CPIM Kuttiattoor

Call Directions Contact the organization

CPIM Kuttiattoor Official Page of the CPIM Kuttiattoor Local Committee

സി.പി.ഐ(എം) കുറ്റ്യാട്ടൂർ ലോക്കൽ
കണ്ണൂർ, കേരള

RSS കൊലവിളി പ്രസംഗത്തിനെതിരെയും ക്ഷേത്ര കൊള്ളക്കുമെതിരെ പൊതുയോഗം  സ: മനോജ് പട്ടാനൂർ ഉദ്ഘാടനം ചെയ്യുന്നു.
13/08/2026

RSS കൊലവിളി പ്രസംഗത്തിനെതിരെയും ക്ഷേത്ര കൊള്ളക്കുമെതിരെ പൊതുയോഗം സ: മനോജ് പട്ടാനൂർ ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴുംആരോഗ്യവകുപ്പിൽ നടക്കുന്ന കസേരകളി സർക്കാരി...
21/06/2026

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും
ആരോഗ്യവകുപ്പിൽ നടക്കുന്ന കസേരകളി സർക്കാരിൻ്റെ ഗുരുതരമായ അനാസ്ഥയുടെ തെളിവാണ്. വകുപ്പ് മേധാവികളുടെ തർക്കം മൂലം ഡി എച്ച് എസിന്റെ നിർണായക അവലോകന യോഗം പോലും മുടങ്ങി. ഇത് കേരള ചരിത്രത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇത്രയും ഗുരുതരമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്നതിന്റെ തെളിവാണിത്.

ഡിഎച്ച്എസ് ഡയറക്ടറെ സർക്കാർ സ്വാർത്ഥതാല്പര്യം മുൻനിർത്തി സ്ഥലം മാറ്റുകയും തരംതാഴ്ത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ അവർ ട്രിബ്യൂണലിൽ പോയി അനുകൂല ഉത്തരവ് വാങ്ങി ഓഫീസിൽ തിരിച്ചെത്തിയപ്പോൾ, സർക്കാർ താല്കാലികമായി നിയമിച്ച വ്യക്തി കസേരയൊഴിയാൻ കൂട്ടാക്കാതെ അവിടെത്തന്നെ തുടരുകയാണ്. ഇത്തരമൊരു അടിയന്തിര ഘട്ടത്തിലും ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു വ്യക്തതയുമില്ല. പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം. സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ പിന്‍വാങ്ങി, പൊതുസമ്പത്...
19/06/2026

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ പിന്‍വാങ്ങി, പൊതുസമ്പത്ത്‌ തന്നെ സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതുന്നതിന്‌ ലക്ഷ്യമിടുന്ന യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ പച്ചയായി ജനങ്ങളെ കബളിപ്പിക്കുകയാണ്‌. അടിസ്ഥാന ജനവിഭാഗങ്ങളെയും പരമ്പരാഗത വ്യവസായ തൊഴിലാളികളെയും അടക്കം അവഗണിക്കുകയാണ്‌ ബജറ്റില്‍. സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലാളികളെയും കൈയൊഴിഞ്ഞു.

സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്ക്‌ ആക്കം പകരുന്ന നിര്‍ദ്ദേശങ്ങളാണ്‌ ബജറ്റിലുള്ളത്‌. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടക്കം സ്വകാര്യവല്‍ക്കരണത്തിനാണ്‌ ഊന്നല്‍. പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിയുന്നതിന്റെ സൂചനകളും ബജറ്റിലുണ്ട്‌. വന്‍ പദ്ധതികളുടെ പേരു പറയുകയും തുക അനുവദിക്കാതിരിക്കുകയും ചെയ്‌ത്‌ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമവും കാണാം.

ലൈഫ്‌, ക്ഷേമപെന്‍ഷന്‍, സ്‌ത്രീസുരക്ഷാ പദ്ധതി, കണക്ട്‌ ടു വര്‍ക്ക്‌ തുടങ്ങിയ പദ്ധതികളില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കിയ കാര്യങ്ങളും പുതിയ പേരുകളില്‍ അവതരിപ്പിക്കുന്ന മായാജാലവും ബജറ്റില്‍ കാണാം. എസ്‌.സി - എസ്‌.ടി മേഖലയ്‌ക്കുള്ള വിഹിതം വര്‍ധിപ്പിച്ചു എന്നതടക്കമുള്ള വാദങ്ങള്‍ വസ്‌തുതാവിരുദ്ധമാണ്‌. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായിട്ടില്ല എന്നത്‌ അമ്പരിപ്പിക്കുന്നതാണ്‌.

