16/11/2023
*ജി എം ബാനാത് വാല സെന്റർ ഫോർ ഹ്യുമാനിറ്റി ബ്ലഡ് ഡോനേഷൻ ക്യാമ്പ് നടത്തി*
മുംബൈ: എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജി എം ബാനാത് വാല സെന്റർ ഫോർ ഹ്യുമാനിറ്റി ബ്ലഡ് ഡോനേഷൻ ക്യാമ്പ് നടത്തി
അന്ധേരി ഈസ്റ്റിലുള്ള അമ്പർ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടന്ന ക്യാമ്പ് എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് അസിസ് മാണിയൂരിന്റെ അധ്യക്ഷത വഹിച്ചു എഐ കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ TKC മൊഹമ്മദ് അലി ഹാജി ഉത്ഘാടനം ചെയ്തു, മുൻ മഹാരാഷ്ട്ര മന്ത്രിയും കോണ്ഗ്രസ് നേതാവുമായ ആരിഫ് നസീം ഖാൻ മുഖ്യാതിതിയായിരുന്നു gmbch ന്റെ എല്ലാ പ്രവർത്തനങ്ങങ്ങൾക്കും
എല്ലാ വിധ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു, മഹാരാഷ്ട്ര ഏത് ഭാഗത്തും മലയാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആവശ്യങ്ങൾ അറിയിക്കണമെന്നും കോണ്ഗ്രസ് പാർട്ടി കൂടെ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു, മുസ്ലീം ലീഗ് ദേശിയ സെക്രട്ടറി സി കെ സുബൈർ മുഖ്യ പ്രഭാഷണം നടത്തി ഇത്തരത്തിലുള്ള മാനുഷിക പ്രവർത്തനങ്ങൾ നിരന്തരമായി നടത്തുന്ന മഹാരാഷ്ട്ര കെഎംസിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണന്നു അദ്ദേഹം പറഞ്ഞു
എഐ കെഎംസിസി നേതാക്കളും പ്രവർത്തകരും അടക്കം അമ്പതോളം പേർ ബ്ലഡ് ഡോണറ്റ് ചെയ്തു.
GMBCH ജനറൽ
സെക്രട്ടറി സൈനുദ്ധീൻ വി കെ സ്വാഗതം പറഞ്ഞു ട്രഷറർ പിഎം ഇക്ബാൽ രക്ത ധാന ശിബിരം നിയന്ത്രിച്ചു, TA കാലിദ്, CH ഇബ്രാഹിം കുട്ടി, MA കാലിദ്, p v സിദ്ദിഖ്, അൻസാർ c m, ഹംസ ഘട്കൊപ്പർ, ഷംനാസ്, CH കുഞ്ഞബ്ദുള്ള, കബീർ VK, മുസ്തഫ കുമ്പോൾ, ഉമ്മർ PKC മുതലായവർ സംസാരിച്ചു.
13/09/2022
ഹരികൃഷ്ണൻ വിടപറഞ്ഞു മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തും.
മുംബൈ: അത്യാസന നിലയിൽ മുംബൈ സയൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്ന കൊല്ലം ചാത്തന്നൂർ സ്വദേശി ഹരികൃഷ്ണൻ(35) ഇന്നലെ നിര്യാതനായി. മഹാരാഷ്ട്ര കെഎംസിസി. നേതാക്കന്മാരും പ്രവർത്തകരും അദ്ദേഹത്തിന് ജീവൻ നിലനിർത്തുവാൻ വേണ്ടി രക്തവും മറ്റു നൽകിയിട്ടുണ്ടായിരുന്നു. 10 കൊല്ലമായി കപ്പലിൽ ജോലിചെയ്യുന്ന ഹരികൃഷ്ണൻ വീണ്ടും കപ്പലിൽ കയറുവാൻ വേണ്ടി മെഡിക്കൽ കഴിഞ്ഞു കാത്തിരിക്കുകയായിരുന്നു. പനി വന്നതിനെ തുടർന്ന് മെഡിക്കൽ ഷോപ്പിൽ നിന്നും ഗുളിക കഴിച്ചു പിനീട് രോഗം മൂർച്ഛിചതിനെ തുടർന്ന് സയൺ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു, നാട്ടിൽ നിന്ന് വന്ന അമ്മ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത് മഹാരാഷ്ട്ര കെഎംസിസി യോട് സഹായം ആവശ്യപ്പെട്ടതു മുതൽ വർക്കിംഗ് കമ്മിറ്റി അംഗം ഷംനാസ് പോക്കർ സഹായത്തിന് അമ്മയ്ക്ക് ഒപ്പം കൂടെയുണ്ടായിരുന്നു. മൃതദേഹം ഏറ്റെടുക്കുവാനും മറ്റു കാര്യങ്ങൾക്കും മഹാരാഷ്ട്ര കെ എം സി സി പ്രസിഡണ്ട് അസീസ് മാണിയൂർ, സെക്രട്ടറി ഹംസ ഘാട്ട്കോപ്പർ, ഷംനാസ് പോക്കർ. തുടങ്ങിയവരും ഉണ്ടായിരുന്നു. ഹരികൃഷ്ണന് അമ്മ വിജയലക്ഷ്മിയും ഒരു സഹോദരിയും മൂന്ന് വയസ്സുള്ള ഒരു കുട്ടിയും ആണുള്ളത്. ആ കുടുംബത്തിന് സമാധാനം നൽകുമാറാകട്ടെ കെഎംസിസി മീഡിയ വിംഗ്.
