19/01/2026
'സ്വന്തമായി വീട് പോലുമില്ലാത്ത മാതാപിതാക്കളുടെ കുട്ടികളാണ്, പതിനായിരകണക്കിന് രൂപയുടെ കോസ്റ്റും കലോത്സവത്തിന് ഉപയോഗിക്കേണ്ടി വരുന്നത്..
അടുത്ത കലോത്സവത്തിന് ഈ വിഷയം ഉറപ്പായും പരിശോധിക്കും..'
വിദ്യാഭ്യാസ മന്ത്രി..
ആ പറഞ്ഞതിൽ തുടർ ഭരണം 3.0 ഉറപ്പിച്ചു എന്ന് ഒരു ധ്വനി ഇല്ലേ..
11/07/2025
"സ്പോർട്സ് ക്വാട്ടയിൽ നിയമനം കിട്ടിയ കള്ളി ഷർട്ടുകാരൻ" . ഇന്നവന് സമരങ്ങളോട് പുച്ഛമാണെ ....
2011 - 2015 UDF സർക്കാർ കാലഘട്ടത്തിൽ DYFI സമരങ്ങൾ നടത്തി..
പ്രക്ഷുബ്ദ്ധമായ സമരങ്ങൾ ഞങ്ങളുടെ നേതാക്കളെ ആകെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു ...
മൃഗീയമായ പോലീസ് വേട്ട നടന്നു ... തലപൊട്ടിയും കൈകാൽ ഒടിഞ്ഞും ചെറുതും വലുതുമായ എല്ലാ സഖാക്കളും ആശുപത്രിയിൽ ആയി ...
യൂണിറ്റ് കമ്മറ്റി സഖാക്കൾ മുതൽ സംസഥാന നേതാക്കൾ വരെ ജാമ്യം കിട്ടാതെ 90 ദിവസം വരെ ജയിലിൽ ആയി ( RSS കാരുടെ കേസ് എഴുതി തള്ളുന്ന കാലം ആണ് )
സമരം അവസാനിച്ചില്ല സഖാക്കൾ തെരുവിൽ ഉറക്കെ മുദ്രവാക്ക്യം വിളിച്ചു ....
"യുവാക്കൾക്ക് തൊഴിൽ എവിടെ സർക്കാരെ ...
PSC നോക്കുകുത്തിയോ സർക്കാരേ ...
തെരുവിൽ നിൽക്കും യുവതാരങ്ങളെ മറന്നു പോയോ സർക്കാരേ ".
സമരങ്ങളുടെ ആവിശ്യങ്ങൾ പലതായിരുന്നു..
സമര ചൂട് കേരളം ആകെ അലയടിച്ചു ...
സമരങ്ങളുടെ ഭാഗമായി ഒരു ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വന്നു ... അതിനെ സഖാവ് പിണറായി വിജയൻ നയിക്കാൻ എത്തി ....
അന്ന് സമരങ്ങളിലെ ഒരു മുദ്രവാഖ്യം സർക്കാർ നടപ്പിലാക്കി ...
യുവതാരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ സർക്കാർ ജോലി നൽകി അവരെ ചേർത്തു പിടിച്ചു ...
കാലം കടന്നു പോയി സമരങ്ങൾ ഇന്നും തെരുവിൽ നടക്കുന്നു ....
എന്നാൽ ആ സമരത്തിന്റെ ഭാഗമായി കിട്ടിയ അവകാശത്തിന്റെ കസേരയിൽ ഇരുന്നു ഇന്നും കള്ളി ഷർട്ടിട്ട കരിങ്കാലികൾ പരിഹസിച്ചു "ഇവനൊക്കെ ആരാ"
അത് കൊണ്ട് സമരങ്ങൾ ഇല്ലാതാകില്ലല്ലോ ....
©️✍️✍️✍️©️
09/07/2025
ഞാൻ എന്ത് കൊണ്ട് പണിമുടക്കിന്റെ ഭാഗമാകുന്നു ?
