Green. voice nazer

Directions

Green. voice nazer abdul nazer

 #കോഴിക്കോട് തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ സ്കൂൾ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി.കഴിഞ്ഞ ഒക്ടോബർ 5 മുതൽ മൊയ...
17/10/2026

#കോഴിക്കോട് തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ സ്കൂൾ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി.
കഴിഞ്ഞ ഒക്ടോബർ 5 മുതൽ മൊയിലോത്തറയിൽ നിന്ന് കാണാതായ എൽ.പി സ്കൂൾ അധ്യാപിക അനുമോളെയാണ് പോലീസ് പാലക്കാട്ടുനിന്ന് കണ്ടെത്തിയത്. ഇവർക്കൊപ്പം വടകര സ്വദേശിയായ അബ്ദുൽ സമദും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കൊപ്പമാണ് അധ്യാപിക പോയതെന്ന സൂചനയെത്തുടർന്ന് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.
നാദാപുരം ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തൊട്ടിൽപ്പാലം പോലീസും ചേർന്നാണ് ഇവരെ കണ്ടെത്തിയത്. അന്വേഷണത്തിനിടയിൽ ഇവർ കാസർകോട് ചെറുവത്തൂരിലുണ്ടെന്ന സൂചനകൾ ലഭിച്ചിരുന്നു. വാട്സാപ്പ് വൈഫൈ ലൊക്കേഷനുകളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഒടുവിൽ പാലക്കാട്ടുനിന്ന് ഇവരെ പോലീസ് പിടികൂടിയത്.അധ്യാപികയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന് കൃത്യമായ സൂചന ലഭിക്കാത്തതിനെത്തുടർന്ന് കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോൾ പോലീസിന് ഈ നിർണായക വിജയം ഉണ്ടായിരിക്കുന്നത്.AnumolMissingCase MissingFound ManoramaNews KeralaNews BreakingNews CrimeNews Vadakara

സമരനായകൻ ഇനി മലപ്പുറത്തെ നയിക്കും🔥പോരാട്ടവീഥികളിൽ കരുത്തായി, യുവജന മുന്നേറ്റങ്ങളിൽ ആവേശമായി, ഇനി മലപ്പുറം ജില്ലയുടെ നേതൃ...
16/10/2026

സമരനായകൻ ഇനി മലപ്പുറത്തെ നയിക്കും🔥

പോരാട്ടവീഥികളിൽ കരുത്തായി, യുവജന മുന്നേറ്റങ്ങളിൽ ആവേശമായി, ഇനി മലപ്പുറം ജില്ലയുടെ നേതൃത്വത്തിലേക്ക്…

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ *ജനറൽ സെക്രട്ടറിയായി* തിരഞ്ഞെടുക്കപ്പെട്ട
കെ.എം. ഖലീലിന്
_അഭിനന്ദനങ്ങൾ 💚_

`മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി`

16/10/2026
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ എം.എസ്.എഫ് മ...
15/10/2026

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ എം.എസ്.എഫ് മുന്നണിക്ക് ചരിത്ര വിജയം. ജില്ലയിലെ വിവിധ കോളേജുകളിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച എം.എസ്.എഫ്, നിരവധി കലാലയങ്ങൾ എതിരാളികളിൽ നിന്നും തിരിച്ചുപിടിച്ചു.

പരമ്പരാഗതമായി എതിരാളികൾ സ്വാധീനമുറപ്പിച്ചിരുന്ന സർക്കാർ കോളേജുകളിലും പ്രമുഖ വനിതാ കോളേജുകളിലും ഉൾപ്പെടെ മികച്ച വിജയം നേടാൻ എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു. മലപ്പുറം ഗവൺമെന്റ് കോളേജ്, മലപ്പുറം ഗവൺമെന്റ് വനിതാ കോളേജ്, കൊണ്ടോട്ടി ഗവൺമെന്റ് കോളേജ്, തവനൂർ ഗവൺമെന്റ് കോളേജ് തുടങ്ങിയ സർക്കാർ കോളേജുകളിലും; മഞ്ചേരി യൂണിറ്റി വിമൻസ് കോളേജ്, തിരൂർ ജെ.എം. വിമൻസ് കോളേജ്, ശിഹാബ് തങ്ങൾ വിമൻസ് കോളേജ് തുടങ്ങിയ പ്രമുഖ വനിതാ കോളേജുകളിലും എം.എസ്.എഫ് തിളക്കമാർന്ന വിജയം സ്വന്തമാക്കി.

