IYC Perumanna Klari mandalam Committee

Directions

IYC Perumanna Klari mandalam Committee indian Youth Congress Perumanna Klari mandalam Committee Official page

കുടുംബരോഗ്യ കേന്ദ്രത്തിലെ  ഈവനിംഗ് ഒ.പി. സമയം കുറയ്ക്കുന്നത് അവസാനിപ്പിക്കണം.നാടൊട്ടാകെ പനിയും മറ്റ് പകർച്ചവ്യാധികളും വ്...
24/08/2026

കുടുംബരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പി. സമയം കുറയ്ക്കുന്നത് അവസാനിപ്പിക്കണം.

നാടൊട്ടാകെ പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് ഏറെ ആശ്രയമായ ക്ലാരി മുച്ചിക്കൽ സ്ഥിതി ച്ചെയ്യുന്ന പെരുമണ്ണ ക്ലാരി കുടുംബരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പി. വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കേണ്ടിടത്ത് പല ദിവസങ്ങളിലും വൈകുന്നേരം 5 മണി വരെ മാത്രമാണ് സേവനം ലഭിക്കുന്നതെന്ന പരാതി ഗൗരവമായി കാണേണ്ടതാണ്.

പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗങ്ങളും ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ തന്നെ തങ്ങളുടെ ഗ്രൂപ്പുകളിൽ ഈവനിംഗ് ഒ.പി. 5 മണി വരെ മാത്രമേ ഉണ്ടാകൂ എന്ന രീതിയിൽ അറിയിപ്പുകൾ നൽകുന്നത് അംഗീകരിക്കാനാകില്ല.

രോഗികളുടെ എണ്ണം വർധിക്കുന്ന ഈ സാഹചര്യത്തിൽ ആരോഗ്യ സേവനങ്ങളുടെ സമയം കുറയ്ക്കുന്നതിന് പകരം, ജനങ്ങൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഭരണസമിതി ചെയ്യേണ്ടത്.

ഉദ്യോഗസ്ഥരുടെ നിലപാടുകൾക്ക് ഒപ്പം നിൽക്കുന്നതിന് പകരം ജനങ്ങളുടെ ആരോഗ്യാവകാശത്തിനൊപ്പം നിൽക്കാൻ ഭരണസമിതി തയ്യാറാകണം.

ഈ സാഹചര്യം തുടർന്നാൽ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുന്നു.

ജനങ്ങളുടെ ആരോഗ്യത്തിന് വിട്ടുവീഴ്ചയില്ല.
ഈവനിംഗ് ഒ.പി. 6 മണി വരെ ഉറപ്പാക്കുക!

✊ യൂത്ത് കോൺഗ്രസ് പെരുമണ്ണ ക്ലാരി മണ്ഡലം കമ്മിറ്റി

📢 ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യം നീക്കികോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെ, തോട്ടുംങ്ങായ പ്രദ...
21/08/2026

📢 ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യം നീക്കി

കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെ, തോട്ടുംങ്ങായ പ്രദേശത്ത് ദിവസങ്ങളായി കെട്ടിക്കിടന്നിരുന്ന മാലിന്യം നീക്കം ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനകീയ ഇടപെടലിന് ഫലം ലഭിച്ചതിൽ സന്തോഷം.

🚨 മാലിന്യം നീക്കം ചെയ്യണം – ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണം!പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ തോട്ടുംങ്ങായ പ്രദേശത്ത് ഹരിത...
21/08/2026

🚨 മാലിന്യം നീക്കം ചെയ്യണം – ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണം!

പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ തോട്ടുംങ്ങായ പ്രദേശത്ത് ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യം കഴിഞ്ഞ ഒരാഴ്ചയിലേറെയായി നീക്കം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇത്തരത്തിൽ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ്. ജനങ്ങളിൽ നിന്ന് മാലിന്യം ശേഖരിച്ച ശേഷം അത് യഥാസമയം നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം പഞ്ചായത്ത് അധികൃതർ ഉറപ്പാക്കണം.