സ. ടി പി രാമകൃഷ്ണൻ
എല്‍ഡിഎഫ്‌ കണ്‍വീനര്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന____________________പൊതുസമ്പത്ത്‌ സ്വകാര്യ മേഖലക്ക്‌ തീറ...
19/06/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________
പൊതുസമ്പത്ത്‌ സ്വകാര്യ മേഖലക്ക്‌ തീറെഴുതുന്നതും, കേരളത്തിന്റെ നേട്ടങ്ങളെ പിന്നോട്ട്‌ വലിക്കുന്നതുമാണ്‌ സംസ്ഥാന ബജറ്റ്‌. മിഷന്‍ സമുദ്രയെന്ന പേരില്‍ അവതരിപ്പിച്ചിട്ടുള്ള പദ്ധതി ഫലത്തില്‍ സ്വകാര്യ മേഖലക്ക്‌ തുറമുഖങ്ങള്‍ തുറന്നിട്ടുകൊടുക്കാനുള്ള നീക്കമാണ്‌. വിഴിഞ്ഞം പദ്ധതിക്കെതിരെ രംഗത്തുവന്ന്‌ കലാപമൊരുക്കുന്നതിനോടൊപ്പം നിന്നവര്‍ തുറമുഖ വികസനത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ വെറും വാചക കസറത്താണ്‌. സതേണ്‍ കേരള ഇക്കണോമിക്‌ ആന്റ്‌ റെയര്‍ എര്‍ത്ത്‌ കോറിഡോര്‍ എന്ന പദ്ധതി അമൂല്യമായ കരിമണല്‍ ഖനനം സ്വകാര്യ മേഖലയില്‍ ഏല്‍പ്പിച്ചുകൊടുക്കാനുള്ള തുടക്കമാണ്‌. എല്‍ഡിഎഫ്‌ ഗവണ്‍മെന്റ്‌ തുടര്‍ച്ചയായി 10 വര്‍ഷം സ്വകാര്യ മേഖലയെ അകറ്റി നിര്‍ത്തിയ കരിമണല്‍ ഖനനം വ്യവസായ നിക്ഷേപം എന്ന പേരില്‍ സ്വകാര്യ മേഖലക്ക്‌ കടന്നുവരാനുള്ളതാണെന്ന്‌ ഏതൊരു മലയാളിക്കും മനസ്സിലാകും. ജനകീയ പങ്കാളിത്തതോടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ കൂടി അദാനിക്ക്‌ തീറെഴുതാനാണ്‌ വ്യോമയാന നയത്തില്‍ കൂടിയുള്ള നീക്കം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലക്ക്‌ കൊടുക്കാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ച കേരളത്തിലെ എല്‍ഡിഎഫ്‌ ഗവണ്‍മെന്റിനെ തോല്‍പ്പിക്കാനാണ്‌ കേന്ദ്രം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച്‌ കൊടുത്തത്‌. അന്ന്‌ ഒരക്ഷരം എതിരായി പറയാത്തവരാണ്‌ ഇന്ന്‌ ഭരണത്തില്‍. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിഗൂഢമായ മാംഗ്ലൂര്‍ വിമാനയാത്രയുടെ പശ്ചാത്തലത്തില്‍ കാണണം. കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സാറ്റ്‌ലൈറ്റ്‌ നിര്‍മ്മാണ വിക്ഷേപണത്തില്‍ സ്വകാര്യ പങ്കാളിത്തത്തിന്‌ ശ്രമിക്കുകയാണ്‌ ബജറ്റ്‌.

കേരള ഗവണ്‍മെന്റ്‌ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കിയ ഒട്ടേറെ പദ്ധതികള്‍ പേര്‌ മാറ്റി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്‌. നോളഡ്‌ജ്‌ വാലി ഉദാഹരണം.

എക്കാലവും വലതുപക്ഷ സര്‍ക്കാരുകളും, പ്രത്യേകിച്ച്‌ കേന്ദ്ര ഗവണ്‍മെന്റും ഉറ്റുനോക്കുന്ന പദ്ധതിയാണ്‌ വിദേശ യൂണിവേഴ്‌സിറ്റികള്‍ക്ക്‌ വാതില്‍ തുറന്നുകൊടുക്കുകയെന്നുള്ളത്‌. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ അഭിമാനകരമായ നേട്ടം സാധാരണക്കാര്‍ക്കുണ്ടാക്കി കൊടുക്കുന്ന യൂണിവേഴ്‌സിറ്റികളെ മറികടക്കാനുള്ള നീക്കമാണ്‌ ഇതിന്‌ പിന്നില്‍.