ഇതിനുപുറമെ അത്താണിക്കൽ എം.ഐ.സി കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, മഞ്ചേരി എച്ച്.എം കോളേജ്, വേങ്ങര മലബാർ കോളേജ്, കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്, സുല്ലമുസ്സലാം സയൻസ് കോളേജ്, വാഴയൂർ സാഫി കോളേജ്, വാഴക്കാട് ദാറുൽ ഉലൂം, പുറമണ്ണൂർ മജ്‌ലിസ് കോളേജ്, പുളിക്കൽ മദീനത്തുല്‍ ഉലൂം കോളേജ്, വണ്ടൂർ സഹ്യ കോളേജ്, വണ്ടൂർ അംബേദ്കർ കോളേജ്, തിരുനാവായ ഖിദ്മത്ത് കോളേജ്, മഞ്ചേരി മൗലാനാ അബ്ദുൽ കലാം ആസാദ് കോളേജ്, കുണ്ടൂർ പി.എം.എസ്.ടി കോളേജ്, വളയംകുളം അസ്സബാഹ് കോളേജ്, കൊണ്ടോട്ടി ബ്ലോസം കോളേജ്, കുഴിമണ്ണ റീജണൽ കോളേജ്, കോട്ടക്കൽ ഗ്രേസ് വാലി കോളേജ്, മലപ്പുറം പ്രിയദർശിനി കോളേജ്, പുഴക്കാട്ടിരി സഫാ കോളേജ്, ചേറൂർ പി.പി.ടി.എം കോളേജ്, മുതുവല്ലൂർ ഐ.എച്ച്.ആർ.ഡി കോളേജ്, കോട്ടക്കൽ ഫാറൂഖ് കോളേജ്, വണ്ടൂർ കെ.ടി.എം. കോളേജ്, മമ്പാട് എം.ഇ.എസ് കോളേജ്, വളാഞ്ചേരി കെ.ആർ ശ്രീനാരായണ കോളേജ്, വേങ്ങര ധർമ്മഗിരി കോളേജ്, പരപ്പനങ്ങാടി എൽ.ബി.എസ് കോളേജ്, കെ.പി.പി.പി.എം. ബി.എഡ്. കോളേജ്, അസ്സബാഹ് അറബിക് കോളേജ്, രാമപുരം ജെംസ് കോളേജ്, തിരുവാലി ഹിക്മിയ കോളേജ്, മലപ്പുറം മഅദിൻ കോളേജ്, വണ്ടൂർ ഡെസ്ക് ഫോർഡ് കോളേജ്, മേൽമുറി എം.സി.ടി ലോ കോളേജ്, മോങ്ങം അൻവാറുൽ ഇസ്ലാം, മലപ്പുറം പ്രിസ്റ്റിൻ വാലി, മഞ്ചേരി ക്യൂട്ടക്ക് കോളേജ്, വണ്ടൂർ സലഫിയ കോളേജ്, ഏറനാട് എം.എ.ഒ കോളേജ്, സുല്ലമുസ്സലാം ബി.എഡ്, കാവനൂർ മജ്മഅ ബി.എഡ്, പുതുപൊന്നാനി എം.ഐ. ബി.എഡ്, അരീക്കോട് കെ.എം. ആർട്സ് കോളേജ്, കാവനൂർ മജ്മഅ ആർട്സ് കോളേജ്, ജാമിഅഃ ബി.എഡ് കോളേജ്, തൃക്കലങ്കോട് ജാമിഅഃ ആർട്സ് & സയൻസ് കോളേജ്, മഞ്ചേരി ഇ.കെ.സി കോളേജ്, ഒ.ഇ.ടി കോളേജ്, കുറ്റിപ്പുറം കെ.എം.സി.ടി ആർട്സ് കോളേജ്, കൊണ്ടോട്ടി വേദവ്യാസ, പുളിക്കൽ എബിലിറ്റി കോളേജ്, ഇ.എം.ഇ.എ ബി.എഡ്, ഐ.എസ്.എസ് ബി.എഡ്, ഐ.

