BJP Edakkad WARD

Directions

BJP Edakkad WARD BJP Edakkad Ward 74 –
വികസനത്തിൻ്റെ വഴികാട്ടി.
ഭരണം, വികസനം, സേവനം — നമ്മുടെ വാർഡിന്റെ സമഗ്ര പുരോഗതിക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്

BJP Edakkad Ward 74
ഞങ്ങളുടെ വാർഡിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും, ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും, അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിനുള്ള ഔദ്യോഗിക ഡിജിറ്റൽ വേദിയാണ് ഈ പേജ്.
സമൂഹത്തിന്റെ സമഗ്ര പുരോഗതിയ്ക്കായി പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകരുടെ കൂട്ടായ ശ്രമം —
വികസനം | സേവനം | ജനകീയ പങ്കാളിത്തം

ധ്രുവക്ക്  അഭിനന്ദനങ്ങൾ 💐
28/12/2025

ധ്രുവക്ക് അഭിനന്ദനങ്ങൾ 💐

മദ്യപ്രദേശിലെ ഷാഹ്ഡോളിൽ വെച്ച് നടന്ന 69-മത് ദേശീയ സ്കൂൾ ഗെയിംസിൽ ബാസ്ക്കറ്റ് ബോൾ വനിതാ  വിഭാഗത്തിൽ U-14  നാഷണൽ ചാമ്പ്യൻഷ...
28/12/2025

മദ്യപ്രദേശിലെ ഷാഹ്ഡോളിൽ വെച്ച് നടന്ന 69-മത് ദേശീയ സ്കൂൾ ഗെയിംസിൽ ബാസ്ക്കറ്റ് ബോൾ വനിതാ വിഭാഗത്തിൽ U-14 നാഷണൽ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിലെ അംഗമായ ധ്രുവയെ ഭാരതീയ ജനത പാർട്ടി എടക്കാട് ഏരിയ അനുമോദിച്ചു. മഹാരാഷ്ട്രയെ ഫൈനലിൽ തോൽപ്പിച്ചുകൊണ്ടാണ് കേരള ടീം ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്.

കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിലെ വിദ്യാർഥിനിയായ ധ്രുവ. കെ ബി.ജെ.പി ബൂത്ത്‌ പ്രസിഡന്റ്‌ പ്രസാദിന്റെയും, സംഗീതയുടെയും മകളാണ്.

ചടങ്ങിൽ ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട്‌ പ്രവീൺ തളിയിൽ മൊമെന്റോ നൽകി അനുമോദിച്ചു, മുതിർന്ന പ്രവർത്തകനായ ശ്രീ ഹരിദാസ് പൊന്നാട അണിയിച്ചു. സംസ്ഥാന കൗൺസിൽ അംഗം ശ്രീ പ്രദീപ്കുമാർ (മണി ),എടക്കാട് ഏരിയ പ്രസിഡന്റ്‌ സജീവൻ, ജനറൽ സെക്രട്ടറി ശിവദാസൻ, കർഷകമോർച്ച ജില്ല വൈസ് പ്രസിഡന്റ്‌ സുരേഷ്‌കുമാർ, അനിൽ പൂനൂർ, മറ്റു പ്രധാന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Bjp/Nda സാരഥികൾക്ക് ആശംസകൾ♥️♥️🙏              #ബിജെപി  #അഭിനന്ദനങ്ങൾ  #തിരഞ്ഞെടുപ്പ്  #ജനാധിപത്യം
21/12/2025

Bjp/Nda സാരഥികൾക്ക് ആശംസകൾ♥️♥️🙏
#ബിജെപി #അഭിനന്ദനങ്ങൾ #തിരഞ്ഞെടുപ്പ് #ജനാധിപത്യം

ഇനി തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കൂലി അടിച്ചുമാറ്റാന്‍ കമ്മ്യൂണിസ്റ...
20/12/2025

