DYFI Muvattupuzha BC

Call Directions

DYFI Muvattupuzha BC Democratic Youth Federation of India Muvattupuzha Block Commiittee

കാലടി സർവകലാശാലയിൽ വിസിയുടെ പ്രതികാര നടപടികളുടെ ഫലമായി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗവേഷകയായ ഋതിഷ ഋതുവിന്റെ ഫെല്ലോഷിപ്പ്...
01/11/2026

കാലടി സർവകലാശാലയിൽ വിസിയുടെ പ്രതികാര നടപടികളുടെ ഫലമായി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗവേഷകയായ ഋതിഷ ഋതുവിന്റെ ഫെല്ലോഷിപ്പ് തടഞ്ഞു വച്ച നടപടി വിദ്യാർത്ഥി വിരുദ്ധവും പ്രതിഷേധാർഹവുമാണ്.

ന്യായമായ അവകാശത്തിനു വേണ്ടി വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ പങ്കാളികളായി എന്ന കാരണത്താലാണ് ഈ വിദ്യാർത്ഥിയുടെ പഠനവും ഗവേഷണവും വൈസ് ചാൻസലർ പ്രതിസന്ധിയിലാക്കിയത്.സർവകലാശാലയിൽ നിന്ന് സസ്പെൻഷനിലായതോടെ ഗവേഷണത്തിനുള്ള സ്കോളർഷിപ്പ് തുക പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഋതിഷ. ജെആർഎഫോടെ ഗവേഷണം നടത്തുന്ന ഋതിഷയ്ക്ക് കഴിഞ്ഞ രണ്ട് മാസമായി സർവകലാശാലയിൽ പ്രവേശിക്കാനായിട്ടില്ല. ഹാജർ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ ഫെലോഷിപ്പ് തുക ക്ലെയിം ചെയ്യാനും സാധിക്കുന്നില്ല. നിരവധി വിവേചനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തിയ വിദ്യാർത്ഥിക്ക് ഇപ്പോൾ ഗവേഷണം തുടരാൻ പോലും കഴിയാത്ത സാഹചര്യമാണ്

വിദ്യാർഥികളുടെ അടിസ്ഥാന അവകാശമായ വിദ്യാഭ്യാസം തന്നെ ഇല്ലാതാക്കാനുള്ള പ്രതികാര നടപടികളാണ് വിസി സ്വീകരിക്കുന്നത്. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും അതിനെതിരെ അപ്പീൽ നിലപാടാണ് വിസി സ്വീകരിച്ചത്.
വിദ്യാർത്ഥികൾ പരീക്ഷ എഴുതരുത് എന്ന് കോടതിയിൽ വാദിക്കുന്ന അപൂർവ്വ വൈസ് ചാൻസലറായി കാലടി സർവകലാശാലയിലെ വൈസ് ചാൻസലർ മാറി.
വിദ്യാർത്ഥി സമരത്തിന്റെ ഉൽപ്പന്നമാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സംഘപരിവാർ താല്പര്യമുള്ള വിസിക്ക് കുടപിടിക്കുകയാണ്.
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഗവേഷക വിദ്യാർഥി ഋതിഷക്ക് ഗവേഷണം തുടരാനുള്ള സാഹചര്യം ഉണ്ടാകണം.
തടഞ്ഞുവെച്ച ഫെലോഷിപ്പുകളും മറ്റും നൽകി വിദ്യാർഥിക്ക് പഠനം തുടരാൻ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം.
വിദ്യാർത്ഥി വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സമീപനം സ്വീകരിച്ച് ഋതിഷിയുടെ ഫെല്ലോഷിപ്പ് തടഞ്ഞു വച്ച നടപടിക്കെതിരെ ഡിവൈഎഫ്ഐ കേരളം സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

DYFI മുവാറ്റുപുഴ ബ്ലോക്ക്‌ തല  മെമ്പർഷിപ്പ് ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേ...
01/11/2026

DYFI മുവാറ്റുപുഴ ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. അഖിതാമോൾ എം എ ക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു..
DYFI ബ്ലോക്ക് സെക്രട്ടറി സ. ഫെബിൻ പി മൂസ, ബ്ലോക്ക്‌ ട്രഷറർ സ. വിജയ് കെ ബേബി, ബ്ലോക്ക്‌ കമ്മിറ്റി അംഗം
സ. ഷിയാസ് ചിറപ്പടി എന്നിവർ പങ്കെടുത്തു..



01/11/2026
2026 ലെ ഡിവൈഎഫ്ഐ മെമ്പർഷിപ്പ്  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്..ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇന്ത്യൻ ഭരണകൂടത്തി...
30/10/2026

2026 ലെ ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്..