ഇവനാണ് വടകര ചങ്ങരോത്ത് സ്വദേശി അബ്ദുൽ റഫീഖ് ദുബായിൽ ബിസിനസ് ആണ് ഈ കഴുവേർഡ മോന് ഇവന്റെ സുഹൃത്തായ സ്ത്രീയുടെ  ഒത്താശയോടെ അ...
15/10/2026

ഇവനാണ് വടകര ചങ്ങരോത്ത് സ്വദേശി അബ്ദുൽ റഫീഖ്
ദുബായിൽ ബിസിനസ് ആണ് ഈ കഴുവേർഡ മോന്
ഇവന്റെ സുഹൃത്തായ സ്ത്രീയുടെ ഒത്താശയോടെ അവരുടെ പതിമൂന്നുകാരിയായ പെൺകുട്ടിയെ രണ്ടു വർഷത്തോളം പീഡിപ്പിച്ച ഈ നാറി നിയമത്തിന്റെ എല്ലാ ചങ്ങല കെട്ടുകളും ഭേദിച്ച്
നാട്ടിലും ദുബായിലുമായി വിലസി നടക്കുകയാണ്,
പ്രതിക്ക് വഴങ്ങിക്കൊടുക്കാൻ വിസമ്മതിച്ച കുട്ടിയെ അമ്മ നിരന്തരം മർദ്ദിക്കുകയും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ശാരീരികമായും മാനസികമായും തളർന്ന് പഠനത്തിൽ പിന്നോട്ടുപോയ കുട്ടിയെ സ്കൂളിൽ നിന്ന് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ്
രണ്ടു വർഷമായി താൻ അനുഭവിക്കുന്ന കൊടിയ പീഡനത്തിന്റെ വിവരങ്ങൾ കുട്ടി തുറന്നുപറഞ്ഞത്.
സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് കേസെടുക്കുകയും, പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയായും അബ്ദുൾ റഫീഖിനെ ഒന്നാം പ്രതിയായും ചേർക്കുകയും ചെയ്തു.
കേസ് രജിസ്റ്റർ ചെയ്തതോടെ ഇരുവരും ഒളിവിൽ പോയെങ്കിലും പിന്നീട് അമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡിലിരിക്കെ അവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
എന്നാൽ ഒന്നാം പ്രതിയായ അബ്ദുൾ റഫീഖ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഇയാൾ ഇന്ത്യയിലെ ഏത് വിമാനത്താവളത്തിൽ ഇറങ്ങിയാലും അപ്പോൾത്തന്നെ അറസ്റ്റ് ചെയ്യുമെന്ന് പയ്യോളി പോലീസ് നാട്ടുകാർക്കും കുടുംബത്തിനും ഉറപ്പുനൽകിയിരുന്നുവെങ്കിലും,
യാതൊരു തടസ്സവുമില്ലാതെ നാട്ടിലെത്തിയ പ്രതി കൊയിലാണ്ടി അതിവേഗ കോടതിയിൽ നിന്ന് നേരിട്ട് സമൻസ് കൈപ്പറ്റി ജാമ്യം നേടുകയായിരുന്നു.
കഴിഞ്ഞ പത്തുമാസമായി കേസ് രജിസ്റ്റർ ചെയ്തിട്ടും ഒരു ദിവസം പോലും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്തില്ലെന്നും,
ഒരു മാസം മുൻപ് നാട്ടിലെത്തിയ പ്രതി ഇപ്പോൾ സ്വന്തം വീട്ടിൽ പാർട്ടികൾ നടത്തി സുഖജീവിതം നയിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം, കൊടിയ പീഡനം അനുഭവിച്ച പെൺകുട്ടി സ്കൂളിൽ പോലും പോകാനാകാതെ മാനസികമായി തകർന്ന് സി.ഡബ്ല്യു.സി (CWC) യുടെ
സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയാണ്. അവിടെപ്പോലും പ്രതി കുട്ടിയെ കാണാൻ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പണവും സ്വാധീനവുമുള്ള ഇത്തരക്കാർക്ക് നിയമം ഇത്രയെളുപ്പത്തിൽ ജാമ്യം നൽകുന്നതിനെതിരെ പ്രതിയുടെ വീടിനുമുന്നിലും പോലീസിനെതിരെയും നാട്ടുകാരും കുടുംബവും ചേർന്ന് വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.
നിലവിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വടകര റൂറൽ എസ്.പിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകുമെന

മലേഷ്യയും മലയാളവും തമ്മിലുള്ള സാദൃശ്യം മനുഷ്യമനസ്സുകളുടെ സ്‌നേഹാര്‍ദ്രതക്കുമുണ്ട്. മലയാള നാട്ടില്‍ നിന്നും മലേഷ്യയിലേക്ക...
11/10/2026

മലേഷ്യയും മലയാളവും തമ്മിലുള്ള സാദൃശ്യം മനുഷ്യമനസ്സുകളുടെ സ്‌നേഹാര്‍ദ്രതക്കുമുണ്ട്. മലയാള നാട്ടില്‍ നിന്നും മലേഷ്യയിലേക്ക് തിരിക്കുമ്പോള്‍ ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ച.

