19/09/2026
*കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപനസമിതി പ്രവർത്തകർക്കുനേരെയുണ്ടായ ഗുണ്ടാ ആക്രമത്തിനെതിരെ വധ ശ്രമത്തിനു കേസ്സെടുക്കണം: നാഷണൽ ഗ്രീൻ പാർട്ടി*
*അനധികൃത ചെങ്കൽ ഖനന പരാതിയിൽ സമഗ്ര അന്വേഷണം നടത്തണം — പരിസ്ഥിതി പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കണം.*
കണ്ണൂരിലെ പരിസ്ഥിതി പ്രവർത്തകർക്കുനേരെയുണ്ടായ ആസൂത്രിതമായി നടത്തിയ ഗുണ്ടാ ആക്രമണത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കെതിരെയും വധ ശ്രമത്തിനും, ഗൂഢാലോചനക്കുമെതിരെ കേസ്സെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നാഷണൽ ഗ്രീൻ പാർട്ടി ആവശ്യപ്പെടുന്നു.
ഇടനാടൻ ചെങ്കൽ കുന്നുകളുടെ നശീകരണം തടയുന്നതിനും പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപനസമിതി പ്രവർത്തകർക്കുനേരെ കാങ്കോൽ വില്ലേജിലെ ആലക്കാട്ട് വെച്ച് അനധികൃത ചെങ്കൽ ഖനന മാഫിയ ആക്രമണം നടത്തിയ സംഭവം അതീവ ഗൗരവമുള്ളതാണ്. സംഭവത്തിൽ നാഷണൽ ഗ്രീൻ പാർട്ടി (National Green Party) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
അനധികൃതമായി പ്രവർത്തിക്കുന്നതായി പരാതി ഉയർന്ന ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട വിവരം അധികൃതരെ അറിയിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനയും അളവെടുപ്പും നടത്തുന്നതിനിടെയാണ് അമ്പതിലധികം പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. ജില്ലാ പരിസ്ഥിതി ഏകോപനസമിതി ചെയർമാൻ വി. സി. ബാലകൃഷ്ണൻ, കൺവീനർ കെ. ഇ. കരുണാകരൻ, സി. ദിവാകരൻ, കെ. എം. രാജൻ, കെ. രമേശൻ എന്നിവർക്കുനേരെയാണ് ആക്രമണമുണ്ടായത്.
നാടിന്റെ കുടിവെള്ള സ്രോതസ്സുകളും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിനായി നിയമപരമായി ഇടപെടുന്ന പൗരന്മാർക്കും പരിസ്ഥിതി പ്രവർത്തകർക്കും നേരെ ഭീഷണിയോ അക്രമമോ ഉണ്ടാകുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണണം. ഒരു പ്രദേശത്ത് അനധികൃത ഖനനം നടക്കുന്നതായി പരാതി ലഭിച്ചാൽ അതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തമാണ്. പരാതി ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്തുകൊണ്ട് നിയമപരമായ പരിശോധന തടയാൻ ആരെയും അനുവദിക്കരുത്.
നാഷണൽ ഗ്രീൻ പാർട്ടി ആവശ്യപ്പെടുന്നു:
1. ആലക്കാട്ട് നടന്ന ആക്രമണത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം ഉടൻ നടത്തണം.
2. ആക്രമണത്തിൽ പങ്കെടുത്തതായി തെളിയുന്ന എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
3. ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അനുമതികളും പരിശോധിക്കണം.
4. അനധികൃത ഖനനം നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കണം.
5. ഖനനപ്രവർത്തനങ്ങൾ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾക്കും ഭൂഗർഭജലത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ആഘാതം ശാസ്ത്രീയമായി പരിശോധിക്കണം.
6. പരാതിക്കാരായ പരിസ്ഥിതി പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണം.
7. ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത് എന്നതുകൊണ്ടുതന്നെ സംഭവത്തിന്റെ മുഴുവൻ സാഹചര്യവും പരിശോധിച്ച് സർക്കാരുദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പുകൂടി ചേർത്ത് പ്രതികൾക്കെതിരെ കേസ്സെടുക്കണം.
8. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പ്രത്യേക നിരീക്ഷണവും നിയമനടപടികളും ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണം.
ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നത് പൊതുതാൽപര്യമാണ്. ചെങ്കൽ കുന്നുകളുടെ അനിയന്ത്രിതമായ നശീകരണം ഭൂവിനിയോഗത്തെയും ജലസംഭരണ ശേഷിയെയും പരിസ്ഥിതിയെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് കുടിവെള്ള സ്രോതസ്സുകളുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപിത പരിശോധന അനിവാര്യമാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പരാതി ഉന്നയിക്കുന്നതും അതിന്റെ നിയമപരമായ പരിശോധന ആവശ്യപ്പെടുന്നതും ഓരോ പൗരന്റെയും ജനാധിപത്യ അവകാശമാണ്. ആ അവകാശം അക്രമത്തിലൂടെയോ ഭീഷണിയിലൂടെയോ തടയാൻ ശ്രമിക്കുന്ന സാഹചര്യം നിയമസംവിധാനം ഗൗരവമായി പരിശോധിക്കണം.
സംഭവത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വേഗത്തിലും നിഷ്പക്ഷമായും കണ്ടെത്തി പൊതുജനങ്ങൾക്ക് വ്യക്തമായ വിവരം നൽകണമെന്നും, കുറ്റം തെളിയുന്ന പക്ഷം യാതൊരു രാഷ്ട്രീയമോ സാമൂഹികമോ സ്വാധീനവും പരിഗണിക്കാതെ നിയമനടപടി സ്വീകരിക്കണമെന്നും നാഷണൽ ഗ്രീൻ പാർട്ടി ആവശ്യപ്പെടുന്നു. പ്രകൃതിസമ്പത്ത് സംരക്ഷണം — കുടിവെള്ള സംരക്ഷണം — നിയമവാഴ്ച — പൗരസുരക്ഷ: ഈ നാല് കാര്യങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത ഭരണനടപടിയാണ് ആവശ്യം.
മാറി മാറി കേരളം ഭരിച്ച ഇടത്-വലത് മുന്നണികൾ തുടർന്ന് വരുന്ന ഖനിജകൊള്ള വരുംതലമുറയോട് ചെയ്യുന്ന ദ്രോഹമാണ്. അത് അനുവദിച്ചുകൊടുക്കാൻ കഴിയില്ല. ഒരേ കാലഘട്ടത്തിൽ അധികാരത്തിൽ വന്ന കേരള - തമിഴ്‌നാട് സർക്കാരുകളുടെ നടപടികൾ താരതമ്യം ചെയ്യുമ്പോൾ 2026 മേയ് 29: തമിഴ്നാട് സർക്കാർ നടത്തിയ പരിശോധനയിൽ 431 ക്വാറികൾ പരിശോധിച്ചു. അതിൽ 155 ക്വാറികളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. 67 ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. അനധികൃതമായി ഖനിജങ്ങൾ കൊണ്ടുപോയ 469 വാഹനങ്ങൾ പിടിച്ചെടുത്തു. 78 സ്ഥലങ്ങളിൽ അനധികൃത ഖനനം കണ്ടെത്തി. മേയ് 31-ലെ റിപ്പോർട്ടിൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 അനധികൃത ക്വാറികൾ അടച്ചതായി മന്ത്രി സി.ടി.ആർ. നിർമൽ കുമാർ വ്യക്തമാക്കി. ജൂലൈയിലെ റിപ്പോർട്ട് പ്രകാരം ക്വാറി നിയമലംഘനങ്ങൾക്ക് ₹78 കോടി പിഴ ചുമത്തിയിട്ടുണ്ട്. ഏപ്രിൽ–ജൂൺ 2026 കാലത്ത് 212 അനധികൃത ക്വാറികൾ കണ്ടെത്തിയതായും, 1,307 വാഹനങ്ങൾ പിടിച്ചെടുത്തതായും 1,082 FIR രജിസ്റ്റർ ചെയ്തതായും പറയുന്നു. 2025–26 സാമ്പത്തിക വർഷത്തിൽ തമിഴ്നാട് Natural Resources Department ഏകദേശം ₹4,500 കോടി വരുമാനം നേടിയതായി റിപ്പോർട്ട് ചെയ്യുന്നു. അതെ സമയം 2025–26 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ ₹200 കോടി വരുമാനം നേടിയതായി റിപ്പോർട്ട് ചെയ്യുന്നു.