01/07/2022
*മെട്രോ എല്ലാവരും അംഗീകരിക്കുന്ന രാഷ്ട്രീയക്കാരൻ—— ഹമീദ് ഹാജി.* ———————————————————-
മുംബൈ: മുൻ എ ഐ കെ എം സി സി പ്രസിഡണ്ട്, മുസ്ലിംലീഗ് നേതാവും മതസാമൂഹിക രംഗത്തെ പ്രഗത്ഭരും ആയിരുന്ന മെട്രോ മുഹമ്മദ് ഹാജി. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള ആൾക്കാർ പോലും അദ്ദേഹത്തെ ആദരിച്ചിരുന്നു എ ഹമീദ് ഹാജി പറഞ്ഞു. മെട്രോ സ്മരണിക എഐകെഎംസിസി മഹാരാഷ്ട്ര പ്രസിഡണ്ട് അസീസ് മാണിയൂർ ന് നൽകിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി കെ പി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു അസീസ് മാണിയൂർ അധ്യക്ഷം വഹിച്ചു സി എച്ച് അബ്ദുറഹ്മാൻ ,വി എ.കാദർ ഹാജി , ഹംസാ ഘാട്ട്കോപ്പർ, എം സി ഇബ്രാഹിം ഹാജി, മുസ്തഫ കുമ്പോൾ, ഹനീഫ ഷംസിയ ,മുഹമ്മദ് ഉളുവാർ തുടങ്ങിയവർ പ്രസംഗിച്ചു.
29/06/2022
*എറണാകുളം സ്വദേശി മുംബൈയിൽ മരണപ്പെട്ടു മയ്യത്ത് കെഎംസിസി നാട്ടിലേക്ക് അയച്ചു.*————————————————മുംബൈ. മുസ്ലിംലീഗ് പ്രവർത്തകനും എറണാകുളം സ്വദേശിയുമായ മൊയ്തീൻ മാസ്റ്റർ 72 വയസ്സ് മുംബൈയിൽ മരണപ്പെട്ടു. മയ്യത്ത് എ ഐ കെഎംസിസി ഏറ്റെടുത്തു നാട്ടിലേക്ക് അയച്ചു.കുർള കോഹിനൂർ ഹോസ്പിറ്റലിൽ ഒരുമാസകാലമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ഉച്ചയോടു കൂടി അസുഖം മൂർഛിച്ചതിനാൽ സഹായത്തിനു വേണ്ടി എ ഐ കെ എം സി സി പ്രസിഡണ്ട് അസീസ് മാണിയൂറിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ഹംസാ ഘട്കോപറിന്റെ കൂടെ. ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു. കുവൈത്ത് എറണാകുളം ജില്ലാ കെഎംസിസി സെക്രട്ടറി അബ്ദുൽജബ്ബാർ അടക്കം ഒരു മകളും മൂന്ന് ആണ്മക്കളും ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് ചെറിയ മകൻ ഡോക്ടർ ജാബിർ 6 മാസത്തിനു മുമ്പ് പെട്ടെന്ന് മരണപ്പെടുകയുണ്ടായി. സഹോദരൻറെ മരണത്തിനുശേഷം പെട്ടെന്നുള്ള ബാപ്പയുടെ മരണം 2 സഹോദരന്മാരെയും സഹോദരിയും വളരെ അസ്വസ്ഥരായിരുന്നു എ ഐ കെ എം സി സി പ്രസിഡണ്ട് അസീസ് മാണിയൂര് ഉം, സെക്രട്ടറി ഹംസാ ഘാട്ട്ക്കോപ്പർ അവരെ സമാശ്വസിപ്പിക്കുകയും ഒരു കുടുംബത്തെ പോലെ മയ്യത്ത് നാട്ടിൽ അയക്കുന്ന വരെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. മയ്യത്ത് നമസ്കാരത്തിന് ലത്തീഫ് മൗലവി നേതൃത്വം നൽകി മുസ്തഫ കുമ്പോൾ, ലത്തീഫ് മാർക്കറ്റ്. കോയക്ക സാക്കിനാക്ക ജംഷീർ കോയ തുടങ്ങിയവർ പങ്കെടുത്തു. *എഐകെഎംസിസി മഹാരാഷ്ട്ര മിഡിയ വിംഗ്*
26/06/2022
മുംബൈ AIKMCC മുൻ പ്രസിഡണ്ടും ലീഗ് നേതാവുമായിരുന്ന മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും,
കേരളാ സ്റ്റേറ്റ് മൈനോറിറ്റി എഡ്യുക്കേഷണൽ അസോസിയേഷൻ പുറത്തിറക്കിയ മെട്രോ മുഹമ്മദ് ഹാജി സ്മരണികയുടെ മുംബൈയിലെ പ്രകാശനകർമ്മവും
27 ജൂൺ 2022, തിങ്കളാഴ്ച രാത്രി 8 മണിക്ക് ഡോൺഗ്രി AIKMCC ഓഫീസിൽ വച്ച് നടത്തപ്പെടും.
സ്മരണിക പ്രകാശനം
മുസ്ലിം ലീഗ് നാഷണൽ കൗൺസിൽ അംഗവും കാസർഗോഡ് ജില്ല മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ടുമായ A ഹമീദ് ഹാജി, AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡണ്ട് അസീസ് മാണിയൂരിന് നൽകി
നിർവഹിക്കപ്പെടും.
എല്ലാ കെഎംസിസി പ്രവർത്തകരും പങ്കെടുത്തു ചടങ്ങ് വൻ വിജയമാക്കാൻ അഭ്യർത്ഥിക്കുന്നു.
കെ പി അബ്ദുൽ ഗഫൂർ ജനറൽ സെക്രട്ടറി കെഎംസിസി മഹാരാഷ്ട്ര.
23/06/2022
യാത്രയയപ്പ് നൽകി
മഹാരാഷ്ട്ര എഐകെഎംസിസിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജിന് പോകുന്ന എഐകെഎംസിസി മുൻ വൈസ് പ്രസിഡണ്ട് വി കെ സൈനുദ്ധീൻ സാഹിബിന് യാത്രയയപ്പ് നൽകി.
മുംബൈ സക്കാരിയാ സ്ട്രീറ്റിലുള്ള എഐകെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെ പി അബ്ദുൽ ഗഫൂർ സാഹിബ് സ്വാഗതം പറഞ്ഞു എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡണ്ട് അസീസ് മാണിയൂർ സാഹിബ് അധ്യക്ഷത വഹിച്ചു. സി എച്ച് ഇബ്രാഹിംകുട്ടി, സി എച്ച് അബ്ദുൽ റഹിമാൻ, കെ എം എ റഹ്മാൻ, എം സി ഇബ്രാഹിം ഹാജി, വി എ ഖാദർ ഹാജി, മുസ്തഫ കുമ്പോൾ, ഹനീഫസംഷിയ തുടങ്ങിയവർ പ്രസംഗിച്ചു, അസീസ് മാണിയൂർ, സി എച്ച് ഇബ്രാഹിം കുട്ടി, കെ പി അബ്ദുൽ ഗഫൂർ, എന്നിവർ വി കെ സൈനുദ്ധീന് ഷാൾ അണിയിച്ചു. സ്വികരണത്തിന് വികെ സൈനുദ്ധീൻ നന്ദി പറഞ്ഞു.
