Saleem Madavoor

Saleem Madavoor

Share

LDF Candidate, Koduvally Assembly Constituency

Vote for Change • Vote for Koduvally

10/04/2026

കൊടുവള്ളി അസംബ്ലി നിയോജകമണ്ഡലത്തിൽ മത്സരിച്ച സ്ഥാനാർത്ഥി എന്ന നിലയിൽ ഊഷ്മളമായ അനുഭവമാണ് എനിക്ക് സമ്മാനിച്ചത്. കഴിഞ്ഞ 42 വർഷമായി ഞാൻ പ്രവർത്തിച്ചുവരുന്ന പാർട്ടിക്ക് ലഭിച്ച ഏതെങ്കിലും സീറ്റുകളിൽ എന്നെ പരിഗണിക്കും എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അപ്രതീക്ഷിതമായാണ് പിന്നീട് കൊടുവള്ളി നിയോജക മണ്ഡലത്തിൽ മത്സരിക്കാനുള്ള നിയോഗം ലഭിച്ചത്. സ്വന്തം നാട്ടിൽ മത്സരിക്കാൻ അവസരം ലഭിക്കുക എന്നത് ഏതൊരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളവും അഭിമാനകരമാണ്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 25000 ൽ ഏറെ വോട്ടിന് യുഡിഎഫ് മുന്നിട്ട് നിൽക്കുന്ന ഒരു നിയോജകമണ്ഡലത്തിലാണ് ആത്മവിശ്വാസത്തോടെ ഞാൻ മത്സരിച്ചത്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കർമ്മ ധീരരായ പ്രവർത്തകരും പൊതുജനങ്ങളും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും എൻറെ ബന്ധുമിത്രാദികളും സഹപ്രവർത്തകരും ശിഷ്യന്മാരും എല്ലാവരും കൈകോർത്ത് പിടിച്ച് എൻറെ വിജയത്തിനായി കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. മെയ് നാലിന് റിസൾട്ട് വരുമ്പോൾ അവരുടെയൊക്കെ പ്രവർത്തനത്തിന് ഫലം ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
എൻറെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വലിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിട്ടും അതൊന്നും എന്നെ അറിയിക്കാതെ മുന്നോട്ടു കൊണ്ടുപോയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. എൻറെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരിക്കൽ കൂടെ നന്ദി അറിയിക്കുന്നു.

09/04/2026

നന്ദി

09/04/2026
08/04/2026

പ്രിയരേ...
നാളെയാണ് വോട്ട്
ബാലറ്റ് മെഷീനിൽ എട്ടാമതായി നമ്മുടെ ചിഹ്നം ബക്കറ്റ് കാണാം.
അതിൽ വോട്ട് രേഖപ്പെടുത്തി കൂടെയുണ്ടാവണം.
വിജയിപ്പിക്കണം

SALEEM MADAVOOR
#മാഷിനൊപ്പം മാറ്റത്തിനൊപ്പം

08/04/2026

ഒരുപാട് പാവങ്ങളായ രോഗികളുടെ ആശാകേന്ദ്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. ഒരു സി ടി സ്കാൻ മെഷീൻ പോലും ഇല്ലാതിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ശക്തമായ ഇടപെടൽ നടത്തിയാണ് അത് സാധിച്ചെടുത്തത്. അതുപോലെ ശക്തമായ ഇടപെടൽ നടത്തി കാലങ്ങളായി മെഡിക്കൽ കോളേജ് പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നത് ഇല്ലാതാക്കി ശുചീകരിക്കാൻ സാധിച്ചു

07/04/2026

ചുവപ്പണിഞ്ഞ് കൊടുവള്ളി

Photos from Saleem Madavoor's post 07/04/2026

ചുവക്കും അത് ഉറപ്പാ...

07/04/2026

രാജസ്ഥാനിലെ അഫ്രാസുൽ എന്ന യുവാവ് അടക്കം ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് ഇരയായവർക്ക് വേണ്ടി നിലകൊള്ളാനും അവർക്ക് വേണ്ടി പോരാടാനും സാധിച്ചിട്ടുണ്ട്.ഉത്തരേന്ത്യയിൽ എല്ലാ ആൾക്കൂട്ടകൊലപാതകങ്ങളും നടന്ന സ്ഥലങ്ങൾ സന്ദർശിക്കാനും സാധിച്ചിട്ടുണ്ട്

07/04/2026

കോഴിക്കോട്-ഫറൂഖിൽ നിന്നും ട്രെയിൻ തട്ടി മൂന്ന് കഷണങ്ങൾ ആയ ഒരു അതിഥി തൊഴിലാളിയുടെ മൃതദേഹം വഹിച്ച് കേരളത്തിൽ നിന്നും പോയ ആംബുലൻസിന് നേരെ മധ്യപ്രദേശിൽ വെച്ച് ആക്രമണമുണ്ടായി. ആ കേസിൽ നിർണായക വഴിത്തിരിവായ ഇടപെടൽ

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kozhikode
6735875