👉 മാലിന്യം അടിയന്തരമായി നീക്കം ചെയ്യുക.
👉 ശാശ്വതമായ മാലിന്യനീക്ക സംവിധാനം ഉറപ്പാക്കുക.

ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ, പ്രദേശത്ത് കെട്ടിക്കിടക്കുന്ന അതേ മാലിന്യം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടുവന്ന് പ്രതീകാത്മകമായി നിക്ഷേപിച്ച് കോൺഗ്രസ്–യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

ജനങ്ങളുടെ ആരോഗ്യവും വൃത്തിയും സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണം.

യൂത്ത് കോൺഗ്രസ്
പെരുമണ്ണ–ക്ലാരി മണ്ഡലം കമ്മിറ്റി

#ജനകീയപ്രതിഷേധം

പെരുമണ്ണ ക്ലാരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ശ്രീ.നിസാർ മുഹമ്മദ് പൂഴിത്തറ ഇന്ന് ഔദ്യോഗികമായി ചുമതലയ...
15/08/2026

പെരുമണ്ണ ക്ലാരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ശ്രീ.നിസാർ മുഹമ്മദ് പൂഴിത്തറ ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു.

യൂത്ത് കോൺഗ്രസ് പരാതിയെ തുടർന്ന് ക്ലാരി മുച്ചിക്കൽ വളവിലെ പുൽക്കാടുകൾ വെട്ടിമാറ്റിക്ലാരി മുച്ചിക്കൽ വളവിൽ റോഡരികിൽ പുൽക്...
10/08/2026

യൂത്ത് കോൺഗ്രസ് പരാതിയെ തുടർന്ന് ക്ലാരി മുച്ചിക്കൽ വളവിലെ പുൽക്കാടുകൾ വെട്ടിമാറ്റി

ക്ലാരി മുച്ചിക്കൽ വളവിൽ റോഡരികിൽ പുൽക്കാടുകൾ വളർന്നുകൂടി കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടും അപകടഭീഷണിയും സൃഷ്ടിക്കുന്നതായി യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ റോഡരികിലെ പുൽക്കാടുകളും കാടുകളും വെട്ടിമാറ്റി. ഇതോടെ വളവിലെ കാഴ്ചതടസ്സം ഒഴിവാകുകയും യാത്ര കൂടുതൽ സുരക്ഷിതമാകുകയും ചെയ്തു.

ജനങ്ങളുടെ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനുള്ള ഇടപെടലുകൾ യൂത്ത് കോൺഗ്രസ് ഇനിയും തുടരും

10/08/2026
09/08/2026

ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് പെരുമണ്ണ ക്ലാരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കഞ്ഞിക്കുഴിങ്ങരയിൽ സംഘടിപ്പിച്ച സ്ഥാപകദിനാചരണ പരിപാടിയിൽ നിന്ന്..

17/11/2025

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ UDF സീറ്റ് ധാരണയിൽ സ്റ്റാറ്റസ്കോ പ്രകാരം പറഞ്ഞ സീറ്റും, കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ്സിന് ഉണ്ടായിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനവും നൽകാൻ തയ്യാറല്ലയെന്ന് ലീഗ് നേതൃത്വം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ
കോൺഗ്രസ്‌ പാർട്ടി വരുന്ന പഞ്ചായത്ത്‌, നിയമസഭ തെരെഞ്ഞെടുകളിൽ നിന്നും വിട്ടു നിൽക്കും...

പഞ്ചായത്തിൽ UDF ബന്ധത്തിൽ എവിടെയും സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.നിർത്തിയത് ലീഗിന്റെ മാത്രം സ്ഥാനാർഥികളാണ്...

പെരുമണ്ണ ക്ലാരിയിൽ ഇനി ലീഗ് - സിപിഎം സൗഹൃദ മത്സരം.

Address

IYC Perumanna Klari Maldalam Committee Office, Klari Moochikkal,Kuttippala Post, 676501,Malappuram, Kerala, India
Malappuram
676501

Website

Alerts

Be the first to know and let us send you an email when IYC Perumanna Klari mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share