SDPI Nilambur

Call Directions Contact the organization

SDPI Nilambur വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം

വിശപ്പില്‍ നിന്ന മോചനം, ഭയത്തില്‍ നിന്ന് മോചനം,

എന്നതാണ് പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം. പൗരന്മാരുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള ഭയം തടസ്സമായി നില്‍ക്കുന്നതായി പാര്‍ട്ടി മനസ്സിലാക്കുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭയവും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഭയവും. ഈ രണ്ട് ഭയങ്ങളും നീക്കാന്‍ പാര്‍ട്ടി അക്ഷീണം പ്രയത്‌നിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്നവരും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടിക്കാരും രാഷ്ട്രീയത്തെ ധനസമ്പാദനത്തിനുള്ള എളുപ്പവഴിയായി കാണുന്നു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ പാര്‍ട്ടിക്കാരുടെയും മുഖമുദ്രയായി. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ വന്‍തകര്‍ച്ച, തൊഴിലില്ലായ്മ, പാര്‍പ്പിടം, കുടിവെള്ളം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ സാമ്പ്രദായിക പാര്‍ട്ടികളുടെ അജണ്ട പോലും ആകുന്നില്ല. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സ്വയം നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടികള്‍. വ്യക്തി കേന്ദ്രീകൃതവും കുടുംബ വാഴ്ചയില്‍ അധിഷ്ഠിതവുമായ നേതൃ കീഴ്‌വഴക്കങ്ങളാണ് പല പാര്‍ട്ടികളെയും നയിക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങളല്ല മറിച്ച് വന്‍കിട കുത്തകകളുടെ താല്‍പര്യ സംരക്ഷണമാണ് ഈ പാര്‍ട്ടികളുടെ മുഖ്യലക്ഷ്യം. കുത്തകകളുടെ കനത്ത സംഭാവനകളില്‍ കണ്ണുംനട്ട് അവര്‍ക്ക്…

26/09/2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് SDPI പ്രതിഷേധ പ്രകടനം നടത്തി

ചുങ്കത്തറ: "മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പുറത്താക്കുക, ജനാധിപത്യത്തിന് കാവലാവുക" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്.ഡി.പി.ഐ ,ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കത്തറ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഇന്ന് വൈകുന്നേരം 6.45-ന് ചുങ്കത്തറ ടൗണിൽ വച്ച് നടന്ന പ്രതിഷേധ പ്രകടനത്തിന് SDPI ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് നിസാമുദ്ദീൻ ചോലോത്ത്, സെക്രട്ടറി പി. മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

എസ്ഡിപിഐ സംസ്ഥാനതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചുകോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി...
25/09/2026

എസ്ഡിപിഐ സംസ്ഥാനതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറിമാർക്കും ഓർഗനൈസിങ്, ഔട്ട്‌റീച്ച് ഇൻചാർജുമാർക്കുമായി ‘ലീഡർഷിപ്പ് എഡ്ജ് 2026’ സംസ്ഥാനതല നേതൃത്വ പരിശീലനം കോഴിക്കോട് എസ്ഡിപിഐ ഓഫീസിൽ സംഘടിപ്പിച്ചു.
പാർട്ടി പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നേതൃത്വശേഷി വികസിപ്പിക്കുന്നതിനും വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും ജനകീയവുമാക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിച്ചത്.
സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഔട്ട്‌റീച്ച് ഇൻചാർജ് വി.കെ. ഷൗക്കത്ത് അലി സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. ഉസ്മാൻ, പി.പി. റഫീഖ്, നൗഷാദ് തിരുന്നാവായ, ഷുഹൈബ് കണ്ണൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് നാസർ മാഷ് നന്ദി പറഞ്ഞു.

"മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർഗ്യാനേഷ് കുമാറിനെപുറത്താക്കുകജനാധിപത്യത്തിനുകാവലാവുക"എസ്‌ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം2026...
25/09/2026

"മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഗ്യാനേഷ് കുമാറിനെ
പുറത്താക്കുക
ജനാധിപത്യത്തിനു
കാവലാവുക"

എസ്‌ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം

2026 സെപ്റ്റംബർ 26, 27, 28

''പശ്ചിമഘട്ട ഇ.എസ്.എ വിജ്ഞാപനം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിവേദനം നൽകിചുങ്കത്തറ: കേന്ദ്ര പ...
25/09/2026

''പശ്ചിമഘട്ട ഇ.എസ്.എ വിജ്ഞാപനം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിവേദനം നൽകി
ചുങ്കത്തറ: കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയം പുറപ്പെടുവിച്ച പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശ (ESA) കരട് വിജ്ഞാപനത്തിൽ നിന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌.ഡി.പി.ഐ ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി. എസ്.ഡി.പി.ഐ ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് നിസാമുദ്ദീൻ ചോലോത്ത്, മണ്ഡലം കമ്മിറ്റി അംഗം നിയാസ് മേപാടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.
കരട് വിജ്ഞാപനത്തിൽ പഞ്ചായത്തിലെ ചില വാർഡുകളും പ്രദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും, യഥാർത്ഥ വനഭൂമിക്ക് പുറമെ വർഷങ്ങളായി കർഷകർ കൃഷി ചെയ്തുവരുന്ന സ്ഥലങ്ങളും ജനവാസ മേഖലകളും ഉൾപ്പെട്ടത് പ്രദേശവാസികളിൽ വലിയ ഭീതിക്കും ആശങ്കയ്ക്കും കാരണമായിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പഞ്ചായത്ത് അതിർത്തിക്കുള്ളിലെ എല്ലാ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും റെവന്യൂ ഭൂമികളെയും ഇ.എസ്.എ (ESA) പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടണമെന്ന് പ്രമേയത്തി ലൂടെ SDPI ആവശ്യപ്പെട്ട''

SDTU നിലമ്പൂർ മണ്ഡലം കൺവെൻഷൻ   പങ്കെടുക്കുന്നവർ:   അലി കണ്ണിയത്ത് - ജില്ലാ വൈസ് പ്രസിഡന്റ്   മുജീബ് CP - ജില്ലാ സെക്രട്ട...
25/09/2026

SDTU നിലമ്പൂർ മണ്ഡലം കൺവെൻഷൻ പങ്കെടുക്കുന്നവർ: അലി കണ്ണിയത്ത് - ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് CP - ജില്ലാ സെക്രട്ടറി നസീം - SDTU മണ്ഡലം ഇൻ ചാർജ്ജ് സമയം & തീയതി: ഇന്ന്: 25-9-26, വൈകുന്നേരം 7.15 pm സ്ഥലം: എടക്കര SDPI ഓഫീസ് പങ്കെടുക്കുക വിജയിപ്പിക്കുക

നാഷണൽ പ്രസിഡന്റ് എം.കെ. ഫൈസിയുടെ സാന്നിധ്യത്തിൽ എസ്‌.ഡി.പി.ഐ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊൽക്കത്തയിൽ ചേർ...
24/09/2026

നാഷണൽ പ്രസിഡന്റ് എം.കെ. ഫൈസിയുടെ സാന്നിധ്യത്തിൽ എസ്‌.ഡി.പി.ഐ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊൽക്കത്തയിൽ ചേർന്നു

കൊൽക്കത്ത: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാഷണൽ പ്രസിഡന്റ് എം.കെ. ഫൈസിയുടെ സാന്നിധ്യത്തിൽ കൊൽക്കത്തയിലെ സംസ്ഥാന ഓഫീസിൽ ചേർന്നു. ദേശീയ സെക്രട്ടറിമാരായ യാ മൊഹിയുദ്ദീൻ, തയ്യിബുൽ ഇസ്ലാം, സംസ്ഥാന ഇൻചാർജ് ഡോ. മഹ്ബൂബ് ഷെരീഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പശ്ചിമ ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. സംഘടനാ സംവിധാനം ശക്തിപ്പെടുത്തൽ, ജനസമ്പർക്ക പരിപാടികൾ വിപുലീകരിക്കൽ, വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലവും ഫലപ്രദവുമാക്കുന്നതിനായി പ്രധാനപ്പെട്ട ചില സംഘടനാ തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടു.

