26/01/2021
DYFI പാറേങ്ങാട്
അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന നാളേക്കായ്
26/01/2021
08/01/2021
മലയാളത്തിന്റെ വിപ്ലവകവിയായ അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിതമായ വിയോഗം ഞെട്ടിക്കുന്നതാണ്. വിപ്ലവ ഗാനങ്ങൾക്കൊണ്ടും പ്രണയകവിതകൾ കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടംനേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ഒരു കവിതകൂടി എഴുതി വയ്ക്കാൻ അനിൽ പനച്ചൂരാൻ ഇല്ലെന്നത് കേരളത്തിന് തീരാനഷ്ടമാണ് സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
03/01/2021
വിട...
23/12/2020
നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം
"മണ്ണിലും വിണ്ണിലും വിഷം വമിക്കുന്നു. പിന്നെങ്ങനെ പ്രകൃതിദുരന്തങ്ങൾ, മഹാരോഗങ്ങൾ വരാതിരിക്കും? കൃഷിയെ നാം മറന്നു. നിശ്ചിത സ്ഥിര ശമ്പളം നൽകി രാഷ്ട്രം പരിപാലിക്കേണ്ടവരാണ് കൃഷിക്കാർ. കാർഷികവൃത്തി ചെയ്യുന്നവർക്ക് അർഹമായ പരിഗണന നൽകണം" - കോവിഡ് മഹാമാരിയുടെ കടന്നുവരവും കർഷക സമരത്തിന്റെ ഉയിർത്തെഴുന്നേൽപ്പും രേഖപ്പെടുത്തിയ ഈ കാലത്ത്, വർഷങ്ങൾക്ക് മുമ്പുതന്നെ സുഗതകുമാരി ടീച്ചർ പറഞ്ഞ ഈ വാക്കുകൾ അന്വർദ്ധമായി നിൽക്കുന്നു.
"മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വയ്ക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്ത് നില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം". മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് എഴുതിയ ടീച്ചറുടെ വാക്കുകൾ നിറവേറ്റാം. എഴുത്തിന്റെ നാലുകെട്ടിനുള്ളിൽ നിന്ന് ചുട്ടുപൊള്ളുന്ന വഴികളിലേക്ക് ആ ചുവടുകൾ നീങ്ങി. എഴുത്തുകാരിയായി, ആക്ടിവിസ്റ്റായി മലയാളിയുടെ ജീവിതവഴികളിൽ കൂടെയുണ്ടായിരുന്ന അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാം.
പ്രകൃതി സ്നേഹിയും പ്രകൃതി ചൂഷണം നേരിട്ടപ്പോൾ ഒരു പോരാളിയായി മാറുകയും ചെയ്ത നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം.
23/12/2020
എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി.
എന്റെ വഴിയിലെ തണലിനും,
മരക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി...
ആദരാഞ്ജലികള്‍... 🌹
16/12/2020
കേരളം ജയിച്ചു
06/12/2020
ക്രൂഡോയിലിൽ ഉണ്ടായ വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്ക് നൽകാതെ എക്‌സൈസ് നികുതി കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സാധാരണക്കാരന്റെ ജീവിതഭാരം കൂട്ടുന്ന ഈ തീരുമാനം മനുഷ്യത്വരഹിതമാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുകയാണ് കേന്ദ്രസർക്കാർ. പെട്രോൾ വില നിയന്ത്രണാധികാരം കോൺഗ്രസ് ഗവൺമെന്റാണ് കമ്പനികൾക്ക് വിട്ടുനൽകിയത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കമ്പനികൾക്ക് മാറ്റി നിശ്ചയിക്കാവുന്ന സ്ഥിതിയാക്കിയത് ബി.ജെ.പി സർക്കാരാണ്. കോവിഡിന്റെ കാലത്തുപോലും കോർപ്പറേറ്റുകൾക്ക് പകൽ കൊള്ള നടത്താൻ ഒത്താശ ചെയ്ത് കൊടുക്കുകയാണ് മോദി സർക്കാർ. ഇത് അത്യന്തം പ്രതിഷേധാർഹമാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
ൈറ്റ്_മാർച്ച്
ഡിസംബർ 4
വാർഡ് കേന്ദ്രങ്ങളിൽ
01/12/2020
#അന്നം_തരുന്നവർക്കൊപ്പം
#കേരളത്തിൻ്റെ_ചെറുപ്പം
Click here to claim your Sponsored Listing.
Location
Category
Website
Address
കണ്ണൂർ
Mattanur
