AIYF Parassala MC

Directions

AIYF Parassala MC AlYF പാറശ്ശാല MC

31/08/2026
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല: എഐവൈഎഫ്        പൊതുഇടങ്ങളിലും വേദികളിലും സ്ത്ര...
31/08/2026

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല: എഐവൈഎഫ്

പൊതുഇടങ്ങളിലും വേദികളിലും സ്ത്രീകളെ പങ്കാളികളാക്കുന്നതിനെതിരെ സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി.
പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അത് അനുവദനീയമല്ലെന്നുമാണ് സർക്കുലർ പറയുന്നത്.
സ്ത്രീകളുടെ പൊതുഇടങ്ങളിലെ സാന്നിധ്യത്തെയും സാമൂഹിക പങ്കാളിത്തത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കാനാകില്ലെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി.
അടുക്കളയുടെ ചുമരുകൾക്കുള്ളിൽ നിന്ന് പൊതുഇടങ്ങളിലേക്കും സാമൂഹിക-സാംസ്കാരിക വേദികളിലേക്കും സ്ത്രീകൾ നടത്തിയ മുന്നേറ്റം സൃഷ്ടിക്കുന്ന അസ്വസ്ഥതകളുടെ നൂതന രൂപമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.
പൊതുവേദിയുടെ അധികാരിയും നിയന്ത്രകനുമായി പുരുഷനെ മാത്രം പ്രതിഷ്ഠിക്കുന്ന വ്യവസ്ഥാപിത സാമൂഹിക ഘടന, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും സാമൂഹിക ഇടപെടലുകളെയും നിയന്ത്രിക്കുന്ന ‘അരുതുകളുടെയും’ ആജ്ഞകളുടെയും രൂപത്തിലാണ് ഇത്തരം നിലപാടുകളിലൂടെ പ്രകടമാകുന്നത്. സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ തുല്യമായ ഇടവും പങ്കാളിത്തവും നിഷേധിക്കുന്ന സമീപനങ്ങളെ പൊതു സമൂഹം ചോദ്യം ചെയ്യുക തന്നെ വേണം.
സ്വാതന്ത്ര്യവും തുല്യപങ്കാളിത്തവും ഉറപ്പാക്കുന്നതിൽ കേരളം നേടിയ സാമൂഹിക മുന്നേറ്റങ്ങൾക്ക് വിരുദ്ധമായ ഇത്തരം നിലപാടുകൾക്കെതിരെ പുരോഗമന കേരളം പ്രതികരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ കെ ഷാജഹാൻ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ ആവശ്യപ്പെട്ടു.

സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയംടി. ടി. ജിസ്‌മോൻഎഐവൈഎഫ് സംസ്ഥാന സെക്രട്ടറിഇടതുപക്ഷ ഐക്യത്തിന് വ...
25/08/2026

സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം

ടി. ടി. ജിസ്‌മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി

ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുക്കാൻ തയ്യാറായ രാഷ്ട്രീയ പാരമ്പര്യമാണ് സിപിഐയുടേത്. അതുകൊണ്ടുതന്നെ, സ്ഥാനമാനങ്ങൾക്കപ്പുറം എൽഡിഎഫിനെ ശക്തിപ്പെടുത്തണമെന്ന നിലപാട് സിപിഐക്കില്ലെന്ന് പറയുമ്പോൾ, ബഹുമാനപ്പെട്ട സഖാവ് വി. ശിവൻകുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്.
സ്ഥാനമാനങ്ങളോടുള്ള സിപിഐയുടെ ‘അമിതമായ താൽപര്യം’ ചൂണ്ടിക്കാട്ടുന്ന ശിവൻകുട്ടി സ്വന്തം രാഷ്ട്രീയ ചരിത്രത്തിലെ ചില അധ്യായങ്ങൾ കൂടി പൊടിതട്ടിയെടുക്കുന്നത് ഉപകാരപ്പെടും. കേന്ദ്രത്തിൽ അധികാരത്തിൽ പങ്കാളിയായതും സംസ്ഥാനത്ത് കോൺഗ്രസിനൊപ്പം ഭരണത്തിൽ ഇരുന്നതുമൊക്കെ ചൂണ്ടിക്കാട്ടി സിപിഐക്ക് ആദർശമില്ലെന്ന് പറയുമ്പോൾ, രാഷ്ട്രീയം ഓർമ്മയുടെ സൗകര്യത്തിനനുസരിച്ച് മാത്രം വായിച്ചാൽ മതിയാകില്ലല്ലോ.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അധികാരത്തേക്കാൾ രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം നൽകിയ പാരമ്പര്യമാണ് സിപിഐയുടേത്. അതിന്റെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് സഖാവ് സി. അച്യുതമേനോന്റെ കാലഘട്ടം. 1969 നവംബർ മുതൽ 1970 ഓഗസ്റ്റ് വരെയും 1970 ഒക്ടോബർ മുതൽ 1977 മാർച്ച് വരെയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.
കേരള ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയും സിപിഐ നേതാവ് സഖാവ് സി. അച്യുതമേനോനായിരുന്നു. ഭരണപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാകുന്ന പതിവിനെ മറികടന്ന അപൂർവമായ ചരിത്രത്തിനും അദ്ദേഹം സാക്ഷിയായി.
അന്നൊന്നും സിപിഐ, സിപിഎമ്മിന്റെ കൂടെയായിരുന്നില്ല.
പിന്നീട് സഖാവ് പി. കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ, വിശാലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെടേണ്ട സാഹചര്യം വന്നപ്പോൾ, അധികാരത്തിന്റെ കണക്കുപുസ്തകം തുറന്നുവെക്കാതെ മുഖ്യമന്ത്രി പദം കൈവശം വെക്കാനുള്ള അവസരത്തേക്കാൾ ഇടതുപക്ഷത്തിന്റെ വിശാലമായ രാഷ്ട്രീയ ഐക്യത്തിനാണ് സിപിഐ മുൻതൂക്കം നൽകിയത്. പി. കെ.വി 1979 ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും ഇടതുപക്ഷ ഐക്യത്തിനുള്ള രാഷ്ട്രീയ പുനഃസംഘടനയുടെ പശ്ചാത്തലത്തിലായിരുന്നു.