ഇനി തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കൂലി അടിച്ചുമാറ്റാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും കഴിയില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് ജോലി ചെയ്തതിന്‍റെ കൂലി ഇനി മുതല്‍ ഓണ്‍ലൈനായി അതത് ആഴ്ചയില്‍ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.ലോകസഭയും രാജ്യസഭയും പുതിയ തൊഴിലുറപ്പ് നിയമം പാസാക്കി
2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ബില്ലിനെ എതിർക്കാൻ പാർലമെന്റിന്റെ ഡെസ്കിന്റെ മുകളിൽ കയറി നിർത്തം ചെയ്ത ഇടതുപക്ഷവും വലതുപക്ഷവും എന്താണ് ഈ ബില്ലിനെ കുറിച്ച് എതിർത്തത് എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുക
👇
1️⃣തൊഴിലുറപ്പ് പദ്ധതിയിൽ
ഇടനില രാഷ്ട്രീയക്കാരെ ഭയപ്പെടുത്തുന്ന ചില മാറ്റങ്ങൾ പറയാം😊
ജിയോ-ടാഗിംഗ്: ജോലി തുടങ്ങുന്നതിന് മുൻപ്, നടക്കുമ്പോൾ, പൂർത്തിയായ ശേഷം ഫോട്ടോ എടുത്ത് സ്ഥലം ചേർത്ത് സർക്കാർ ആപ്പിൽ അപ്‌ലോഡ് ചെയ്യും.

2️⃣ഡിജിറ്റൽ ഹാജർ സംവിധാനത്തിലൂടെ ജോലി ചെയ്ത സമയവും സ്ഥലവും കൃത്യമായി രേഖപ്പെടുത്തുന്നതിനാൽ വ്യാജ ഹാജറും കള്ളപ്പണിയും കുറയും.

3️⃣പൊതു പണം ശരിക്കും ഗ്രാമവികസനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്ന് സർക്കാരിന് മാത്രമല്ല ജനങ്ങൾക്കും പരിശോധിക്കാം.

4️⃣(DBT) വഴി കൂലി നേരിട്ട് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലെത്തുന്നതോടെ ഇടനിലക്കാർ ഒഴിവാകുന്നു.
രാഷ്ട്രീയക്കാരുടെ ഇടപെടൽ അവസാനിക്കും. മുക്കാൻ കഴിയില്ലെന്ന് അർത്ഥം 😊

ഈ മാറ്റങ്ങൾ ആർക്കാണ് ഗുണം ആർക്കാണ് ദോഷം? 😂

പുതിയ നിയമപ്രകാരം 100 ദിവസത്തിന് പകരം 125 ദിവസം

തൊഴിലിനോടൊപ്പം പരിശീലനം: കെട്ടിടനിർമ്മാണം, ജലസംരക്ഷണം, കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക ജോലികൾ, മൃഗസംരക്ഷണം, മത്സ്യബന്ധനം, ചെറുകിട സംരംഭങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയുമായി ബന്ധപെട്ട ജോലികൾ

കുളങ്ങൾ, ചെക്ക് ഡാമുകൾ, റോഡുകൾ പോലുള്ള ദീർഘകാല പൊതുസൗകര്യങ്ങൾ നിർമ്മിക്കും. തൊഴിൽ ഇരിപ്പല്ല, ജോലി ചെയ്യേണ്ടിവരും 😊

75 ദിവസത്തെ കൂലി കേന്ദ്രം കൊടുക്കും 50 ദിവസത്തെ കൂലി സംസ്ഥാനം കൊടുക്കണം
പണിഎടുക്കുന്ന ഉപഭോക്താവിന്റെ അക്കൗണ്ടിൽ ഒരാഴ്ചയ്ക്കകം
കൂലി എത്തും
സംസ്ഥാനം കൊടുക്കേണ്ടത്
15 ദിവസത്തിൽ കൂടുതൽ വൈകിയാൽ പലിശ സഹിതം കൊടുക്കേണ്ടിവരും '

