28/09/2026
CPIM പുഴയ്ക്കൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശാഭിമാനി സംഗമവും മാധ്യമ സെമിനാറും പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം സ: സേവ്യർ ചിറ്റിലപ്പിള്ളി MLA ഉൽഘാടനം ചെയ്തു. പാർടി ജില്ലാ കമ്മിറ്റി അംഗം സ:എ .എസ് . കുട്ടി അദ്ധ്യക്ഷനായി. മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ ധർമരാജ് അടാട്ട് മുഖ്യ പ്രഭാഷണം നടത്തി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ :ലഷ്മി വിശ്വംഭരൻ ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സഖാക്കൾ മിനി ഹരിദാസ് ,സിന്ധു അജയകുമാർ,പാർടി ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ കൃഷ്ണകുമാർ, കെ കണ്ണൻ, എ എൻ കൃഷ്ണകുമാർ, രഞ്ജു വാസുദേവൻ, മിനി ബാബു എന്നിവർ സംസാരിച്ചു. പാർടി ഏരിയ സെക്രട്ടറി സ:കെ എസ് സുഭാഷ് സ്വാഗതവും, പാർടി അവണൂർ ലോക്കൽ സെകട്ടറി പി കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.