സ്വന്തം രാഷ്ട്രീയ ശക്തിക്ക് ലഭിക്കാവുന്ന അധികാരപങ്കുപോലും മാറ്റിവെച്ച് വിശാലമായ ഇടതുപക്ഷ ഐക്യത്തിന് വഴിയൊരുക്കിയ ആ സമീപനത്തെ വെറും രാഷ്ട്രീയ ‘വിട്ടുവീഴ്ച’യായി ചുരുക്കാനാകില്ല. അധികാരത്തെ എങ്ങനെ കാണുന്നു എന്നതിന്റെ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു അത്.
അധികാരം ലഭിക്കുമ്പോൾ അത് നിലനിർത്താൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അധികാരത്തേക്കാൾ വലിയൊരു രാഷ്ട്രീയ ലക്ഷ്യം മുന്നിൽ വരുമ്പോൾ സ്വന്തം സ്ഥാനവും അവകാശവാദവും മാറ്റിവയ്ക്കാൻ തയ്യാറാകുന്നതിലാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മഹത്വം. ഇടതുപക്ഷ ഐക്യത്തിനും ജനാധിപത്യ രാഷ്ട്രീയത്തിന്റെ വിശാലമായ മുന്നേറ്റത്തിനുമായി അധികാരത്തോട് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായ സിപിഐയുടെ ചരിത്രം അതുകൊണ്ടുതന്നെ രാഷ്ട്രീയ ത്യാഗത്തിന്റെ ചരിത്രം കൂടിയാണ്.
അതുകൊണ്ട് സിപിഐയെ ഭരണപങ്കാളിത്തത്തിന്റെ പേരിൽ വിമർശിക്കുമ്പോൾ, കണ്ണാടി വീട്ടിൽ തന്നെയുണ്ടെന്ന് ഓർക്കുന്നത് നന്നായിരിക്കും.
ഇന്ന് സിപിഎം ശക്തമായി വിമർശിക്കുന്ന എസ്‌യുസിഐയുമായി പശ്ചിമ ബംഗാളിൽ 1967-ലും 1969-ലും യുണൈറ്റഡ് ഫ്രണ്ട് രാഷ്ട്രീയത്തിൽ സിപിഎം പങ്കാളിയായിരുന്നില്ലേ? 1967-ലെ യുണൈറ്റഡ് ഫ്രണ്ടിൽ സിപിഎമ്മിനൊപ്പം എസ്‌യുസിഐയും പങ്കാളിയായിരുന്നു; 1969-ൽ രൂപീകരിച്ച യുണൈറ്റഡ് ഫ്രണ്ട് മന്ത്രിസഭയിലും സിപിഎം, സിപിഐ, എസ്‌യുസിഐ തുടങ്ങിയ കക്ഷികൾ പങ്കാളികളായിരുന്നു.
അന്ന് അത് ആദർശത്തിന്റെ പരീക്ഷണമായിരുന്നോ, അതോ അധികാരത്തിന്റെ ‘സാഹചര്യപരമായ സൗകര്യം’ മാത്രമായിരുന്നോ?
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് സിപിഎം നേതാവ് സോമനാഥ് ചാറ്റർജി ലോക്സഭാ സ്പീക്കറായിരുന്നതും ശിവൻകുട്ടി മറക്കാതിരിക്കുന്നതാണ് നല്ലത്. അധികാരവുമായി ബന്ധപ്പെട്ട ഓരോ സംഭവവും മറ്റുള്ളവരുടെ കാര്യത്തിൽ മാത്രം ആദർശപ്രശ്നമാക്കി മാറ്റുന്നത് രാഷ്ട്രീയ ഓർമ്മക്കുറവിന്റെ പുതിയ മാതൃകയാകാം.
സിപിഐ അധികാരത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമില്ല. എന്നാൽ അധികാരക്കസേരയ്ക്കായി മാത്രം നിലപാടുകൾ മാറ്റിയ പാർട്ടിയാണ് സിപിഐ എന്ന വ്യാജചരിത്രം കെട്ടിച്ചമയ്ക്കാനുള്ള ശ്രമം വിലപ്പോവില്ല. ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് കരുതുന്നത് ചരിത്രത്തെയും ജനങ്ങളുടെ രാഷ്ട്രീയ ഓർമ്മയെയും ഒരുപോലെ അപമാനിക്കുന്നതാണ്.
ഇഷ്ടപ്പെട്ട പേജുകൾ മാത്രം വായിച്ച് ചരിത്രത്തെ വിലയിരുത്തിയാൽ, ഒടുവിൽ ചരിത്രം തന്നെ തിരിച്ചുവന്ന് മറുപടി പറയുമെന്ന കാര്യം
സഖാവ് വി. ശിവൻകുട്ടി ഓർക്കുക.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുന്ന പാല...
24/08/2026