എക്കാലവും ഭൂപരിഷ്‌ക്കരണ നടപടികളെ അട്ടിമറിച്ച്‌ പോന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസ്‌ രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന്‌ പറഞ്ഞാല്‍ ഉല്‍കണ്‌ഠയോടെ മാത്രമേ കേള്‍ക്കാനാവുകയുള്ളൂ. യുഡിഎഫ്‌ ഭരണകാലത്ത്‌ ഇഷ്ടദാന ബില്ല്‌ കൊണ്ടുവന്ന്‌ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ഹൃദയം കീറിക്കളഞ്ഞ നയത്തെ എതിര്‍ത്ത്‌ തോല്‍പ്പിച്ചവരാണ്‌ കേരളത്തിലെ ജനങ്ങള്‍. ഇന്ദിരാ ഗ്യാരണ്ടിയില്‍ പെടുത്തി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ നടപ്പിലാക്കുമെന്ന്‌ പ്രഖ്യാപിച്ച യുഡിഎഫ്‌ ഇതിനുവേണ്ടി മാറ്റിവച്ചിട്ടുള്ളത്‌ 10 കോടി രൂപ മാത്രമാണെന്നത്‌ ജനങ്ങളെ കബളിപ്പിക്കലല്ലാതെ മറ്റെന്താണ്‌. പ്രവാസി ക്ഷേമത്തിനുവേണ്ടി അര പേജ്‌ മാറ്റിവച്ചതല്ലാതെ അവരുടെ ക്ഷേമനിധിക്കുവേണ്ടി നാമമാത്രമായ തുക പോലും മാറ്റിവച്ചിട്ടില്ല.

കേരളത്തില്‍ 5 ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മിച്ച്‌ കൈമാറിയ എല്‍ഡിഎഫിന്റെ ലൈഫ്‌ പദ്ധതി, 31 ലക്ഷം സ്‌ത്രീകള്‍ളുടെ ക്ഷേമത്തിനുവേണ്ടി വിഭാവനം ചെയ്‌ത 16 ലക്ഷം പേര്‍ക്ക്‌ 1,000 രൂപ വീതം സഹായം നല്‍കിയ സ്‌ത്രീ സുരക്ഷാ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കിയിരുന്ന കണക്ട്‌ ടു വര്‍ക്ക്‌ പദ്ധതി എന്നിവ തകര്‍ത്തു. ഒരു ലക്ഷത്തോളം കോടി രൂപയുടെ വികസന പദ്ധതികള്‍ അടിസ്ഥാന മേഖലയില്‍ ചെലവാക്കിയ കിഫ്‌ബിക്കെതിരായ പ്രചരണങ്ങളും യുഡിഎഫിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതാണ്‌.

അടിസ്ഥാന രഹിതമായ ഏത്‌ പ്രഖ്യാപനത്തിനും യാതൊരു ചളിപ്പുമില്ലാത്ത ഭരണ കര്‍ത്താക്കളാണ്‌ കേരളത്തിലുള്ളത്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ വന്യമൃഗങ്ങളില്‍ നിന്ന്‌ രക്ഷ നേടുന്നതിനുവേണ്ടി എന്ന നിലയില്‍ പ്രഖ്യാപിച്ചിട്ടുള്ള കടുവയേയും പുലിയേയും കാട്ടില്‍ നിന്ന്‌ മാറ്റി പാര്‍പ്പിക്കുന്നതിനുവേണ്ടിയുള്ള ബജറ്റ്‌ നിര്‍ദ്ദേശം. ആരെയാണാവോ ഈ ചുമതല ഏല്‍പ്പിക്കുക?

ഇലക്ഷന്‍ കാലത്ത്‌ ജെന്‍സികളെ കയ്യിലെടുക്കുന്നതിനുവേണ്ടി പ്രഖ്യപിച്ചതാണ്‌ മോട്ടോര്‍ വാഹനങ്ങളുടെ രൂപമാറ്റം ഏത്‌ രൂപത്തിലും എപ്പോള്‍ വേണമെങ്കിലും നടത്താന്‍ അനുമതി നല്‍കുമെന്ന പ്രഖ്യാപനം. ഇതിനെക്കുറിച്ച്‌ ബജറ്റില്‍ ഒരക്ഷരം പരാമര്‍ശിക്കുന്നില്ല. ശബരിമലക്ക്‌ മാത്രം ആയിരക്കണക്കിന്‌ കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ ഗവണ്‍മെന്റ്‌ നല്‍കിയിരുന്നു. ആ സ്ഥാനത്താണ്‌ 5 കോടി രൂപയുടെ ബജറ്റ്‌ പ്രഖ്യാപനം.

ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്നതാണ്‌ ധവളപത്രത്തിലെന്നപോലെ ബജറ്റിലേയും പ്രഖ്യാപനം. ചുരുക്കത്തില്‍ നവലിബറല്‍ നയങ്ങളുടെ തിരിച്ചുവരവാണ്‌ ഈ ബജറ്റില്‍ കൂടി പ്രഖ്യാപിച്ചിട്ടുള്ളത്‌. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതയാതനകളുടെ ഒരംശം പോലും ഈ ബജറ്റ്‌ ഉള്‍ക്കൊള്ളുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഫെഡറല്‍ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഒരു ദുര്‍ബല പ്രതികരണം പോലും നയപ്രഖ്യാപനത്തിലെന്ന പോലെ ഈ ബജറ്റിലും ഇല്ല. ഗവര്‍ണ്ണര്‍ ഒരു സമാന്തര അധികാര കേന്ദ്രമായി മാറിക്കഴിഞ്ഞ സംസ്ഥാനത്ത്‌, ഉന്നത വിദ്യാഭ്യാസ മേഖല നാനാവിധമാക്കുന്ന ഗവര്‍ണ്ണറുടെ നടപടികളെ നിശബ്ദം നോക്കി നില്‍ക്കുകയാണ്‌ ഗവണ്‍മെന്റ്‌. സംസ്ഥാനത്തിന്റെ വളര്‍ച്ചക്കുവേണ്ടി എല്‍ഡിഎഫ്‌ ഗവണ്‍മെന്റ്‌ അടിത്തറയിട്ട വികസന പദ്ധതികളും, ജനക്ഷേമ സാമൂഹ്യ സുരക്ഷാ പദ്ധതികളും രാഷ്‌ട്രീയ വിരോധം മൂലം തകര്‍ത്തിരിക്കുകയാണ്‌ യുഡിഎഫ്‌ ഗവണ്‍മെന്റ്. അതിന്റെ പ്രഖ്യാപനമാണ്‌ ഈ ബജറ്റ്‌. ശക്തമായ ബഹുജന പ്രക്ഷോഭം ഈ സമീപനത്തിനെതിരെ ഉയര്‍ന്നുവരുമെന്ന്‌ ഉറപ്പാണ്‌. പുരോഗമനപരമായ നിരവധി പദ്ധതികളെ നിഷ്‌കരുണം തകര്‍ത്ത്‌ കളയുന്ന ഈ സമീപനത്തിനെതിരെ ശക്തമായ പ്രതികരണത്തിന്‌ വിവിധ ജനവിഭാഗങ്ങള്‍ തയ്യാറാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

3600 കോടി രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ തകർത്ത് 800 കോടിയുടെ പ്രിയദർശിനി ഗിമ്മിക്ക്!യുഡിഎഫ് സർക്കാർ സ്ത്രീകളോടുള്ള പ്രതിബദ...
19/06/2026

