CPIM Mundur Area Committee

Directions

CPIM Mundur Area Committee സിപിഐ(എം) മുണ്ടൂർ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്.

"സിപിഐ എം വിപുലീകൃത പാലക്കാട് ജില്ലാ കമ്മിറ്റി"2026 ഒക്ടോബർ 03,04 തീയതികളിൽസിപിഐ(എം) ഡിസി ഹാൾഒക്ടോബർ 04 ന് പാലക്കാട് സ്റ...
29/09/2026

"സിപിഐ എം വിപുലീകൃത പാലക്കാട് ജില്ലാ കമ്മിറ്റി"
2026 ഒക്ടോബർ 03,04 തീയതികളിൽ
സിപിഐ(എം) ഡിസി ഹാൾ

ഒക്ടോബർ 04 ന് പാലക്കാട് സ്റ്റേഡിയം പരിസരത്ത്
അരലക്ഷം പേർ അണിനിരക്കുന്ന ബഹുജനറാലി

"എൽഡിഎഫ് വിജയത്തിനായി പ്രയത്നിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു
29/09/2026

"എൽഡിഎഫ് വിജയത്തിനായി പ്രയത്നിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു

ചാർട്ടർ  ചെയ്ത വിമാനത്തിൽ സഞ്ചരിച്ചതിനെ പൂർണ്ണമായും ന്യായീകരിക്കുകയും ആരാണ് വിമാനം സ്പോൺസർ ചെയ്തതതെന്ന കാര്യം ആരോടും  പറ...
29/09/2026

ചാർട്ടർ ചെയ്ത വിമാനത്തിൽ സഞ്ചരിച്ചതിനെ പൂർണ്ണമായും ന്യായീകരിക്കുകയും ആരാണ് വിമാനം സ്പോൺസർ ചെയ്തതതെന്ന കാര്യം ആരോടും പറയേണ്ടതില്ലെന്നും ഇനിയും സൗജന്യമായി കിട്ടുന്ന വിമാനത്തിൽ യാത്ര ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാർക്കുള്ള പെരുമാറ്റചട്ടം പൂർണ്ണമായും ലംഘിച്ചിരിക്കുകയാണ്. എന്നു മാത്രമല്ല ഇനിയും പെരുമാറ്റചട്ടം ലംഘിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മന്ത്രിമാർക്കുള്ള പെരുമാറ്റചട്ടം യൂണിയൻ ഗവൺമെന്റാണ് പ്രസിദ്ധപ്പെടുത്തിയത്. സംസ്ഥാന സർക്കാർ അത് അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഉത്തരവാണ് ഒന്നാമത്തെ ചിത്രത്തിലുള്ളത്. യൂണിയൻ ഗവൺമെന്റിന്റെ പെരുമാറ്റചട്ടം രണ്ടാമത്തെ ചിത്രത്തിൽ കാണാം. മന്ത്രിമാർ വിലപിടിപ്പുള്ള ഉപഹാരങ്ങൾ ആരിൽ നിന്നും വാങ്ങരുതെന്നും, ഔദ്യോഗികമായി ബന്ധപ്പെടുന്നവരിൽ നിന്നും ഒരു ഉപഹാരവും മന്ത്രിയോ കുടുംബാംഗങ്ങളോ സ്വീകരിക്കരുതെന്നും വ്യക്തമാക്കുന്നു . യാത്ര ഉപഹാരത്തിൽ ഉൾപ്പെടുമോ എന്നതിൽ വ്യക്തതയില്ലെന്ന ന്യായം ചിലർ പറയുന്നുണ്ട്. എന്നാൽ, പെരുമാറ്റചട്ടം പ്രസിദ്ധപ്പെടുത്തിയ യൂണിയൻ ഗവൺമെന്റ് തന്നെ സെൻട്രൽ സിവിൽ സർവ്വീസ് റൂൾസിൽ ഇതു സംബന്ധിച്ച വിശദീകരണം നൽകുന്നുണ്ട്. യാത്ര സൗകര്യവും ഉപഹാരത്തിൽ ഉൾപ്പെടുമെന്ന വിശദീകരണം മൂന്നാമത്തെ ചിത്രത്തിലെ ആ ഭാഗം വ്യക്തമാക്കുന്നു. എന്നാൽ ലിഫ്റ്റ് സ്വീകരിക്കുന്നത് അതിൽ ഉൾപ്പെടുന്നില്ലെന്ന് വിശദീകരിക്കുന്നു. മുഖ്യമന്ത്രി സൂചിപ്പിച്ച മലയാളി സുഹൃത്ത് അദ്ദേഹത്തിന്റെ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുമ്പോൾ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു ലിഫ്റ്റ് കൊടുത്താൽ അത് ചട്ട ലംഘനമാകില്ല.. എന്നാൽ ,സുഹൃത്ത് ഒപ്പം സഞ്ചരിക്കാതെ വിമാനം മുഖ്യമന്ത്രിക്ക് ഉപയോഗിക്കാൻ സൗജന്യമായി നൽകിയാൽ അത് സ്വീകരിക്കാൻ പെരുമാറ്റചട്ടം ആനുവദിക്കുന്നില്ല.
സൗജന്യം നൽകുന്നവരൊന്നും കാര്യം നേടാൻ വരുന്നവരല്ലെന്ന പ്രഖ്യാപനമോ അവർ തങ്ങളുടെ പാർടിക്കാരാണെന്ന ന്യായീകരണമോ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പ്രതിരോധമാകുന്നില്ല. ആരാണ് സ്പോൺസർ എന്ന കാര്യം രഹസ്യമാക്കുന്നതിലൂടെ കേവലം പെരുമാറ്റചട്ട ലംഘനം എന്നതിനപ്പുറത്തേക്ക് ദുരൂഹമായ ഇടപ്പാടായി മാറുകയും ചെയ്യുന്നു.

