Thurayurinte hrudayapaksham

Thurayurinte hrudayapaksham

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thurayurinte hrudayapaksham, Landmark & historical place, thurayur payyyoli, Kozhikode.

20/12/2021

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തൻ്റെ ഉള്ളിലിരിപ്പിനനുസരിച്ച് നടക്കുന്നില്ലെന്ന പേരിൽ കുത്തിയും കത്തിച്ചും കൊന്ന് കളഞ്ഞു. അയാൾ ആത്മഹത്യ ചെയ്യുന്നു. (അതയാളുടെ തീരുമാനമാണ്). ആദ്യത്തെ മനുഷ്യന് രണ്ടാമത്തെ മനുഷ്യനോട് പ്രണയമായിരുന്നെന്ന്!
ആധുനിക സമൂഹത്തിന് ഒട്ടും ദഹിക്കാനിടയില്ലാത്ത വിചിത്ര വാദങ്ങളുമായി കൊലപാതകത്തിന് ന്യായീകരണം നടത്തുകയാണ് ഒരു കൂട്ടർ. (ഇതുവരെ മങ്ങിയ വെളിച്ചത്തിലായിരുന്ന വർഗ്ഗീയ വാദികൾ നിറപ്പകിട്ടോടെ സ്ക്രീനിൽ തെളിയുന്നു.)
തൻ്റെ ഇംഗിതങ്ങൾക്ക് പുറത്ത് പോകുന്നയാൾ തീർത്തുകളയപ്പെടണമെന്ന വാദം താൻകോയ്മയുടെ ആണിടങ്ങളിലും കാലങ്ങളായി അതിന് കീഴ്പ്പെട്ട് ശീലിച്ച പെണ്ണിടങ്ങളിലും ഇളക്കം സൃഷ്ടിക്കുന്നുമുണ്ട്. ആധുനിക സമൂഹത്തിൻ്റെ മനുഷ്യൻ്റെ ബോധത്തിന് നേരെയാണ് ആക്രമണം. ആണിന് കീഴ്പ്പെടാത്ത പെണ്ണിന്, ജാതിച്ചടങ്ങൾക്ക് പുറത്ത് പോകുന്ന മനുഷ്യന് , വർഗ്ഗീയതയ്ക്ക് വിലങ്ങ് തീർക്കുന്ന മതേതര ജീവികൾക്ക് മരണം വിധിക്കാൻ നമ്മുടെ ബോധം തകരാൻ കാത്തിരിക്കയാണവർ.

01/07/2017

ഈ മാതൃക ആരൊക്കെ സ്വീകരിക്കും...
(ഹ പ്രോഫിറ്റും ഉണ്ടാക്കാം മാഷേ.. )

02/05/2017

തന്റെ സുഹൃത്തിനെ അറിയിക്കാതെ അവന്റെ ലഗേജിൽ കഞ്ചാവ് വച്ച് കൊലക്കെറിയാൻ ശ്രമിച്ച നരാധമൻമാർക്കായി വാദിക്കേണ്ടി വരുന്ന രാഷ്ട്രീയ ഗതികേടിലാണ് തുറയൂരിലെ ലീഗ് ! ഭയപ്പാടിലാണ് ലീഗ് എന്തെന്നോ, കഞ്ചാവ് കേസിൽ പെടുന്നവരെ സഹായിച്ചില്ലെങ്കിൽ ലീഗ് ബാക്കിയാകില്ല എന്ന ഭയം. പിടിച്ച് നിൽപ്പിന് ലീഗൊരു പ്രതിരോധ ഫാക്ടറി തുറന്നിരിക്കയാണ്. ഉത്പ്പനം പറയുന്നു കഞ്ചാവ് പോയിട്ട് 'ക' പോലും മ്മടെ കുട്യേക്ക് അറിയില്ലാന്ന്. ....ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്ന ടെക്നോളജി.
ഒരാളും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരി കച്ചോടത്തിന് പോകില്ലല്ലോ, എന്നാൽ കൂട്ടുകാരനെ വഞ്ചിച്ച് കൊലയ്ക്കെറിഞ്ഞ് കൊടുക്കുന്ന കച്ചോടക്കാർക്കായി വാദവുമായി എത്തുമ്പോൾ ലീഗ് ആകെ അപഹസിക്കപ്പെടുകയാണ്. മാത്രമല്ല, ലഹരി കച്ചോടവും ലീഗിന്റെ ഭാഗമാകുകയാണ്.

