10/09/2026
📢 കഞ്ചിക്കോട് - മേനോമ്പാറ റോഡിന്റെ തകർച്ച: ബിജെപിയുടെ നേതൃത്വത്തിൽ ഞാറുനട്ട് ശക്തമായ ഉപരോധ സമരം സംഘടിപ്പിച്ചു 🌾✊
പൂർണ്ണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായി കിടക്കുന്ന കഞ്ചിക്കോട് – മേനോമ്പാറ റോഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടും, അധികൃതരുടെ കടുത്ത ജനദ്രോഹ അനാസ്ഥയ്ക്കെതിരെയും ബിജെപിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ ഞാറുനട്ട് പ്രതിഷേധ ഉപരോധ സമരം നടത്തി.
പ്രധാന വ്യവസായ മേഖലയിലെ ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടതോടെ തൊഴിലാളികളും വിദ്യാർത്ഥികളും നാട്ടുകാരും നിത്യേന വലിയ യാത്രാദുരിതമാണ് അനുഭവിക്കുന്നത്.
പ്രതിഷേധ ഉപരോധ സമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി പുതുശ്ശേരി വെസ്റ്റ് ഏരിയ പ്രസിഡന്റ് ശ്രീ ശ്രീജിത്ത് കളരിക്കൽ രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജെപി പുതുശ്ശേരി ഈസ്റ്റ് ഏരിയ പ്രസിഡന്റ് ശ്രീ വിജയകൃഷ്ണൻ എം. സ്വാഗതം ആശംസിച്ചു.
തുടർന്ന് യോഗത്തിൽ സംസാരിച്ചവർ:
🔹 എൻ. ഷൺമുഖൻ (ബിജെപി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി)
🔹 സുമലതാ മുരളി (ബിജെപി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്)
🔹 ഗിരീഷ് ബാബു (ബിജെപി പുതുശ്ശേരി മണ്ഡലം പ്രസിഡന്റ്)
🔹 സന്തോഷ്, ശരത് (ബിജെപി പുതുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിമാർ)
🔹 മനീഷ് (ബിജെപി പുതുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ്)
🔹 മുരളി, എ. പി. മണി (ബിജെപി പുതുശ്ശേരി ഏരിയ ജനറൽ സെക്രട്ടറിമാർ)
🔹 മുകേഷ് (കർഷക മോർച്ച പുതുശ്ശേരി മണ്ഡലം പ്രസിഡന്റ്)
🔹 വിഷ്ണുപ്രസാദ് (യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി)
🔹 ഗോപിനാഥ് (ബിജെപി പുതുശ്ശേരി വെസ്റ്റ് ഏരിയ വൈസ് പ്രസിഡന്റ്)
🔹 നാരായണൻ (ബിജെപി പുതുശ്ശേരി വെസ്റ്റ് ഏരിയ സെക്രട്ടറി)
🔹 റിനു (യുവമോർച്ച പുതുശ്ശേരി ഈസ്റ്റ് ഏരിയ പ്രസിഡന്റ്)
വ്യവസായ ഇടനാഴിയായ ഈ റോഡിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.