ഇതേ സമയം കേരളാ സർക്കാർ അനധികൃത ക്വാറികളിൽ ഒന്നിൽപ്പോലും യാതൊരു പരിശോധനയും നടത്തിയിട്ടില്ല. കേരള സർക്കാർ 2024 ഒക്ടോബറിൽ അനധികൃത ക്വാറിയിംഗ് തടയുന്നതിനായി State, District, Divisional Level Monitoring Committees പുനഃസംഘടിപ്പിച്ചിരുന്നു. ഹൈക്കോടതി ഈ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു നടപടി. 2026-ൽ Mining & Geology Department അനധികൃത ഖനനത്തിനെതിരെ നടപടികൾ തുടരുന്നതായി രേഖകളുണ്ട്. പ്രത്യേകിച്ച് മലപ്പുറം പനക്കാട്ടുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ ജില്ലയിലുടനീളം അനധികൃത ഖനനത്തിനെതിരെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധനയും നടപടിയും നടത്താൻ ഉത്തരവിട്ടിരുന്നു. അതേ സംഭവത്തിൽ, earth-removal permit ഉപയോഗിച്ച് അനധികൃതമായി quarrying നടത്തിയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് വ്യവസായ മന്ത്രി ആരോപിക്കുകയും ബന്ധപ്പെട്ട ജിയോളജി ഉദ്യോഗസ്ഥർക്ക് show-cause notice നൽകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുകയും അതുകഴിഞ്ഞാൽ ക്വാറി മുതലാളിമാർക്ക് വേണ്ടി സകല സർക്കാർ സംവിധാനങ്ങളും ചലിക്കുകയും ചെയ്യുന്നു.
ഇതോടൊപ്പം 2026 ഏപ്രിലിലെ VACB-യുടെ Operation Earth Guard പരിശോധനയിൽ 14 ജില്ലകളിലെ 360 സ്ഥലങ്ങളിൽ അനധികൃത മണ്ണെടുപ്പ് സംശയിച്ച് പരിശോധന നടത്തിയതായും, 14 ഉദ്യോഗസ്ഥർ ₹4.69 ലക്ഷം കൈക്കൂലി സ്വീകരിച്ചതായി കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അതിനെതിരെ കേരളം സർക്കാർ എന്ത് നടപടികളെടുത്തു?
ഇപ്പോൾ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 2021 മുതൽ 2026 വരെ കേരളത്തിൽ എത്ര അനധികൃത ക്വാറികൾ സ്ഥിരമായി അടച്ചുപൂട്ടിയെന്ന് കൃത്യമായി പറയാൻ കഴിയുന്ന ഔദ്യോഗിക സംസ്ഥാനതല കണക്ക് ലഭ്യമല്ല. അതിന്റെയർത്ഥം ഈ രംഗത്ത് സുതാര്യതയില്ല. അതായതു വൻ അഴിമതിയാണ് ഖനന മാഫിയകളും, സർക്കാർ ഉദ്യോഗസ്ഥർക്കിടയിലും നടക്കുന്നത് എന്ന് വ്യക്തം. 2024-ൽ സർക്കാർ സംസ്ഥാന, ജില്ലാ, ഡിവിഷൻ തലങ്ങളിൽ Vigilance & Monitoring Committees രൂപീകരിക്കുകയും അനധികൃത ക്വാറിയിംഗ് തടയുന്നതിനുള്ള നടപടികളുടെ പുരോഗതി വിലയിരുത്തി മാസ റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഒരു അതിലും ഒരു നടപടിയുമില്ല.
2021 മുതൽ 2026 വരെ കേരളത്തിൽ അനധികൃത ക്വാറികൾക്കെതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തു? ജില്ല തിരിച്ച് എത്ര ക്വാറികൾ അടച്ചുപൂട്ടി? എത്ര പിഴ ചുമത്തി? അതിൽ എത്ര രൂപ യഥാർത്ഥത്തിൽ പിരിച്ചെടുത്തു? അതേ കാലയളവിൽ ഖനനവകുപ്പിന്റെ മൊത്തം വരുമാനം എത്രയായി? 2024-ൽ സർക്കാർ രൂപീകരിച്ച Vigilance & Monitoring Committees സമർപ്പിച്ച മാസ റിപ്പോർട്ടുകൾ സർക്കാർ എന്തുകൊണ്ട് പൊതുജനങ്ങൾക്ക് മുൻപിൽ സുതാര്യമായ രീതിയിൽ പ്രസിദ്ധീകരിക്കുന്നില്ല? അതുകൊണ്ടു ഞങ്ങൾ ആവശ്യപ്പെടുന്നു. താഴെപ്പറയുന്ന വിവരങ്ങൾ സർക്കാർ ഉടൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.