കഞ്ചാവ് മാഫിയകൾ തുറയൂരിനെ താവളമാക്കുകയാണ് എന്നത് അടുത്ത കാലത്തെ സംഭവങ്ങളിൽ വ്യക്തമാണ്. ഉത്സവകാലത്തെ മുഖം മറച്ച് എത്തുന്ന അക്രമകാരികൾ,
തോട്ടിൽ പൊങ്ങിയ ഷാജിയുടെ മൃതശരീരം, മുബാറക്കിന്റെ മരണം, മകൻ ഉമ്മയെ കുത്തി കൊല്ലാൻ ശ്രമിച്ചത് എല്ലാം ഇതുമായി കൂട്ടി വായിക്കാൻ കഴിയണം. അങ്ങനെ ആ വായന ശരിയെങ്കിൽ എത്ര ഭീതിതമാണ് സംഗതിയെന്ന് മനസ്സിലാകും.
ഒരു യൗവനവും വഴിപിഴയ്ക്കാൻ പാടില്ല. അതിനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് മാത്രമല്ല, യുവജന, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാമുണ്ട. സമൂഹത്തോടുള്ള ,നാളെയോടുള്ള ആ വലിയ ഉത്തരവാദിത്തം വിരോധങ്ങൾ മാറ്റി വച്ച് കൂട്ടായി നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷയാണ്.

വെറും പ്രതീക്ഷയല്ല, നല്ല ഉശിരുള്ള പ്രതീക്ഷ.

15/02/2017

അപക്വമായ ഇടപെടലുകൾ നമ്മുടെ തുറയൂരിൽ ഒരു ഉമ്മയുടെ ജീവനെടുത്തിരിക്കുന്നു.
കൊച്ചു കുഞ്ഞുങ്ങൾക്ക് അവരുടെ പുന്നാര ഉമ്മച്ചിയെ നഷ്ടപ്പെടുത്തിയിരിക്കുന്നു.
ആ കണ്ണീരൊപ്പുവാൻ അവർക്കിനി ഉമ്മയില്ല. സ്നേഹനിധികളായ ഇഹലോകവാസികൾക്ക് വിടചൊല്ലി കൊണ്ട് ആ ഉമ്മ തൊടുത്തുവിട്ടതൊരു പ്രതിഷേധമാണ്. മറവു ചെയ്ത മണ്ണിനടിയിൽ ആ പ്രതിഷേധം മൂടപ്പെട്ടു കൂടാ. യാഥാസ്തിക ബോധം കുറ്റവാളികളെ രക്ഷപ്പെടുത്തുകയേ ഉള്ളൂ. പരേതയ്ക്ക് നീതി കിട്ടും വരെ ആ പ്രതിഷേധകാറ്റ് കൊടുങ്കാറ്റായി വീശണം.
സമഗ്ര അന്വേഷണം ഉണ്ടാകണം.

14/01/2017

അവർ നാക്കറുക്കുമെന്ന് പറയുമ്പോളെങ്കിലും ചലിച്ചു തുടങ്ങണം നമ്മുടെ നാക്കുകൾ'

Photos 05/11/2016
28/09/2016

തുറയൂർ സുരക്ഷിതമോ? ജാഗ്രത !

അന്യസംസ്ഥാന തൊഴിലാളികളിൽ പലരും നാടുനീളെ നടത്തിയ പരാക്രമങ്ങളുടെ കഥകൾ നമ്മളേറെ കേട്ടു കഴിഞ്ഞിരിക്കുന്നു. ആ നരാധമൻമാരുടെ ചേഷ്ടകളിൽ നാം അമർഷം കൊണ്ടു. കയ്യിൽ കിട്ടിയാൽ തച്ചു കൊല്ലണം എന്ന് തമ്മിൽ പറഞ്ഞു. ആ നാട്ടുകാരുടെ ജാഗ്രത കുറവിനെ നാം പഴിച്ചു.
സൗമ്യയ്ക്കും ജിഷയ്ക്കും സംഭവിച്ച കൊടും ദുരന്തങ്ങൾ എന്നല്ല ഒരു പോറലുപോലും നമ്മുടെ സഹോദരികൾക്ക് കുഞ്ഞനിയത്തിമാർക്ക് പൊന്നു മക്കൾക്ക് തന്നെയും സംഭിച്ചുകൂട.

വലിയ വായിൽ പ്രസംഗം നടത്തുന്ന പൊന്നാ ങ്ങളമാർ എന്ത് ജാഗ്രതയാണ് ഇതേവരെ ഈ വിഷയത്തിൽ പുലർത്തിയത്? ഉത്തരേന്ത്യയിൽ നിന്ന് പെരുമ്പാവൂരേക്കുള്ള ദൂരമില്ല ,അവിടുന്ന് നമ്മുടെ മുറ്റത്തേക്ക് എന്ന തിരിച്ചറിവ് തുറയൂരിനെ ജാഗരൂകരാക്കിയേ തീരൂ.