നിങ്ങൾ ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ ബിജെപിയുടെയോ ജാഥയ്ക്ക് പോകാനുള്ള അവരല്ല ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യൂ വികസിതഭാരതം കെട്ടിപ്പടുക്കാൻ

തൊഴിലുറപ്പിന് പോകുന്ന തൊഴിലാളികളെ പറയൂ ഇത് നിങ്ങൾക്ക് ഗുണമാണോ? ദോഷമാണോ '?
നൂറു തൊഴിൽ ദിനത്തിൽ നിന്നും
125 തൊഴിൽ ദിനം ആക്കിയതാണോ തൊഴിലാളി വഞ്ചന.🤔
#ബിജെപി

*ഡിസംബർ 23 ന് കരട് SIR വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും* അതിൽ ഉൾപെടാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രത്തേയോ മറ്റ് ഡിജിറ്റൽ സ...
17/12/2025

*ഡിസംബർ 23 ന് കരട് SIR വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും* അതിൽ ഉൾപെടാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രത്തേയോ മറ്റ് ഡിജിറ്റൽ സേവാ കേന്ദ്രത്തേയോ സമീപിച്ചു Form 6 ൽ അപേക്ഷ ഓൺലൈനായി നൽകണം.
അതിനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണ്...
*👉സ്ഥിരതാമസം തെളിയിക്കുന്ന രേഖ*
റേഷൻ കാർഡ് / മാര്യേജ് സർട്ടിഫിക്കറ്റ് / റസിഡൻസ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.
*👉ജനന തിയ്യതി തെളിയിക്കുന്ന രേഖ*
ബർത്ത് സർട്ടിഫിക്കറ്റ് ,സ്കൂൾ സർട്ടിഫിക്കറ്റ്, SSLC , പാസ്പോർട്ട് , ഡ്രൈവിംഗ് ലൈസൻസ് , പാൻകാർഡ് etc ഇവയിൽ ഏതെങ്കിലും ഒന്ന്.

👉ഫോട്ടോ

👉ആധാർ കാർഡ്

*👉നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വീട്ടിലെയോ / തൊട്ടടുത്ത വീട്ടിലെയോ ഒരാളുടെ തിരിച്ചറിയൽ കാർഡ് നമ്പർ.*

ഓൺലൈൻ അപേക്ഷ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ(ERO) ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർ(BLO) വഴി ഫീൽഡ് തലത്തിൽ പരിശോധിച്ച് അംഗീകരിച്ചാൽ അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടാനാകും. അതോടൊപ്പം നിങ്ങളുടെ ഐഡൻ്റിറ്റി കാർഡ് അയച്ച് തരികയും ചെയ്യും.*SIR പ്രക്രിയയിൽ നിന്ന് പുറത്താകാതിരിക്കാൻ* എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*ഓർക്കുക: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതും, നിങ്ങളുടെ ഐഡൻ്റിറ്റി കാർഡ് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വിലാസത്തിലേക്ക് മാറ്റേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്.

#ബിജെപി

🗳️ ജനാധിപത്യം വിജയിക്കട്ടെ🙏​പ്രിയ വോട്ടർമാരെ,​തിരഞ്ഞെടുപ്പ് ഫലം വിനയത്തോടെ അംഗീകരിക്കുന്നു. ഈ അവസരത്തിൽ, ബഹുമാന്യയായ ഇടത...
13/12/2025

🗳️ ജനാധിപത്യം വിജയിക്കട്ടെ🙏

​പ്രിയ വോട്ടർമാരെ,
​തിരഞ്ഞെടുപ്പ് ഫലം വിനയത്തോടെ അംഗീകരിക്കുന്നു. ഈ അവസരത്തിൽ, ബഹുമാന്യയായ ഇടതുപക്ഷ സ്ഥാനാർഥി ഷൈനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. 💐

ജനാധിപത്യത്തിൽ ജനവിധിയാണ് വലുത്. ജനങ്ങൾ തിരഞ്ഞെടുത്ത ഈ വിജയത്തിൽ ഞങ്ങൾ സന്തോഷിക്കുന്നു.

