District Information Office Pathanamthitta

District Information Office Pathanamthitta

Share

Pathanamthitta District Information Office
പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഔദ്യോഗിക പേജ്‌

01/06/2026

പത്തനംതിട്ടയിൽ 4 ദിവസം മഴ മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

03/06/2026: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ

04/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

05/06/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

01/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

02/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

03/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾhttps://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ൽ വിശദീകരിക്കുന്നുണ്ട്. അത്https://sdma.kerala.gov.in/wp-content/uploads/2025/08/Orange-Book-of-Disaster-Management-2025.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

പുറപ്പെടുവിച്ച സമയം - 01.00 PM, 01/06/2026

IMD-KSEOC-KSDMA

01/06/2026
01/06/2026
Kerala Institute of Co-operative Management, Neyyar Dam, Thiruvananthapuram – KICMA 31/05/2026

എംബിഎ അഭിമുഖം

തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം) 2026-28 ബാച്ചിലേക്ക് പ്രവേശനത്തിന് ജൂണ്‍ നാലിന് രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ അഭിമുഖം നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. കെ-മാറ്റ് /സി മാറ്റ് /കാറ്റ് പ്രവേശ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം.
ഫോണ്‍ : 7907375755/ 8547618290.
വെബ്സൈറ്റ് :

Kerala Institute of Co-operative Management, Neyyar Dam, Thiruvananthapuram – KICMA College 02 Announcements KICMA- FREE KMAT ENTRANCE COACHING -REGISTRATION 2026 - Click Here to Register >> Students Placement KERALA INSTITUTE OF CO-OPERATIVE MANAGEMENT KICMA is a Professional Management Institute located at Neyyardam, Thiruvananthapuram governed by State Co-operative Union (SCU) w...

31/05/2026

മഴക്കാലപൂര്‍വ ശുചീകരണം നടത്തി


കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പകര്‍ചവ്യാധി തടയുന്നതിന് മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം പുതുശേരി ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹനനന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ചെറിയാന്‍ മണ്ണാഞ്ചേരില്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അജിത വില്‍ക്കി, അംഗങ്ങളായ റെജി ചാക്കോ, ശോശാമ്മ ജോര്‍ജ്, അനില്‍ തോമസ്, റ്റിബി സൂസന്‍ മാത്യു, മറിയാമ്മ വര്‍ഗീസ്, കെ ബി രാമചന്ദ്രന്‍, ഗിരികുമാര്‍, മോളിക്കുട്ടി ഷാജി, സൂസന്‍ തോമസ്, അനില്‍ കുമാര്‍ പിച്ചകപ്പള്ളി, മനു എന്നിവര്‍ പങ്കെടുത്തു.

31/05/2026

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ആറന്മുളയില്‍

സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ പത്തിന് ആറന്മുള സര്‍ക്കാര്‍ വി എച്ച് എസ് എസില്‍ അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയാകും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജി ഭാസ്‌കര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, എസ്എസ്‌കെ ജില്ല പ്രൊജക്ട് കോര്‍ഡിനേറ്റര്‍ റെനി ആന്റണി തുടങ്ങിയവര്‍ പങ്കെടുക്കും.

