CPIM Edakkara AC

Directions Contact the organization

CPIM Edakkara  AC Official page of CPIM Edakkara Area Committee

അഭിവാദ്യങ്ങൾ...CPIM മൂത്തേടം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി സ. പനോലൻ ബഷീറിനെ തെരഞ്ഞെടുത്തു.
04/08/2026

അഭിവാദ്യങ്ങൾ...

CPIM മൂത്തേടം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി സ. പനോലൻ ബഷീറിനെ തെരഞ്ഞെടുത്തു.

02/07/2026

കെഎസ്‌ഇബി ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിന്‌ സാഹചര്യമൊരുങ്ങിയത്‌ ആസൂത്രണത്തിലെ പാളിച്ച. കാലവർഷത്തിന്റെ ചാഞ്ചാട്ടം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതില്‍ വൈദ്യുതിബോര്‍ഡിനും സര്‍ക്കാരിനും പിഴച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇ‍ൗ സാഹചര്യത്തിൽ ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാൻ ബോർഡ്‌ ഏറെ താൽപ്പര്യം കാട്ടുകയാണ്‌. ഇതിന്‌ റെഗുലേറ്ററി കമീഷൻ അനുമതിയും നൽകി. ലോഡ്‌ ഷെഡിങ്‌ ഒഴിവാക്കാനാവശ്യമായ വൈദ്യുതി ലഭ്യത കരാറിൽ ഉറപ്പാക്കിയിട്ടുമില്ല.​കൂടിയവില നൽകേണ്ടി വരുന്നതുമൂലമുള്ള അധികഭാരം ഉപഭോക്താക്കളുടെമേൽ അടിച്ചേൽപ്പിക്കുന്പോൾ വൈദ്യുതി ഉൽപ്പാദകരായ സ്വകാര്യ കമ്പനികൾക്കാണ്‌ നേട്ടം.

യൂണിറ്റിന്‌ ശരാശരി 9.16 രൂപ നിരക്കിൽ 308.43 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഡീപ്‌ പോർട്ടലിൽനിന്ന്‌ വാങ്ങാനുള്ള ഹ്രസ്വകാല കരാറിനാണ്‌ റെഗുലേറ്ററി കമീഷന്റെ അനുമതി. 2026–27 സാമ്പത്തിക വർഷം ശരാശരി 4.64 രൂപയ്‌ക്ക്‌ വൈദ്യുതി വാങ്ങാനായിരുന്നു നേരത്തെ അനുവാദം നൽകിയത്‌.​ സെപ്‌തംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർവരെയുള്ള കരാറിനാണ്‌ അനുമതി. സെപ്‌തംബറിൽ യൂണിറ്റിന്‌ 15 രൂപയാണ്‌ വിതരണ കമ്പനികൾ ആവശ്യപ്പെടുന്നത്‌.

02/07/2026

സത്യസന്ധവും സുതാര്യവുമായി തെരഞ്ഞെടുപ്പ്‌ നടത്തി നിഷ്‌പക്ഷ ഭരണഘടനാ സ്ഥാപനമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമീഷൻ പൂര്‍ണമായും വ്യതിചലിക്കപ്പെട്ടു. എസ്ഐആറിലൂടെ വിവിധ സംസ്ഥാനങ്ങളിലായി ആറു കോടി ആളുകളുടെ വോട്ടവകാശം നഷ്ടമായി. പിഴവുകൾ തിരുത്താൻ ഒരുങ്ങുന്നില്ല. തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്‌ വിപുലമായ പ്രചാരണപ്രവർത്തനങ്ങളിലേക്ക്‌ സിപിഐ എം കടക്കും. പാസ്‌പോർട്ട്‌ പ‍ൗരത്വ രേഖയല്ലെന്ന വിദേശമന്ത്രാലയത്തിന്റെ നിലപാട് ഭരണപരമായ വീഴ്‌ചയല്ല.

ബിജെപിയുടെ വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും പിന്നാലെ നടത്തുന്ന ആസൂത്രിതമായ കടന്നാക്രമണമാണ്. ദുർബല വിഭാഗങ്ങളുടെ വോട്ടവകാശം അപഹരിച്ച്‌ അവരെ പ‍ൗരത്വമില്ലാത്തവരാക്കാനുള്ള ഗൂഢാലോചനയാണ്‌ അരങ്ങേറുന്നത്‌. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞ് ഒരു ഇംഗ്ലീഷ്‌ ദിനപത്രത്തിന്റെ മുൻ എഡിറ്ററുടെ പാസ്‌പോർട്ട്‌ പുതുക്കല്‍ നിഷേധിച്ചത്‌ ഭാവിയിൽ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണ്‌. ഇത്തരം ജനാധിപത്യവിരുദ്ധ നടപടി അടിയന്തരമായി അവസാനിപ്പിക്കണം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ

02/07/2026
02/07/2026
02/07/2026

പുന്നപ്ര–വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 12 വർഷമാകുന്നു. പികെസി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ട സമരചരിത്രത്തെയാണ് സ്പർശിക്കുന്നത്.
കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര–വയലാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. 1946 ഒക്ടോബർ 24ന്‌ പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റനായിരുന്നു പികെസി. 1941ൽ ആണ് പികെസി കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത്. 1954ൽ സംസ്ഥാന കമ്മിറ്റി അംഗമായി. പാർടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു.
പികെസി പാർടി നിർദേശപ്രകാരം തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. 1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് ചന്ദ്രാനന്ദൻ എന്നപേരിൽ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷത്തോളം ജയിലിൽ കഴിഞ്ഞു. വർഗബഹുജന സംഘടനകൾ വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു പികെസിയുടേത്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരുമായി ഉയർന്നുവന്ന നിരവധിപേരെ പാർടിയിൽ അണിനിരത്തുന്നതിൽ സഖാവ് വഹിച്ച പങ്ക് വളരെ വലുതാണ്.
പികെസിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നു. ആ ഓർമകൾക്ക്‌ മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ...KSKTU എടക്കര ഏരിയ കമ്മിറ്റി നടത്തിയ BSNL ഓഫീസ...
02/07/2026

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ...

KSKTU എടക്കര ഏരിയ കമ്മിറ്റി നടത്തിയ BSNL ഓഫീസ് മാർച്ച് CPIM ഏരിയ സെക്രട്ടറി സ. ടി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നാലുകണ്ടത്തിൽ അബ്ദുൾ ഖാദർ (കുഞ്ഞാണി) അനുസ്മരണം എടക്കരയിൽ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പികെ സൈനബ ഉദ്ഘാടനം ചെയ്തു
19/06/2026

നാലുകണ്ടത്തിൽ അബ്ദുൾ ഖാദർ (കുഞ്ഞാണി) അനുസ്മരണം എടക്കരയിൽ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പികെ സൈനബ ഉദ്ഘാടനം ചെയ്തു

Address

Nilambur

Website

Alerts

Be the first to know and let us send you an email when CPIM Edakkara AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Edakkara AC:

Shortcuts

Share