രാജ്യത്തുടനീളം നടക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) പ്രക്രിയയിൽ നാഷണൽ പ്രസിഡന്റ് എം.കെ. ഫൈസി തീവ്രമായ ആശങ്ക രേഖപ്പെടുത്തി. തുടക്കം മുതൽ തന്നെ ഈ പ്രക്രിയയെക്കുറിച്ച് SDPI ആശങ്ക ഉയർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ പരാമർശിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും SIR പ്രക്രിയയിലൂടെ വോട്ടവകാശം നിഷേധിക്കപ്പെട്ട യഥാർത്ഥ വോട്ടർമാർക്ക് വോട്ടവകാശം ഉടനടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സാധാരണക്കാരായ പൗരന്മാർ നേരിട്ട ബുദ്ധിമുട്ടുകൾക്ക് കാരണക്കാരായവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ജ്ഞാനേഷ് കുമാറിനും ബന്ധപ്പെട്ട മറ്റുള്ളവർക്കുമെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂടുതൽ ആവശ്യപ്പെട്ടു. "ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇത്തരം ഗൗരവമേറിയ ചോദ്യങ്ങൾ ഉയരുമ്പോൾ, ഒരു കാരണവശാലും ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ പാടില്ല," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ വൈദ്യുതി കണക്ഷൻ നിരക്ക് വർധന പിൻവലിക്കണം: അഡ്വ എ കെ സലാഹുദീൻസാധാരണക്കാരെയും ചെറുകിട ഉപഭോക്താക്കളെയും നേരിട്ട് ബാധി...
24/09/2026

പുതിയ വൈദ്യുതി കണക്ഷൻ നിരക്ക് വർധന പിൻവലിക്കണം: അഡ്വ എ കെ സലാഹുദീൻ
സാധാരണക്കാരെയും ചെറുകിട ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കുന്ന തരത്തിൽ പുതിയ വൈദ്യുതി കണക്ഷനുള്ള നിരക്കുകൾ കുത്തനെ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് എസ്‌ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വ എ കെ സലാഹുദീൻ ആവശ്യപ്പെട്ടു.
പുതിയ കണക്ഷന്റെ ചെലവ് നിർണയിക്കുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തി കണക്ടഡ് ലോഡ് അടിസ്ഥാനമാക്കി പുതിയ നിരക്ക് സംവിധാനം കൊണ്ടുവരാനുള്ള തീരുമാനം ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നതാണ്. സ്വന്തമായി ഒരു വീട് നിർമിച്ച് വൈദ്യുതി കണക്ഷൻ എടുക്കുന്ന സാധാരണക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും പുതിയ നിരക്ക് വർധന അധിക ബാധ്യതയാണ് സൃഷ്ടിക്കുക. വീടുനിർമാണ ചെലവുകളും മറ്റ് ജീവിതച്ചെലവുകളും കുതിച്ചുയരുന്ന സാഹചര്യത്തിൽ വൈദ്യുതി കണക്ഷൻ പോലുള്ള അടിസ്ഥാന ആവശ്യത്തിനുപോലും അധിക തുക ഈടാക്കുന്നത് ജനങ്ങളോടുള്ള ദ്രോഹമാണ്.
ജനങ്ങളെ ബാധിക്കുന്ന ഇത്തരം ഏകപക്ഷീയമായ നിരക്ക് വർധനകൾക്കെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് ഇന്ത്യൻ ത...
24/09/2026