3600 കോടി രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ തകർത്ത് 800 കോടിയുടെ പ്രിയദർശിനി ഗിമ്മിക്ക്!
യുഡിഎഫ് സർക്കാർ സ്ത്രീകളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് വലിയ വാചകമടിക്കുമ്പോൾ, യാഥാർത്ഥ്യത്തിൽ അവർ ചെയ്യുന്നത് ഏറ്റവും സാധാരണക്കാരായ സ്ത്രീകൾക്ക് നേരിട്ട് ലഭിച്ചിരുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളെ തകർക്കുകയാണ്. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കൾ 18 ലക്ഷത്തിലധികം പേരാണ്. അർഹരായ മുഴുവൻ പേരും ഉൾപ്പെട്ടാൽ കുറഞ്ഞത് 30 ലക്ഷം സ്ത്രീകളെങ്കിലും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പ്രതിമാസം 1000 രൂപ വീതം ലഭിക്കുന്ന ഈ സഹായം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.
30 ലക്ഷം ഗുണഭോക്താക്കളെ കണക്കാക്കിയാൽ ഈ പദ്ധതിയുടെ വാർഷിക ചെലവ് ഏകദേശം 3600 കോടി രൂപ വരും. 20 ലക്ഷം ഗുണഭോക്താക്കളെ മാത്രം കണക്കാക്കിയാലും ചെലവ് 2400 കോടി രൂപയാണ്. എന്നാൽ, എല്ലാ അർഹരായ സ്ത്രീകൾക്കും ലഭിക്കുന്ന ഈ സാമൂഹ്യസുരക്ഷാ പദ്ധതി അവസാനിപ്പിച്ചാണ് വെറും 800 കോടി രൂപ മാത്രം ചെലവുള്ള പ്രിയദർശിനി പദ്ധതി കൊണ്ടുവരുന്നത്. അതും എല്ലാ സ്ത്രീകൾക്കും ലഭിക്കുന്ന ആനുകൂല്യമല്ല. യാത്ര ചെയ്യുന്നവർക്ക് മാത്രം, അതും കെ.എസ്.ആർ.ടി.സി യാത്രകളിൽ പരിമിതപ്പെടുത്തിയ ആനുകൂല്യം.
അതായത്, എല്ലാവർക്കും ലഭിക്കുന്ന സാമൂഹ്യസുരക്ഷാ അവകാശം എടുത്തുമാറ്റി, ഉപയോഗിക്കുന്നവർക്ക് മാത്രം ലഭിക്കുന്ന ഒരു പരിമിത ആനുകൂല്യമായി ക്ഷേമനയത്തെ മാറ്റുകയാണ് യുഡിഎഫ് സർക്കാർ. സാമൂഹ്യ ക്ഷേമത്തിൽ നിന്ന് "Consumption Based Subsidy" എന്ന ലക്ഷ്യബദ്ധമായ ആനുകൂല്യ രീതിയിലേക്കുള്ള മാറ്റമാണ് ഇവിടെ നടക്കുന്നത്. ധവളപത്രം മുന്നോട്ടുവയ്ക്കുന്ന നവലിബറൽ സാമ്പത്തിക നയത്തിന്റെ പ്രായോഗിക രൂപമാണിത്.
Connect to Work സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള മറ്റ് ക്ഷേമപദ്ധതികളിലും ഇതേ സമീപനം കാണാൻ തുടങ്ങുകയാണ്. എല്ലാവർക്കുമുള്ള അവകാശാധിഷ്ഠിത ക്ഷേമ പദ്ധതികളെ ചുരുക്കി, തിരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് മാത്രം പരിമിത ആനുകൂല്യങ്ങൾ നൽകുന്ന നയമാണ് ഇപ്പോൾ നടപ്പാക്കുന്നത്.
ചോദ്യം ലളിതമാണ്:
30 ലക്ഷം സ്ത്രീകൾക്ക് നേരിട്ട് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിക്ക് പകരം, അതിന്റെ നാലിലൊന്ന് ചെലവുള്ള ഒരു പദ്ധതി കൊണ്ടുവന്ന് അതിനെ സ്ത്രീശാക്തീകരണമെന്ന് വിളിക്കാമോ? സാമൂഹ്യസുരക്ഷയ്ക്ക് പകരം പ്രചാരണ രാഷ്ട്രീയത്തെ തിരഞ്ഞെടുക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ യഥാർത്ഥ സ്ത്രീപക്ഷ രാഷ്ട്രീയം.

സ. കെ സ് സലീഖ
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

കേരളം വലിയ സാമ്പത്തിക അപകടാവസ്ഥയിലാണ് എന്ന തരത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ നടത്തിയ ആമുഖ പ്രസ്താവനകൾ ...
19/06/2026

കേരളം വലിയ സാമ്പത്തിക അപകടാവസ്ഥയിലാണ് എന്ന തരത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ നടത്തിയ ആമുഖ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണ്. ബജറ്റിലെ ആകെ തുകയുടെ വിഹിതം (അലോക്കേഷൻ) പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ലെന്ന് വ്യക്തമാകും. 2,000 കോടിയുടെ അധിക വിഹിതം നീക്കിവെക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ 'സാമ്പത്തിക പ്രതിസന്ധി' വാദത്തെ പൂർണ്ണമായി നിരാകരിക്കുന്നതാണെന്നും, ഇതൊരു രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നതിന് തുല്യമാണ്.