Photos from District Information Office Pathanamthitta's post 31/05/2026

ജില്ല വികസന സമിതി യോഗം ചേര്‍ന്നു

ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ല കലക്ടര്‍ എ
നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ജില്ല വികസന സമിതി യോഗം ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ എംഎംല്‍എമാരായ കെ യു ജനീഷ് കുമാര്‍, പഴകുളം മധു, വര്‍ഗീസ് മാമ്മന്‍, സി വി ശാന്തകുമാര്‍, അബിന്‍ വര്‍ക്കി കോടിയാട്ട് എന്നിവരെ ആദരിച്ചു.
കോന്നി മണ്ഡലത്തിലെ ഡിജിറ്റല്‍ സര്‍വേ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. കൂടല്‍ മത്സ്യ മാര്‍ക്കറ്റ് ഓഗസ്റ്റില്‍ പൂര്‍ത്തിയാകും. പാടം നഗര്‍ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
വന്യജീവി അക്രമം കുറയ്ക്കുന്നതിന് വേലി, ട്രഞ്ച് നിര്‍മാണം കാര്യക്ഷമമാക്കണമെന്ന് പഴകുളം മധു എംഎല്‍എ അഭിപ്രായപ്പെട്ടു. റാന്നി ഇട്ടിയപ്പാറ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. റാന്നി പാലം ജനങ്ങളുടെ ആവശ്യമാണെന്നും നിര്‍മാണ ഉദ്ഘാടനമല്ല പദ്ധതി പൂര്‍ത്തീകരണമാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.
തിരുവല്ല -മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡ് നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വര്‍ഗീസ് മാമന്‍ എംഎല്‍എ നിര്‍ദേശിച്ചു.തിരുവല്ല സര്‍ക്കാര്‍ ആശുപത്രി പുതിയ ഒ പി കെട്ടിട നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി. അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ തോടുകളിലെ ചെളിയും പോളയും അടിയന്തരമായി നീക്കം ചെയ്യണം.
ഏനാത്ത് മുതല്‍ പന്തളം വരെയുള്ള എംസി റോഡില്‍ അപകടം ഒഴിവാക്കുന്നതിന് പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സി വി ശാന്തകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ ലഹരി സാധനങ്ങളുടെ പരിശോധന ശക്തമാക്കണം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണമെന്ന് എംഎല്‍എ പറഞ്ഞു.
ജില്ല സ്റ്റേഡിയം, കോഴഞ്ചേരി പാലം, അബാന്‍ മേല്‍പ്പാലം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം അതാത് സ്ഥലങ്ങളില്‍ ചേരുമെന്ന് അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ അറിയിച്ചു.
ജില്ല പഞ്ചായത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ സമയബന്ധിതമായി നിരാക്ഷേപ പത്രം നല്‍കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അഭിപ്രായപ്പെട്ടു. പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് വകുപ്പുകളുടെ ഏകോപനം ആവശ്യമാണന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു.
മഴക്കാല ശുചീകരണം, ജില്ലയിലെ വിവിധ കെട്ടിടങ്ങള്‍, പാലം, റോഡ് നിര്‍മാണം,
എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ വിനിയോഗിച്ചുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി. 2027 സെന്‍സസിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, എഡിഎം എ വിജയന്‍, അസിസ്റ്റ് പ്ലാനിംഗ് ഓഫീസര്‍ സുനില്‍ സേവ്യര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

30/05/2026

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ മത്സ്യതൊഴിലാളികളുടെയും കുട്ടികളില്‍ നിന്ന് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ഉം , യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍, കായിക മത്സരങ്ങളില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ഗ്രൂപ്പ് അടിസ്ഥാനത്തിലും (ദേശീയതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) വിജയം കരസ്ഥമാക്കിയവര്‍ക്കാണ് അവസരം.
ക്ഷേമനിധി ബുക്കിന്റെ പകര്‍പ്പ്- 2026 വര്‍ഷത്തെ വിഹിതം അടവാക്കിയതിന്റെ പകര്‍പ്പ്, രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, സ്വയം സാക്ഷ്യപെടുത്തിയ മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ്, കുട്ടിയുടെ ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, കുട്ടിയുടെ 2 പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയും സഹിതം ജൂണ്‍ ആറിനുളളില്‍ അതത് ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.

30/05/2026

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു.
യോഗ്യത - ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം, എട്ടാംക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 45 വയസ്. ചിറ്റാര്‍ പഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 12 വൈകിട്ട് അഞ്ചിന് മുമ്പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍ : 04735 256577.

30/05/2026

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം
ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 30/05/2026

NOWCAST dated 30/05/2026

Time of issue 1000 hr IST (Valid for next 3 hours)

Thunderstorm with light to moderate rainfall and gusty wind speed reaching 40 kmph is very likely at isolated places in the *Thiruvananthapuram, Kollam, Pathanamthitta, Alappuzha & Kottayam* districts; Light rainfall is likely to occur at isolated places in the all other districts of Kerala.

IMD-KSEOC-KSDMA

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Address


PATHANAMTHITTA COLLECTORATE
Pathanamthitta
689645

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm