01/03/2024
കണ്ണൂർ പാർലിമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി സ : എം. വി ജയരാജൻ
വോട്ട് ചെയ്ത് വിജയിപ്പിക്കുക💪💪
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI M വരുവക്കുണ്ട് ബ്രാഞ്ച്, Political Party, Mattanur.
01/03/2024
കണ്ണൂർ പാർലിമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി സ : എം. വി ജയരാജൻ
വോട്ട് ചെയ്ത് വിജയിപ്പിക്കുക💪💪
08/12/2023
CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ച..
സഖാവ് ..കോടിയേരി ദിനം 🔥
18/08/2023
ആഗസ്ത് 19 സ: പി കൃഷണ പിള്ള ദിനം🔥
08/08/2023
ഏക സിവില്‍ കോഡ് - മുഖ്യമന്ത്രി സ. പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം
____________________________________
ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു.
ഭരണഘടന അതിന്റെ നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമാണ് പൊതു സിവില്‍ നിയമത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്. നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി ഇതു പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നടപ്പാക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ളവയല്ല നിര്‍ദ്ദേശക തത്വങ്ങള്‍. മൗലികാവകാശങ്ങള്‍ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ കോടതിക്കു കല്‍പിക്കാം. എന്നാല്‍, കോടതിക്ക് പോലും നിര്‍ബ്ബന്ധിതമായി നടപ്പാക്കണം എന്ന് കല്‍പിക്കാനാവാത്തതാണു ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ നിര്‍ദ്ദേശക തത്വങ്ങള്‍. ഭരണഘടനാ ശില്‍പികള്‍ എത്രമേല്‍ ആലോചിച്ചാണിങ്ങനെ ചെയ്തത് എന്നും എന്തുകൊണ്ടാണിങ്ങനെ ചെയ്തത് എന്നും മനസ്സിലാക്കണം.
ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതിന്‍പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ആ മതസ്വാതന്ത്ര്യം മതപരമായ വ്യക്തിനിയമങ്ങള്‍ അനുസരിക്കാനും ജീവിതത്തില്‍ ആചരിക്കാനുമുള്ള അവകാശത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണെന്നിരിക്കെ, ആ ആചരിക്കലിനെ വിലക്കുന്ന നിയമനിര്‍മ്മാണം, ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നിഷേധവും ലംഘനവുമാവും. സ്വന്തം മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുക എന്നതു മൗലികമായ വ്യക്തി സ്വാതന്ത്ര്യമായിരിക്കെ, അതു നിഷേധിക്കലാവും.
ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നത് ഒരു പൊതു സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്‍ മാത്രം സാധിക്കേണ്ടതാണത് എന്നതാണ് അതിന്റെ സൂചന. അത്തരത്തിലുള്ള ഒരു ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുന്നു. കേരള നിയമസഭയും ആ ആശങ്ക പങ്കുവെക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ എന്നും വിലയിരുത്തുന്നു.
കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തന്നെ ഏക സിവില്‍ നിയമത്തെ സംബന്ധിച്ച വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ആ അവസരത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളുടെ സമന്വയത്തെ ശക്തമാക്കുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട്. വൈവിധ്യത്തിലെ ഏകത്വത്തെ അംഗീകരിക്കുന്നതായിരുന്നു അത്.
വ്യക്തിനിയമങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം പൗരജനങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു സിവില്‍ നിയമത്തിനായി വേണമെങ്കില്‍ പാര്‍ലമെന്റിനു ശ്രമിക്കാമെന്നു പറഞ്ഞ അംബേദ്കര്‍ അതുപോലും നിര്‍ബ്ബന്ധമായി വേണമെന്നു ശഠിച്ചില്ല. കേവലം ഒരു സാധ്യത സൂചിപ്പിക്കുക മാത്രമാണദ്ദേഹം ചെയ്തത്. അതിന്റെ പ്രതിഫലനമാണ് പൊതു സിവില്‍ നിയമ പരാമര്‍ശം നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടത്.
രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏത് നീക്കം നടത്തുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഈസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നു.
26/07/2023
"മണിപ്പൂരിനെ രക്ഷിക്കുക"
LDF ജനകീയ കൂട്ടായ്മ...
16/07/2023
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കാലങ്ങളിൽ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങൾ സംഘടിപ്പിച്ച് യുവജന പ്രസ്ഥാനമായ *DYFI* യെ മുന്നിൽ നിന്നും നയിച്ച നമ്മുടെ പ്രിയ സഖാക്കളെ *Dyfi നായാട്ടുപാറ മേഖല* സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനം നടക്കുന്ന കൊടോളിപ്രത്തെ സ:കോടിയേരി ബാലകൃഷ്ണൻ നഗറിൽ വച്ച് DYFI കണ്ണൂർ ജില്ലാ ട്രഷറർ *സ: കെ ജി ദിലീപ്* ആദരിച്ചു....
13/07/2023
"മണിപ്പൂർ ജനത ഇന്ത്യക്കാരെല്ലെ.."?
മണിപ്പൂർ കലാപം രണ്ടുമാസം പിന്നിട്ടു...
" പ്രധാനമന്ത്രി മൗനത്തിൽ.".. 🤐🤐
തൊണ്ടപൊട്ടുമാറുച്ചത്തിൽ ഇൻക്വി ലാബ് വിളിച് പാർട്ടി ഏല്പിക്കുന്ന എല്ലാ ചുമതലകളും നിർവഹിക്കുന്നവർ മെമ്പർമാരയി തുടരുന്നതും സ്വകാര്യ താല്പര്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി നുഴഞ്ഞുകയറിവർ നേതാക്കന്മാർ ആകുന്നതും പാർട്ടിയിലെ സമീപകാല വസ്തുതയാണ്. പാർട്ടി മെമ്പർ ആകാനുള്ള അടിസ്ഥാന യോഗ്യത സാമ്പത്തികശേഷിയും , ജാതിയും മതവും ആകരുത്.പാർട്ടിയെ കുറിച്ചോ പാർട്ടിയുടെ നയപരിപാടികളെ കുറിച്ചോ യാതൊരു ധാരണയില്ലാത്തവരുടെ എണ്ണം പാർട്ടി മെമ്പർമാരിൽ കൂടുന്നത് വസ്തുതയാണ്.പാർട്ടി വിദ്യാഭ്യാസമില്ലാത്തതാണ് പ്രാദേശിക അപചായങ്ങൾക്ക് കാരണം. പാർട്ടിയിലേക്ക് കടന്നുവരുന്നവരെ അപ്പോൾ തന്നെ മെമ്പർമാരാക്കുകയും നേതാക്കൻമാരാക്കുകയും ചെയ്യുന്ന രീതി ആത്മപരിശോന നടത്തണ്ട കാലം അതിക്രമിച്ചിരിക്കുന്നു...🔥
ഉണ്ട സുധാകരൻ എന്ന നന്മ മരം🙊😂🤣
01/07/2023
'*ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി. വി രാജേഷും , പ്രതിയായതിന് പിന്നിൽ കെ. സുധാകരൻ'
29/06/2023
കേരളത്തിൽ കളിക്കാൻ അർജന്റീന റെഡി... തുടർ നടപടികളുമായി സംസ്ഥാന സർക്കാർ...🔥💪💪