17/01/2023
ബഹുമാനപ്പെട്ട സർ,
മിക്ക സ്ത്രീകളും അവരുടെ ആർത്തവ സമയത്ത് വേദനയും അസുഖകരമായ ലക്ഷണങ്ങളും അനുഭവിക്കുന്നു. ആർത്തവചക്രത്തിലെ ഹോർമോൺ മാറ്റങ്ങൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. ആർത്തവ അവധി അവരെ വിശ്രമിക്കാനും വീണ്ടെടുക്കാനും സഹായിക്കുന്നു.
പെൺകുട്ടികൾക്ക് ആർത്തവ അവധിയായി ഒരു സെമസ്റ്ററിൽ 2 ശതമാനം അധിക അവധി അനുവദിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ചരിത്രപരമായ തീരുമാനമെടുത്തെന്ന വാർത്ത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കിടയിലും ഹാജർ കാരണം വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കാൻ നിർബന്ധിതരാകുന്നു. അതിനാൽ ആർത്തവ വേദന അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ആവശ്യമായ ഒരു നിയമമാണ് ആർത്തവ അവധി.
ഈ സാഹചര്യത്തിൽ മുസലിയാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലും ആർത്തവ അവധി അനുവദിച്ചുകൊണ്ട് പുരോഗമന പ്രസ്ഥാനത്തോടൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് നിവേദനം നൽകി....
10/11/2022
മഴ പെയ്താലും കൂൺ മുളയ്ക്കുന്നത് അവർ നോക്കിനിന്നാലും, കാറും കോളും നീങ്ങും നീലാകാശം തിരികെ വരും.
അക്രമമോ, വർഗീയതയോ അല്ല ഞങ്ങളുടെ രാഷ്ട്രീയം.
"ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത" എന്നതാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്ന
ആശയം.
സഹപാഠിയുടെ നെഞ്ചിൽ കടാര കൊണ്ടു ചിത്ര പണി നടത്താനല്ല....സ്വന്തം പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി രക്ത സാക്ഷികളെ ഉണ്ടാക്കാനുമല്ല.....സമാധാനത്തിൻ്റെ നേർചാലിലേക്കാണ് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത്.
അവർ നിങ്ങളുടെ മുമ്പിൽ Vote ചോദിച്ച് വരുമ്പോൾ നിങ്ങൾ ചോദിക്കണം :
* എവിടെ ഞങ്ങളുടെ "Fresher's Day"?
* എവിടെ ഞങ്ങളുടെ Arts?
* കോളേജ് "Magazine" എവിടെ?
*അറിവ് പകർന്നു തരുന്ന അധ്യാപികയെ അപമാനിച്ചപ്പോൾ എവിടെയായിരുന്നു നിങ്ങളുടെ സ്വാതന്ത്ര്യം, സോഷ്യലിസം?
* സമരത്തിന് മുമ്പിൽ സംസ്കാരം അണ് വേണ്ടത് എവിടെ ഇവിടെ നിങ്ങളുടെ സംസ്കാരം?
*വിദ്യാർഥികളുടെ ആഗ്രഹങ്ങൾക്ക് നിങ്ങൾ എന്ത് വിലയാണ് നൽകുന്നത്
*പഠനം,സമരം,സാഹോദര്യം അത് അണ് ഞങ്ങളുടെ ജീവിതം അല്ലാതെ പഠനം ഉപേക്ഷിച്ച് ഒരു മനുഷ്യൻ ആകാൻ അല്ല.
*NP* :5,6 വർഷം അടുപ്പിച്ചു യൂണിയൻ ഭരിച്ചു, ഇന്നും ഒരു കോളേജ് മാഗസിൻ എന്ന് ആരെങ്കിലും പറഞ്ഞാൽ പണ്ട് കെ എസ് യൂ ക്കാർ ഇറക്കിയ മാഗസിൻ വേണം, മാഗസിൻ പ്രകാശനം എന്നും പറഞ്ഞു പിള്ളേരെ വിളിച്ചു കൂട്ടി MLA യെയും വരുത്തി എന്നിട്ട് മാഗസിൻ എവിടെ? 5 വർഷമായി ഒരു ക്യാമ്പസ് മാഗസിൻ പോലും പുറത്തിറക്കാൻ കഴിവില്ലാത്ത ഇവരാണോ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വരുന്നത്?