അപ്രന്റിസ് അത്രേ പറ്റു !!
ഫ്രണ്ടസ് എന്ന മലയാള
സിനിമയിൽ ജഗതി ശ്രീകുമാറിന്റെ
പ്രസിദ്ധമായ ഡയലോഗ്
ചിലരെങ്കിലും മറന്ന് കാണില്ല.
ചക്കച്ചാം പറമ്പിൽ ലാസർ
കൊട്ടാരം പെയിന്റ് അടിച്ച്
കൊടുക്കുന്ന കോൺട്രാക്ടറാണ് .
അയാളുടെ മരുമോനാണ് ശ്രീനിവാസൻ.
അപ്പോഴാണ് മുകേഷും, ജയറാമും
പോണ്ടിച്ചേരിയിൽ വരുന്നത്.
അവരെ ജോലിക്കെടുത്താൽ
ശബളം ആര് കൊടുക്കും??
ശ്രീനിവാസന്റെ തന്നെ ഉത്തരം നൽകി
"അപ്രന്റിസ് ആക്കാം"...
"എങ്കിൽ നമ്മുക്ക് എല്ലാവരേയും അപ്രന്റിസ് ആക്കിയാലോടാ ജോയി "
1999 ൽ ജഗതി തമാശക്ക് പറഞ്ഞ
ആശയം നരേന്ദ്ര മോദി സർക്കാർ
ഇപ്പോൾ പ്രാവർത്തികമാക്കി
സോഷ്യൽ സെക്യൂരിറ്റി കോഡ് 2020
എന്നൊരു നിയമം ഉണ്ട്
നിലവിലുണ്ടായിരുന്ന നിലവിലുള്ള
9 നിയമങ്ങൾ ഭേദഗതി ചെയ്ത്
ലഘുകരിച്ചതാണ്
സാമൂഹ്യസുരക്ഷാ കോഡ്
എന്ന പുതിയ നിയമം
ഒരു സ്ഥാപനത്തിലെ
ജീവനക്കാരുടെ 30% വരെ
ഇത്തരം അപ്രന്റിസുകളെ നിയമിക്കാം
ശബളം കൊടുക്കണ്ട പകരം
എന്തെലും നക്കാപിച്ച കൊടുത്താൽ മതി
പഴയ നിയമപ്രകാരം
മിനിമം കൂലി നൽകാത്ത
ചക്കച്ചാംപറമ്പിൽ ലാസറിന്
5 വർഷത്തെ തടവും പിഴയും
ലഭിക്കുമായിരുന്നു.
ഇനി തടവുശിക്ഷ ഇല്ല.
ആഹാ !! എത്ര മനോഹരമായ ആചാരം!!
അനീതി ആണെന്ന് തോന്നുണ്ടോ ??
എന്ന് കരുതി മുതലാളിയോട്
സമരം ചെയ്യാനോ
കൊടി പിടിക്കാനോ
ഒന്നും കഴിയില്ല
കാരണം പണിമുടക്കണമെങ്കിൽ
ആദ്യം ഒരു നോട്ടീസ്
കൊടുക്കണം. അപ്പോ മുതലാളി
ആ നോട്ടീസ് കൊണ്ടുപോയി
ഒരു കൺസിലീയേഷൻ ഒാഫീസറുടെ
അടുത്ത് കൊടുക്കും
കൺസീലിയേഷൻ ഒാഫീസർ
തൊഴിലാളിക്ക് മറ്റൊരു നോട്ടീസ് കൊടുക്കും
അതോടെ പണിമുടക്കരുത്.
ഇനി ഒരു ദിവസം പണിമുടക്കി
എന്നിരിക്കട്ടെ അതോടെ
മുതലാളി നിങ്ങളുടെ ഏട്ട് ദിവസത്തെ
ശബളം കട്ട് ചെയ്യും
അതാണ് പുതിയ നിയമത്തിന്റെ കേമം !!
ഇനി മറ്റെ കൺസീലിയേഷൻ ആപ്പീസർക്ക് തോന്നുമ്പോൾ
റിപ്പോർട്ട് കൊടുത്താൽ മതി. അത് വരെ പണിമുടക്കുകയേ ചെയ്യരുത്
ഇത് എന്തൊരു കോപ്പിലെ നിയമം
ആണെന്ന് വെച്ച്
കോടതിയിൽ കൊണ്ടുപോയി
ഒരു കേസ് കൊടുക്കാം
എന്ന് വെച്ചാലോ
പണ്ട് ആണെങ്കിൽ
മുതലാളിക്ക് തോന്നിയ പടി
പിരിച്ച് വിടാൻ കഴിയില്ല
കാരണം ഇന്നലെ വരെ
വ്യവസായതർക്കനിയമത്തിലെ
സെക്ഷൻ 31(1) പ്രകാരം
തൊഴിലാളി കോടതിയിൽ
കേസ് കൊടുത്താൽ
അന്തിമ തീരുമാനം ആവും വരെ
അച്ചടക്കനടപടി എടുക്കാൻ
മുതലാളിക്ക് അനുവാദമില്ല.
ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020
പ്രകാരം അതിനും പറ്റില്ല
പുതിയ കോഡിൽ അത് എടുത്തു കളഞ്ഞു.
ബന്ധപ്പെട്ട ഫോറങ്ങളിൽ പരാതിയോ
തർക്കമോ നിലനിൽക്കുമ്പോൾ തന്നെ
തൊഴിലാളിയെ സസ്പെൻ്റ് ചെയ്യാനോ
പിരിച്ചുവിടാനോ തൊഴിലുടമക്ക് അനുവാദം നൽകിയിരിക്കുകയാണ്.
എന്നാൽ പണിമുടക്കാം
എന്ന് വെച്ചാലോ
പണിമുടക്ക് നോട്ടീസ് നൽകിയാൽ
മാനേജ്മെന്റോ
തൊഴിൽ വകുപ്പോ ചർച്ചക്ക് വിളിക്കണം.
ചർച്ച നടക്കുന്ന കാലത്തോളം
പിന്നെ പണിമുടക്കം നടത്താൻ അവകാശമില്ല.
ഫലത്തിൽ പണിമുടക്ക് നിരോധിക്കാൻ ഏത് മേഖലയിലും മറ്റേ കൺസീലിയേഷൻ
ആപ്പീസർ ചർച്ചക്ക് വിളിച്ചാൽ മാത്രം മതി
തീരുമാനം എടുക്കണ്ട
പുതിയ ലേബർ കോഡുകളുടെ
പരീക്ഷണം തുടങ്ങി വച്ചത്
രാജസ്ഥാനിലെ BJP ഗവൺമെൻറായിരുന്നു.
ഈ നയങ്ങൾ നടപ്പാക്കാൻ
എല്ലാ സംസ്ഥാന സർക്കാരുകളോടും
കേന്ദ്ര സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
മധ്യപ്രദേശ്, മഹാരാഷ്ട്ര,
ആന്ധ്രപ്രദേശ്, ഹരിയാന
തുടങ്ങിയ സംസ്ഥാന സർക്കാരുകൾ
ആ നിർദ്ദേശം നടപ്പിലാക്കി.
പിന്നീടത് രാജ്യത്തിന് മൊത്തം ബാധകമായ വിഞ്ജാപനങ്ങളും ലേബർ കോഡുകളുമായി കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോകുകയാണ് .
കേരളത്തിലെ ഇടതുപക്ഷ സർക്കാർ
മാത്രമാണ് ഇതിനെ എതിർത്തതും
നടപ്പാക്കാതെ ചെറുത്തു നിൽക്കുന്നതും.
കാരണം തൊഴിൽ എന്നത് കേന്ദ്രത്തിന്റേയും
സംസ്ഥാനങ്ങളുടെയും കൺകറൻറ് ലിസ്റ്റിൽ പെട്ട വിഷയമാണ്. കേരളത്തിൽ കയറി
കളിക്കണ്ട
നിലവിലുളള നിയമം വിജ്ഞാപനം
ചെയ്യപ്പെട്ടാൽ എന്റെ സഹപ്രവർത്തരായ
ഏത് മാധ്യമപ്രവർത്തകനേയും
വേണ്ടി വന്നാൽ നോട്ടീസ് തന്ന് ഒഴിവാക്കാം.
നിങ്ങൾക്ക് തൊഴിൽ സുരക്ഷിതത്വം
തന്നിരുന്ന
The Working Journalists and Other
Newspaper Employees
(Conditions of Service)
and Miscellaneous Provisions Act 1955
ഇല്ലാതായി
ഇനി വേജ് ബോർഡ് ഇല്ല
മുതലാളി കനിവ് തോന്നി
വല്ലോം കൂട്ടി തന്നാൽ
അത്രയും ഭാഗ്യം
യഥാർത്ഥത്തിൽ തൊഴിലാളികൾക്കെതിരായ കോർപ്പറേറ്റുകളുടെ മാനിഫെസ്റ്റോ
ആണ് ഈ 4 ലേബർ കോഡുകൾ.
2014നു ശേഷം കോർപ്പറേറ്റ്
മേധാവികളുമായി അനവധി തവണ
കൂടിയാലോചന നടത്തിയ
കേന്ദ്ര സർക്കാർ ഒരിക്കൽ പോലും
ഇന്ത്യൻ ലേബർ കോൺഫറൻസ്
വിളിച്ചു ചേർക്കാൻ തയ്യാറായില്ല
സർക്കാരും തൊഴിലുടമകളും
തൊഴിലാളി പ്രതിനിധികളും
അടങ്ങുന്ന ജനാധിപത്യപരമായ ഈ
ത്രികക്ഷി വേദി ഫലത്തിൽ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്.
ഭരണഘടന ഉറപ്പു നൽകുന്ന
മൗലിക അവകാശങ്ങൾ
പോലും ഇല്ലാത്ത കൂലിയടിമകളുടെ
നാടായി ഇന്ത്യ മാറും.
അത് കൊണ്ടാണ് ഞാൻ പണിമുടക്കുന്നത്
ഇനിയും കുറെയേറെ
വിശദീകരിക്കാൻ ഉണ്ട്
തൽകാലം നിർത്തുന്നു.
Copy...
10/06/2024
പ്രമേഹത്തിന് 2 വർഷമോ അതിൽ കൂടുതലോ കാലമായി ചികിത്സ എടുക്കുന്ന രോഗികളുടെ പാദ പരിശോധനയാണ് നടത്തുന്നത്.
24/12/2023
നിങ്ങളുടെ പടിയിറക്കം
എത്ര മാത്രം നിശബ്ദതയാണ്............
അന്തി ചർച്ച ഇല്ല
അഭിപ്രായം ആരായലുകൾ ഇല്ല......
വിയോജിപ്പുകൾ ഇല്ല
ഇംഗ്ലീഷ് അക്ഷരമാല കൊണ്ട് നറുക്കെടുപ്പ് ഇല്ല......
ഗ്രൂപ്പ് പോര് ഇല്ല
ഹൈകമാന്റ് ഇല്ല
ആഗ്രഹം പ്രകടിപ്പിക്കൽ ഇല്ല.....
കാലാവധി അവസാനിക്കുന്നു
തീരുമാനങ്ങൾ നടപ്പിലാക്കുന്നു......
സംതൃപ്തിയോടെ മികച്ച അടയാളപെടുത്തലുകളുമായി
നന്ദി രേഖപ്പെടുത്തി മടങ്ങുന്നു............
ശാന്തമായി
പുതിയ വ്യക്തികൾ ഉത്തരവാദിത്ത്വങ്ങളിൽ........
ഇങ്ങനെ സാധ്യമാകുന്ന ഇടത്തിന്
ഒറ്റപേര്
#ഇടതുപക്ഷ_ജനാധിപത്യ_മുന്നണി🔥🔥
Coming soon 🔥
01/12/2023
പേരാമ്പ്രയിൽ റവന്യൂജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയിഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് നിർദേശം നൽകി.അൺ എയിഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് മാനേജർക്ക് നിർദേശം നൽകിയത്. അടിയന്തിരമായി നടപടി സ്വീകരിക്കാൻ ആണ് നിർദേശം നൽകിയത്. ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ല. എന്നാൽ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച് എസിലെ ഹെഡ്മിസ്ട്രസ് സി റോസിലി സ്വമേധയാ സർക്കുലർ ഇരിക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു ബന്ധവുമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു അറിവും ഇല്ലാത്ത കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ആണ് പിരിവ് എന്ന് കൂടി ഹെഡ്‌മിസ്ട്രസിന്റെ സർക്കുലറിൽ ഉണ്ട്. ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. ഇത് വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണാജനകവുമാണ്. ഇതിനെതിരെയും നടപടിയുണ്ടാകും.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
ദൈനംദിന കാര്യങ്ങൾ അല്ലാതെ, കൃത്യമായ നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാതെ സ്കൂൾ തലത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്കൂളുകൾ തയ്യാറാകരുത്. വിദ്യാർഥികളിൽ നിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ല. അങ്ങിനെ അല്ലാത്ത പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകും.
29/11/2023
കേട്ടാലറക്കുന്ന തെറികളും കണ്ണു പൊത്തി പോകുന്ന അശ്ലീല കമന്റുകളുമായി സഖാവ് മുഹമ്മദ് റിയാസിന്റെ പോസ്റ്റിൽ പെറ്റു കിടക്കുന്നുണ്ട് കോൺഗ്രസിന്റെ
പുതിയ സൈബർ ടീം.
നേതൃത്വം കൊടുക്കുന്നത് കോൺഗ്രസിന്റെ സൈബർ ടീം മേധാവി തന്നെ.
‘അമ്മോസനും മരുമോനും’ എന്ന് തുടങ്ങി വ്യക്തിപരമായ പരാമർശങ്ങളുമായി പേരിനൊപ്പമുള്ള വിദ്യാഭ്യാസ യോഗ്യതകളോട് ഒട്ടും നീതി പുലർത്താത്ത ഒറ്റപ്പാലത്തെ ആ മനുഷ്യമൃഗം പോസ്റ്റുകളായും കമന്റുകളായും സഖാവ് റിയാസിനെതിരെ ആക്ഷേപകരമായി എഴുതി കൊണ്ടേയിരിക്കുന്നു.
എന്താണിവരെ പ്രകോപിപ്പിക്കുന്നത് എന്നല്ലേ,
അതിന്റെ ഉത്തരം മന്ത്രിയുടെ ഫേസ്ബുക് പേജിൽ പോയാൽ കാണാം.
2024 ഇൽ എൽഡിഎഫ് സർക്കാർ നാടിന് സമർപ്പിക്കാൻ പോകുന്ന സ്വപ്ന പദ്ധതിയായ തലശ്ശേരി മാഹി ബൈപാസ് റോഡിലൂടെയുള്ള സഖാവ് റിയാസിന്റെ മോർണിംഗ് വാക്ക് വീഡിയോ ഇതിനോടകം രണ്ടു മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു.
മണിക്കൂറുകൾ വേണ്ടി വരുന്ന തലശ്ശേരി വടകര യാത്രക്ക് പതിനഞ്ചു മിനിറ്റുകൾ മാത്രം മതിയാവുന്ന ആ റോഡിനെ കുറിച്ചുള്ള വീഡിയോക്ക് താഴെ വരുന്ന പൊതു ജനങ്ങളുടെ കമന്റുകൾ ഒരു ജനപ്രതിനിധിയെങ്ങിനെ മനുഷ്യരെ സ്വാധീനിക്കും എന്നതിന്റെ തെളിവാണ്.
