CPI Malappuram LC

Directions

CPI Malappuram LC The Communist Party of India (CPI) is the oldest in.The CPI was founded in modern-day on 26 December 1925.[6][7][8]

10/10/2026
26/09/2026

ഒക്ടോബര്‍ 2
സഞ്ജയ് സിംഗ് എം പി
തിരുന്നാവായയില്‍ സംസാരിക്കുന്നു

അപ്രഖ്യാപിത വിസ്മയക്കട്ടിനെതിരെ മലപ്പുറം  ലോക്കല്‍ കമ്മിറ്റി മലപ്പുറത്ത്  നടത്തിയ പ്രതിഷേധം... . #വിസ്മയക്കട്ട്
15/09/2026

അപ്രഖ്യാപിത വിസ്മയക്കട്ടിനെതിരെ മലപ്പുറം ലോക്കല്‍ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധം...
.
#വിസ്മയക്കട്ട്

 #സിപിഐ നേതാവും 1969-1977 കാലയളവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന  #സി_അച്യുതമേനോനെപ്പറ്റി ഒരു റീൽ സാമൂഹ്യ മാധ്യമങ...
05/09/2026

#സിപിഐ നേതാവും 1969-1977 കാലയളവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന #സി_അച്യുതമേനോനെപ്പറ്റി ഒരു റീൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
തിരുവന്തപുരത്തെ അഭിഭാഷക ജിജാ ജെയിംസ് മാത്യു കണ്ടത്തിൽ ജയ്‌ഹിന്ദ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ അച്യുതമേനോൻ മുല്ലപ്പെരിയാർ ഡാമിന്റെ തമിഴ്നാടുമായുള്ള കരാർ പുതുക്കുന്നതിന്, സിപിഐ തമിഴ്‍നാട് ഓഫീസ് നിർമ്മിക്കുന്നതിനുവേണ്ടി, കൈക്കൂലി വാങ്ങിയതായി ആരോപിക്കുന്നു.1886ൽ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികളും ബ്രിട്ടീഷ് കോളനി സർക്കാരും തമ്മിലാണ് 999 വർഷക്കാലത്തേക്ക് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിട്ടത്. 1970ൽ അച്യുതമേനോൻ സർക്കാർ ആ കരാർ കേരളത്തിന് അനുകൂലമായി ഭേദഗതി ചെയ്യുക മാത്രമാണ് ഉണ്ടായത്. അത് ടി എം ജേക്കബടക്കം ആരെങ്കിലും കണ്ടില്ലെന്നുണ്ടെങ്കിൽ അതിനുവേണ്ടി യാതൊരു ശ്രമവും നടന്നിട്ടില്ലെന്നുവേണം കരുതാൻ. അച്യുതമേനോൻ 1977 മാർച്ച് 25ന് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. അദ്ദേഹം 1991 ഓഗസ്റ്റ് 16ന് അന്തരിക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലെ സംസ്ഥാന പാർട്ടി ആസ്ഥാനം പ്രവർത്തിക്കുന്ന 'ബാലൻ ഇല്ലം' എന്ന ഏഴുനില കെട്ടിടം പണി ആരംഭിക്കുന്നത് അച്യുതമേനോൻ അന്തരിച് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ്. തമിഴ്നാട് പാർട്ടി 1969ൽ, അന്നത്തെ മദ്രാസ് നഗരത്തിലെ ടി നഗറിൽ, പഴയ ഒരു കെട്ടിടസമുച്ഛയമടക്കം, വാങ്ങിയ സ്ഥലത്താണ് പുതിയ ബാലൻ ഇല്ലം നിർമ്മിച്ചത്. 2014 ജൂലൈ ഏഴിന് അതിന്റെ ഉദ്‌ഘാടനം നടന്നു. 1970ൽ മുല്ലപ്പെരിയാർ പാട്ടക്കരാർ ഭേദഗതി ഒപ്പിട്ടതിനും കെട്ടിടനിർമ്മാണം ആരംഭിക്കുന്നതിനും തമ്മിൽ നീണ്ട നാല്പതുവർഷത്തെ അന്തരം! ആരോപണം ഉന്നയിച്ച വനിതാ അഭിഭാഷകയുടെ വാദമുഖത്തിലെ യുക്തിഹീനതയും പൊരുത്തമില്ലയ്മയുമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. ആരോപണം ഉന്നയിച്ച അഭിഭാഷക നല്ല ഒന്നാംതരം പാറവക്കിലാണെന്നതിന് ഇതിനപ്പുറം തെളിവ് മറ്റെന്തുവേണം!

രാജാജി മാത്യു തോമസ്

Address

MALAPPURAM
Malappuram

Website

Alerts

Be the first to know and let us send you an email when CPI Malappuram LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share