പുറകിലേക്ക് തിരിഞ്ഞു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കും കോളേജ് തുടങ്ങിയ കാലഘട്ടം മുതൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചുവന്ന പ്രസ്ഥാനമാണ് കെ എസ് യു.
മറ്റു പലരും അവകാശങ്ങൾ എന്ന പേരിൽ അധ്യാപകരെയും മാനേജ്മെന്റിനെയും അവഹേളിക്കുവാൻ ശ്രമിച്ചപ്പോൾ പോലും വിദ്യാർത്ഥികളുടെ യഥാർത്ഥ അവകാശങ്ങൾക്ക് വേണ്ടി മാന്യമായ രീതിയിൽ അവകാശ പത്രിക സമർപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടിയ പ്രസ്ഥാനമാണ്.
ഇനിയും മുന്നോട്ടുള്ള യാത്രകളിൽ നമുക്ക് ഒരുമിച്ച് നിന്നുകൊണ്ട് അക്രമത്തിനും വർഗീയതയ്ക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ഒന്നായി പ്രവർത്തിക്കാം.
05/11/2022
Sabarinadhan K S ✍️✍️✍️
പത്തനംതിട്ട കളക്ടറായി ചുമതല എടുത്തത് മുതൽ ദിവ്യക്ക് 24 hours ഡ്യുട്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . രാവിലെ 10 മണി മുതൽ രാത്രി 8 pm വരെ ജില്ലയിലെ മീറ്റിംഗുകളും പ്രവർത്തനങ്ങളും, അത് കഴിഞ്ഞു വീട്ടിൽ എത്തിയാൽ മകന്റെ കൂടെ അർദ്ധരാത്രി കഴിഞ്ഞു വരെയുള്ള കളിയും ചിരിയും.കുട്ടികൾക്ക് മനസ്സിൽ ഒരു sensor ഉണ്ട്, എത്ര സന്തോഷമായി ഞങ്ങളോടൊപ്പം ഇരുന്നാലും രാത്രി 8 pm ആകുമ്പോൾ അവൻ അമ്മയെ അന്വേഷിക്കും, അത് വരെ നമ്മളോടൊപ്പം ചിരിച്ചുകൊണ്ടിരുന്നവൻ കരയും. ദിവ്യ വന്നാൽ പിന്നേ അവൾ മാത്രം മതി, ബാക്കി എല്ലാവരും 'Get Outhouse' ആണ് 🙂
ഞായറാഴ്ചകൾ പൂർണമായി അവനുവേണ്ടി മാറ്റിവയ്‌ക്കാൻ ദിവ്യ ശ്രമിക്കും . ഔദ്യോഗിക കൃത്യനിർവഹണമല്ലാത്ത മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാൻ ദിവ്യ പരമാവധി ശ്രമിക്കും. പക്ഷേ, എന്നാലും ചിലപ്പോൾ ചില പ്രോഗ്രാമുകൾക്ക് സ്നേഹപൂർവ്വമായ നിർബന്ധം കാരണം പോകേണ്ടിവരും. അങ്ങനെയുള്ള പ്രോഗ്രാകുളിൽ മകനെ കൂടി കൊണ്ടുവരും എന്ന് അസന്നിഗ്ധമായി പറയാറുണ്ട്. സംഘാടർക്ക് അതിൽ സന്തോഷമേയുള്ളു. അങ്ങനെ സന്തോഷപൂർവ്വം പോയ ഒരു പ്രോഗ്രാമിൽ അതിന്റെ സംഘാടകൻ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ശ്രി ചിറ്റയം ഗോപകുമാർ സ്നേഹപൂർവ്വം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഒരു തരത്തിൽ പറഞ്ഞാൽ ഈ ചർച്ച അനിവാര്യമാണ് -
ഇത് ഒരു ദിവ്യയുടെ കാര്യം മാത്രമല്ല, തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് സ്വന്തം കാലിൽ ഉറച്ചു നിൽക്കുന്നത്. ചെറുപ്പത്തിൽ സ്കൂൾ വെക്കേഷൻ കാലത്ത് കരമന കോളേജിൽ അമ്മയുടെ മലയാളം ക്ലാസിൽ അമ്മയോടൊപ്പം ഇരുന്ന ബാല്യ കാലം ഇന്നും മനസ്സിലുണ്ട്. ഭാര്യയായും അമ്മയായും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ജോലി ചെയ്തു കൂടി മുന്നോട്ട് പോകുന്ന സ്ത്രീകൾ എത്ര പ്രതിസന്ധികൾ മറികടന്നാണ് യാത്ര തുടരുന്നതെന്ന് പഠിച്ചാൽ പകുതി വിമർശനമെങ്കിലും കുറയും. കോവിഡിനു ശേഷം "വർക്ക് ഫ്രം ഹോം " ഒരു മുദ്രാവാക്യമാകുന്ന കാലഘട്ടത്തിൽ ലോകം മാറുന്നത് എല്ലാവരും അറിയണം.