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിനെതിരെ വലിയ വിദ്യാർത്ഥി യുവജന പ്രക്ഷോഭം രാജ്യത്താകെ അലയടിക്കുമ്പോഴാണ് 2026 ലെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ ഏറ്റെടുക്കുന്നത്..

രാജ്യത്തെ സമരപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതിന്റെ മുന്നണി പോരാളികളായി ഡിവൈഎഫ്ഐയും ഉണ്ട്...

വരൂ..
മാറ്റത്തിന് ആയുള്ള പോരാട്ടത്തിൽ അണിചേരാം..

മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ പ്രചരണത്തിൽ ആരക്കുഴ മേഖലാ കമ്മിറ്റിയിലെ സഖാക്കൾ





ഡിവൈഎഫ്ഐ ബ്ലോക്ക് പ്രവർത്തകയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അമൽ സോഹൻ ഉദ്ഘാടനം ചെയ്തു..
30/10/2026

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രവർത്തകയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അമൽ സോഹൻ ഉദ്ഘാടനം ചെയ്തു..

27/10/2026

രാജ്യത്ത് ഏറ്റവും അധികം പി എസ് സി നിയമനങ്ങൾ നടക്കുന്ന സംവിധാനമായി കേരള പി എസ് സി മാറിയത് തട്ടിപ്പിലൂടെയാണോ..

പി എസ് സി സംവിധാനത്തെ അട്ടിമറിച്ച് തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്നതിനാണോ, ഗവർണറിയെയും ബിജെപിയെയും കൂട്ടുപിടിച്ച് ഉള്ള നീക്കം..

DYFI മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 4,30,00 ര...
24/10/2026

DYFI മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 4,30,00 രൂപ (നാല് ലക്ഷത്തി മുപ്പതിനായിരം ) അജയ് രമേശിന് ചികിത്സാ സഹായമായി കൈമാറി.....

മൂവാറ്റുപുഴ മുൻ നഗരസഭാ ചെയർമാൻ ശ്രീ. Ismail Panackal (P. M Ismail ) ചെക്ക് കൈമാറി ..

ചടങ്ങിൽ ചികിത്സാ സഹായനിധി ചെയർമാനും കൗൺസിലറുമായI Kishore Nadukudiyil, DYFI നോർത്ത് മേഖല സെക്രട്ടറി അഖിൽദാസ് സി. എസ്, സെക്രട്ടറി അഡ്വ. ഗോപികൃഷ്ണT Bഎന്നിവർ പങ്കെടുത്തു.....
അഭിനന്ദനങ്ങൾ സഖാക്കളെ ....💪♥️💪

സ്പൈനൽ മസ്കുലർ അട്രോഫി (SMA) രോഗം ബാധിച്ച കുട്ടികൾക്ക് പരീക്ഷണ ലേബലുള്ള മരുന്നുകൾ നൽകി മരുന്ന് പരീക്ഷണം നടത്തിയ നടപടി ഞെ...
22/10/2026

സ്പൈനൽ മസ്കുലർ അട്രോഫി (SMA) രോഗം ബാധിച്ച കുട്ടികൾക്ക് പരീക്ഷണ ലേബലുള്ള മരുന്നുകൾ നൽകി മരുന്ന് പരീക്ഷണം നടത്തിയ നടപടി ഞെട്ടിക്കുന്നതാണ്.

തിരുവനന്തപുരത്തെ എസ്.എ.ടി. (SAT) ആശുപത്രി വഴി വിതരണം ചെയ്ത മരുന്നുകളിൽ ‘Physician Sample’ എന്നും ‘For Clinical Trials Only’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം മരുന്നുകൾ രക്ഷിതാക്കളുടെ സമ്മതം പോലും ഇല്ലാതെ രോഗബാധിതരായ കുട്ടികളിൽ പരീക്ഷിക്കുന്ന സമീപനം അത്യന്തം ഗൗരവതരമാണ്.
ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള നുണകളാണ് ആരോഗ്യ വകുപ്പ് മന്ത്രി പറയുന്നത്.
മരുന്നു കമ്പനി പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ നിലവിൽ പുറത്തു വന്നിട്ടുണ്ട്.
പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഈ മരുന്ന് കമ്പനിയുമായി ഉണ്ടാക്കിയ ധാരണ മറച്ചുവെച്ച് കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് ഇത് ആരംഭിച്ചത് എന്ന് പച്ച കള്ളം പറയുകയാണ് ആരോഗ്യവകുപ്പ് മന്ത്രി.
ആരോഗ്യവകുപ്പും സർക്കാറും മരുന്നു കമ്പനിക്ക് വേണ്ടി ഒളിച്ചു കളിക്കുകയാണ്.
ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Address

Muvattupuzha

Telephone

+919747911420

Website

Alerts

Be the first to know and let us send you an email when DYFI Muvattupuzha BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share