എലിയും പെരുച്ചാഴിയും പാറ്റയും പഴുതാരയും പെറ്റു കിടന്നിരുന്ന പി ഡബ്ലിയു ഡി റെസ്റ്റ് ഹൗസുകളുടെ മുഖം മുഴുവനായും നവീകരിച്ചു പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തതിലൂടെ സർക്കാരിന് ലഭ്യമായ കോടി കണക്കിന് രൂപയെ കുറിച്ചും പൊതു ജനങ്ങൾക്കും വിശിഷ്യാ സ്ത്രീകൾക്കും അതിലൂടെ കൈവന്ന സൗകര്യത്തെ കുറിച്ചും വിവരിക്കുന്ന മറ്റൊരു വീഡിയോ ഒന്നര മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു.
ഒരു മന്ത്രിയെന്ന നിലക്ക് ഞങ്ങൾ ആഗ്രഹിക്കുന്നത് ഇതാണ് എന്നർത്ഥം വരുന്ന സ്വഭാവത്തിൽ ഇത് വരെ രാഷ്ട്രീയം പറയാത്ത നിരവധി പ്രൊഫൈലുകളുടെ കമന്റുകൾ പോസ്റ്റിനടിയിൽ ഉണ്ട്.
കേരളത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ,
ഉറക്കമൊഴിച്ചും അക്ഷീണമായും
ജനങ്ങളിലേക്ക് എത്തിക്കാൻ കഠിനാധ്വാനം ചെയ്യുന്ന,
സഖാവിന് തിരിച്ചു ജനങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയുമാണ് കോൺഗ്രസ് സൈബർ സംഘത്തെ പ്രകോപിപ്പിക്കുന്നത്.
'അമ്മോസനും മരുമോനും'
എന്നു ആക്ഷേപ രീതിയിൽ ആക്രമിക്കാൻ വരുന്നവരോട് സഖാവിന്റെ മറുപടി 'ആ ബന്ധം ഒരു യാഥാർഥ്യമാണല്ലോ അതെനിക്ക് ആക്ഷേപമേയല്ല' എന്നാണ്.
'നിങ്ങൾക്ക് വ്യക്തിപരമായല്ലാതെ,
മറ്റെന്തെങ്കിലും വിമർശനമുണ്ടോ..
ഉണ്ടെങ്കിൽ പറയൂ, അതെനിക്ക് പരിഹരിക്കാൻ ആണ്' എന്നാണ്..!
സുഖകരവും സ്വാസ്ഥ്യവുമായ ഒരു ജീവിതം തിരഞ്ഞെടുക്കാൻ സ്വാഭാവികമായി തന്നെ വ്യക്തിപരമായ ജീവിതത്തിൽ അവസരമുണ്ടായിരിക്കെ,
അതവഗണിച്ചു,
ചെങ്കൊടി പിടിച്ചു,
തീയിലേക്ക് ചാടാൻ മടി കാണിക്കാതെ,
സമര മുഖങ്ങളിൽ അഗ്നിയായ,
രാത്രിയോ പകലോ എന്നില്ലാതെ,
തന്നെ വിശ്വസിക്കുന്ന ജനങ്ങൾക്ക് വേണ്ടിയും,
തന്റെ സഖാക്കൾക്ക് വേണ്ടിയും,
എന്തിനും തയ്യാറാവുന്ന,
ആ മനുഷ്യനെ തോൽപ്പിക്കാൻ കോൺഗ്രസിന്റെ സൈബർ ടീം ആയിരം ജന്മങ്ങൾ ജനിക്കണം..!
ജനങ്ങൾ,സഖാക്കൾ ഒപ്പമുണ്ട്,
സഖാവ് മുഹമ്മദ് റിയാസ് 🔥
Copied