ഒരു മേൽവിലാസവുമില്ലാതെ നാട്ടിലെത്തുന്നവർ തിരിച്ചറിയപ്പെടാത്തവൻ എന്ന നിലയ്ക്ക് ഭയമേതുമില്ലാതെ സകല ദ്രോഹവും ചെയ്തു കൂട്ടുന്നു.
ചുറ്റുവട്ടത്ത് നടക്കുന്ന നിർമ്മാണ പ്രവൃത്തികളിൽ ആരൊക്കെയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം. ഇത്തരക്കാരുണ്ടെങ്കിൽ അവരുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി ആവശ്യപ്പെട്ടു കൂടെ?, അവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ നമ്മുടെ ഫോണിൽ പകർത്തിക്കൂടെ?
ഇത്തരക്കാർ താമസിക്കുന്ന ഇടങ്ങളിൽ ഇടയ്ക്കിടെ ഈ ഉദ്ദേശത്തോടെ നമുക്ക് സന്ദർശനമായിക്കൂടെ? വഴിയിലൂടെ പോകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ചിത്രവും നമ്മുടെ ഫോണിലേക്ക് പകർത്താം.
ഇവരെയൊക്കെ ജോലിക്ക് നിർത്തുന്ന ആളുകൾ (contractors) ഇവരുടെ മുഴുവൻ ഡീറ്റെയിൽസ് വിരലടയാളവും ഫോട്ടോയുമുൾപ്പെടെ വാങ്ങി വെച്ചിരിക്കണമെന്ന് നാം തീരുമാനിക്കുന്നു.

തിരിച്ചറിയപ്പെടാത്ത എളുപ്പം ബന്ധപ്പെടാൻ കഴിയാത്ത ഒരാളും നമ്മുടെ തുറയൂരിൽ ജോലിയ്ക്കായി എത്തരുത് എന്ന് ഉറച്ച നിലപാട് തുറയൂർ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടതുണ്ട്.
'ജാഗ്രത ' വെറുതെ പറഞ്ഞു പോകാനുള്ളതല്ല അത് പാലിക്കാനുള്ളതാണ്. നമ്മുടെ കൊച്ചുഗ്രാമമെങ്കിലും സുരക്ഷിതമെന്ന് നമുക്കു്റപ്പാക്കാം.

28/09/2016

അന്യസംസ്ഥാന തൊഴിലാളികളിൽ പലരും നാടുനീളെ നടത്തിയ പരാക്രമങ്ങളുടെ കഥകൾ നമ്മളേറെ കേട്ടു കഴിഞ്ഞിരിക്കുന്നു. ആ നരാധമൻമാരുടെ ചേഷ്ടകളിൽ നാം അമർഷം കൊണ്ടു. കയ്യിൽ കിട്ടിയാൽ തച്ചു കൊല്ലണം എന്ന് തമ്മിൽ പറഞ്ഞു. ആ നാട്ടുകാരുടെ ജാഗ്രത കുറവിനെ നാം പിഴച്ചു.
സൗമ്യയ്ക്കും ജിഷയ്ക്കും സംഭവിച്ച കൊടും ദുരന്തങ്ങൾ എന്നല്ല ഒരു പോറലുപോലും നമ്മുടെ സഹോദരികൾക്ക് കുഞ്ഞനിയത്തിമാർക്ക് പൊന്നു മക്കൾക്ക് തന്നെയും സംഭിച്ചുകൂട.

വലിയ വായിൽ പ്രസംഗം നടത്തുന്ന പൊന്നാ ങ്ങളമാർ എന്ത് ജാഗ്രതയാണ് ഇതേവരെ ഈ വിഷയത്തിൽ പുലർത്തിയത്? ഉത്തരേന്ത്യയിൽ നിന്ന് പെരുമ്പാവൂരേക്കുള്ള ദൂരമില്ല ,അവിടുന്ന് നമ്മുടെ മുറ്റത്തേക്ക് എന്ന തിരിച്ചറിവ് തുറയൂരിനെ ജാഗരൂകരാക്കിയേ മതിയാകൂ.