​ മത്സരം ഇവിടെ അവസാനിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കും വികസന കാഴ്ചപ്പാടിനും വേണ്ടി ശക്തമായി നിലകൊള്ളും.

ഈ മണ്ഡലത്തിലെ ജനങ്ങൾക്കായി എപ്പോഴും ഞാനുണ്ടാകും.

ഷൈനിക്ക് നല്ല ഒരു ഭരണം കാഴ്ച്ചവെക്കാൻ സാധിക്കട്ടെ
എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

​സ്നേഹപൂർവ്വം♥️
ശ്രുതി സജിത്ത്
NDA/BJP സ്ഥാനാർഥി
എടക്കാട് വാർഡ് 74

#ബിജെപി
​ #ജനാധിപത്യം #തിരഞ്ഞെടുപ്പ് #അംഗീകാരം #അഭിനന്ദനങ്ങൾ #പ്രതിബദ്ധത #നാടിനൊപ്പം

താമര പൊയ്കയിൽ തലസ്ഥാനം,,കേരളത്തിന്റെ വികസന പാതയിലെ ആദ്യ ചവിട്ടുപടി😍💪💪💪    #ബിജെപി
13/12/2025

താമര പൊയ്കയിൽ തലസ്ഥാനം,,
കേരളത്തിന്റെ വികസന പാതയിലെ ആദ്യ ചവിട്ടുപടി😍💪💪💪 #ബിജെപി

♥️നിങ്ങളുടെ സ്നേഹത്തിന് നന്ദി!അഹോരാത്രം പ്രവർത്തിച്ച പ്രിയപെട്ട സഹപ്രവർത്തകർക്കും, വിശ്വസിച്ച് വോട്ട് ചെയ്ത എടക്കാടിൻ്റെ...
12/12/2025

♥️നിങ്ങളുടെ സ്നേഹത്തിന് നന്ദി!

അഹോരാത്രം പ്രവർത്തിച്ച പ്രിയപെട്ട സഹപ്രവർത്തകർക്കും, വിശ്വസിച്ച് വോട്ട് ചെയ്ത എടക്കാടിൻ്റെ പ്രിയ ജനാധിപത്യ വിശ്വാസികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നിങ്ങൾ നൽകിയ ഈ പിന്തുണ എന്നും മനസ്സിലുണ്ടാകും.
നമുക്ക് ഒരുമിച്ച് മുന്നേറാം
സ്നേഹത്തോടെ
ശ്രുതി സജിത്ത്🙏😍

#ബിജെപി

നമസ്തേ 🙏ഈ വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് എടക്കാട് വാർഡ് 74 ൽ നിന്നും BJP/NDA സ്ഥാനാർത്ഥിയായി താമര ചിഹ്ന...
09/12/2025

നമസ്തേ 🙏
ഈ വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് എടക്കാട് വാർഡ് 74 ൽ നിന്നും BJP/NDA സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിക്കുകയാണ്.
വാർഡിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമകരമായ പദ്ധതികൾ ഓരോ വ്യക്തികളിലേക്ക് എത്തിക്കാനുള്ള ഒരു അവസരം കൂടിയാണിത്.
നിങ്ങളുടെ എല്ലാ പ്രാർത്ഥനയും, അനുഗ്രഹവും എനിക്കൊപ്പം ഉണ്ടാകണം എന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു…

എന്നും എപ്പോഴും കൂടെയുണ്ടാകും
സ്നേഹപൂർവ്വം ♥️
നിങ്ങളുടെ സ്വന്തം,
ശ്രുതി സജിത്ത് 🙏
എടക്കാട് വാർഡ് 74

Address

Kozhikode

Website

Alerts

Be the first to know and let us send you an email when BJP Edakkad WARD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share