16/03/2026
കോഴിക്കോടിന്റ പോരാളികൾ 🚩🚩🚩🚩
LDF സ്ഥാനാർഥികളെ വിജയിപ്പിക്കുക ❤️
back.to.sfi.kgptc
... alumni group of sfi kgptc..
സമരങ്ങളുടെ...
വിപ്?
16/03/2026
കോഴിക്കോടിന്റ പോരാളികൾ 🚩🚩🚩🚩
LDF സ്ഥാനാർഥികളെ വിജയിപ്പിക്കുക ❤️
18/12/2025
19/11/2024
മനോരമക്ക് ഈ ഗവണ്മെന്റിനോട് വിയോജിപ്പും വിരക്തിയും ഉണ്ടെന്ന് അറിയാം.
എന്നാലും മാധ്യമമെന്ന നിലയിൽ പൊതുസമൂഹത്തോട് കാണിക്കേണ്ടുന്ന സാമാന്യമായ മര്യാദ ഉണ്ട്. നിങ്ങളിൽ പ്രതീക്ഷിക്കുന്നത് തെറ്റാണെങ്കിലും അത് കുറച്ചെങ്കിലും , പേരിനെങ്കിലും ഉണ്ടാവണ്ടേ ...?
എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ഈ ഗവണ്മെന്റ് എങ്ങനെയാണ് ചേർത്തുപിടിച്ചതെന്ന് ഈ നാടിനറിയാം.കേന്ദ്രം അവഗണന തുടരുമ്പോഴും സംസ്ഥാന ഗവണ്മെന്റ് നടത്തിയ ഇടപെടൽ മറക്കുന്നതല്ല ഈ കേരളം. കേന്ദ്ര നയത്തോട് വിയോജിപ്പ് രേഖപ്പെടുത്താതെ ചേർത്തുപിടിച്ചും . എല്ലാം നഷ്ട്ടപ്പെട്ട മനുഷ്യർക്ക് താങ്ങായി നിന്ന , ഈ കേരള ഗവണ്മെന്റിനെ ,വസ്തുത മറച്ചുവെച്ച് ഒളിയമ്പ് അയക്കുന്നതിന്റെ കൗശലം,ഇന്ന് തുടങ്ങിയതല്ലെന്നും , മനോരമ രൂപീകരണ കാലംത്തൊട്ടെ ,അങ്ങനാണെന്നും ഈ നാടിനറിയാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പറ്റി മനോരമയുടെ വ്യാജവാർത്തയേ ജനം തിരിച്ചറിയും .
ദുരിതബാധിതർക്ക് വേണ്ടി ഒരു രൂപ പോലും ചിലവഴിച്ചില്ലെന്ന് പറയുന്നത് കല്ല് വെച്ച നുണ.!!
മുണ്ടകൈ ദുരിതാശ്വാസത്തിനായി സർക്കാർ ചിലവിട്ടത് കോടികൾ
വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുവാനും അവരെ പുനരധിവസിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ എല്ലാവിധ പരിശ്രമങ്ങളും നടത്തി വരുകയാണ്. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും ഉദ്ദേശിക്കുന്നു. എന്നാൽ ദുരന്തം നടന്ന് ഇത്രയും നാളായിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹായം പോലും ലഭിച്ചിട്ടില്ല. ദുരന്തബാധിതർക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ കടുത്ത അവഗണന നേരിടുമ്പോഴും സംസ്ഥാന സർക്കാർ എല്ലാത്തരത്തിലും ദുരിതബാധിതരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും നൽകിയ ഉറപ്പുകളും വാഗ്ദാനങ്ങളും വലിയ പ്രതീക്ഷയാണ് നൽകിയിരുന്നത്. എന്നാൽ അതൊന്നും പാലിക്കാതെ ശത്രുത മനോഭാവത്തിലാണ് ഇപ്പോൾ കേന്ദ്രത്തിൽ നിന്നുള്ള പ്രതികരണം.
ദുരന്തബാധിതരെ കൈവിടാതെ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ദുരന്തബാധിതരെ എല്ലാത്തരത്തിലും സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്.
*അടിയന്തിര സഹായം*
ദുരന്തം ഉണ്ടായതിന് പിന്നാലെ 1032 കുടുംബങ്ങൾക്ക് CMDRF ൽ നിന്നും 5000 രൂപ വീതം അടിയന്തര സഹായം നൽകുകയുണ്ടായി.
ഇതിനായി 51 , 60 ,000 രൂപ ചിലവഴിച്ചു. ഇതിന് പുറമേ SDRF ഫണ്ടിൽ നിന്ന് വീണ്ടും 5000 രൂപ വീതം 1032 കുടുംബങ്ങൾക്ക് 51,60,000 രൂപ
കൂടി അനുവദിച്ചു.രണ്ട് ഫണ്ടുകളിൽ നിന്നായി 1032 കുടുംബങ്ങൾക്ക് 10000 രൂപ വീതം 10,320,000 രൂപ ലഭിച്ച് കഴിഞ്ഞു .
