർച്ച് 10 ന് അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥിനികൾക്ക് 'Arm Wresling' മത്സരം സംഘടിപ്പിച്ചു.
പിന്നീട് കോവിഡ് കാലഘട്ടത്തിൽ നമ്മുടെ കോളേജ് അടച്ചെങ്കിലും ഓൺലൈനിലൂടെ വിവിധ മത്സരങ്ങളും ,
ലോ എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി 'Online Law Entrance Coaching' 2020 ജൂണ് മാസം നടത്തി.
Lecture Series ന്റെ തുടർച്ചയായി ഓണ്ലൈനിലൂടെ 'Quia Lex' എന്ന പേരിൽ Legal Webinar Series നിലവിൽ യൂണിയൻ നടത്തിക്കൊണ്ടിരിക്കുന്നു.
ഈ ഒരു കാലഘട്ടത്തിന്റെ സാഹചര്യത്തിൽ ഓണാഘോഷം *'ഓണാവാനോണം'* എന്ന പേരിൽ 2020 ആഗസ്റ്റ് 28,29,30 തീയതികളിൽ ഓൺലൈനായി സംഘടിപ്പിച്ചു.
ഇത് കൂടാതെ ചരിത്രത്തിൽ ആദ്യമായി യൂണിവേഴ്‌സിറ്റി A-Zone അത്ലറ്റിക്സിൽ നമ്മുടെ കോളേജിനെ പ്രതിനിധീകരിച്ചു ഒട്ടു മിക്ക ഇനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുപ്പിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
വൈകാതെ തന്നെ ലോ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സ്പോർട്സ് മാഗസിൻ ഇറക്കാൻ യൂണിയൻ തയ്യാറെടുക്കുന്നുണ്ട്. അത് പോലെ കോളേജ് മാഗസിനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
-- ഒരു വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
ഇനിയുള്ള ദിവസങ്ങളിലും മികച്ച പരിപാടികൾ ഏറ്റെടുത്തുകൊണ്ട് , വിദ്യാർഥികളുടെ വിഷമങ്ങൾ മനസ്സിലാക്കി കോണ്ട് അതൊക്കെ ഏറ്റെടുത്തു കൊണ്ട് അതിന് പരിഹാരം കാണുവാനും ഞങ്ങൾ കൂടെയുണ്ടാവും എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.....
*STUDENTS UNION GLCK 2019-20*

13/05/2020
22/04/2020
30/04/2019
22/02/2019
19/02/2019
30/01/2019
29/01/2019
14/01/2019
09/01/2019