23/05/2022
*മുസ്ലീം ലീഗ് നേതാക്കൾക്ക് എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ സ്വികരണം നൽകി*
മുംബൈ:മുംബയിൽ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ പാനൂർ നഗരസഭാ ചെയർമാൻ ജനാബ് വി നാസർ മാസ്റ്റർ പാനൂർ മുസ്ലീം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് ജനാബ് ഡോ. എൻ എ മുഹമ്മദ് റഫീഖ്, എഐകെഎംസിസി ദേശിയ സെക്രട്ടറിയും ബാംഗ്ലൂർ എഐകെഎംസിസി ട്രഷറുമായ ജനാബ് നാസർ നീലസാന്ദ്ര എനിവരടങ്ങിയ നേതാക്കൾക്ക് എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ വെച്ചു സ്വികരണം നൽകി. എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് അസീസ് മാണിയൂർ അദ്ധ്യക്ഷം വഹിച്ചു സെക്രട്ടറി സി എം അൻസാർ സ്വാഗതം പറഞ്ഞു, ട്രഷറർ പി എം ഇഖ്ബാൽ എഐകെഎംസിസി മഹാരാഷ്ട്ര കമ്മിറ്റിയുടെ പ്രവർത്തനം വിശദീകരിച്ചു വൈസ് പ്രസിഡന്റ് മസൂദ് മാണിക്കോത്ത്, ഡോൺഗ്രി ഏരിയ കമ്മിറ്റി പ്രസിഡന്റ് ഹനീഫ സംഷിയ, ഡോൺഗ്രി ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി അസീം മൗലവി എന്നിവർ പ്രസംഗിച്ചു. വി നാസർ മാസ്റ്റർക്ക് പി എം ഇഖ്ബാലും, മുഹമ്മദ് റഫീഖിനു മസൂദ് മാണിക്കോത്തും, നാസർ നീല സാന്ദ്രയ്ക്ക് സി എം അൻസാറും ഷാൾ അണിയിച്ചു. നേതാക്കന്മാർ സ്വികരണത്തിന് നന്ദി പറഞ്ഞു.
17/04/2022
AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി. റംസാൻ പ്രഭാഷണവും,പ്രാർത്ഥനയും. റംസാൻ കിറ്റ് വിതരണവും. ——————///////————. മുംബൈ. റംസാൻ അഞ്ചാം കിറ്റ് വിതരണവും അബുൽ ബുഷ്റ ഇബ്രാഹിം മൗലവി യുടെ റംസാൻ പ്രഭാഷണവും 17/04/22ന് ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് AIKMCC ഓഫീസിൽ വച്ച് നടത്തപ്പെടുന്നു പരിപാടിയിൽ മുഴുവൻ പ്രവർത്തകരും സംബന്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
16/04/2022
*എ ഐ കെഎംസിസി ഭിവണ്ടി റമദാൻ കിറ്റ് വിതരണവും കൺവൻഷനും നോമ്പ് തുറയും നടത്തി*
എ ഐ കെഎംസിസി മഹാരാഷ്ട്ര ഭിവണ്ടി ഏരിയ കൺവെൻഷനും റമദാൻ കിറ്റ് വിതരണവും നടന്നു.
കൺവെൻഷൻ എ ഐ കെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് അസീസ് മാണിയൂർ ഉത്ഘാടനം ചെയ്തു.
മഹാരാഷ്ട്രയുടെ
വിവിധ ഭാഗങ്ങളിൽ നൽകുന്ന റമദാൻ
കിറ്റ് വിതരണം ഭിവണ്ടി യിൽ മഹാരാഷ്ട്ര മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് അബ്ദുൽ റഹിമാൻ ഉത്ഘാടനം ചെയ്തു.
മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു
എ ഐ കെഎംസിസി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ പി അബ്ദുൽ ഗഫൂർ റിട്ടണിങ് ഓഫീസരായിരുന്നു. എ ഐ കെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറർ പി എം ഇഖ്ബാൽ ഹാജി, വൈസ് പ്രസിഡന്റ് സി എച്ച് ഇബ്രാഹിം കുട്ടി, ജോ സെക്രട്ടറി അൻസാർ സി എം, നാസർ പി എം സംനാസ് പോക്കർ യാഖുബ് അൻസാറി തുടങ്ങിയവർ പ്രസംഗിച്ചു അബ്ദുൽ സഹീദ് ഹുദവി പ്രാർത്ഥന നടത്തി അസ്മത്ത് മുഹമ്മദലി സ്വാഗതം പറഞ്ഞു അബ്ദുൽ സലാം സി നന്ദി പറഞ്ഞു
പുതിയതായി തെരെഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങൾ
*പ്രസിഡന്റ് :* മുസ്തഫ ഹാജി
*ജനറൽ സെക്രട്ടറി:* ശറഫുദ്ധീൻ വിസിപി
*ട്രഷറർ :* മുഹമ്മദാലി അസ്മാത്ത്
*വൈസ് പ്രസിഡന്റ്മാർ:* കോയ ഹാജി കെ
സംശുദ്ധീൻ വിസിപി
സലിം ഒകെ
*ജോ സെക്രട്ടറിമാർ*
സലാം സി
നൗഷാദ് കുണ്ടൂർ
നൗഷാദ് കാസർക്കോട്
എ ഐ കെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് അസീസ് മാണിയൂർ യോഗം ഉത്ഘാടനം ചെയ്തു