ഇന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ‘സെരി പരദാന’യില്‍ വെച്ച് ആ സൗഹൃദം പുതുക്കാന്‍ സാധിച്ചു. മുന്‍പ് അദ്ദേഹം കേരളത്തില്‍ വന്ന ഘട്ടത്തിലും നേരിട്ട് കണ്ടിരുന്നു. മലേഷ്യയില്‍ എത്തുമ്പോള്‍ വസതിയിലേക്ക് വരണമെന്ന് അദ്ദേഹം അന്ന് താല്പര്യപൂര്‍വ്വം ക്ഷണിക്കുകയും ചെയ്തിരുന്നു.

മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനും, ദാത്തോ എം.ടി.പി ശാഹുല്‍ ഹമീദ് മെമ്മോറിയല്‍ പുരസ്‌കാരം സ്വീകരിക്കുന്നതിനുമായിരുന്നു ഇത്തവണത്തെ യാത്ര. പ്രധാനമന്ത്രി നല്‍കിയ ഊഷ്മളമായ സ്വീകരണവും അളവറ്റ സ്‌നേഹം പകര്‍ന്നുനല്‍കിയ കൂടിക്കാഴ്ചയും ഈ യാത്രയെ കൂടുതല്‍ മനോഹരമാക്കി. കടല്‍ ഭേദിക്കുന്ന ഈ ഊഷ്മള സൗഹൃദത്തിന്റെ പ്രതീകമായി ഒരു കപ്പല്‍ മാതൃകയും കേരളത്തിന്റെ പെരുമയായ ആറന്മുള കണ്ണാടിയും അദ്ദേഹത്തിന് ഉപഹാരമായി സമ്മാനിച്ചു.

രാജ്യാതിര്‍ത്തിയെ അതിലംഘിക്കുന്ന അനവധി പ്രിയപ്പെട്ട സൗഹൃദങ്ങള്‍ മുന്‍പും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സ്‌നേഹസംഗമങ്ങളാണ് ഓരോ യാത്രകളെയും അര്‍ത്ഥപൂര്‍ണ്ണവും മനോഹരവുമാക്കുന്നത്.

The connection between Malaysia and Malay goes far beyond words-it is rooted in the warmth and affection of human hearts. When setting off from Kerala to Malaysia, a meeting with Malaysian Prime Minister Anwar Ibrahim was something I eagerly looked forward to.

Today, I had the privilege of renewing that friendship at his official residence, ‘Seri Perdana’. I had previously met him during his visit to Kerala, where he warmly invited me to visit his home whenever I came to Malaysia.

The primary purpose of this trip was to attend a function at the International Islamic University Malaysia and to accept the Dato’ M.T.P. Shahul Hameed Memorial Award. The gracious reception extended by the Prime Minister and our heartfelt interaction made this journey truly memorable. As a symbol of this bond that bridges oceans, I presented him with a miniature ship and Kerala’s iconic Aranmula Kannadi.

Over the years, I have been blessed with many treasured friendships that transcend national borders. It is indeed these meaningful encounters of love and cama

Congratulations 🎉🎉🎉🎉🎉
07/10/2026

Congratulations 🎉🎉🎉🎉🎉

യൂത്ത്ലീഗ് അഖിലേന്ത്യ സെക്രട്ടറി സി കെ ശാക്കിർ സാഹിബിന്റെ സസ്പെൻഷൻ പിൻവലിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന് നന്ദി!😍🥰
07/10/2026

യൂത്ത്ലീഗ് അഖിലേന്ത്യ സെക്രട്ടറി സി കെ ശാക്കിർ സാഹിബിന്റെ സസ്പെൻഷൻ പിൻവലിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന് നന്ദി!😍🥰

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയ നേതാവ് പി.ഉബൈദുള്ള സാഹിബിന് അഭിവാദ്യങ്ങൾ... ആശംസകൾ... പ്...
07/10/2026

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയ നേതാവ് പി.ഉബൈദുള്ള സാഹിബിന് അഭിവാദ്യങ്ങൾ... ആശംസകൾ... പ്രസ്ഥാനത്തിന്റെ ഉന്നത നേതൃത്വത്തോടൊപ്പം പാർട്ടിയെ കരുത്തോടെ നയിക്കാൻ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
🩷🩷🤲🤲🌹🌹🩷🩷

Address

Venniyue
Malappuram
676508

Website

Alerts

Be the first to know and let us send you an email when Green. voice nazer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share