Dah Ayiroor

Dah Ayiroor

Share

Pathanamthitta District Ayurveda Hospital , Ayiroor

28/05/2022

ജില്ലാ ആയുവേദ ആശുപത്രിയിലെ നവീകരിച്ച സെമി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്് ശ്രീമതി. സാറാ തോമസ് നിർവഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അ ശ്രീമതി. അനിതാ കുറുപ്പ്, ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാന്റിം്ഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സാം കുട്ടി അയ്യങ്കാവിൽ , ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സജി വി. ഓ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജീവിത ശൈലീ രോഗങ്ങൾക്കായുള്ള ക്ലിനിക്കൽ യോഗ വിഭാഗത്തിന്റെച ഉദ്‌ഘാടനം ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. ആർ. അജയകുമാറും ആശുപത്രിയിൽ പുതുതായി ക്രമീകരിച്ച മുലയൂട്ടൽ മുറിയുടെ ഉദ്ഘാടനം ശ്രീമതി. അനിതാ കുറുപ്പും നിർവഹിച്ചു.
ക്ലിനിക്കൽ ലബോറട്ടറിയിൽ സർക്കാർ നിരക്കിൽ പൊതുജനങ്ങൾക്ക് രക്ത പരിശോധനകൾ നടത്താവുന്നതാണ്. പ്രമേഹം, രക്തസമ്മർദ്ദം മറ്റ് ജീവിത ശൈലി രോഗങ്ങൾ, മാനസിക പിരിമുറുക്കം തുടങ്ങിയ രോഗങ്ങൾക്ക് യോഗ ഡോക്ടറുടെ സേവനവും ലഭ്യമാകുന്നതാണ്.

21/04/2020

ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർ രക്ഷാ ക്ലിനിക്, ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നപൂർണാ ദേവി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷനായിരുന്നു. പഞ്ചായത്തിലെ മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആയുർ രക്ഷാ ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചതായും ജനങ്ങൾ പരമാവധി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു , സുരക്ഷാ അകലം പാലിക്കുകയും, മുഖാവരണം അണിഞ്ഞു, കൈകൾ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമേ ആശുപത്രിയിൽ ചികിത്സയ്ക്കായി വരേണ്ടതെന്നും സി എം ഓ , ഡോ.ഉഷ കെ പുതുമന ഓർമപ്പെടുത്തി. ജനങ്ങളുടെ സാംക്രമിക രോഗ പ്രതിരോധത്തിനും, വൃദ്ധ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും ഊന്നൽ കൊടുത്തുകൊണ്ട് കേരളം സർക്കാർ, ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഈ ആയുർ രക്ഷാ പദ്ധതി ആരംഭിച്ചിട്ടുണ്ട് .

21/04/2020

ഓ.പി പ്രവർത്തനവും മരുന്ന് വിതരണവും രാവിലെ 9 മണി മുതൽ 2 മണി വരെ ആയിരിക്കുന്നതാണ്.
എല്ലാ ദിവസവും ഓ.പി , ഫാർമസി പ്രവർത്തിക്കുന്നതാണ് .
ഐ .പി (കിടത്തി ചികിത്സ) സർക്കാരിന്റെ നിർദേശമനുസരിച്ചു മാത്രമേ പ്രവർത്തനം ആരംഭിക്കുകയുള്ളു.

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Pathanamthitta
Pathanamthitta
689611