മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ
7306 888 106
അമ്മ പെയിൻ & പാലിയേറ്റീവ്
Mini Arts & Sports Club
Mini Nagar
Mattannur
670702
•Office
25/04/2026
പെരിങ്ങാനത്തെ നവമി അജിത്ത് മുടി ദാനം ചെയ്ത് മാതൃകയായി
തില്ലങ്കേരി: പെരിങ്ങാനം പയോറ ഹൗസിലെ അജിത്ത് കുമാര്‍- ടി. ബിന്ദു ദമ്പതികളുടെ മകളായ നവമി അജിത്ത് ആണ് അര്‍ബുദ ബാധിതര്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിനായി മട്ടന്നൂര്‍ അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഹെയര്‍ ബാങ്കിലേക്ക് മുടി ദാനം ചെയ്തത്.
ലിജിന പി സമ്മതപത്രവും പാലിയേറ്റീവ് നേഴ്സ് സുമജ.പി മുടിയും ഏറ്റുവാങ്ങി. കേശദാനം കോര്‍ഡിനേറ്റര്‍ മനോജ് നടുവനാട് സംബന്ധിച്ചു. ആദിത്യന്‍, എന്‍. പ്രകാശന്‍, അനുചന്ദ് എന്നിവര്‍ സംബന്ധിച്ചു.
15/04/2026
അമ്മ പാലിയേറ്റീവ് വളണ്ടിയർമാർക്ക് വിഷു കോടിയും കിറ്റും വിതരണം ചെയ്തു.
മട്ടന്നൂർ : അമ്മ പാലിയേറ്റീവിന്റെ സജീവ വളണ്ടിയർമാർക്ക് വിഷു കോടിയും കിറ്റും വിതരണം ചെയ്തു. ചടങ്ങ് ക്ലബ്ബ് രക്ഷാധികാരി ഡോ.ജി. കുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മിനി ക്ലബ് പ്രസിഡന്റ് വി കെ ഷാജി അധ്യക്ഷനായി.
അമ്മ പാലിയേറ്റീവ് അഡ്വൈസറി ബോർഡ് ചെയർമാൻ സേതുമാധവൻ വളണ്ടിയർമാർക്ക് വിഷു കോടിയും കിറ്റും വിതരണം ചെയ്തു. സുഭാഷ് വെളിയമ്പ്ര, അനിൽ മട്ടന്നൂർ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ട്രെയിനർ രജിഷ സി കെ സ്വാഗതവും പാലിയേറ്റീവ് നേഴ്സ് സുമജ പി നന്ദിയും പറഞ്ഞു.
ചിന്നു അമ്മ, സനോജ് ചെന്നൈ, സൂരജ് എന്നിവർ വിഷു കോടിയും കിറ്റും സ്പോൺസർ ചെയ്തു.
പി. വിജയന്‍ അനുസ്മരണത്തോടനുബന്ധിച്ച് പാലയേറ്റീവ് കെയര്‍ ഇനിഷ്യേറ്റീവ് ഇന്‍ കണ്ണൂര്‍, മട്ടന്നൂര്‍ അമ്മ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, എം മീഡിയ എന്നിവര്‍ സംയുക്തമായി ഡോ. ജില്ലാതല ചിത്രരചന മത്സരം നടത്തി....
07/04/2026
പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂർ അമ്മ പാലിയേറ്റീവ് കെയർ യുനിറ്റ് മട്ടന്നൂർ എം മീഡിയ മട്ടന്നൂർ എന്നിവയുടെ അഭിമുഖ്യത്തിൽ
ഡോ. പി വിജയൻ അനുസ്മരണ
ചിത്രരചന മത്സരം
നാളെ
ശങ്കരവിദ്യാപീഠം സ്കൂൾ- മട്ടന്നൂർ
ഉദ്ഘാടനം പ്രശസ്ത ചിത്രകാരി. ഇന്ദുകല രാജേഷ്
ആധ്യക്ഷത രജീഷ സി കെ
അസിസ്ന്റ് പ്രഫസർ ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്
06/04/2026
താല്പര്യമുള്ളവർ വിളിക്കുക
9747795410,8891032499
03/04/2026
ഡോ.പി.വിജയൻ അനുസ്മരണ ചിത്രരചന മത്സരം
ഏപ്രിൽ 8 ബുധൻ രാവിലെ 10 മണി മുതൽ ശ്രീ ശങ്കര വാദ്യാപിഠം സ്കൂൾ മട്ടന്നൂർ വിജയികൾക്ക് ക്യാഷ് പ്രൈസ്, മൊമന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും.
താല്‌പര്യം ഉളളവർ വിളിക്കുക
8891032 499,9747795 410
03/04/2026
മുടി ദാനം ചെയ്ത് മാതൃകയായി
നടുവനാട് കളത്തിലെ വീട്ടില്‍ പി.എം. ബിജേഷിന്റെ ഭാര്യ ലുദിയ ബൈജു ആണ് അര്‍ബുദ ബാധിതര്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിനായി മട്ടന്നൂര്‍ അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഹെയര്‍ ബാങ്കിലേക്ക് മുടി ദാനം ചെയ്തത്.
കേശദാനം കോര്‍ഡിനേറ്റര്‍ മനോജ് നടുവനാട് മുടിയും അരുണ്‍ ഭാരതീയര്‍ സമ്മതപത്രവും ഏറ്റുവാങ്ങി. ചടങ്ങില്‍ പി.എം. ബിജേഷ്, ഇവ ബിജേഷ്, പ്രജിത്ത് എന്നിവര്‍ സംബന്ധിച്ചു.
02/04/2026
മകന്റെ പിറന്നാളില്‍ അമ്മ മുടി ദാനം ചെയ്ത് മാതൃകയായി
മകന്‍ സിയോണ്‍ റൂമിയുടെ ഒന്നാം പിറന്നാളില്‍ അമ്മ മുടി ദാനം ചെയ്ത് മാതൃകയായി. കോളാരി സഫല്യം ഹൗസില്‍ അഭിജിത്തിന്റെ ഭാര്യ എം.സി. അര്‍ഷയാണ് അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിനായി മട്ടന്നൂര്‍ അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഹെയര്‍ ബാങ്കിലേക്ക് മുടി ദാനം ചെയ്തത്.
കേശദാനം കോര്‍ഡിനേറ്റര്‍ മനോജ് നടുവനാടിന്റെ നേതൃത്വത്തില്‍ ലിജിന പി സമ്മതപത്രവും പാലിയേറ്റീവ് നേഴ്‌സ് പി. സുമജ മുടിയും ഏറ്റുവാങ്ങി. എന്‍. പ്രകാശന്‍, പ്രസീത എം.സി, ഭാര്‍ഗവി, സിനി രഞ്ജിത്ത്, ഷിംന രഞ്ജിത്ത്, പ്രജിത്ത് എന്നിവര്‍ സംബന്ധിച്ചു.
27/03/2026
കേശദാനം സ്നേഹദാനം
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Mini Club
Mattanur
670702
