Tahsildar Ernad

Directions

Tahsildar Ernad Official Page of Tahsildar Ernad

19/06/2026
16/06/2026

*🔮സെൻസസ് 2027*

*🔖മൊബൈലിലൂടെ എങ്ങനെ സ്വന്തമായി വിവരങ്ങൾ നൽകാം?*

വരിനിൽക്കേണ്ട, ഉദ്യോഗസ്‌ഥരെ കാത്തിരിക്കേണ്ട! വെറും 5 ലളിതമായ ഘട്ടങ്ങളിലൂടെ സെൻസസ് വിവരങ്ങൾ നിങ്ങൾക്ക് തന്നെ ഓൺലൈനായി നൽകാം. എങ്ങനെയെന്ന് നോക്കാം

*🍄ഘട്ടം 1:*

*വെബ്സൈറ്റ് സന്ദർശിക്കുക✅*👇

നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ബ്രൗസർ ഓപ്പൺ ചെയ്യുക.

ഔദ്യോഗിക സെൻസസ് പോർട്ടലായ https://se.census.gov.in സന്ദർശിക്കുക.

ഹോം സ്ക്രീനിൽ നിന്ന് നിങ്ങളുടെ 'സംസ്‌ഥാനം' (State) തിരഞ്ഞെടുക്കുക.

*🍄ഘട്ടം രണ്ട്:*

*ലോഗിൻ ചെയ്യുക*✅

അടുത്ത സ്ക്രീനിൽ താഴെ പറയുന്ന വിവരങ്ങൾ നൽകുക:

* കുടുംബനാഥന്റെ പേര്
* മൊബൈൽ നമ്പർ
* ഇമെയിൽ വിലാസം

വിവരങ്ങൾ നൽകിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന O.T.P നൽകി ലോഗിൻ സ്‌ഥിരീകരിക്കുക

*🍄ഘട്ടം 3:*

*ലൊക്കേഷൻ സേവ് ചെയുക (Geo-Tagging)*

* നിങ്ങളുടെ ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകുക.

* സ്ക്രീനിൽ തെളിയുന്ന ഡിജിറ്റൽ മാപ്പിൽ നിങ്ങളുടെ സ്വന്തം വീട് കണ്ടെത്തുക.

* വീടിന് കൃത്യം മുകളിലായി 'റെഡ് മാർക്കർ' (Red Marker) സ്‌ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യുക

*🍄ഘട്ടം 4:*

വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യുക

* ലൊക്കേഷൻ സ്‌ഥിരീകരിച്ച ശേഷം സ്ക്രീനിൽ വരുന്ന ചോദ്യാവലി പൂരിപ്പിക്കുക.

* വീടിന്റെ അവസ്‌ഥ, കുടിവെള്ളം, വാഹനം, ഇന്റർനെറ്റ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള 33-ഓളം ചോദ്യങ്ങളാകും ഉണ്ടാവുക.

* കൃത്യമായ വിവരങ്ങൾ നൽകി ഫോം 'സബ്‌മിറ്റ്' (Submit) ചെയ്യുക

*🍄ഘട്ടം 5:*

SE ID സൂക്ഷിച്ചുവെക്കുക!

* അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ 11 അക്കങ്ങളുള്ള ഒരു എസ്. ഇ. ഐ.ഡി (SE ID) നിങ്ങൾക്ക് ലഭിക്കും.

* ഈ നമ്പർ മൊബൈൽ എസ്. എം. എസ് (SMS) ആയും ഇമെയിലായും ലഭിക്കുന്നതാണ്.

* ജൂലൈ മാസത്തിൽ സെൻസസ് ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ ഈ നമ്പർ മാത്രം അവർക്ക് കൈമാറുക

*🍄ഘട്ടം 6:*

തീയതികൾ മറക്കാതിരിക്കുക!

* സ്വയം വിവരങ്ങൾ നൽകാൻ: ഈ മാസം 16 മുതൽ 30 വരെ.

