CPIM Pandalam Area Committee

Directions Website Contact the organization

CPIM Pandalam Area Committee COMMUNIST PARTY OF INDIA (MARXIST) PANDALAM AREA COMMITTEE OFFICIAL FACEBOOK PAGE

15/10/2026
വിർച്വൽ ക്യൂ നിരക്കുകൾ ഒറ്റയടിക്ക് ഇരട്ടിയാക്കി വർദ്ധിപ്പിച്ചുകൊണ്ട് ശബരിമല ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പ...
15/10/2026

വിർച്വൽ ക്യൂ നിരക്കുകൾ ഒറ്റയടിക്ക് ഇരട്ടിയാക്കി വർദ്ധിപ്പിച്ചുകൊണ്ട് ശബരിമല ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് വി ഡി സതീശൻ സർക്കാർ. ​പമ്പ മുതൽ സന്നിധാനം വരെ കഷ്ടപ്പാടുകളും വ്രതശുദ്ധിയുമായി എത്തുന്ന സാധാരണക്കാരായ ഭക്തരെയാണ് ഈ നിരക്കുവർദ്ധന ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദർശനം സുഗമമാക്കാൻ എന്ന പേരിൽ കൊണ്ടുവന്ന സംവിധാനങ്ങളെപോലും ഇപ്പോൾ വരുമാന മാർഗ്ഗമാക്കി മാറ്റാനാണ് യുഡിഎഫ് സർക്കാർ നീക്കം. വർദ്ധിപ്പിച്ച വിർച്വൽ ക്യൂ ഫീസ് ഉടനടി പിൻവലിക്കുകയും, അയ്യപ്പഭക്തർക്ക് ന്യായമായ രീതിയിൽ ദർശന സൗകര്യം ഉറപ്പാക്കുകയും വേണം. ഭക്തിയുടെ പേരിൽ നടക്കുന്ന ഈ ചൂഷണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക...

ജനാധിപത്യം സംരക്ഷിക്കാൻ, എസ്ഐആർ നിർത്തലാക്കണം എന്നാവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയ കമ്മറ്റിയുടെ നേതൃത്വ...
15/10/2026

ജനാധിപത്യം സംരക്ഷിക്കാൻ, എസ്ഐആർ നിർത്തലാക്കണം എന്നാവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് പാട്ടും പറച്ചിലുമായി സർഗ്ഗാത്മക പ്രതിഷേധം സംഘടിപ്പിച്ചു. പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം കെ. പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പു.ക.സ ഏരിയ പ്രസിഡന്റ് വിനോദ് മുളമ്പുഴ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രിയത ഭരതൻ സ്വാഗതം ആശംസിച്ചു

15/10/2026

പെൺകുട്ടികളുള്ള ഓരോ അച്ഛനും പറയാൻ ആഗ്രഹിച്ച വാക്കുകൾ

15/10/2026

പൂവറിയാതെ പൂമ്പാറ്റ കുടിച്ചത് അഞ്ചര കോടി രൂപയുടെ തേൻ …

മറ്റൊരു മാപ്പ്!ഡൽഹിയിലെ ഇന്റർനെറ്റ് നിരോധനത്തിൽ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാരിന്റെ ക്ഷമാപണം
15/10/2026

മറ്റൊരു മാപ്പ്!
ഡൽഹിയിലെ ഇന്റർനെറ്റ് നിരോധനത്തിൽ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാരിന്റെ ക്ഷമാപണം

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന തുടരുന്നു. അപേക്ഷ പോലും ക്ഷണിക്കാതെ KSRTCയില...
15/10/2026

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന തുടരുന്നു. അപേക്ഷ പോലും ക്ഷണിക്കാതെ KSRTCയില്‍ പിന്‍വാതില്‍ നിയമനം. 6 പേരെ ഓപ്പറേഷൻ കണ്ട്രോൾ റൂമിൽ നിയമിച്ചു.

സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന്റെ അജണ്ടകൾക്ക് വിട്ടു നൽകരുതെന്ന കേരളീയ പൊതുസമൂഹത്തിന്റെ ഉറച്ച നിലപാട...
15/10/2026

സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന്റെ അജണ്ടകൾക്ക് വിട്ടു നൽകരുതെന്ന കേരളീയ പൊതുസമൂഹത്തിന്റെ ഉറച്ച നിലപാടിനെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് യുഡിഎഫ് സർക്കാർ മുൻപോട്ടു പോകുന്നത്. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നിലപാട് നരേന്ദ്ര മോദി സർക്കാരിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കും വർഗീയ വിഭജന അജണ്ടകൾക്കും മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നതാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) മറവിൽ ഇന്ത്യയുടെ ചരിത്രത്തെ തിരുത്തിയെഴുതാനും പാഠപുസ്തകങ്ങളിൽ വർഗീയ വിഷം കലർത്താനും ശ്രമിക്കുന്ന കേന്ദ്ര അജണ്ടയുടെ പ്രവേശന കവാടമാണ് പിഎം ശ്രീ എന്ന് ബോധ്യപ്പെട്ടതിനാലാണ് എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിടുന്നതിൽ നിന്ന് പിന്മാറിയത്. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട സാമ്പത്തിക വിഹിതം തടഞ്ഞുവെച്ച് സമ്മർദ്ദം ചെലുത്തുന്ന കേന്ദ്ര സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നയങ്ങൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും പൊരുതുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ എളുപ്പത്തിൽ വഴങ്ങി, കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണാധികാരം കാവിപ്പടയുടെ കൈകളിലേക്ക് വെച്ചുകൊടുക്കുകയാണ് വി ഡി സതീശൻ സർക്കാർ ചെയ്തിരിക്കുന്നത്.

നമ്മുടെ നാട് പടുത്തുയർത്തിയ മതനിരപേക്ഷ പൊതുവിദ്യാഭ്യാസ സംരക്ഷണ മാതൃകകളെ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാലയങ്ങളിൽ കേന്ദ്ര അജണ്ടകൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും പൊതുസമൂഹവും ഒന്നടങ്കം പ്രതിഷേധ രംഗത്തിറങ്ങും എന്നതിൽ സംശയമില്ല. ​കേന്ദ്രത്തിന്റെ അധിനിവേശത്തിനും യുഡിഎഫ് സർക്കാരിന്റെ കീഴടങ്ങൽ നയത്തിനുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുവാൻ സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുൻപിൽ തന്നെ ഉണ്ടാവും

സംസ്ഥാനത്തെ പോളിടെക്നിക് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു.വിദ്യാർഥികളുടെ ജീവിതം സർക്കാർ കരിഞ്ചന്തയിൽ എത്തിച്ചുവെന്ന് ആരോപണം.
15/10/2026

സംസ്ഥാനത്തെ പോളിടെക്നിക് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു.
വിദ്യാർഥികളുടെ ജീവിതം സർക്കാർ കരിഞ്ചന്തയിൽ എത്തിച്ചുവെന്ന് ആരോപണം.

Address

A K Aachary Smaraka Mandiram
Pandalam
689501

Alerts

Be the first to know and let us send you an email when CPIM Pandalam Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Pandalam Area Committee:

Shortcuts

Share