Anwar Safad

Anwar Safad

Share

asrk

26/11/2023

നവകേരള ! പുതു കേരളത്തിന്റെ പിറവിക്കായ് മന്ത്രിസഭയൊന്നിച്ചു പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു... മന്ത്രിമാർ ഒന്നിച്ചിറങ്ങിയ സ്ഥിതിക്ക് ഇനി കേരളം വികസനക്കുതിപ്പിന്റെ നാളുകളിൽ എന്ന് പറയാം...
5 രൂപയിൽ നിന്നും 10 രൂപയാക്കിയുള്ള വികസനം... (ആരോഗ്യ വകുപ്പ്) ഇത് വരാൻ പോവുന്ന വലിയ വലിയ വികസന പദ്ധതികളുടെ തുടക്കം മാത്രം...
കറന്റ് യൂണിറ്റ് ചാർജ് നിരക്ക് വികസനം...(വൈദ്യുതി വകുപ്പ് )
അവശ്യ സാധനങ്ങളുടെ നിരക്ക് വികസനം...(ഭക്ഷ്യ - സിവിൽ സപ്ലൈ വകുപ്പ് )...
ഗാതാഗത നിരക്കുകളിലുള്ള വികസനം (ഗതാഗത വകുപ്പ് )...
ഭൂനികുതി, കെട്ടിട നികുതി മുതലായവയിലുള്ള വികസനം (റവന്യൂ വകുപ്പ് )...
വിത്ത് വളം നിരക്ക് വർദ്ധന, സബ്സിഡി വെട്ടിക്കുറക്കൽ വികസനം ( കൃഷി വകുപ്പ് )... എല്ലാ വകുപ്പിന്റെ കീഴിലും കാര്യമായ വികസനങ്ങൾ ഇനിയങ്ങോട്ട് പ്രതീക്ഷിക്കാവുന്നതാണ് ജനങ്ങൾ ജാഗ്രതൈ...
ഇത് പട്ടിണിപ്പാവങ്ങൾക്ക് വേണ്ടിയുള്ള വികസനം സാധാരണക്കാർക്ക് വേണ്ടി... കർഷകന് വേണ്ടി... മന്ത്രി സഭ വരും എല്ലാം ശരിയാകും ...

28/05/2023

#ഒറ്റ മൈന

അമ്മേ.... ഞാൻ പോയി വരാം... എന്നും പറഞ്ഞവൻ ദൃതി പിടിച്ചവൻ പുറത്തേക്കിറങ്ങി.
എങ്ങോട്ടാണെന്നല്ലേ... ഒരു പെണ്ണ് കാണാൻ പോവുകയാണ് ഇതും കൂട്ടി അവന്റെ പത്താമത്തെ പെണ്ണുകാണലാണ്. ഗൈറ്റിന് പുറത്ത് കൂട്ടുകാരൻ കാറുമായി കാത്തിരിക്കുന്നുണ്ട്. ഗൈറ്റിനടുത്തെത്തിയ അവൻ പെട്ടെന്ന് എന്തോ കണ്ട് ഞെട്ടിയ പോലെ അവൻ നിന്നു. കൂട്ടുകാരൻ ചോദിച്ചു : എന്താടാ വന്ന് കയറ്... എന്തു പറ്റി ?
അവൻ പറഞ്ഞു : ഹ്‌മ്...നാശം... ലക്ഷണക്കേട്....ഒറ്റ മൈന... ഇതും മുടങ്ങിയത് തന്നെ... ഇതും പറഞ്ഞവൻ മൈനക്കിട്ടൊരു ഏറും പാസ്സാക്കി അവൻ കാറിൽ കയറി യാത്രയായി...
പാവം മൈന സങ്കടത്തോടെ മനസ്സിൽ പറഞ്ഞു: ജീവിതത്തിൽ ഒറ്റക്കായതിന്റെ സങ്കടം ഞാനറിഞ്ഞത്ര ഇവൻ മനസ്സിലാക്കിയിട്ടില്ല .....

~ asrk ~

19/12/2022

പെടുന്നനേയുള്ള വീഴ്ചയിൽ കണ്ണിലാകെ ഇരുട്ടു കയറിയിരുന്നു... ആരോ എടുത്തെറിഞ്ഞ പോലെയാണ് തോന്നിയത് . ചുറ്റും നോക്കി നല്ല ഇരുട്ടായിരുന്നു... എഴുനേൽക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല, വലതു ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ എന്തിലോ തട്ടി ! ... ഇടതു ഭാഗത്തേക്കും ശ്രമിച്ചു അപ്പോഴും അതേ സ്ഥിതി ... ഒരു പെട്ടിയിൽ അകപ്പെട്ട പോലെ തോന്നി ... ഉറക്കെ നിലവിച്ചു നോക്കി ആരും കേൾക്കുന്നില്ല .... ഭയത്താൽ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു ... സർവ്വ ധൈര്യവും ശക്തിയും സംഭരിച്ച് അങ്ങ് എഴുനേറ്റു ... തല എവിടെയോ ശക്തിയായി ഇടിച്ചു ... 🤯 പിന്നെ ഒന്നും ഓർമ്മയുണ്ടായിരുന്നില്ല ... 😇
രാവിലെ എഴുനേറ്റപ്പോൾ കട്ടിലിലോ മറ്റോ കൊണ്ടതിന്റെ ഒരു വലിയ മുഴ തലയിലുണ്ടായിരുന്നു .... 😆😆

✍️~a s r k~

16/12/2022

രാത്രികൾ ദൈർഘ്യമേറിയിരിക്കുന്നു നീ അകന്നതിൽ പിന്നെ,
പുലരികൾ നിർജീവമായിരിക്കുന്നു ..
രാത്രികളിൽ നീ കൂട്ടിനുള്ളപ്പോൾ പലതും യാഥാർത്ഥ്യമായതിൽ പിന്നെ,
പുലരികൾ മനോഹരമായിരുന്നു ....
നീ അകന്നതെന്തേ.... എന്നിൽ ഏകാന്തത നിറച്ചതെന്തേ...
നീ വരില്ലേ.... എനിക്ക് മോചനം നൽകാൻ ... എന്റെ ശൂന്യതകളകറ്റി ,
എന്റെ രാത്രികൾ പകൽ പോലെ മോഹങ്ങൾ യാഥാർത്യമാക്കി നൽകാൻ .....

Want your business to be the top-listed Government Service in Omassery?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Omassery