കഴിഞ്ഞ മാർച്ചിൽ 6,000ത്തിലധികം കോടി രൂപയുടെ തുക നീക്കിബാക്കി (സർപ്ലസ്) നിർത്തിയാണ് എൽഡിഎഫ് സർക്കാർ ഭരണത്തിൽ നിന്ന് ഇറങ്ങിയത്. ഈ തുക ഉപയോഗിച്ച് ജനങ്ങൾക്ക് കൂടുതൽ ആശ്വാസ പദ്ധതികളും നാടിന്റെ വികസനത്തിനായുള്ള അടിത്തറയും ഒരുക്കാൻ ഈ സർക്കാരിന് കഴിയുമായിരുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ജനക്ഷേമ കാര്യങ്ങളിലും നാടിന്റെ വികസനത്തിലും സർക്കാർ ബോധപൂർവ്വം പിൻവാങ്ങുകയാണ്. മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന പല ജനക്ഷേമ പദ്ധതികളുടെയും വിഹിതം ഈ ബജറ്റിൽ വെട്ടിക്കുറച്ചിരിക്കുന്നു. പ്രത്യേകിച്ച്, പരമ്പരാഗത വ്യവസായ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുറച്ചത് ഇതിന് തെളിവാണ്.

ആസിയാൻ കരാറിന്റെ തുടർഫലമായി സംസ്ഥാനത്തെ കാർഷിക മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മുൻ എൽഡിഎഫ് സർക്കാർ ഇതിനെതിരെ റബ്ബർ, നാളികേരം, നെല്ല് കർഷകർക്കായി വ്യക്തമായ ആശ്വാസ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഈ ബജറ്റിൽ കാർഷിക മേഖലയെ പൂർണ്ണമായി അവഗണിച്ചിരിക്കുകയാണ്. ഇത് കർഷകരെ എങ്ങനെ ബാധിക്കുമെന്നത് ആശങ്കാജനകമാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണം കേരളത്തിനുണ്ടാകുന്ന വലിയ ധനനഷ്ടത്തെക്കുറിച്ച് ബജറ്റിൽ ഒരക്ഷരം പോലും മിണ്ടുന്നില്ല. കേന്ദ്ര നയങ്ങളെ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം.

മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ധവളപത്രം ഇറക്കിയത്, വരും വർഷങ്ങളിൽ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാരിന് മാറിനിൽക്കാനുള്ള മുൻകൂർ ജാമ്യമെടുക്കൽ മാത്രമാണ്. സർക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടാനും വരവിലുണ്ടാകുന്ന വർദ്ധനവ് മറച്ചുവെക്കാനും ബജറ്റിലൂടെ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ട്. വ്യത്യസ്ത വകുപ്പുകൾക്കുള്ള വിഹിതത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ വെറുതെ പുനക്രമീകരിക്കുക മാത്രമാണ് ഈ ബജറ്റിൽ ചെയ്തിട്ടുള്ളത്. കേരളമാകെ സ്വപ്നം കണ്ട 'നവകേരളം' പദ്ധതിയെ പൂർണ്ണമായി കൈയൊഴിയുന്ന സമീപനമാണിത്. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റിൽ കാണാനില്ല.

എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്ന ക്ഷേമ-ആശ്വാസ നടപടികളും വികസന പ്രവർത്തനങ്ങളും ചേർന്ന ദ്വിമുഖ സമീപനം ഈ സർക്കാർ പൂർണ്ണമായി ഉപേക്ഷിച്ചു. മുൻ സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും പേരുമാറ്റിയും അല്ലാതെയും ആവർത്തിക്കുക മാത്രമാണ് യുഡിഎഫ് ചെയ്തത്; വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി ഇതിനൊരു ഉദാഹരണമാണ്. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തതിലൂടെയാണ് കേരളം അടുത്തകാലത്ത് ലോകശ്രദ്ധയാകർഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തുടർച്ചയായ നടപടികൾ ആവശ്യമാണെങ്കിലും ബജറ്റിൽ അതിനെക്കുറിച്ച് ഒരു പരാമർശവുമില്ല. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി ഡി സതീശൻ ഉന്നയിച്ച ഒട്ടേറെ ആവശ്യങ്ങളും കാര്യങ്ങളും ഉണ്ടായിരുന്നു, എന്നാൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ സ്വന്തം ബജറ്റിൽ അതിനെക്കുറിച്ചെല്ലാം മൗനം പാലിക്കുകയാണ്.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിലവാരത്തിലേക്ക് താഴാതെ ഇരിക്കുന്ന കസേരയുടെ നിലവാരം പുലര്‍ത്...
19/06/2026

മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിലവാരത്തിലേക്ക് താഴാതെ ഇരിക്കുന്ന കസേരയുടെ നിലവാരം പുലര്‍ത്താന്‍ തയ്യാറാകണം. അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ സ്വകീരിച്ച ഓരോ നടപടിയും അപക്വവും വിവേകരാഹിത്യം നിറഞ്ഞതുമാണ്. എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കുന്നതിനും അഭിപ്രായങ്ങള്‍ പറയുന്നതിനും മുമ്പ് സ്വന്തം മന്ത്രിസഭയിലെ അനുഭവസ്ഥരായ മന്ത്രിമാരില്‍ നിന്നെങ്കിലും ഉപദേശം തേടുന്നത് നന്നാകും. അതുമല്ലെങ്കില്‍ സതീശനെ ഉപദേശിക്കാന്‍ മുതിര്‍ന്ന മന്ത്രിമാര്‍ തയ്യാറാകണം.
മുസ്ലീംലീഗിന്റെ ഉപാധിയില്ലാത്ത പിന്തുണയുടെ ബലത്തിലാണ് സതീശന്‍ കയറൂരിവിട്ട പോലെ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. അത്തരം ഒരു സാഹചര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന ഓരോ തീരുമാനത്തിലും ആ പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ട്.
പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് അഭിപ്രായം പറയണം. ആ പാര്‍ടിയുടെ കൂടി പൂര്‍ണ്ണ പിന്തുണയോടെയാണോ ഇപ്പോള്‍ പി എം ശ്രീ നടപ്പാക്കാന്‍ പോകുന്നത്.? അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവിന്റെ അതേ ലാഘവത്തോടെയാണ് നുണ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടുവെന്നും പദ്ധതി പ്രകാരം പണം വാങ്ങിയെന്നും കരാറില്‍ നിന്നും പിന്‍മാറാന്‍ നിയമ തടസ്സമുണ്ടെന്നുമൊക്കെയാണ് സതീശന്റെ പ്രതികരണം. ഇതിന് വസ്തുതയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയുകുയും ചെയ്തു.
മുന്‍സര്‍ക്കാറിന്റെ കാലത്ത് ധാരണാപത്രത്തില്‍ ഒപ്പിട്ടുവെങ്കിലും അതില്‍ സംഭവിച്ച വീഴചകള്‍ ഉള്‍പ്പെടെ പരിഗണിച്ച് 19 ദിവസത്തിനകം തന്നെ പിന്‍മാറുന്നതായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 30 ദിവസം വരെ ധാരണാപത്രത്തില്‍ നിന്നും പിന്‍മാറാം എന്നിരിക്കെയാണ് പത്തൊന്‍പതാം ദിവസം പദ്ധതി നടപ്പാക്കുന്നില്ലെന്ന് രോഖാമൂലം അറിയിച്ചത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് ഗവണ്‍മന്റ് എടുത്ത തീരുമാനത്തില്‍ നിന്നും വ്യതിചലിക്കേണ്ടതില്ല. പദ്ധതി പ്രകാരം സംസ്ഥാനം ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് ഉറപ്പായിട്ടും മുഖ്യമന്ത്രി ആരെ ഭയന്നാണ് കള്ളം പറയുന്നത്. പദ്ധതി മരവിപ്പിക്കാന്‍ കത്തയച്ചിട്ടും അങ്ങനെ കത്തയച്ചില്ലെന്നും കള്ളം പറഞ്ഞു. മുന്നേ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന നുണകളുടെ ഹാംഗ് ഓവര്‍ മുഖ്യമന്ത്രി കസേരയിലിരുന്നപ്പോഴും വിട്ടുമാറിയില്ലെന്നാണ് ഇതിലൂടെ വെളിവാകുന്നത്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തിയ പ്രസ്താവനകളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നുമെല്ലാം മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രം നടപ്പാക്കുന്ന കാവിവല്‍ക്കരണത്തിന് ചൂട്ടുപിടിക്കുന്നു. ഗവര്‍ണ്ണര്‍ നടത്തുന്ന സംഘിവല്‍ക്കരണ ഇടപെടലുകള്‍ക്കെതിരെ വാ തുറക്കുന്നില്ല. ഏറ്റവും ഒടുവില്‍, ഗവര്‍ണ്ണര്‍ സംസ്ഥാന സര്‍ക്കാറിനെ മറികടന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നു. ചാന്‍സലര്‍ എന്ന നിലയില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കുക എന്നതില്‍ കവിഞ്ഞ് ഇത്തരത്തില്‍ ഉദ്യോഗസ്ഥ യോഗം വിളിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ അധികാരത്തില്‍ കടന്നുകയറുകയും ഫെഡറലിസത്തെ വെല്ലുവിളിക്കുകയുമാണ്. എന്നിട്ടും ഒരക്ഷരം പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കുന്നയാളെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാറിനും ലോക്ഭവനും ഇടയില്‍ ഒരു പാലമിട്ടതും ഒത്തുകളിയുടെ ഭാഗമായി കാണേണ്ടിയിരിക്കുന്നു. വി സി നിയമനം, സെനറ്റ് നാമനിര്‍ദ്ദേശം തുടങ്ങിയവയെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. ഇക്കാര്യങ്ങളിലെല്ലാം മുസ്ലീംലീഗും മറ്റു ഘടകകക്ഷികളും നിലപാട് തുറന്ന് പറയാന്‍ തയ്യാറാകണം.