ഒരു മേൽവിലാസവുമില്ലാതെ നാട്ടിലെത്തുന്നവർ തിരിച്ചറിയപ്പെടാത്തവൻ എന്ന നിലയ്ക്ക് ഭയമേതുമില്ലാതെ സകല ദ്രോഹവും ചെയ്തു കൂട്ടുന്നു.
ചുറ്റുവട്ടത്ത് നടക്കുന്ന നിർമ്മാണ പ്രവൃത്തികളിൽ ആരൊക്കെയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം. ഇത്തരക്കാരുണ്ടെങ്കിൽ അവരുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി ആവശ്യപ്പെട്ടു കൂടെ?, അവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ നമ്മുടെ ഫോണിൽ പകർത്തിക്കൂടെ?
ഇത്തരക്കാർ താമസിക്കുന്ന ഇടങ്ങളിൽ ഇടയ്ക്കിടെ ഈ ഉദ്ദേശത്തോടെ നമുക്ക് സന്ദർശനമായിക്കൂടെ? വഴിയിലൂടെ പോകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ചിത്രവും നമ്മുടെ ഫോണിലേക്ക് പകർത്താം.
ഇവരെയൊക്കെ ജോലിക്ക് നിർത്തുന്ന ആളുകൾ (contractors) ഇവരുടെ മുഴുവൻ ഡീറ്റെയിൽസ് വിരലടയാളവും ഫോട്ടോയുമുൾപ്പെടെ വാങ്ങി വെച്ചിരിക്കണമെന്ന് നാം തീരുമാനിക്കുന്നു.

തിരിച്ചറിയപ്പെടാത്ത എളുപ്പം ബന്ധപ്പെടാൻ കഴിയാത്ത ഒരാളും നമ്മുടെ തുറയൂരിൽ ജോലിയ്ക്കായി എത്തരുത് എന്ന് ഉറച്ച നിലപാട് തുറയൂർ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടതുണ്ട്.
'ജാഗ്രത ' വെറുതെ പറഞ്ഞു പോകാനുള്ളതല്ല അത് പാലിക്കാനുള്ളതാണ്. നമ്മുടെ കൊച്ചുഗ്രാമമെങ്കിലും സുരക്ഷിതമെന്ന് നമുക്കു്റപ്പാക്കാം.

11/04/2016

സുരക്ഷയാണ് വേണ്ടത്.
ആ ഒരു ബോധം നമ്മളൊന്നിനോടും കാട്ടുന്നില്ല. എപ്പൊഴും കേൾക്കുന്ന വാർത്തകൾ...
ഓട വൃത്തിയാക്കാനിറങ്ങിയവർ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടു. പടക്കപ്പുരയ്ക്ക് തീപിടിച്ചു മരണം..
ഇതൊക്കെ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നങ്കിൽ ഒഴിവാക്കാമായിരുന്നു.
വെടിക്കെട്ട ആ പ്രദേശത്തെ എത്ര ആളുകൾക്ക് പ്രശ്നം സൃഷ്ടിച്ചു? എത്ര വീടുകൾക്ക് നിരന്തരം പോറലുകൾ പറ്റി? ഇതിനോടൊക്കെ കമ്പത്തിൽ കമ്പമുള്ളവർ കാണ്ണടച്ചു, പരാതിപ്പെട്ടവരോടും അനുമതി നിഷേധിച്ചവരോടും കണ്ണുരുട്ടി.
ഉറക്കമൊഴിച്ച് കാത്തിത്തിക്കൻ പല വീടുകളിലും ആൺതരികളില്ലാതെയാക്കി കമ്പം. എന്നിട്ടും കമ്പത്തോട് തന്നെ കമ്പം.
ഒരു ജീവനും വസ്തുവിനും ഒരു പ്രയാസവും വരുത്താത്ത സുരക്ഷ ഇക്കൂട്ടർ നടപ്പിലാക്കണം. അധികൃതർ നിരന്തരം
സുരക്ഷ ഉറപ്പ വരുത്തുകയും വേണം.
ADM അനുമതി നിഷേധിച്ചിട്ടും കമ്പം എങ്ങനെ നടന്നു? അനുമതിയില്ലാത്ത പരിപാടി നടക്കില്ലെന്ന് കരുതി ഒരന്വേഷണവും നടത്തിയില്ലേ?
പെർമിട്ട് ഇല്ലാതെ മൈക്ക് കെട്ടിയോന്ന് റോന്ത് ചുറ്റുന്ന പോലീസിന് എന്തു പറ്റി? നാലാള് അനുവാദമില്ലാതെ പ്രകടനം നടത്തുന്നതും കടവത്തെ റമ്മിയും ഗുലാനും കളികൾ വരെ മണത്തറിയുന്നവർ ഒരു നാട് കരിച്ചുകളയാനുള്ള explossive നെ പറ്റി അറഞ്ഞില്ലെന്നോ?കമ്പക്കാർ അവരുടെ കണ്ണുതള്ളിച്ചോ?

Photos from Thurayurinte hrudayapaksham's post 08/04/2016

ചില വസ്തുതകൾ.......
വോട്ട് നേരിന്റെ പക്ഷത്തിന്

Photos 08/04/2016

അവസാനിപ്പിക്കണം ഈ കടും കൊള്ള

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Address


Thurayur Payyyoli
Kozhikode
673523