CPIM District Secretary - Malappuram

Directions

CPIM District Secretary - Malappuram ജില്ലാ സെക്രട്ടറി,
കമ്മ്യൂണിസ്റ്റ്‌ പാർടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്

13/09/2026

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം, എകെജി ഓഡിറ്റോറിയം, കോഴിക്കോട്

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനം അന്തിമമാകുന്നതോടെ മലയോര ജനത നേരിടുന്ന കുടിയിറക്ക് ഭീഷണി പരിഹരിക്കുന്നതിന് ...
05/09/2026

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനം അന്തിമമാകുന്നതോടെ മലയോര ജനത നേരിടുന്ന കുടിയിറക്ക് ഭീഷണി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണം.

ജില്ലയിലെ 11 വില്ലേജുകൾ ഉൾപ്പെട്ടതിനാൽ മലയോര കർഷകർ ഭീതിയിലാണ്. പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇഎസ്എ) ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തിലാണ് ജില്ലയിലെ 11 വില്ലേജുകൾ ഉൾപ്പെടുത്തിയത്. അമരമ്പലം, അകമ്പാടം, ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, കുറുമ്പലങ്ങോട്, ചോക്കാട്, കാളികാവ്, പോത്തുകല്ല്, കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് എന്നീ വില്ലേജുകളാണ് പട്ടികയിലുള്ളത്. വില്ലേജുകൾ പൂർണമായും ഇഎസ്എയിൽ ഉൾപ്പെടുത്തിയാൽ ജനവാസമേഖലകളെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

വിജ്ഞാപനം അന്തിമമാകുന്നതോടെ ഖനനം, ക്വാറികൾ, വ്യവസായങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമാകും. നിലവിലുള്ള കൃഷിരീതികൾക്കും കർഷകരുടെയും തദ്ദേശവാസികളുടെയും ദൈനംദിന ജീവിതത്തിനും നിയന്ത്രണം വരുമെന്നാണ് ആശങ്ക. ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കണമെന്ന് മുൻ ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. കരട് വിജ്ഞാപനത്തിൻ്റെ കാലാവധി 25 ന് അവസാനിക്കുകയാണ്. യു ഡി എഫ് സർക്കാർ ഇതുസംബന്ധിച്ച് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. മലപ്പുറം ജില്ലയിലെ മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഇക്കാര്യത്തിൽ മൗനത്തിലാണ്. ഈ വിഷയത്തിൽ കൃത്യമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.

പ്രദേശവാസികൾക്ക് പരാതി നൽകുന്നതിനുള്ള സംവിധാനവും സർക്കാർ ഒരുക്കിയിട്ടില്ല. മലയോര ജനതയുടെ കുടിയിറക്ക് തടയാൻ സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

വി പി അനിൽ
സിപിഐ എം ജില്ലാ സെക്രട്ടറി

23/08/2026

വഖഫ് നിയമവും UDF കീഴടങ്ങലും എന്ന വിഷയത്തിൽ സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ മലപ്പുറം ടൗൺഹാളിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും, പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

സിപിഐ എം മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിസായ ഇഎംഎസ് മന്ദിരത്തിന് അനുബന്ധമായി തയ്യാറാക്കിയ ചെറുക്കാട് സ്മാരക ഗ്രന്ഥാലയത്തിൻ...
20/08/2026

സിപിഐ എം മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിസായ ഇഎംഎസ് മന്ദിരത്തിന് അനുബന്ധമായി തയ്യാറാക്കിയ ചെറുക്കാട് സ്മാരക ഗ്രന്ഥാലയത്തിൻ്റെ ഉദ്ഘാടനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ നിർവഹിച്ചു.

20/08/2026

സിപിഐ എം മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിസായ ഇഎംഎസ് മന്ദിരത്തിന് അനുബന്ധമായി വിപുലമായ റഫറൽ സൗകര്യങ്ങളോടെ ഒരുങ്ങുന്ന ചെറുക്കാട് സ്മാരക ഗ്രന്ഥാലയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ സംസാരിക്കുന്നു

വഖഫ് നിയമവും UDF കീഴടങ്ങലും എന്ന വിഷയത്തിൽ സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ' 2026 ഓഗസ്റ്റ് 23...
19/08/2026

വഖഫ് നിയമവും UDF കീഴടങ്ങലും എന്ന വിഷയത്തിൽ സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ' 2026 ഓഗസ്റ്റ് 23- ഞായർ, വൈകുന്നേരം 3 മണിക്ക് മലപ്പുറം ടൗൺഹാളിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും, പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് വി കെ മോഹനൻ മുഖ്യ പ്രഭാഷണം നടത്തും, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. വിജയരാഘവൻ, മുൻ മന്ത്രിമാരായ വി അബ്ദുറഹ്മാൻ, ഡോ. കെ ടി ജലീൽ, വഖഫ് ബോർഡ് അംഗം ഉമർ ഫൈസി മുക്കം, വഖഫ് ബോർഡ് മുൻ ചെയർമാൻ സി മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുക്കും

ബാലസംഘം കൂട്ടുകാരുടെ സർഗ്ഗാത്മക ഇടപെടലുകളെ ഭയപ്പെടുന്ന   ജനാധിപത്യവിരുദ്ധ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.തിരൂർ പച്ച...
16/08/2026

ബാലസംഘം കൂട്ടുകാരുടെ സർഗ്ഗാത്മക ഇടപെടലുകളെ ഭയപ്പെടുന്ന ജനാധിപത്യവിരുദ്ധ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.

തിരൂർ പച്ചാട്ടിരി ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം കൂട്ടുകാരായ മുഹമ്മദ് സിയാനും സുഹൃത്തുക്കളും തയ്യാറാക്കിയ ‘കുട്ടി സഖാക്കൾ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ബഹുജന ശ്രദ്ധ നേടിയിരുന്നു. പ്രതിപക്ഷ നേതാവും, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ സ. പിണറായി വിജയൻ, എംഎൽഎയും, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സ. പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ വീഡിയോക്ക് പിന്തുണയറിയിക്കുകയും, കമെൻ്റ് ചെയ്യുകയും ചെയ്തതോടെ മാധ്യമങ്ങൾ അത് വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

കുട്ടികളുടെ സർഗ്ഗാത്മകതയും രാഷ്ട്രീയബോധവും പ്രതിഫലിച്ച ഈ വീഡിയോയും, ‘കുട്ടി സഖാക്കൾ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും യാതൊരു ന്യായീകരണവുമില്ലാതെ മെറ്റ ഇപ്പൊൾ നീക്കം ചെയ്തിരിക്കുകയാണ്.പുരോഗമനപരമായ ആശയങ്ങൾക്കും കുട്ടികളുടെ കൂട്ടായ്മകൾക്കും നേരെ സ്വീകരിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ലഹരി കടത്ത് കേസിലെ പ്രതികളോടൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ നിൽക്കുന്ന മാധ്യമങ്ങളുടെയടക്കം വാർത്തകളും, പോസ്റ്റുകളും, വീഡിയോകളും ഇതുപോലെതന്നെ മെറ്റ ഇന്ത്യയിൽ റിമൂവ് ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയുടെ കാർഡ് പോലും മെറ്റ ഇത്തരത്തിൽ റിമൂവ് ചെയ്തിരുന്നു.

ഡിജിറ്റൽ ഇടങ്ങളിലെ ഇത്തരം ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കുട്ടികളുടെ സർഗ്ഗാത്മകതയെയും, രാഷ്ട്രീയ ബോധത്തെയും അടിച്ചമർത്താനുള്ള നീക്കങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.

നീക്കം ചെയ്ത അക്കൗണ്ടും വീഡിയോയും അടിയന്തരമായി പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി.
15/08/2026

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി.

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് അനുബന്ധമായി ഒരുങ്ങുന്ന ചെറുകാട് റഫറൻസ് ഗ്രന്ഥാലയത്തിലേക്കു...
12/08/2026

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് അനുബന്ധമായി ഒരുങ്ങുന്ന ചെറുകാട് റഫറൻസ് ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക ശേഖരം പാർട്ടി മുൻ ജില്ലാ കമ്മിറ്റി അംഗം സ. സി വിജയലക്ഷ്മിയിൽ ഏറ്റുവാങ്ങി.

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് അനുബന്ധമായി, വിപുലമായ സൗകര്യങ്ങളോടെ സജ്ജമാകുന്ന ചെറുകാട് റ...
12/08/2026

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് അനുബന്ധമായി, വിപുലമായ സൗകര്യങ്ങളോടെ സജ്ജമാകുന്ന ചെറുകാട് റഫറൻസ് ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക ശേഖരം മുതിർന്ന നേതാവ് സ. ടി കെ ഹംസയിൽ നിന്നും ഏറ്റുവാങ്ങി.

Address

Malappuram

Website

Alerts

Be the first to know and let us send you an email when CPIM District Secretary - Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share