1. 2021–26 ഓരോ വർഷവും കണ്ടെത്തിയ അനധികൃത ക്വാറികളുടെ എണ്ണം.
2. ജില്ല തിരിച്ചുള്ള എണ്ണം.
3. താൽക്കാലികമായി നിർത്തിയ ക്വാറികളുടെ എണ്ണം.
4. സ്ഥിരമായി അടച്ചുപൂട്ടിയ ക്വാറികളുടെ എണ്ണം.
5. രജിസ്റ്റർ ചെയ്ത FIR/കേസുകളുടെ എണ്ണം.
6. പിടിച്ചെടുത്ത വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എണ്ണം.
7. അനധികൃതമായി ഖനനം ചെയ്ത ധാതുക്കളുടെ അളവ്.
8. ചുമത്തിയ പിഴയുടെ ആകെ തുക.
9. യഥാർത്ഥത്തിൽ സർക്കാർ ഖജനാവിൽ ലഭിച്ച പിഴയുടെ തുക.
10. ഈടാക്കിയ റോയൽറ്റി/മിനറൽ വില.
പശ്ചിമഘട്ടം മുഴുവൻ പതിനായിരക്കണക്കിന് ക്വാറികളിൽ അനധികൃത ഖനനം നടത്തുന്ന മാഫിയകൾക്ക് സകലമാന ഒത്തശകളും നൽകുകയാണ് കേരളാ സർക്കാർ. **പശ്ചിമഘട്ടവും, പരിസ്ഥിതിയെയും സംരക്ഷിക്കേണ്ട ബാധ്യതയും, ഉത്തരവാദിത്തവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണ്. അല്ലാതെ സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകർക്കല്ല. പശ്ചിമഘട്ടവും, പരിസ്ഥിതിയെയും സംരക്ഷിക്കേണ്ട ബാധ്യതയും, ഉത്തരവാദിത്തവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർവ്വഹിക്കാത്തതുകൊണ്ടാണ് സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകർക്ക് ഇടപെടേണ്ടി വരുന്നത്.** അത് ഗതികേടാണ്. ഇത്തരം വിഷയങ്ങളിൽ ഇടപെടുന്ന പ്രവർത്തകർക്ക് പലപ്പോഴും മർദ്ദനമേൽക്കേണ്ടി വരുന്നു. ക്രൂരമായ മർദ്ദനങ്ങൾ നേരിടുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകർക്ക് പോലീസിന്റെ ഭാഗത്തു നിന്ന് നീതിപൂർണമായ നിയമസംരക്ഷണം കൊടുക്കുന്നില്ലെന്നുമാത്രമല്ല, പലപ്പോഴും മാഫിയകൾക്ക് വേണ്ടി ഭീഷണിപ്പെടുത്തുകയും, കള്ളക്കേസ്സെടുക്കുകയും ചെയ്യുന്നു.
കോടിക്കണക്കിന് രൂപയുടെ പ്രകൃതി വിഭവങ്ങൾ നിർദാക്ഷിണ്യം കൊള്ളയടിക്കുമ്പോൾ എല്ലാവിധ സർക്കാർ സംവിധാനങ്ങളും അനധികൃത ഖനനം നടത്തുന്ന മാഫിയകൾക്ക് ഒളിഞ്ഞും, തെളിഞ്ഞും ഒത്താശ നൽകി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും ക്രിമിനൽ സംഘങ്ങളുടെ ഭീഷണിക്ക് മുന്നിൽ സർക്കാർ രാഷ്ട്രീയ-മത സ്വാധീനം മൂലവും, വോട്ടുബാങ്ക് രാഷ്ട്രീയത്തിനായും വഴങ്ങിക്കൊടുക്കുന്ന കാഴ്ച അത്യന്തം അപലപനീയമാണ്.
*NATIONAL GREEN PARTY*
Participatory Democracy • Transparency • Accountability
*സുരേഷ് ജോർജ്ജ്*
പ്രസിഡന്റ്
📞 9446560823
*ആറുമുഖൻ പത്തിച്ചിറ*
ജനറൽ സെക്രട്ടറി
📞 9072995522
തീയതി: 19.09.2026