12/10/2023
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിൽ 11 പേരെ അനധികൃതമായി നിയമിച്ച മന്ത്രി വി. ശിവൻകുട്ടി അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവുമാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. PSC പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്ന യുവാക്കളെ ചതിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. ഇതിലൂടെ സംസ്ഥാന സർക്കാരിന് ലക്ഷങ്ങളുടെ ബാധ്യതയും ഉണ്ടാകുന്നു. അനധികൃത നിയമനങ്ങളെല്ലാം അന്വേഷിക്കണമെന്നും അത്തരത്തിൽ നിയമിച്ചവരെ പിരിച്ചുവിട്ട് അർഹതപ്പെട്ടവർക്ക് ജോലി നൽകണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. വി. ശിവൻകുട്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ ധാർമ്മികമായി യാതൊരു അർഹതയുമില്ല എന്നത് വ്യക്തമായിരിക്കുന്നു.
12/10/2023
അതിനിടെ നൈസ് ആയി അജ്ഞാതൻ പത്താൻകോട്ട് അക്രമണത്തിന്റെ സൂത്രധാരനെ ഹൂറികളുടെ അടുത്തേക്ക് പറഞ്ഞയച്ചു.. ഇനി മദ്യപുഴയിൽ കുളിച്ചു ആറാടാം..
#അജ്ഞാതൻ
12/10/2023
ജന്മഭൂമി സമ്പർക്കം നിരവധി പ്രമുഖർ ജന്മഭൂമി വരിക്കാരാവുന്നു.
03/08/2023
തിരുവനന്തപുരത്തു നാമജപം നടത്തിയ ഭക്തർക്ക് എതിരെ പോലീസ് കേസ് എടുത്തിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിൽ നടന്ന പ്രതിഷേധം.
29/07/2023
കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ആലുവയിൽ അസം സ്വദേശിയായ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തിൽ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ക്രമസമാധാനം പൂർണമായും തകർന്ന നാട്ടിൽ ജനങ്ങൾ എല്ലാം ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ഒഴികെ ആർക്കും ഒരു സുരക്ഷയുമില്ല. പിണറായി വിജയന്റെ ഭരണത്തിൽ ജനങ്ങൾ അരക്ഷിതാവസ്ഥയിലാണ്. പട്ടാപകൽ കുട്ടികളെ കടത്തികൊണ്ടു പോയി കൊല ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. സ്ത്രീകൾക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് കേരളത്തിലെ നഗരങ്ങളിലുള്ളത്. ലോകത്തെവിടെയും കാണാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായത്. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഭരണത്തിൽ വന്ന പിണറായി വിജയൻ സംസ്ഥാനത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള ഒരു വിവരവും സംസ്ഥാന സർക്കാരിന്റെ പക്കൽ ഇല്ല. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറിയ നിരവധി പേർ കേരളത്തിലുണ്ട്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ കേരളം മറ്റൊരു ബംഗാളാകുമെന്നുറപ്പാണ്. ഒരു വിഭാഗം ജനങ്ങളെ അവരുടെ ആരാധനാലയത്തിന് മുമ്പിലിട്ട് പച്ചയ്ക്ക് കെട്ടിതൂക്കുമെന്ന് മതതീവ്രവാദികൾ പരസ്യമായി മുദ്രാവാക്യം മുഴക്കുന്ന സംസ്ഥാനമായി കേരളം മാറി. ഭരണകക്ഷിയിലെ പ്രധാനപ്പെട്ട നേതാക്കൾ കൊലവിളി പ്രസംഗം തുടരുകയാണ്. സ്പീക്കറെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഒരു വിഭാഗത്തെ പരസ്യമായി അവഹേളിക്കുകയാണ്. ഏത് നിമിഷവും തങ്ങൾ അക്രമിക്കപ്പെടുമെന്ന മാനസികനിലയിലേക്ക് ജനങ്ങളെ തള്ളവിടുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
29/07/2023
ഒരു നല്ല കയ്യടി നല്കൂ.. കേന്ദ്രസർക്കാരിന് ..
ടെൻഡർ നടപടികൾ ആരംഭിച്ചുു..473 കോടിയിലധികം രൂപയുടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം പ്രവർത്തനങ്ങളുടെ ടെൻണ്ടർ നടപടികൾ ആരംഭിച്ചു നവംബറിൽ നിർമ്മാണം തുടങ്ങും , 3 വർഷങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തിയാവും.
കോഴിക്കോട്ട് മാത്രമാണ് 48 മീറ്റർ വീതിയിൽ കോൺകോഴ്സ് വരുന്നത് എറണാകുളത്ത് 24 മീറ്റർ ആണെങ്കിൽ
തിരുവനന്തപുരത്ത് ഇത് 36 മീറ്ററിലാണ്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനെ
വിമാനത്താവള നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമ്പോൾ ഏറ്റവും ആകർഷകമാവുക ‘എയർ കോൺകോഴ്സ്’...
