02/08/2020
പൊന്നുവിനുവേണ്ടി...... പൊന്നുവെന്ന് ഏവരും സ്നേഹത്തോടെ വിളിച്ചിരുന്ന പിപി മത്തായിയെന്ന മലയോര കർഷകനുവേണ്ടി..... ആ മനുഷ്യന്റെ ആത്മാവിനും കുടുംബത്തിനും നീതിലഭിക്കുവാൻ ഞാനും കുടുംബത്തോടൊപ്പം ചേരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന ലേബലുള്ള ഒരുവിഭാഗം കിരാതവർഗ്ഗം നരഭോജികളായപ്പോൾ വന്യമൃഗങ്ങൾ പോലും നാണിക്കുമാറ് ഒരു പാവം മനുഷ്യന്റെ ജീവിതം അവസാനിച്ചു... അവസാനിച്ചുവെന്നല്ല അവസാനിപ്പിച്ചു. കൊന്നവർ പിടിപാടുള്ളവരായതിനാൽ ആ മരണത്തെ ഒരു ആത്മഹത്യയാക്കി ഒതുക്കുവാൻ ശ്രമിക്കുകയാണ് ഭരണവർഗ്ഗം. ഗുരുതരമായ കൃത്യവിലോപവും, കൊടും കുറ്റവാളികൾ പോലും ചെയ്യാൻമടിക്കുന്ന തരത്തിൽ നിഷ്ഠൂരമായ കൊലപാതകവും നടത്തിയവരെ വെള്ളപൂശി പുണ്യാളച്ചൻമാരാക്കുകയാണ് നീതിനൽകേണ്ടവർ.
പൊന്നുവിന്റെ മരണവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ കുറിക്കട്ടെ;
◆വനപാലകർ ഉന്നയിച്ച വ്യാജ ആരോപണം ക്യാമറ തകർത്തു എന്നാണ്.
1)ക്യാമറ തകർത്താൽ പരാതിപ്പെടേണ്ടത് പോലീസിലാണ്. വനപാലകർ കേസെടുക്കാൻ അത് വനം നിയമ ലംഘനം അല്ല. ക്രിമിനൽ ആണ്.
ഇവിടെ അങ്ങനെ ഒരു പരാതി മരണശേഷം കെട്ടിച്ചമക്കുകയായിരുന്നു.
2)യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പൊന്നുവിനെ കസ്റ്റഡിയിൽ എടുത്തു.
3)ഒരു പെറ്റി കേസ്പോലും രജിസ്റ്റർ ചെയ്യാതെ അനധികൃതമായി 75000 രൂപ വീട്ടുകാരോട് ആവിശ്യപ്പെട്ടു.
4) കസ്റ്റഡിയിൽ ഉള്ള പൊന്നു അരയോളം പൊക്കമുള്ള ചുറ്റുമതിലുള്ള കിണറ്റിൽ, ആസ്ബസ്റ്റോസ് ഷീറ്റിട്ട് മൂടിയ കിണറ്റിൽ കാല്തെറ്റി വീണെന്ന് വനപാലകർ വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുന്നു.
ഇത് വായിക്കുന്ന ഏവർക്കും മനസിലാകും ഇതിലെ ദുരൂഹത. അനധികൃതമിയി കസ്റ്റഡിയിൽ എടുത്ത മത്തായിയെ മർദ്ദിച്ചവശനാക്കി മരിച്ചു എന്ന് ഉറപ്പിച്ചു കിണറ്റിൽ തള്ളിയ കാപാലികർ സ്വയം അത് നാട്ടുകാരെ അറിയിക്കുകല്ലേ ചെയ്തത്.??? ഭീകരമായ ഒരു കൊലപാതകത്തിലേക്കല്ലേ സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്??
പക്ഷേ പിണറായിപ്പോലീസിനിതൊരു ആത്മഹത്യ തന്നെയാണ്. അത് അങ്ങനെയേ ആകുകയുള്ളു. പോരാത്തതിന് വകുപ്പ് തലത്തിൽ കുറ്റാരോപിതർക്കെതിരെ പ്രഹസനം പോലെ കടുത്ത നടപടിയും, എന്താ നടപടി!!? "സ്ഥലംമാറ്റം"... നടപടി ഒരുപാട് കടുത്തുപോയി അല്ലേ... മിനിമം ഒരു പ്രൊമോഷനായിരുന്നു ഇതിലും കടുത്ത നടപടി.
പോക്സോ പ്രതിയെ രക്ഷിച്ചെടുത്ത പിണറായി വിജയനിൽ നിന്നും ഇതിൽ കുറഞ്ഞ കടുത്ത നടപടി പ്രതീക്ഷിക്കുന്നവർ വിഡ്ഢികളാണ്.
സിപിഎം അനുകൂല ഫോറസ്റ്റ് ഓഫീസറുമാരുടെ സംഘടനയുടെ ജില്ലാ നേതാക്കളടക്കം കുറ്റവാളികളെ വെള്ളപൂശി രക്ഷിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്. കമന്റ് തൊഴിലാളികളായ സൈബർ സഖാക്കൾ അത് നീളത്തിലും വണ്ണത്തിലും ഓടിനടന്ന് നവമാദ്ധ്യമങ്ങളിൽ ഒട്ടിക്കുകയാണ്. ഒരു കുടുംബത്തിന്റെ കണ്ണീരും ശാപവും ആ വെള്ളപൂശലുകളെ ഭസ്മമാക്കുമെന്ന് ഓർക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ ഒരു പക്ഷപാതപരമായ അന്വേഷണം കുടുംബത്തിന് നീതിനൽകില്ലെന്ന് ഉറപ്പാണ്.
ഞങ്ങൾ ഉന്നയിക്കുന്ന ആവിശ്യങ്ങൾ
◆മത്തായിയുടെ കൊലപാതകം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
◆ കുടുംബത്തിന് സർക്കാർ ജോലി നൽകണം.
◆കുടുബത്തിന് 25 ലക്ഷം രൂപ അടിയന്തര സഹായം നൽകണം, ആ പണം കുറ്റവാളികളായ ഉദ്യോഗസ്ഥരിൽനിന്നും ഖജനാവിലേക്ക് പിടിക്കണം.
◆ അടിയന്തിരമായി ഈ കുറ്റവാളികളെ ജോലിയിൽ നിന്ന് പുറത്താക്കണം.
പിണറായി വിജയന്റെ ഭരണത്തിൽ വനംവകുപ്പ് മാഫിയകളുടെ കൂടാരമായിരിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മര്യാദ കാണിച്ചില്ലെങ്കിൽ ജനം തെരുവിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഓർമ്മിപ്പിക്കുന്നു.
#മത്തായി_മരിച്ചതല്ല_കൊന്നതാണ്
~ അനീഷ് വരിക്കണ്ണാമല

17/03/2020
16/03/2020
16/03/2020
07/11/2019
07/11/2019
06/11/2019
05/11/2019
03/11/2019
31/10/2019