* ഉദ്യോഗസ്‌ഥർ വീടുകളിലെത്തുന്നത്: ജൂലൈ 1 മുതൽ 31 വരെ.

ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഉപകാരപ്പെടാൻ പോസ്റ്റ് ഷെയർ ചെയ്യൂ!

2027 ലെ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു . ഇന്ത്യൻ സെൻസസ് ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു നാഴികക്കല്ലിനാണ് രാ...
14/06/2026

2027 ലെ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു . ഇന്ത്യൻ സെൻസസ് ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു നാഴികക്കല്ലിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്—സെൽഫ് എന്യൂമറഷൻ അഥവാ സ്വയം വിവരങ്ങൾ രേഖപ്പെടുത്തുക എന്നുള്ളതാണ് ഇത്തവണ സെൻസസിന്റെ പ്രത്യേകത. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് എന്റെ അഭ്യർഥന. ജൂൺ 16 മുതൽ ജൂൺ 30 വരെ ആണ് സെൽഫ് എന്യൂമറഷൻ നല്കാൻ ഉള്ള കാലാവധി. നിങ്ങളുടെ വീടിനെ സംബധിച്ച വിവരങ്ങൾ ആണ് സെൽഫ് എന്യൂമറഷനിലൂടെ നൽകേണ്ടത്. Online ലൂടെ ആയിരിക്കും ഈ വിവരങ്ങൾ നൽകേണ്ടത്. പൗരന്മാർക്ക് ഔദ്യോഗിക പോർട്ടൽ https://se.census.gov.in വഴി എന്യൂമറേറ്റർ എത്തുന്നതിന് മുൻപേ തന്നെ സ്വന്തം വിവരങ്ങൾ സമർപ്പിക്കാൻ കഴിയും. ഈ സംവിധാനം കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിങ്ങൾ നല്കുന്ന വിവരങ്ങൾ നിയമപരമായി അതിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നതാണ്. നമ്മുടെ രാജ്യത്തിന്റെ വികസനം അതുവഴിയുള്ള പുരോഗതി നിങ്ങൾ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനിക്കുക. രാജ്യത്തിന്റെ പുരോഗതിയിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം .
സെനസസ്സിന്റെയും സെൽഫ് എന്യൂമറഷന്റെ വിജയത്തിനായി നിങ്ങൾ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നു.

27/05/2026

സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം

രാജ്യത്ത് ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 16 മുതല്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. 2026 ജൂലൈ ഒന്നു മുതല്‍ 31 വരെയാണ് സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നത്. ഇതിന്yu മുന്‍പ് തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്‍. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

രജിസ്റ്റര്‍ ചെയ്യേണ്ട വിധം

https://se.census.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക.
* കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക.
* ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
* ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
* ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല.
* പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ' റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം ഫൈനല്‍ സബ്മിറ്റ് നല്‍കുക.
* വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും.
* സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും.
* ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.
* ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
* അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും.
* സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

കൂടുതല്‍ വ്യക്തതയ്ക്കായി പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭ്യമാണ്.

*സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം* സെന്‍സസ് - 2027ന്റെ ഭാഗമായി പൊതുജനങ്ങള്‍ക്...
23/05/2026

*സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം*

സെന്‍സസ് - 2027ന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ മാസം മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 16 മുതല്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.

സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്‍.

ഏകദേശം 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

*രജിസ്റ്റര്‍ ചെയ്യേണ്ട വിധം*

*https://se.census.gov.in* എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക.
* കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക.
* ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
* ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
* ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല.
* പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ' *റെഡ് മാര്‍ക്കര്‍'* ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം ഫൈനല്‍ സബ്മിറ്റ് നല്‍കുക.
* വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ് ഇ ഐഡി) ലഭിക്കും.
* സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും.
* ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.
* ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
* അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും.

കൂടുതല്‍ വ്യക്തതയ്ക്കായി പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭ്യമാണ്.

Address

Taluk Office Complex, Kacherippadi
Manjeri
676121

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when Tahsildar Ernad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share