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണം:


കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം അടിയന്തരമായി ഉപേക്ഷിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മംഗലാപുരം മേഖലയെ മൈസൂർ റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള നീക്കം കേരളത്തോടുള്ള കടുത്ത അവഗണനയാണെന്നും എഐവൈഎഫ് ആരോപിച്ചു. പാലക്കാട് ഡിവിഷന്റെ സാമ്പത്തിക കരുത്തിന്റെ പ്രധാന അടിത്തറ മംഗലാപുരം മേഖലയാണ്. ഡിവിഷന്റെ ചരക്കുനീക്കത്തിന്റെ ഏകദേശം 90 ശതമാനവും ഈ മേഖലയുമായി ബന്ധപ്പെട്ടതാണ്. ഈ പ്രധാന വരുമാന സ്രോതസ്സ് വേർപെടുത്തുന്നതിലൂടെ പാലക്കാട് ഡിവിഷനെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം.
നിലവിൽ പ്രതിദിനം ഏകദേശം 2.75 കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ശേഷി കുറയുന്നതോടെ, ഭാവിയിൽ ഡിവിഷന്റെ വികസന ആവശ്യങ്ങളെ അവഗണിക്കാൻ റെയിൽവേയ്ക്ക് സാഹചര്യമൊരുങ്ങും. വരുമാനം കുറയ്ക്കുക, വികസനം തടയുക, ഒടുവിൽ ഡിവിഷന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുക എന്ന തരത്തിലുള്ള നീക്കങ്ങൾ കേരളത്തിന് അംഗീകരിക്കാനാകില്ല.
ചരക്കുനീക്കത്തിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടുന്നതോടെ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും പുതിയ പാതകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിലും പാലക്കാട് ഡിവിഷന് മുൻഗണന നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പ്രത്യാഘാതം പാലക്കാട് ഡിവിഷനിൽ മാത്രം ഒതുങ്ങില്ല. കേരളത്തിന്റെ സമഗ്രമായ റെയിൽവേ വികസനത്തെ തന്നെ അത് ഗുരുതരമായി ബാധിക്കും.
കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കും. പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായ നിക്ഷേപവും പുതിയ ട്രെയിനുകളും പാതകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ. ഷാജഹാനും സെക്രട്ടറി ടി. ടി. ജിസ്‌മോനും ആവശ്യപ്പെട്ടു.

