Food Safety Malappuram Official

Call Directions Website Contact the organization

Food Safety Malappuram Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Food Safety Malappuram Official, Government Organization, Office of Assistant Commissioner of Food Safety, Civil Station, Malappuram.

22/06/2026
കുടിവെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിധ്യം; ഇളനീർ പാർലർ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്ജില്ലയിൽ ഷിഗെല്ല ബാധിച്ച് കീഴാറ്റൂർ സ...
14/06/2026

കുടിവെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിധ്യം; ഇളനീർ പാർലർ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

ജില്ലയിൽ ഷിഗെല്ല ബാധിച്ച് കീഴാറ്റൂർ സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തിരൂരങ്ങാടിയിലെ ഇളനീർ പാർലറിലെ കുടിവെള്ളത്തിലും ഷിഗെല്ലയുടെ സാന്നിധ്യം.
ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തിയ പരിശോധനയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരൂരങ്ങാടി യതീംഖാനയ്ക്ക് സമീപമുള്ള കൊക്കോ ഗ്രീൻ ഇളനീർ പാർലർ അടപ്പിച്ചു. മെയ് 30 ന് ഭക്ഷ്യ/ ജല ജന്യ രോഗങ്ങൾ തടയാനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് റീജിയണൽ അനാലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. തുടർന്ന് ലഭ്യമായ പരിശോധനാ ഫലത്തിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതും ഇളനീർ പാർലർ അടപ്പിച്ചതും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ രാജേഷ് സി എസ് അറിയിച്ചു.

ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെഭാഗമായി  ഭക്ഷ്യസുരക്ഷാ വകുപ്പ്, മലപ്പുറം ജില്ല കോളേജ് വിദ്യാർത്ഥികൾക്കായി  പോസ്റ്റർ നി...
08/06/2026

ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ
ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ്, മലപ്പുറം ജില്ല കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിക്കുന്നു.

📍മലപ്പുറം ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉള്ളത്.

📍ക്രിയേറ്റീവ് ആയ ഏത് ചായങ്ങൾ ഉപയോഗിച്ചും പോസ്റ്റർ തയ്യാറാക്കാവുന്നതാണ്.

📍2026 ജൂൺ 11 ന് രാവിലെ 11 മണി മുതൽ മലപ്പുറം DTPC ഹാളിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ന് മുൻപായി മത്സരാർത്ഥികൾ മലപ്പുറം DTPC ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

📍ഒരു കോളേജിൽ നിന്ന് എത്ര പേർക്കും പങ്കെടുക്കാവുന്നതാണ്. മത്സരം വ്യക്തിഗത ഇനം ആയിരിക്കും.

📍മത്സരത്തിന്റെ വിഷയം മത്സരത്തിന് തൊട്ട് മുമ്പ് നൽകുന്നതാണ്.

📍രണ്ടുമണിക്കൂറാണ് പോസ്റ്റർ തയ്യാറാക്കുന്നതിനുള്ള സമയം.

📍കളറിങ് പേപ്പറുകൾ നൽകുന്നതാണ്. കളറിങ്ങിനു ആവശ്യമായ മറ്റു ചായങ്ങളും മറ്റു വസ്‌തുക്കളും മത്സരാർത്ഥികൾ തന്നെ കൊണ്ട് വരേണ്ടതാണ്.

📍മത്സരത്തിൽ ആദ്യ 3 സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾക്ക് താഴെ പറയുന്ന വിധത്തിൽ ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ്.
First Prize:3000
Second Prize:2000
Third Prize:1000

📍മത്സരത്തിൽ പങ്കെടുക്കുന്നവർ 2026 ജൂൺ 10 ന് വൈകിട്ട് 5 മണിക്ക് മുന്നേ google ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Google Forms - Link 👇

https://forms.gle/dbNHThr1uKwG5wpP9

കൂടുതൽ വിവരങ്ങൾക്ക് :
അബ്ദുൾ റഷീദ് പി - 8943330125
ജുബ്ന ഷെറിൻ ടി പി - 8943346559
N.B ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

💡മത്സരത്തിലെ വിജയികൾക്ക് മെമെന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണ്

💡 ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ  ഭാഗമായി  ഭക്ഷ്യസുരക്ഷാ വകുപ്പ് ക്വിസ്  മത്സരം സംഘടിപ്പിക്കുന്നു.💡 മത്സരത്തിന്റെ ടോപിക്...
08/06/2026

💡 ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

💡 മത്സരത്തിന്റെ ടോപിക്ക് Food toxicity & safety awareness എന്നതാണ്

💡 2026 ജൂൺ 11 ന് രാവിലെ 11 മുതൽ മലപ്പുറം DTPC ഹാളിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ന് മുൻപായി മത്സരാർത്ഥികൾ മലപ്പുറം DTPC ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

💡കോളേജ് അടിസ്ഥാനത്തിൽ 2 പേർ അടങ്ങുന്ന ഓരോ ടീം ആയിട്ടാണ് മത്സരിക്കേണ്ടത്.

💡മലപ്പുറം ജില്ലയിലെ കോളേജുകൾക്കാണ് പങ്കെടുക്കാൻ അവസരം ഉള്ളത്.

💡 ഒരു കോളേജിൽ നിന്നും ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്

💡മത്സരത്തിൽ പങ്കെടുക്കുന്നവർ 2026 ജൂൺ 10 ന് വൈകിട്ട് 5 മണിക്ക് മുമ്പായി google ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഗൂഗിൾ ഫോം ലിങ്ക് 👇🏻
https://forms.gle/SFKmH6TA3xbqqTydA

💡മത്സരത്തിൽ ആദ്യ 3 സ്ഥാനം ലഭിക്കുന്ന ടീമിന് താഴെ പറയുന്ന വിധത്തിൽ ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ്.

First Prize:5000
Second Prize:3000
Third Prize:2000

💡 മത്സരം സമനിലയിൽ ആവുന്ന പക്ഷം ടൈ ബ്രേക്കർ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :
അബ്ദുൾ റഷീദ് പി - 8943330125
ജുബ്ന ഷെറിൻ ടി പി - 8943346559
N.B ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

💡മത്സരത്തിലെ വിജയികൾക്ക് മെമെന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണ്.

14/04/2026

Address

Office Of Assistant Commissioner Of Food Safety, Civil Station
Malappuram
676505

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914832732121

Alerts

Be the first to know and let us send you an email when Food Safety Malappuram Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Food Safety Malappuram Official:

Shortcuts

Share