02/11/2026
ചാച്ചാജി ഗോൾഡ് മെഡൽ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു
പെരുമണ്ണ ക്ലാരി : കോൺഗ്രസിന്റെ പോഷക സംഘടനയായ ജവഹർ ബാൽമഞ്ചിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ ഡ്രോയിങ് കോമ്പറ്റീഷൻ 2026' എന്ന പേരിൽ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. വിപുലമായ പങ്കാളിത്തത്തോടെ ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസ് (GVHSS) സ്കൂളിലാണ് മത്സരം നടന്നത്. മത്സരത്തിൽ കെ.ജി വിഭാഗത്തിൽ 32 പേരും, എൽ.പി വിഭാഗത്തിൽ 82 പേരും, യു.പി വിഭാഗത്തിൽ 53 പേരും, ഹൈസ്കൂൾ വിഭാഗത്തിൽ 36 പേരും, ഹയർ സെക്കൻഡറി വിഭാഗത്തിൽ 5 പേരും ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 208 കുട്ടികൾ പങ്കെടുത്തു.
ജില്ലാ ചെയർമാൻ നാസർ കെ. തെന്നല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ജവഹർ ബാൽമഞ്ച് ജില്ലാ കോർഡിനേറ്റർ അജു പെരുമണ്ണ അധ്യക്ഷത വഹിച്ചു. ജവഹർ ബാൽമഞ്ച് ജില്ലാ കോർഡിനേറ്റർ നിസ്സാർ തൊട്ടോളി സ്വാഗതം ആശംസിച്ചു. ജില്ലാ കോർഡിനേറ്റർമാരായ അഡ്വ. തൊയ്യിബ് ഹുദവി, ഷബീർ നെല്ലിയാളി,സാഹിർ തിരുനാവായ, പെരുമണ്ണ ക്ലാരി മണ്ഡലം ചെയർമാൻ ഉമ്മർ സി.കെ എന്നിവർ ആശംസകൾ അറിയിച്ചു.
മത്സരത്തിൽഹയർ സെക്കന്ററി ഒന്നാം സ്ഥാനം സിദ്ധാർഥ് കൃഷ്ണ, രണ്ടാം സ്ഥാനം ഫാത്തിമ ജുമാന, മൂന്നാം സ്ഥാനം ഫാത്തിമ ഫിദ പി പി എന്നിവർ കരസ്തമാക്കി.ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം മുഹമ്മദ് ജഫിൻ എൻ, രണ്ടാം സ്ഥാനം മീനാക്ഷി എം, മൂന്നാം സ്ഥാനം റിക്ക സഫീർ കെ എന്നിവർ നേടി. അപ്പർ പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം ദേവരത്ത് പി കൃഷ്ണ, രണ്ടാം സ്ഥാനം സായി ഭൂമിക ശ്രീ, മൂന്നാം സ്ഥാനം തന്മയ ടി എന്നിവർ കരസ്തമാക്കി. ലോവർ പ്രൈമറി ഒന്നാം സ്ഥാനം ധീരജ് കെ പി, രണ്ടാം സ്ഥാനം മുഹമ്മദ് റഫാസ്, മൂന്നാം സ്ഥാനം ഷാദിൻ പി എം എന്നിവർ കരസ്തമാക്കി. പ്രീ പ്രൈമാറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നൈസ മറിയം പി, രണ്ടാം സ്ഥാനം ഷാദിയ മാഹീറ സി, മൂന്നാം സ്ഥാനം ദുആ മറിയം സി എന്നിവർ കരസ്തമാക്കി. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ഷാജി പാച്ചേരി,ജില്ല യൂത്ത്കോൺഗ്രസ്സ് സെക്രട്ടറി എം ടി റിയാസ്, തെന്നല മണ്ഡലം ചെയർമാൻ ജഹൻഷാ, ഷാജു കാട്ടാകത്ത്, ലത്തീഫ് സി കെ വാർഡ് മെമ്പർ ബഷീർ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.ചിത്രരചനമത്സരത്തിന് സുരേഷ് മാഷ് പുറത്തൂർ, പ്രദീപ് സോമൻ മാഷ് ആലത്തിയൂർ, ജയലക്ഷ്മി, ഫൈസൽ ബാബു പുല്ലൂർ, റിയാസ് തലക്കാട്, കാർത്യയിനി ടീച്ചർ, ബ്ലോക്ക് ചെയർമാൻ നവാസ്, റസീൽ, റിയാസ് ചെമ്പ്ര എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിജയികൾ നവംബർ 8-ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.