'ജയ ജയ ജയ ജയഹേ' എന്ന ചിത്രത്തിലെ ജയ എന്ന നായിക നേരിടുന്ന മാനസിക വെല്ലുവിളികളുടെ ഓഫീസ് വേർഷനാണ് തൊഴിൽ ചെയ്യുന്ന പല അമ്മമാരും നേരിടുന്നത് . അവർക്ക് തൊഴിലിൽ താത്പര്യമില്ല എന്നും കുട്ടിയുടെ പുറകെയാണെന്നുമുള്ള ഒളിയമ്പുകൾ സമൂഹത്തിൽ പതിവാണ്. പ്രൈവറ്റ് കമ്പനികളിൽ കോർപ്പറേറ്റ് ജീവിതത്തിൽ അദൃശ്യമായ ഒരു glass ceiling അമ്മമാരായ സഹപ്രവർത്തകർക്ക് ഉണ്ടായിട്ടുള്ളത് എനിക്ക് നേരിട്ട് ബോധ്യമുണ്ട്.
തൊഴിൽ ചെയുന്ന അമ്മമാർക്ക് ആരുടെയും സഹതാപം വേണ്ട, പക്ഷേ അവർക്ക് പ്രവർത്തിക്കാൻ പോസിറ്റീവായ ഒരു സ്പേസ് സമൂഹം നൽകണം.
"പെണ്ണുങ്ങൾ കുട്ടികളെ നോക്കി വീട്ടിൽ ഇരുന്നാൽ പോരേ?" എന്ന് ചോദിച്ചവരെ വർഷങ്ങളുടെ പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളം തിരുത്തിച്ചു. ഈ ഉദ്യമങ്ങൾ അവസാനിക്കുന്നില്ല, ഇനിയും ഏറെ തിരുത്താനുണ്ട്.
03/08/2021
ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ആയി നിയമിതനായ ശ്രീ. Dawn Mathew ന് അഭിവാദ്യങ്ങൾ..!💙
Ksu Musaliar Ksu Musaliar
01/08/2021
🎓MUSALIAR COLLEGE OF ARTS AND SCIENCE CHEENKALTHADOM PATHANAMTHITTA 🎓
ADMISSION HELP DESK📞☎️
💙 KSU MCAS UNIT CHEENKALTHADOM PATHANAMTHITTA💙
Course Offered🎓
⭐- _Subject to the approval of the university_.
✒️ UG COURSE
🔰 B. Com
🔹Finance & Taxation
🔹Logistics Management
🔹Computer Application
🔹Marketing
🔰 BCA
🔰 BBA
🔰 B. Sc⭐
🔹Food Technology & Quality Assurance
🔰 BA⭐
🔹Multimedia
✒️ PG COURSE
🔰 M. Com
🔹Finance
🔹Management & IT
🔰 M. Sc⭐
🔹Computer Science
🏬HOSTEL FACILITIES
☎️📞HELP DESK NUMBER :
📞DAWN MATHEW: +919048409847
📞AJIN G SUNNY: +919061379048
📞FEBIN: +919207132792
Instagram:
https://instagram.com/ksu_mcas_unit_?utm_medium=copyright_link
Facebook:
https://www.facebook.com/KsuMusaliarCollegeOfArtsAndScienceUnitPTA/?ti=as
Email:
[email protected]
31/07/2021
ഇന്ത്യൻ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രെട്ടറി ആയി നിയമിതനായ Vincent Thomas Mathew Vfc ന് അഭിവാദ്യങ്ങൾ..! (കെ എസ് യു മുസലിയാർ കോളേജ് യൂണിറ്റ് മുൻ സെക്രട്ടറി )
Indian National Congress Indian Youth Congress Indian National Congress - Kerala Indian Youth Congress Kerala National Students' Union of India (नेशनल स्टूडेंट्स यूनियन ऑफ इंडिया) Kerala Students Union - KSU Ksu Musaliar KSU unit Musaliar College of Arts & Science Pathanamthitta
27/06/2021
Thank you sir💙 Shashi Tharoor