പോരാട്ടവീര്യം ട്രെയിൻ റദ്ദാക്കിയാൽ തകരില്ല           ടി ടി ജിസ്‌മോൻ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി     ട്രെയിൻ റദ്ദാക്കിയ...
13/08/2026

പോരാട്ടവീര്യം ട്രെയിൻ റദ്ദാക്കിയാൽ തകരില്ല

ടി ടി ജിസ്‌മോൻ
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി

ട്രെയിൻ റദ്ദാക്കിയാൽ തകരുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ പോരാട്ടവീര്യമെന്ന് കരുതുന്നുവെങ്കിൽ, മിസ്റ്റർ മോദി,
നിങ്ങൾ കമ്മ്യൂണിസ്റ്റുകാരെ മാത്രമല്ല—ഈ രാജ്യത്തിന്റെ പോരാട്ടചരിത്രത്തെ തന്നെയാണ് തെറ്റായി വായിച്ചിരിക്കുന്നത്.
ഞങ്ങളെ പരീക്ഷിക്കുന്നത് ഇന്നത്തെ ഒരു ട്രെയിൻ റദ്ദാക്കലല്ല. അധികാരത്തിന്റെ തടയണകൾക്കപ്പുറം ജനങ്ങളുടെ അവകാശത്തിനായി എത്ര ദൂരം നടക്കാൻ കഴിയുമെന്ന് ചരിത്രത്തിന്റെ തീച്ചൂളയിൽ പലതവണ തെളിയിച്ചവരാണ് ഞങ്ങൾ.
അതുകൊണ്ട്, മിസ്റ്റർ മോദി, ഒരു ട്രെയിൻ റദ്ദാക്കിയതിന്റെ കണക്കുപുസ്തകം തുറന്ന് ഞങ്ങളുടെ പോരാട്ടവീര്യം അളക്കാൻ വരരുത്. ഞങ്ങളുടെ ചരിത്രം വായിക്കൂ.
1980കളിൽ എ.ഐ.വൈ.എഫ് ഉയർത്തിയ “തൊഴിൽ അല്ലെങ്കിൽ ജയിൽ” എന്ന മുദ്രാവാക്യം വെറുമൊരു പ്രതിഷേധവാക്യമായിരുന്നില്ല. തൊഴിലില്ലായ്മയെ ഒരു സർക്കാർ കണക്കായി കാണാതെ, ഒരു തലമുറയുടെ ജീവിതാവകാശം കവർന്നെടുക്കുന്ന ഭരണകൂട അനീതിക്കെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു അത്.
തൊഴിൽ ചോദിച്ച യുവാക്കളോട് അധികാരം പറഞ്ഞു—കാത്തിരിക്കൂ.
യുവത്വം പറഞ്ഞു—കാത്തിരിക്കില്ല.
വഴിയടയ്ക്കുമെന്ന് അധികാരം പറഞ്ഞു.
യുവത്വം പറഞ്ഞു—വഴി തുറക്കും.
അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
യുവത്വം പറഞ്ഞു—ഒരാളെ അറസ്റ്റ് ചെയ്താൽ ആയിരങ്ങൾ മുന്നിലെത്തും.
ലാത്തി വീശുമെന്ന് പറഞ്ഞു.
യുവത്വം നെഞ്ചുയർത്തി പറഞ്ഞു—അവകാശത്തിനായുള്ള പോരാട്ടത്തിൽ ശരീരം തളർന്നേക്കാം; പോരാട്ടവീര്യം തളരില്ല.
അതാണ് ഞങ്ങളുടെ പാരമ്പര്യം.
അഞ്ച് ദിവസം നീണ്ട പാർലമെന്റ് മാർച്ച് അധികാരത്തിന്റെ കണക്കുകൂട്ടലുകളെ തകർത്തുകൊണ്ട് ഡൽഹിയുടെ ഹൃദയത്തിലേക്ക് മുന്നേറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് യുവാക്കൾ സമരഭൂമിയിലേക്ക് ഒഴുകിയെത്തി. യാത്ര തടഞ്ഞു. വഴികൾ അടച്ചു. അറസ്റ്റുകൾ നടത്തി. ബാരിക്കേഡുകൾ തീർത്തു.
പക്ഷേ സമരം നിന്നില്ല.
കാരണം അധികാരം തടഞ്ഞത് വഴിയായിരുന്നു.
യുവത്വം തകർത്തത് ഭയമായിരുന്നു.
അതാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ പാഠം—അധികാരം എത്ര ഉയരത്തിൽ മതിൽ കെട്ടിയാലും, ജനങ്ങളുടെ അവകാശബോധത്തിന് അതിനേക്കാൾ ഉയരമുണ്ട്.
അന്ന് ഡൽഹിയുടെ തെരുവുകളിൽ തകർന്നത് വെറും ബാരിക്കേഡുകളായിരുന്നില്ല. അധികാരത്തിന്റെ ഭീഷണിക്ക് മുന്നിൽ യുവത്വം മുട്ടുമടക്കും എന്ന ഭരണകൂടത്തിന്റെ അഹങ്കാരമായിരുന്നു.
അതുകൊണ്ട്, മിസ്റ്റർ മോദി—
ഒരു ട്രെയിൻ റദ്ദാക്കിയാൽ തകരുന്നതല്ല ഞങ്ങളുടെ പോരാട്ടവീര്യം.
ഞങ്ങളുടെ പോരാട്ടം ട്രെയിനിൽ കയറി വന്നതല്ല.
ചരിത്രത്തിന്റെ തീയിൽ ഉരുക്കിയെടുത്തതാണ്.
ഞങ്ങളുടെ യാത്ര ഒരു റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചതുമല്ല.
അത് തൊഴിലാളിയുടെ വിയർപ്പിൽ നിന്നാണ് ആരംഭിച്ചത്.
കർഷകന്റെ മണ്ണിൽ നിന്നാണ് ആരംഭിച്ചത്.
വിദ്യാർത്ഥിയുടെ സ്വപ്നത്തിൽ നിന്നാണ് ആരംഭിച്ചത്.
തൊഴിലില്ലാത്ത യുവാവിന്റെ നിരാശയിൽ നിന്നാണ് ആരംഭിച്ചത്.
അനീതിക്കെതിരെ ഉയർന്ന ഓരോ മുഷ്ടിയിൽ നിന്നുമാണ് ആരംഭിച്ചത്.
അതുകൊണ്ട്—
ട്രെയിൻ റദ്ദാക്കാം.
വഴി അടയ്ക്കാം.
ബാരിക്കേഡ് കെട്ടാം.
അറസ്റ്റ് ചെയ്യാം.
ഭീഷണിപ്പെടുത്താം.
പക്ഷേ ഒന്നിന് മാത്രം കഴിയില്ല—
പോരാട്ടത്തെ റദ്ദാക്കാൻ കഴിയില്ല.
കാരണം ഞങ്ങളുടെ പോരാട്ടം ഒരു യാത്രയല്ല.
അത് ഒരു ചരിത്രമാണ്.
ആ ചരിത്രം അധികാരത്തിന്റെ ഉത്തരവിൽ അവസാനിക്കില്ല.
അധികാരം തടയുന്നിടത്താണ് ഞങ്ങളുടെ പോരാട്ടം തുടങ്ങുന്നത്.
ചരിത്രം അതിന് ഇതിനകം മറുപടി പറഞ്ഞിട്ടുണ്ട്.
ഇനിയും മറുപടി പറയാനുള്ള കരുത്ത് ഞങ്ങൾക്കുണ്ട്.