എന്ന ഇടനാഴിയാകും. പ്ലാറ്റ്ഫോമിൽനിന്ന് 8 മീറ്റർ ഉയരത്തിൽ, കിഴക്കും പടിഞ്ഞാറുമുള്ള പ്രവേശന കവാടങ്ങളെ ബന്ധിപ്പിച്ചു നിർമിക്കുന്ന ഈ മേൽപാലത്തിന് 48 മീറ്റർ ആയിരിക്കും വീതിയും 110 മീറ്റർ നീളവും.
യാത്രക്കാർക്ക് വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാൻ വഴിയൊരുക്കുന്നതിനു പുറമെ ഈ വഴിയിൽ കഫറ്റീരിയകളും മറ്റു retail outlets ളും ATM,.... എല്ലാം തുറക്കും.
പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാത്തവർക്കും ഇതുവഴി യാത്ര ചെയ്യാം. കോൺകോഴ്സിനു മുകളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ടിക്കറ്റ് എടുക്കാത്തവർക്കും സാധിക്കും.
പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റെയിൽവേ സ്റ്റേഷൻ റോഡ് മാറ്റി സ്ഥാപിക്കും അതോടൊപ്പം ഒയിറ്റി റോഡിലുള്ള കുപ്പി കഴുത്തും ഒഴിവാക്കപ്പെടും.
ഇപ്പോഴത്തെ കെട്ടിടത്തിന്റെ 10 ശതമാനം മാത്രം നിലനിർത്തി ബാക്കി പൊളിച്ചുനീക്കുന്ന നടപടിയാണ് ആദ്യഘട്ടം.
പദ്ധതിയുടെ ഭാഗമായി വരുന്ന ചില പ്രധാന കാര്യങ്ങൾ
നിലവിലെ സ്റ്റേഷനിലുള്ള 5 ട്രാക്കുകൾക്ക് പുറമെ 4 പുതിയ ട്രാക്കുകൾ അടക്കം ആകെ 9 ട്രാക്കുകൾ.
19 ലിഫ്റ്റുകൾ, 24 എസ്കലേറ്ററുകൾ, 12 മീറ്റർ വീതിയുള്ള ഫുട്ട് ഓവർബ്രിഡ്ജ്, രണ്ട് പ്രവേശനകവാടങ്ങൾ, .
ഒരേസമയം 424 കാറുകൾക്കും 1234 ഇരുചക്രവാഹനങ്ങൾക്കും പാർക്കുചെയ്യാവുന്ന അഞ്ചുനിലകളുള്ള പാർക്കിങ് സംവിധാനമാണ് കിഴക്കുഭാഗത്ത് ഒരുങ്ങുക.
പടിഞ്ഞാറുഭാഗത്ത് ആറുനിലകളുള്ള പാർക്കിങ് സമുച്ചയമുണ്ടാവും. അവിടെ 1488 ഇരുചക്രവാഹനങ്ങൾക്കും 618 കാറുകൾക്കും പാർക്ക് ചെയ്യാം.
48 മീറ്റർ വീതിയുള്ള പാതയാണ് സ്റ്റേഷൻവളപ്പിലെ മറ്റൊരു പ്രത്യേകത.
നിലവിലെ 5 മീറ്റർ വീതിയിലുള്ള 2 ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് പകരം 12 മീറ്റർ വീതിയിലുള്ള 2 പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കും.
ഈസ്റ്റ് ടെര്മിനലിനെയും വെസ്റ്റ് ടെർമിനലിനെയും ബന്ധിപ്പിച്ച് മധ്യത്തിൽ 48 മീറ്റർ വീതിയിലുള്ള കോൺകോഴ്‌സിൽ ബിസിനസ് ലോഞ്ച് അടക്കമുള്ള സജ്ജീകരണം.
പാർക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽ നിന്നും കോൺകോഴ്‌സിൽ നിന്നും സ്‌കൈവാക്ക് സൗകര്യം.
നിലവിലെ മുഴുവൻ റെയിൽവേ കോട്ടേഴ്‌സുകളും പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് ടവറുകളിലായി ബഹുനിലകളിലുള്ള പുതിയ കോട്ടേഴ്‌സ്.
പടിഞ്ഞാറ് ഭാഗത്ത് മാത്രം 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം.
Multiplex, Office space , International, National Retail outlets ഒക്കെയായി വാണിജ്യ കേന്ദ്രങ്ങൾ.
ഫ്രാൻസിസ് റോഡിൽ നിന്നും നിലവിലെ നാലമത്തെ പ്ളാറ്റ്ഫോം ഭാഗത്തേക്ക് നേരിട്ട് പ്രവേശനം.
ആർ.എം.എസ് കേന്ദ്രം, പാർസൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ്,
ഭാവിയിലെ മെട്രോ സ്റ്റേഷനെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെർമിനൽ പണിയാനുള്ള കേന്ദ്രം എന്നിവയും പ്രൊജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതോടൊപ്പം വെസ്റ്റ് ഹിൽ Pitline കൂടി സ്ഥാപിച്ചാൽ കോഴിക്കോട് നിന്നും ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ ആകും
29/07/2023
ബിജെപി ദേശീയ വൈസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ:എപി.അബ്ദുളളക്കുട്ടിക്ക് #അഭിനന്ദനങ്ങൾ ..