*പ്രതിദിനം 300/- രൂപ പദ്ധതി*
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായവും അനുവദിച്ചു. കിടപ്പുരോഗികൾക്ക് 300 രൂപ വീതം 30 ദിവസത്തേക്ക് സഹായം നൽകി. 33 പേർക്ക് ഇത്തരത്തിൽ സഹായം നൽകിയതിലൂടെ 2,97,000 രൂപ ചെലവഴിച്ചു.
ഇതിന് പുറമേ SDRF ഫണ്ടിൽ നിന്ന് ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം 300 രൂപ വീതം 30 ദിവസത്തേക്ക് 2185 പേർക്ക് നൽകി. ഇതിനായി 1,96,81,000 രൂപയാണ് SDRF ൽ നിന്നും ചെലവഴിച്ചത്.
രണ്ട് ഇനത്തിലുമായി 19,978,000 രൂപ ചിലവഴിച്ചു
*മരണപ്പെട്ടവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ*
മരണപ്പെട്ടവരുടെ ആശ്രിതർക്ക് SDRF ൽ നിന്നും നാല് ലക്ഷം രൂപ വീതം നൽകുകയുണ്ടായി. 157 പേർക്കാണ് ഇത്തരത്തിൽ ധനസഹായം നൽകിയത്. ഇതിന് പുറമേ മരണപ്പെട്ടവരുടെ ആശ്രിതർക്ക് CMDRF ൽ നിന്നും ധനസഹായമായി 1,90,000 രൂപ വീതം നൽകി.
രണ്ട് ഇനത്തിലുമായി 93,080,000 രൂപ നൽകി കഴിഞ്ഞു
*പരിക്കേറ്റവർക്കുള്ള ചികിത്സാ ധനസഹായം*
ഒരാഴ്ചയിൽ താഴെ ആശുപത്രിയിൽ കഴിഞ്ഞവർക്ക് 5400 രൂപ വീതം നൽകി. എട്ടുപേർക്ക് SDRF ൽ നിന്നും 43,200 രൂപ ഈനത്തിൽ ചെലവഴിച്ചു. ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിഞ്ഞവർക്കുള്ള ചികിത്സാ സഹായം പതിനാറായിരം രൂപ വീതമാണ് നൽകിയത്. 26 പേർക്ക് ഇത്തരത്തിൽ സഹായം അനുവദിച്ചു.4,16,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ഇതിന് പുറമേ ഗുരുതരമായി പരിക്കേറ്റ 34 പേർക്ക് CMDRF ഫണ്ട് വഴി 17,00 ,000 രൂപ വേറെയും നൽകി
പരിക്കേറ്റവർക്ക് മാത്രമായി രണ്ട് ഇനങ്ങളിലുമായി
2,159,200 രൂപ ചിലവഴിച്ചു
ഇതിനുപുറമേ ശവസംസ്കാരത്തിനുള്ള പതിനായിരം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 174 പേരുടെ ആശ്രി തർക്ക് അനുവദിച്ചു.17,40,000 രൂപയാണ് ഇതിനായി അനുവദിച്ചത്.
*വാടക ഇനത്തിൽ*
ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വാടകയിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആഗസ്റ്റ് മാസത്തിൽ 813 കുടുംബങ്ങൾക്കായി 28,57,800 രൂപ വിതരണം ചെയ്തു. സെപ്റ്റംബർ മാസത്തിൽ 807 കുടുംബങ്ങൾക്ക് വാടക ഇനത്തിൽ 48,49,600 രൂപ നൽകി.ഒക്ടോബറിൽ 773 കുടുംബങ്ങൾക്ക് 46,19,000 രൂപയും വാടക ഇനത്തിൽ നൽകി.
വാടക ഇനത്തിൽ മാത്രമായി CMDRF വഴി 12,326,400 രൂപ ചിലവഴിച്ചു
CMDRF ൽ നിന്ന് 7,15,00,000 രൂപയാണ് വൈത്തിരി തഹസിൽദാർക്ക് അനുവദിച്ച തുക. അതിൽ നിന്നും 5,15,03,400 രൂപ ഇതിനോടകം ദുരന്തബാധിതർക്കായി ചെലവഴിച്ചിട്ടുണ്ട്.
SDRF ൽ നിന്നും 13,99,00,000 രൂപയാണ് വൈത്തിരി തഹസിൽദാർക്ക് ധനസഹായത്തിനായി കൈമാറിയത്. അതിൽ 9,47,71,281 രൂപ ഇതിനോടകം ചെലവഴിച്ചു.
16/08/2021
മതരാഷ്ട്ര വാദം ആപത്തു.
താലിബനിസം തുലയട്ടെ
05/07/2021
പോളിയിലെ ചങ്ങായിമാരെ...
ബ്രണ്ണൻ കണ്ടിട്ട്
ഇങ്ങക്ക് എന്താണ് ഓർമ വരുന്നത് ❓️❓️
🤔🤔🤔🤔🤔
03/07/2021
സ്തുതി പാടാൻ ഞങ്ങൾക്ക് മനസ്സില്ല.