12/08/2026

ജന്തർ മന്തർ പ്രതിഷേധക്കാർക്കെതിരെ വിദ്വേഷ പ്രസംഗം; ആർഎസ്എസ് സൈദ്ധാന്തികൻ  ടി ജി മോഹൻദാസ് പിടിയിൽ................പരാതി നൽ...
09/08/2026

ജന്തർ മന്തർ പ്രതിഷേധക്കാർക്കെതിരെ വിദ്വേഷ പ്രസംഗം; ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസ് പിടിയിൽ................പരാതി നൽകിയത് എഐവൈഎഫ്

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് തുടരണം എ ഐ വൈ എഫ്             സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ സംവിധാനത്തി...
07/08/2026

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് തുടരണം
എ ഐ വൈ എഫ്

സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ സംവിധാനത്തിൽ വരുത്തിയ മാറ്റം കേരളത്തിന്റെ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെയും സാമൂഹിക സുരക്ഷാ സംവിധാനത്തെയും ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു.
സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ച് വിതരണം ചെയ്തിരുന്ന ക്ഷേമ പെൻഷൻ സംവിധാനം അവസാനിപ്പിക്കുന്നത് ലക്ഷക്കണക്കിന് വയോജനങ്ങൾക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും മറ്റ് അർഹരായ ഗുണഭോക്താക്കൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കും.
കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മാനദണ്ഡം നടപ്പാക്കുന്നതിന്റെ പേരിലാണ് നിലവിലുള്ള വിതരണ സംവിധാനം ഒഴിവാക്കുന്നത്.
കേന്ദ്ര വിഹിതം നഷ്ടപ്പെടുമെന്ന വാദം ഉയർത്തി മാറ്റം ന്യായീകരിക്കാൻ ശ്രമിക്കുന്ന സർക്കാർ കഴിഞ്ഞ ഭരണകാലത്തും കേന്ദ്രത്തിൽ നിന്ന് സമാന സമ്മർദങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പാവപ്പെട്ട ജനങ്ങൾക്ക് ക്ഷേമ പെൻഷൻ മുടക്കമില്ലാതെ എത്തിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റിയിരുന്നുവെന്നത് മറക്കരുത്.
കേരളത്തിന്റെ സാമൂഹിക സുരക്ഷാ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായി 1980-ൽ ഇ.കെ. നായനാർ സർക്കാരിന്റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി ആരംഭിച്ചപ്പോൾ അന്ന് ഈ പദ്ധതിയെ കോൺഗ്രസ് 'ഉൽപ്പാദനപരമല്ലാത്ത സർക്കാർ ചെലവ് 'എന്നാണ് വിശേഷിപ്പിച്ചത്.
ഏറ്റവും ഒടുവിൽ 2025-ലെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുപക്ഷ സർക്കാർ നൽകുന്ന ക്ഷേമ പെൻഷനെ 'കൈക്കൂലി'യെന്ന് വിശേഷിപ്പിച്ച് പരിഹസിച്ചത്
സാമൂഹ്യസുരക്ഷാ പെൻഷനുകളോടുള്ള യു.ഡി.എഫിന്റെ സമീപനം മാറിയില്ലെന്നതിന്റെ തെളിവായിരുന്നു.
സഹകരണ മേഖലയെ ദുർബലപ്പെടുത്താൻ ബി.ജെ.പി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾക്ക് നിലവിലെ തീരുമാനം കൂടുതൽ കരുത്ത് പകരുകയാണ് ചെയ്യുക.
കേരളത്തിന്റെ സാമൂഹിക സുരക്ഷാ മാതൃകയും സഹകരണ മേഖലയുടെ നിലനിൽപ്പും സംരക്ഷിക്കുന്നതിനായി ക്ഷേമ പെൻഷൻ വിതരണ സംവിധാനത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.
വിതരണ സംവിധാനത്തിൽ വരുത്തിയ മാറ്റം സർക്കാർ പുനഃപരിശോധിക്കണമെന്നും ഗുണഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ തന്നെ തുടർനടപടികൾ സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്
കെ. ഷാജഹാൻ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പഠിച്ചവരുടെ പ്രതീക്ഷകളെ കുരുക്കുന്ന നിയമനമരവിപ്പ് –എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിന്റെ നീതിക്കായുള്ള പോരാട്ടത്തിന് എ ഐ വൈ ...
07/08/2026

പഠിച്ചവരുടെ പ്രതീക്ഷകളെ കുരുക്കുന്ന നിയമനമരവിപ്പ് –
എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിന്റെ നീതിക്കായുള്ള പോരാട്ടത്തിന് എ ഐ വൈ എഫ്
ഐക്യ ദാർഢ്യം

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തൽ സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഒരു സർക്കാർ പരീക്ഷ നടത്തുമ്പോൾ അതിന്റെ പിന്നിൽ ആയിരക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷകളും വർഷങ്ങളായുള്ള അധ്വാനവും ജീവിതസ്വപ്നങ്ങളുമാണ് ഉണ്ടാകുന്നത്. എന്നാൽ ആ പ്രതീക്ഷകളെ തകർത്തുകൊണ്ട് റാങ്ക് ലിസ്റ്റുകൾ വെറും കടലാസുകളായി മാറുന്ന അവസ്ഥ ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല.
എൽ പി എസ് ടി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ അതിന്റെ ഏറ്റവും വലിയ ഇരകളാണ്.
പത്ത് ജില്ലകളിലായി ആകെ ഇരുപതിൽ താഴെ മാത്രമാണ് നിയമനം നടന്നതെന്നത് പൊതുവിദ്യാഭ്യാസ മേഖലയിലെ നിയമനമരവിപ്പിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.
കാസർഗോഡ്, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഒന്നാം റാങ്കുകാരന് പോലും നിയമനം ലഭിക്കാത്ത സാഹചര്യം അതീവ ഗുരുതരമാണ്. മുൻ വർഷങ്ങളിൽ ഓരോ ജില്ലകളിലും 80 ശതമാനത്തിലധികം നിയമനങ്ങൾ നടന്നിരുന്ന സാഹചര്യത്തിൽ ഇത്തവണ സംഭവിക്കുന്ന ഈ മരവിപ്പ് സ്വാഭാവികമല്ല.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവാക്കൾ വെറും പരീക്ഷ എഴുതിയവരല്ല. വർഷങ്ങളോളം കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ച്, സ്വകാര്യ ജോലികൾ ഉപേക്ഷിച്ച്, കടം വാങ്ങി പരിശീലനം നടത്തി, ജീവിതത്തിന്റെ ഏറ്റവും നല്ല കാലം പഠനത്തിനായി മാറ്റിവെച്ചവരാണ് അവർ. ആ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ റാങ്ക്. എന്നാൽ ഇന്ന് അവരുടെ മുന്നിൽ സർക്കാർ കാണിക്കുന്നത് അനിശ്ചിതത്വവും അവഗണനയുമാണ്.
നിയമനങ്ങൾ നിലയ്ക്കാൻ പ്രധാന കാരണം ഡിവിഷൻ ഫാൾ മൂലമുള്ള അധ്യാപക പുനർവിന്യാസമാണെന്നാണ് സമരക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഡിവിഷൻ ഫാൾ വന്ന സ്കൂളുകളിലെ അധ്യാപകരെ പുതിയ വിരമിക്കൽ ഒഴിവുകളിലേക്ക് മാറ്റി നിയമിക്കുന്നതോടെ PSC റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കേണ്ട അവസരങ്ങൾ നഷ്ടമാകുന്നു. ഇതോടെ റാങ്ക് ലിസ്റ്റ് നീങ്ങാതെ മരവിച്ച നിലയിലാണ്.
ഈ പ്രശ്നത്തിന് പരിഹാരമായി അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30ൽ നിന്ന് 1:25 ആക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. കുട്ടികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും നിയമനങ്ങൾ വർധിപ്പിക്കാനും ഈ തീരുമാനം സഹായകമാകുമെന്നാണ് അവരുടെ വാദം. അതോടൊപ്പം പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാതെയും നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീർഘിപ്പിച്ചും അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
സർക്കാർ ഒരു വശത്ത് എയ്ഡഡ് സ്കൂളുകൾക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ആയിരക്കണക്കിന് അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ PSC പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർത്ഥികളെ അവഗണിക്കുന്നത് നീതീകരിക്കാനാകില്ല. ഒഴിവുകൾ ഇല്ലെങ്കിൽ എന്തിനാണ് പരീക്ഷകൾ നടത്തുന്നത് എന്ന ചോദ്യം ഉദ്യോഗാർത്ഥികൾ ഉയർത്തുമ്പോൾ അതിന് സർക്കാർ വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്.
ഈ സമരം ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നിട്ടും ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കാനോ ചർച്ച നടത്താനോ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് പരീക്ഷകൾ നടത്തി, പിന്നീട് നിയമനങ്ങൾ മരവിപ്പിക്കുന്നത് യുവതലമുറയുടെ വിശ്വാസത്തെ തകർക്കുന്നതാണ്.
ഇത് ഏതാനും റാങ്ക് ഹോൾഡേഴ്സിന്റെ മാത്രം പ്രശ്നമല്ല. കേരളത്തിലെ മുഴുവൻ പി.എസ്.സി. ഉദ്യോഗാർത്ഥികളുടെയും തൊഴിൽ പ്രതീക്ഷകളുമായി ബന്ധപ്പെട്ട വിഷയമാണിത്. പഠിച്ചും പണിപ്പെട്ടും യോഗ്യത നേടിയ യുവാക്കളെ നിരാശരാക്കുന്ന നയങ്ങൾ തുടരുകയാണെങ്കിൽ സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം തന്നെ തകരും.
എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം വെറും ജോലിക്ക് വേണ്ടിയുള്ള യാചനയല്ല; അർഹതയ്ക്കും നീതിക്കും വേണ്ടി നടക്കുന്ന പോരാട്ടമാണ്. അവരുടെ ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി ചർച്ച ചെയ്ത്, നിയമനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള പ്രായോഗിക തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സമയമാണിത്. അല്ലാത്തപക്ഷം, ഈ റാങ്ക് ലിസ്റ്റ് നിയമനം ലഭിക്കാതെ അവസാനിച്ചാൽ അത് ഒരു തലമുറയുടെ സ്വപ്നങ്ങളെ തകർത്ത ഭരണപരമായ പരാജയമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് നിയമനമരവിപ്പിന് അടിയന്തര പരിഹാരം കാണുന്നതുവരെ എ ഐ വൈ എഫ് ഈ സമരത്തോടൊപ്പം ശക്തമായി നിലകൊള്ളും.

'കേരളം ജാഗ്രത പാലിക്കുക,ബിജെപിയാകുന്ന കോൺഗ്രസ്‌ 'എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എ ഐ വൈ എഫ് സംസ്ഥാന വ്യാപകമായി'ജാഗ്ര...
02/01/2026

'കേരളം ജാഗ്രത പാലിക്കുക,
ബിജെപിയാകുന്ന കോൺഗ്രസ്‌ '
എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്
എ ഐ വൈ എഫ് സംസ്ഥാന വ്യാപകമായി
'ജാഗ്രത സദസ്സു'കൾ സംഘടിപ്പിക്കുകയാണ്.
ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും നിരാകരിച്ച് മതരാഷ്ട്ര നിർമ്മിതിക്കായുള്ള പ്രത്യയ ശാസ്ത്ര പരിസരം സൃഷ്ടിച്ചെടുക്കാനുള്ള
സംഘ് പരിവാർ ഹിഡൻ അജണ്ടക്കെതിരെ ജാഗ്രതയോടെയുള്ള മതനിരപേക്ഷ ഇടപെടലും പ്രതിരോധവും കാലഘട്ടം ആവശ്യപ്പെടുന്ന വർത്തമാന സാഹചര്യത്തിൽ രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെ സംബന്ധിച്ച ഗൗരവകരമായ ചിന്തയോ അതിനെ പ്രതിരോധിക്കാനുള്ള പ്രയോഗ ക്ഷമമായ ബദലിനെ സംബന്ധിച്ച ആശയ വ്യക്തതയോ കോൺഗ്രസിനില്ല എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ബിജെപിയിലേക്കുള്ള നിരന്തരമായുള്ള കോൺഗ്രസ്‌ നേതാക്കളുടെ ഒഴുക്ക്.
ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങളെല്ലാം കാലുമാറി ബിജെപിയിൽ ചേർന്ന സംഭവം കേരളത്തിൽ ഇരു കക്ഷികളും തമ്മിൽ നില നിൽക്കുന്ന രഹസ്യ ധാരണയുടെ അനന്തര ഫലം തന്നെയാണെന്ന് കാണാൻ കഴിയും.
ഇടത് പക്ഷത്തെ പരാജയപ്പെടുത്തുന്നതിന്നായി സംഘ് പരിവാറിനൊപ്പം കൂട്ടു ചേർന്ന് പ്രാദേശിക തലം തൊട്ട് പാർലമെന്റ് തലം വരെയുള്ള തെരഞ്ഞെടുപ്പുകളിലെ കുപ്രസിദ്ധ വോട്ട് കച്ചവടത്തിന്റെ നിരവധി പിന്നാമ്പുറ കഥകൾ യു ഡി എഫിനും യു ഡി എഫിനെ നയിക്കുന്ന പാർട്ടികൾക്കും പറയാനുണ്ടെന്ന കാര്യം നമുക്കറിയാം.
വിവിധ തെരഞ്ഞെടുപ്പുകളിലെ കുപ്രസിദ്ധ
കോ ലി ബി സഖ്യവും പ്രബുദ്ധ കേരളം മറന്നിട്ടില്ല.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബിജെപി ബാന്ധവത്തിലൂടെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ്
അവർ നടത്തിയത്.
അധികാരം നേടുന്നതിനായി നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകർത്ത്‌ കൊണ്ട് സമൂഹത്തെ വർഗീയ വത്ക്കരിക്കാനുള്ള ആർ എസ് എസ് കുടില തന്ത്രങ്ങൾക്ക്‌ എക്കാലവും വെള്ളവും വളവും നൽകി പോഷിപ്പിക്കുന്ന
കോൺഗ്രസ്‌ നീക്കത്തിന്നെതിരെ മതേതര സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.
മതേതരത്വമെന്ന് പുറമെ ഭാവിക്കുമ്പോഴും മത വിഭാഗങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പ്രീണിപ്പിച്ച് രാഷ്ട്രീയ അധികാരം ലക്ഷ്യം വെച്ച് കൊണ്ട് വോട്ട് ബാങ്കുകൾ സൃഷ്ടിക്കുക എന്ന കോൺഗ്രസ്‌ നയത്തെ ചെറുത്ത് തോല്പിക്കുക തന്നെ വേണം.

Address

AIYF പാറശ്ശാല മണ്ഡലം കമ്മിറ്റി
Parassala

Website

Alerts

Be the first to know and let us send you an email when AIYF Parassala MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share