BJP Passuvennara ward official

Directions

BJP Passuvennara ward official ഭാരതീയ ജനതാ പാർട്ടി പശുവെണ്ണറ വാർഡ് 🚩🧡

ശബരിമല സ്വർണ്ണക്കൊള്ളയുടെ കാര്യത്തിൽ ഇവർ LDF-ഉം UDF-ഉം ഒരേ തൂവൽ പക്ഷികളാണ്.ഞങ്ങൾ അന്നേ പറഞ്ഞതാണ്…ഇവർ രണ്ടല്ല ഒന്നാണ്
27/09/2026

ശബരിമല സ്വർണ്ണക്കൊള്ളയുടെ കാര്യത്തിൽ ഇവർ LDF-ഉം UDF-ഉം ഒരേ തൂവൽ പക്ഷികളാണ്.

ഞങ്ങൾ അന്നേ പറഞ്ഞതാണ്…

ഇവർ രണ്ടല്ല ഒന്നാണ്



കേരളത്തിന്റെ രാഷ്ട്രീയ മണ്ണിൽ ജനവിരുദ്ധതയുടെ കാര്യത്തിൽ LDF-ഉം UDF-ഉം തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ശബരിമല സ്വർണ്ണക്കൊള...
27/09/2026

കേരളത്തിന്റെ രാഷ്ട്രീയ മണ്ണിൽ ജനവിരുദ്ധതയുടെ കാര്യത്തിൽ LDF-ഉം UDF-ഉം തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

ശബരിമല സ്വർണ്ണക്കൊള്ള മുതൽ പിഎസ്സി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നതിലും, പ്രീണന രാഷ്ട്രീയത്തിലും, അയ്യപ്പ ഭക്തരെ ദ്രോഹിക്കുന്നതിലും, മാസപ്പടി കേസിലും ഈ രണ്ട് മുന്നണികളും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്.

അധികാരലാഭേച്ഛക്കായി സന്ധിച്ചേരുന്ന ഇവർ യഥാർത്ഥത്തിൽ രണ്ടല്ല, ഒന്നാണെന്ന് ഞങ്ങൾ അന്നേ വ്യക്തമാക്കിയതാണ്.



26/09/2026

സ്വന്തം അധ്വാനത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സാധാരണ കരിക്ക് കച്ചവടക്കാരിയുടെ ജീവിതത്തിൽ പ്രധാനമന്ത്രി സ്വനിധി പദ്ധതി നൽകിയ കരുത്തിന്റെ കഥയാണിത്.

കച്ചവടം കൂടുതൽ വിപുലീകരിക്കാനും മുന്നോട്ട് കൊണ്ടുപോകാനും രണ്ട് വായ്പകൾ ലഭിച്ചു.

ആ സാമ്പത്തിക സഹായം അവരുടെ ചെറിയ സംരംഭത്തിന് പുതിയൊരു കരുത്തായി മാറി.

പ്രതിസന്ധികളെ മറികടന്ന് സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസവും അതിലൂടെ ലഭിച്ചു.

വലിയ സ്വപ്നങ്ങളൊന്നുമില്ല, അധ്വാനിച്ച് ജീവിക്കണം, കുടുംബത്തെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകണം എന്ന ആഗ്രഹത്തോടെ ആണ് ഈ സംരംഭം തുടങ്ങിയത്..

അത്തരം സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുമ്പോഴാണ് ഒരു സർക്കാർ സാധാരണക്കാരന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ മാറ്റം കൊണ്ടുവരുന്നത്. ഇനിയും ഒരുപാട് നല്ലനല്ല ജനക്ഷേമ പദ്ധതികൾ കൊണ്ടുവരാൻ മോദി സർക്കാരിന് സാധിക്കട്ടെ എന്ന്‌ ആശംസിക്കുന്നു.

ചെറുകിട കച്ചവടക്കാരുടെയും, വഴിയോര കച്ചവടക്കാരുടെയും ജീവിതത്തിൽ പ്രതീക്ഷ പകരുന്ന പ്രധാനമന്ത്രി സ്വനിധി പോലുള്ള പദ്ധതികൾ ഇനിയും കൂടുതൽ പേരിലേക്ക് എത്തട്ടെ.

നന്ദി മോദിജി.


25/09/2026

രാജീവിന്റെ ജീവിതത്തിലെ ഒരു ചെറിയ സ്വപ്നത്തിന് കരുത്തേകിയ വലിയൊരു കൈത്താങ്ങാണ് പ്രധാനമന്ത്രി സ്വാനിധി പദ്ധതി.

തിരുവനന്തപുരത്ത് സ്വന്തമായി ഒരു തട്ടുകട നടത്തി ഉപജീവനം കണ്ടെത്തുന്ന രാജീവിന്, സ്വാനിധി ലോൺ ഒരു വായ്പ മാത്രമായിരുന്നില്ല, സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസം കൂടിയായിരുന്നു.

ഉദ്യമം രജിസ്ട്രേഷനും പൂർത്തിയാക്കി തന്റെ സംരംഭത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുകയാണ് രാജീവ്.

ഇതുപോലുള്ള പദ്ധതികൾ ഇനിയും കൂടുതൽ ജനങ്ങളിലേക്ക് എത്തണം.

സാധാരണക്കാരന്റെ അധ്വാനത്തിനും, സ്വപ്നങ്ങൾക്കും പിന്തുണ നൽകുന്ന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും കൊണ്ടുവരണമെന്നാണ് രാജീവിന്റെ ആഗ്രഹം.

സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുന്ന നേതൃത്വം,അധ്വാനത്തിന് ആത്മവിശ്വാസം നൽകുന്ന പദ്ധതികൾ, ഇതാണ് മാറ്റത്തിന്റെ യഥാർത്ഥ മുഖം.

നന്ദി മോദിജി..!


21/09/2026

‼️UPA സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിന് ആകെ അനുവദിച്ചത് 372 കോടി രൂപ.

🔹നരേന്ദ്രമോദി സർക്കാർ 2026-27ൽ മാത്രം അനുവദിച്ചത് 3,795 കോടി രൂപ.

🔹സംസ്ഥാനത്ത് ഇരുപതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു.

🔹131 മേൽപ്പാലങ്ങളും, അടിപ്പാതകളും നിർമ്മിച്ചു.

🔹കേരളത്തിലെ റെയിൽവേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കി.

🔹അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 16 സ്റ്റേഷനുകളുടെ നവീകരണം നടക്കുന്നു.

🔹800 കിലോമീറ്ററിലധികം പാത ഇരട്ടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.

🔹ഭൂമി ഏറ്റെടുക്കാൻ കേരളത്തിന് റെയിൽവേ 1,976 കോടി രൂപ അനുവദിച്ചു.

✅കേരളത്തിനായി ആറ് വന്ദേ ഭാരത്, ആറ് അമൃത് ഭാരത് ട്രെയിൻ സർവീസുകൾ ആരംഭിച്ചു.

✅കേരളത്തിലേക്ക് പുതിയ മെമു സർവീസുകൾ ആരംഭിക്കുകയും, നിലവിലുള്ളവയുടെ കോച്ചുകൾ വർധിപ്പിക്കുകയും ചെയ്തു.

✅3,111 കോടി രൂപ മുടക്കി 16 സ്റ്റേഷനുകളിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

✅അത്യാധുനിക സൗകര്യങ്ങളോടെ 35 അമൃത് ഭാരത് സ്റ്റേഷനുകൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു..




21/09/2026

✅ശബരിമല തീർത്ഥാടനം തുടങ്ങും മുമ്പേ സർക്കാർ പരാജയത്തിന്റെ സൂചനകൾ നൽകിത്തുടങ്ങി. തീർത്ഥാടനത്തിന് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ട സമയത്ത് തന്നെ അരവണ ലഭ്യതക്കുറവും, അപ്പത്തിന്റെ ക്ഷാമവും ഉൾപ്പെടെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ല. ദേവസ്വം ബോർഡും, ദേവസ്വം മന്ത്രിയും, സർക്കാരും തമ്മിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണെന്ന ആരോപണങ്ങളും ഉയരുന്നു.

🔹ലക്ഷക്കണക്കിന് അയ്യപ്പഭക്തർ ആശ്രയിക്കുന്ന ശബരിമല തീർത്ഥാടനത്തെ ഇത്രയും ലാഘവത്തോടെ കാണുന്നത് അംഗീകരിക്കാനാവില്ല.

🔹ശബരിമലയോടും, അയ്യപ്പഭക്തരോടും ആത്മാർത്ഥതയില്ലാത്ത സമീപനത്തിന്റെ തെളിവാണ് ഈ അവസ്ഥ.

🔹ശബരിമലയുടെ കാര്യത്തിൽ LDF–UDF ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്‌.

🔹അയ്യപ്പഭക്തരുടെ അവകാശങ്ങൾക്കും, സൗകര്യങ്ങൾക്കും വേണ്ടി ബിജെപി ശക്തമായ ജനകീയ പ്രതിഷേധവുമായി മുന്നോട്ടുപോകും.

ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹകസമിതി അംഗം



Address

Passuvennara, Keezharoor
Neyyattinkara
695125

Website

Alerts

Be the first to know and let us send you an email when BJP Passuvennara ward official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share