സ. ഇ പി ജയരാജൻ
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് ലഭിക്കുന്നതിനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണം. --------------------------------------...
19/06/2026

റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് ലഭിക്കുന്നതിനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണം.
---------------------------------------------------
16-ാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് സമർപ്പിക്കുമ്പോൾ മോശമല്ലാത്ത റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേരളത്തിന് ലഭിക്കുമെന്നാണ് സംസ്ഥാനം ഉറപ്പായും പ്രതീക്ഷിച്ചിരുന്നത്. മുന്‍ ധനകാര്യ കമ്മീഷനുകള്‍ അനുവദിച്ച മാതൃകയില്‍ സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിച്ചാൽ കേരളത്തിന് 40,000 കോടി രൂപയിലധികം ഈ ഇനത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കേണ്ടതുമാണ്. 15-ാം ധനകാര്യ കമ്മീഷന്‍ റവന്യൂഡെഫിസിറ്റ് ഗ്രാന്റായി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് നാലര ലക്ഷം കോടി രൂപയാണ്. നാണ്യപ്പെരുപ്പം വെച്ച് കണക്കാക്കുമ്പോൾ ആറ് ലക്ഷം കോടി രൂപയെങ്കിലും ഈ വിധത്തില്‍ ഇത്തവണ പതിനാറാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടതായിരുന്നു.
ഈ വരുമാനം കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ സംസ്ഥാനബജറ്റ് തയ്യാറാക്കിയതും നിയമസഭ അത് പാസാക്കിയതും. 14,138 കോടി രൂപ ആദ്യ ഗഡുവായി നടപ്പുവര്‍ഷം ലഭിക്കുമെന്നായിരുന്നു നമ്മുടെ അനുമാനം. എന്നാല്‍ കേന്ദ്രം ഇത്തവണ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിഷേധിക്കുകയുണ്ടായി.
ഈ നടപടി രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം തന്നെ പാസാക്കുകയുണ്ടായി. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധമറിയിക്കുകയും ഗ്രാന്റ് അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഈ പ്രശ്നം കേരളം വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. 16-ാം ധനകാര്യ കമ്മീഷന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഇനിയും കേന്ദ്ര സര്‍ക്കാര്‍ അന്തിമമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ റവന്യൂഡെഫിസിറ്റ് ഗ്രാന്റ് നേടിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. കേന്ദ്രവുമായി സംസാരിച്ച് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നേടിയെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.

സ. കെ എൻ ബാലഗോപാൽ
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

ഗവർണർ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പത്രസമ്മേളനത്തിൽ ഞാൻ ഉന്നയിച്ചി...
19/06/2026

ഗവർണർ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പത്രസമ്മേളനത്തിൽ ഞാൻ ഉന്നയിച്ചിരുന്നല്ലോ? എന്നാൽ അതിനുശേഷം അതിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദീകരണം ഒരു വാർത്താക്കുറിപ്പായി വൈകീട്ട് കാണുകയുണ്ടായി.
​ഇത്രയും ഗൗരവതരമായ ഒരു വിഷയം മുഖ്യമന്ത്രി അറിയുന്നത് പത്രവാർത്തകളിലൂടെയാണത്രെ! എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥർ ഗവർണർ വിളിച്ച യോഗത്തിൽ പങ്കെടുക്കുകയോ? ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നത്? ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലുള്ളപ്പോൾ ഗവർണറുടെ കടമ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ്. അല്ലാത്ത ഏത് നടപടിയും ഭരണഘടനാ ലംഘനമാണ്.
​ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. പകരം വിഷയം ലഘൂകരിച്ച് ഓഫീസ് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തത്. ഗവർണർക്ക് ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചു എന്നാണ് പറയുന്നത്. ആ കത്ത് പുറത്തുവിട്ടിട്ടുമില്ല. ഗവർണർക്കെതിരായതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട്

Address

Kuttiattoor
Mayyil
670602

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919447852914

Website

Alerts

Be the first to know and let us send you an email when CPIM Kuttiattoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kuttiattoor:

Shortcuts

Share