സ. പി രാജീവ്

പാലക്കാട് കോൺഗ്രസിൽ നിന്നും , ലീഗിൽ നിന്നും സീറ്റുകൾ പിടിച്ചെടുത്ത് LDF
29/09/2026

പാലക്കാട്
കോൺഗ്രസിൽ നിന്നും , ലീഗിൽ നിന്നും
സീറ്റുകൾ പിടിച്ചെടുത്ത് LDF

പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഒരു പെൺകുട്ടിക്ക് ന...
29/09/2026

പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി.ജെ.പി എം.പി അശോക് കുമാർ മിത്തലും മാനേജ്മെൻ്റും പ്രതിഷേധത്തെ പോലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് മുതിർന്നത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണം. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ മാനേജ്മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പുവരുത്തണം.

സംഘർഷത്തെ തുടർന്ന് 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ, അവിടെയുള്ള 1500-ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുക എന്നതാണ് മറ്റൊരു അടിയന്തര ആവശ്യം.

ജലന്ധറിൽ നിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി എത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാൽ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാൻ തയ്യാറാകണം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണം.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

പഞ്ചാബിലെ ലവ്‌ലി സർവകലാശാലയിൽ വിദ്യാർഥികൾക്കുനേരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മലയാളി വിദ്യാർഥികളുടെ...
29/09/2026

പഞ്ചാബിലെ ലവ്‌ലി സർവകലാശാലയിൽ വിദ്യാർഥികൾക്കുനേരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. പഞ്ചാബ്‌ ഫഗ്വാരയിലെ ലവ്‌ലി പ്രൊഫഷണല്‍ സർവകലാശാല ക്യാമ്പസില്‍ പുറത്തുനിന്നുമുള്ള ക്രിമിനലുകള്‍ തുടര്‍ച്ചയായി നടത്തിയ അക്രമങ്ങളുടെ ഫലമായി മലയാളികള്‍ അടക്കമുള്ള വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലും ഉത്‌കണ്‌ഠയിലുമാണ്.

ആയിരത്തിലേറെ മലയാളി വിദ്യാർഥികള്‍ പഠിക്കുന്ന ക്യാമ്പസാണ് ലവ്‌ലി. ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ഒരു ഓട്ടോണമസ്‌ സര്‍വ്വകലാശാലയാണിത്. ഹോസ്‌റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാർഥിനിയെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇലക്ട്രീഷ്യന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ്‌ പുറത്തുവന്ന വാർത്ത. കുറ്റക്കാരുടെ പേരില്‍ പൊലീസോ മാനേജ്‌മെന്റോ യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടുതന്നെ വിദ്യാർഥികള്‍ ശക്തമായ പ്രതിഷേധ സമരം ആരംഭിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരെ മാനേജ്‌മെന്റിന്റെ സില്‍ബന്തികളായ ക്രിമിനലുകള്‍ ആക്രമിക്കാന്‍ തുടങ്ങി. ക്യാമ്പസ്‌ അടച്ചിട്ടു. ഹോസ്റ്റലില്‍ നിന്നും വിദ്യാർഥിനികളെയടക്കം പുറത്താക്കിത്തുടങ്ങി. ക്യാമ്പസിലാകെ അരക്ഷിതാവസ്ഥയാണ്‌. ഭയം മൂലം പലരും ക്യാമ്പസ്‌ വിട്ടു പോവുകയാണ്‌. മലയാളികളായ വിദ്യാർഥികള്‍ സഹായത്തിനായി അഭ്യർഥിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്‌.
മലയാളികളടക്കമുള്ള വിദ്യാർഥികളെ സംരക്ഷിക്കാനും അവര്‍ക്ക്‌ ഭയരഹിതമായി തുടര്‍പഠനത്തിനുള്ള സൗകര്യം ഒരുക്കാനും കുറ്റക്കാരായ ക്രിമിനലുകളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഇടപെടണം

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്

ഇടതുപക്ഷത്തെ ഹൃദയത്തോട് ചേർത്ത പ്രിയപ്പെട്ട വോട്ടർമാർക്ക്  #നന്ദി
29/09/2026

ഇടതുപക്ഷത്തെ ഹൃദയത്തോട് ചേർത്ത പ്രിയപ്പെട്ട വോട്ടർമാർക്ക്
#നന്ദി

827 വോട്ടിൻ്റെ ചരിത്ര വിജയം നൽകിയ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി
29/09/2026

827 വോട്ടിൻ്റെ ചരിത്ര വിജയം നൽകിയ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി

Address

Mundur
MUNDUR

Website

Alerts

Be the first to know and let us send you an email when CPIM Mundur Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share