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ഷൻ കമ്മീഷനുമായി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്.
മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് Election Commissioners കഴിഞ്ഞ പത്ത് മാസത്തിനിടെ വിവിധ വിഷയങ്ങളിൽ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പുകളും ആശങ്കകളും ഉന്നയിച്ചുവെന്ന Indian Express അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനുള്ള Form 6-ൽ വരുത്തിയ മാറ്റങ്ങൾ, വോട്ടർപട്ടികയിൽ പേരുകൾ ചേർക്കുന്നതും നീക്കം ചെയ്യുന്നതും, വോട്ടർ ഡാറ്റാബേസിന്റെ നിയന്ത്രണം കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയ അതീവ നിർണായക വിഷയങ്ങളിലാണ് എതിർപ്പുകൾ ഉയർന്നതെന്നത് അതിലേറെ ഗൗരവമുള്ളതാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വ്യക്തിയല്ല; ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം പ്രവർത്തിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ്. കമ്മീഷന്റെ പേരിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നിയമപരമായ നടപടിക്രമങ്ങളും അഭിപ്രായ ഐക്യവും കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട്.
അന്തിമ തീരുമാനങ്ങളെല്ലാം മൂന്ന് കമ്മീഷണർമാരുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് എടുത്തതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വിശദീകരണം. അതുകൊണ്ടുതന്നെ ഇപ്പോൾ ഉയർന്നിട്ടുള്ള ചോദ്യങ്ങൾക്ക് പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന തരത്തിൽ രേഖകളുടെ അടിസ്ഥാനത്തിലുള്ള വ്യക്തമായ മറുപടി നൽകേണ്ട ഉത്തരവാദിത്തം കമ്മീഷനുണ്ട്.
ആരാണ് വിവാദമായ തീരുമാനങ്ങൾക്ക് അനുമതി നൽകിയത്?
Form 6-ൽ മാറ്റം വരുത്തിയത് ഏത് നിയമാധികാരത്തിന്റെ അടിസ്ഥാനത്തിലാണ്?
വോട്ടർപട്ടികയുടെ ഡിജിറ്റൽ നിയന്ത്രണം കേന്ദ്രീകരിക്കുന്നതിനെതിരെ രണ്ട് കമ്മീഷണർമാർ ഉയർത്തിയ ആശങ്കകൾ എങ്ങനെ പരിഹരിച്ചു?
കമ്മീഷന്റെ പേരിൽ നടന്ന എല്ലാ നടപടികൾക്കും മൂന്നംഗ കമ്മീഷന്റെ നിയമാനുസൃത അംഗീകാരം ഉണ്ടായിരുന്നോ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം.
വോട്ടവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശങ്ങളിലൊന്നാണ്. ഒരു അർഹനായ പൗരന്റെയും പേര് അന്യായമായി വോട്ടർപട്ടികയിൽ നിന്ന് പുറത്താകാൻ പാടില്ല. അതുപോലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ച് ജനങ്ങളിൽ സംശയം നിലനിൽക്കുന്നതും ജനാധിപത്യത്തിന് അപകടകരമാണ്.
അതുകൊണ്ട് പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടക്കണം.
വിവാദമായ തീരുമാനങ്ങളും അവയുടെ നിയമപരമായ അധികാരവും പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും വിശ്വാസ്യതയും സംരക്ഷിക്കപ്പെടണം.
സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് സർക്കാരിന്റെ ഔദാര്യമല്ല; ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്.

ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടി (TDP) സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിലും ജനവിരുദ്...
23/09/2026

ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടി (TDP) സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിലും ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) നന്ദ്യാൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നിരാഹാര സമരം സംഘടിപ്പിച്ചു.

SDPI ആന്ധ്രപ്രദേശ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല ഖാൻ, വൈസ് പ്രസിഡന്റ് ഹാഫിസ് അത്വാഉല്ല ഖാൻ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി (SWC) അംഗം അഡ്വ. ഹുസൈൻ പീര, ജില്ലാ നേതാക്കളായ എം. ഹനീഫ്, അഡ്വ. ഐസാസ് ഹുസൈൻ, ലിങ്കൺ രാജു, ഫാസിൽ ദേശായി, മഖ്ബൂൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

എം.എൽ.സി. ഇസാഖ് ബാഷ, മുൻ എം.എൽ.എ. ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡി, മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ ഗംഗി ഷെട്ടി വിജയ് കുമാർ, കർഷക നേതാവ് രാമചന്ദ്ര റെഡ്ഡി എന്നിവർക്ക് പുറമെ സി.പി.ഐ, കോൺഗ്രസ്, വൈ.എസ്.ആർ.സി.പി (YSRCP), ഐ.യു.എം.എൽ (IUML), റിസർവേഷൻ പോരാട്ട സമിതി, ക്രിസ്ത്യൻ ജെ.എ.സി (JAC), ഡബ്ല്യു.ഐ.എം (WIM), യംഗ് ഡെമോക്രാറ്റ്സ് എന്നീ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും മറ്റ് വിവിധ സാമൂഹിക-രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.

Address

Chandhakkunnu
Nilambur
679329

Telephone

+917012508024

Website

Alerts

Be the first to know and let us send you an email when SDPI Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Nilambur:

Shortcuts

Share