11/09/2026
പുതുപ്പാടി ഇരുമലപ്പടി റോഡിന്റെ മുളവൂർ പ്രദേശം അടിയന്തിരമായി പുനർ നിർമ്മിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
പൊതുമരാമത്ത് മന്ത്രി ശ്രീ പി കെ ബഷീറിനെ
മന്ത്രിയുടെ ഓഫീസിൽ നേരിൽ കണ്ടാണ് ആവശ്യമുന്നയിച്ചത്.
കഴിഞ്ഞ ഇടതു സർക്കാർ രാഷ്ട്രീയ വൈരാഗ്യത്താൽ നിർമ്മാണം മുടക്കിയ റോഡാണിത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം അബ്ദുൽ മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ എം ഹസൈനാർ, മുവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി ഒഎം സുബൈർ,
പായിപ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ എം അബ്ദുൽകരീം എന്നിവരാണ് മന്ത്രിയെ കണ്ടത്.
ഉടൻ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി.