Government ITI Ranni

Government ITI Ranni

Share

Govt ITI Ranni was Established in 2010 under the Department of Industrial Training, Govt of Kerala.

Photos from Government ITI Ranni's post 05/09/2025

2025 അദ്ധ്യായന വർഷത്തെ നവാഗതരായ ട്രെയിനികളെ വരവേൽക്കുന്ന "നവനൈപുണ്യം-2025", 2024 വർഷത്തെ പ്രതിഭകൾക്കുള്ള സമ്മാനദാനവും ബോധവൽകരണ ക്ലാസും 2025 സെപ്റ്റംബർ 01 തിങ്കൾ രാവിലെ 10 മണിക്ക് ഗവ. ഐ.ടി.ഐ റാന്നിയിൽ വച്ച് ബഹു. പ്രിൻസിപ്പാൾ ശ്രീമതി. അന്നമ്മ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ്, കോട്ടയം ശ്രീ. സന്തോഷ് കുമാർ K മുഖ്യപ്രഭാഷണവും ബഹു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. K. R. പ്രകാശ് അവറുകൾ ഉദ്ഘാടനവും നിർവഹിച്ചു.
പത്തനംതിട്ടയിലെ സീതാലയം എന്ന സ്ഥാപനത്തിലെ സൈക്കോളജിസ്റ്റ് ആയ ശ്രീമതി അപർണ എസ്.ബി, കൺവീണർ ആയ Dr. ഗീതി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

04/09/2025

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി KDISC ൻ്റെ നേതൃത്വത്തിൽ നടന്ന "SKILL KERALA GLOBAL SUMMIT"- 2025, ഓഗസ്റ്റ് 29,30 തീയതികളിൽ GRAND HYATT, കൊച്ചിയിൽ വച്ച് നടത്തപ്പെട്ടു.

പ്രസ്തുത ഉച്ചകോടിയിൽ "Best Practices in Institutions" എന്ന സെഷനിൽ ഗവണ്മെൻ്റ് ഐടിഐ റാന്നിയിൽ നടന്ന പ്രവർത്തനങ്ങൾ വീഡിയോ പ്രസൻ്റേഷൻ വഴി പ്രദർശിപ്പിക്കുകയും ചെയ്തു.

Photos from Government ITI Ranni's post 28/04/2023

PWD -ൽ ഓവർസിയർ ഗ്രേഡ് -l തസ്തികയിൽ നിയമനം ലഭിച്ച D/CIVIL Junior Instructor കുമാരി : അനുശ്രീ ബാബുവിന് ഗവ.ഐ ടി ഐ സ്റ്റാഫ്‌ അംഗങ്ങളുടെ അഭിനന്ദനങ്ങൾ.

31/03/2023

വ്യാവസായിക പരിശീലന വകുപ്പില്‍ 25 വര്‍ഷത്തെ സുവര്‍ണ സേവനം പൂര്‍ത്തിയാക്കി ഔദ്യോഗിക ജീവിതം തുടരുന്ന ഗവ. ഐ.ടി.ഐ റാന്നി പ്രിൻസിപ്പൽ സ്നേഹലത ടീച്ചര്‍ക്ക് അഭിനന്ദനങ്ങൾ👏🏻

12/01/2023

ITI Ranni.

Photos from Government ITI Ranni's post 17/11/2022

*ഭരണഭാഷ- മാതൃഭാഷ.*

ഗവണ്മെന്റ് ഐടിഐ റാന്നിയിൽ നവംബർ 1 മുതൽ 7 വരെ ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. പ്രസ്തുത മത്സരങ്ങളിൽ വിജയികളായ ട്രെയിനികൾക്ക് ബഹുമാനപ്പെട്ട ഗവണ്മെന്റ് ഐടിഐ റാന്നി പ്രിൻസിപ്പാൾ ശ്രീമതി. സ്നേഹലത R പുരസ്‌കാരങ്ങൾ നൽകി.

Photos from Government ITI Ranni's post 02/11/2022

ലഹരി മുക്ത കേരളം.

ഗവ. ഐടിഐ റാന്നിയിൽ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 31-10-2022-ന് ഫ്ലാഷ് മോബും ലഹരി വിരുദ്ധ പ്രചാരണ റാലിയും സംഘടിപ്പിച്ചു. റാന്നി ഗവണ്മെന്റ് ഐടിഐ പ്രിൻസിപ്പാൾ ശ്രീമതി. സ്നേഹലത R റാലിക്ക് നേതൃത്വം നൽകി.

Photos from Government ITI Ranni's post 31/10/2022

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ഗവണ്മെന്റ് ഐടിഐ റാന്നിയിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി 2022 October 26-ന് ക്ലാസ്സ്‌ സംഘടിപ്പിച്ചു. Govt. ITI Principal ശ്രീമതി. സ്നേഹലത R ആദ്യക്ഷയായ ചടങ്ങിൽ Excise Preventive Officer- മാരായ ശ്രീ. V K സന്തോഷ്‌ കുമാർ, ശ്രീ. സുരേഷ് ഡേവിഡ് എന്നിവർ കുട്ടികൾക്ക് വേണ്ടി ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.

Photos from Government ITI Ranni's post 22/10/2022

National Trade Certificate Convocation- 2022.

ഗവൺമെന്റ് ഐടിഐ റാന്നിയിൽ നിന്നും 2022-ൽ പാസ്സ് ആയ കുട്ടികൾക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വിതരണവും Convocation-നും 2022 September 17-ന് നടത്തപെടുകയുണ്ടായി.
റാന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ശോഭ ചാർളി അദ്യക്ഷത വഹിച്ച ചടങ്ങിൽ ഗവ. ഐടിഐ റാന്നി പ്രിൻസിപ്പൽ ശ്രീ. മധുസൂദനൻ ജി സ്വാഗതം ചെയ്യുകയും ബഹുമാനപ്പെട്ട റാന്നി MLA Adv. ശ്രീ. പ്രമോദ് നാരായണൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് PTA Executive അംഗങ്ങളും Staff അംഗങ്ങളും ആശംസ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു.

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Website

Address


GOVT. ITI RANNI, Perumpuzha P. O, RANNI. Pin:
Pathanamthitta
689672

Opening Hours

Monday 10am - 5pm
Tuesday 10am - 1pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm