നാട് അറിയുന്നു വംശഹത്യയുടെ കാണാപ്പുറങ്ങൾ
India- The Modi Question
BBC ഡോക്യുമെന്ററി വീടുകളിൽ പ്രദർശിപ്പിക്കുന്നു
ഫെബ്രുവരി 12
DYFI KERALA
DYFI വെണ്ണിക്കുളം മേഖല കമ്മറ്റി
general
02/02/2023
ആദരാഞ്ജലികൾ..
01/02/2023
കേന്ദ്ര ബജറ്റ് യുവജന വിരുദ്ധം:
യുവജനവിരുദ്ധവും പൂർണ്ണമായും കേരളത്തെ അവഗണിക്കുന്നതുമായ കേന്ദ്ര ബജറ്റ് പാഴ്പ്രഖ്യാപനങ്ങളുടെ വായ്പാട്ട് മാത്രമാണ്. ഇന്ത്യയിലെ പൊതുമേഖലയെ പൂർണമായും കോർപ്പറേറ്റുകൾക്ക് അടിയറ വെച്ചു കൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങൾ എല്ലാം ഇല്ലാതാക്കിയ കേന്ദ്രസർക്കാർ പുതിയ ബജറ്റിലൂടെ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ ഒട്ടും ആത്മാർത്ഥതയില്ലാത്തതാണ് . രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മയെ സംബന്ധിച്ച പരാമർശം പോലും ബജറ്റിലില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുവാനോ പുനസൃഷ്ടിക്കുവാനോ ഈ ബജറ്റ് ഒരു നിർദ്ദേശവും മുന്നോട്ടുവയ്ക്കുന്നില്ല. ഇന്ത്യൻ റെയിൽവേയും എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖല ബാങ്കുകളിലും മറ്റു പൊതുമേഖല സ്ഥാപനങ്ങളിലും നിലവിലുള്ള ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ കരാർവൽക്കരിച്ചും സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിച്ചും രാജ്യത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന കേവല പ്രഖ്യാപനങ്ങൾ മാത്രമായി ബജറ്റ് മാറിയിരിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയം എന്ന പേരിൽ വിദ്യാഭ്യാസ മേഖല വർഗ്ഗീയ വത്കരിക്കാനും സ്വകാര്യവത്കരിക്കാനും ഉള്ള ശ്രമവും യുവജനത്തിനെതിരാണ് .കേരളത്തെ സംബന്ധിച്ച് വർഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന എയിംസിന്റെ അംഗീകാരവും സിൽവർ ലൈൻ പോലെ കേരളത്തിന് കുതിപ്പാകുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അനുമതിയും ജി എസ് ടി നഷ്ടപരിഹാരം ,മറ്റ് നികുതി വിഹിതത്തിന്റെ ലഭ്യത, വന്ദേമാതർ ട്രെയിൻ, കേന്ദ്രാവിഷ്കൃതമായ വലിയ പദ്ധതികൾ തുടങ്ങി ആവശ്യങ്ങളെ ആകെ നിരാകരിച്ച നിരാശജനകമായ ഒരു ബജറ്റ് ആണിത് . സാധാരണക്കാർക്ക് വരുമാനം ലഭ്യമാക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്ന് മാത്രമല്ല സാധാരണകാർക്ക് സബ്സിഡിയും മറ്റും ലഭ്യമായിരുന്ന പല പദ്ധതികളുടെയും വിഹിതം വെട്ടിക്കുറച്ചു.
അതിസമ്പന്നരെയും സമ്പന്നരെയും മാത്രം പരിഗണിച്ചു കൊണ്ട് സാധാരണക്കാരെ മറന്ന ബജറ്റ് തീർത്തും യുവജനവിരുദ്ധവും ഫെഡറലിസത്തിന് വിരുദ്ധവുമായി തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യംവച്ച് രാഷ്ട്രീയ പക്ഷപാതത്തോടുകൂടി അവതരിപ്പിച്ചിട്ടുള്ളതും കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതുമാണ്.
കേന്ദ്ര ബജറ്റിലെ യുവജന വിരുദ്ധതക്കും കേരളത്തിനെതിരെയുളള അവഗണനക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
30/01/2023
രക്തസാക്ഷിത്വത്തിന്റെ
75 വർഷങ്ങൾ
ജനുവരി-30
മഹാത്മാ ഗാന്ധി
സ്മൃതി ദിനം
29/01/2023
ജനുവരി-30
DYFI
ഗാന്ധി സ്മൃതി
DYFI
ഇരവിപേരൂർ ബ്ലോക്ക് കമ്മറ്റി
29/01/2023
അഭിനന്ദനങ്ങൾ ❤
"ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ"
കോഴിക്കോട് മെഡിക്കൽ കോളേജിൽ Dyfi നല്കുന്ന 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണം - പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്കൂളിൽ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്. ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നൽകേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം. തങ്ങളുടെ പൊതിച്ചോറിനായി കാത്തു നിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക! താൻ നിർവ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.
ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീർച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോർ ഒരാശുപത്രിയിൽത്തന്നെ കൊടുക്കാൻ പറ്റണമെങ്കിൽ എത്ര വീടുകളിൽ, എത്ര മനുഷ്യർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന, അവർക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം! 'അവനോനെ'ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യർക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതിൽ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിർമ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഒരു നേരമെങ്കിലും ആ വരിയിൽ നിന്ന് പൊതിച്ചോർ വാങ്ങാനിടവന്നവർ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓർത്തു കാണണം.
പൊതിച്ചോർ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാർ വീട്ടിൽ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.
(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം❤️
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.☺️
*തത്രപ്പാട്
*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം☺️)
25/01/2023
25/01/2023
DYFI കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത ഹൃദയപൂർവ്വം പൊതിച്ചോറിൽ നിന്ന് കിട്ടിയ കത്താണ് ....
ഇത് എഴുതിയ ഒരു കുട്ടിയുണ്ട് ...
അമ്മ സ്ഥലത്തില്ല ആ ഒറ്റക്കാരണത്താൽ ഒഴിവാക്കാമായിരുന്ന പൊതിച്ചോർ ...
പക്ഷേ വയറെരിഞ്ഞ് കാത്തിരിക്കുന്ന മനുഷ്യനെക്കുറിച്ച് ഓർത്ത് തയ്യാറാക്കി കരുതി വച്ച കുട്ടി ..
ആ വരികളിലെ കരുതലിനെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു
ആ കുഞ്ഞ് നന്മയുള്ള ലോകത്തിന് ഒരു വാഗ്ദാനമാണ് ....
24/01/2023
BBC യുടെ
"ഇന്ത്യ - ദി മോഡി ക്വസ്റ്റിൻ"
ഡോക്യുമെന്ററി പ്രദർശനം
DYFI ഇരവിപേരൂർ ബ്ലോക്ക് കമ്മറ്റി
24/01/2023
ഇന്ത്യയിലെ ഏറ്റവും വലിയ
ധനകാര്യ സ്ഥാപനമായ
SBI സ്വകാര്യവത്കരിക്കുകയും,
തൊഴിൽ കരാർവത്ക്കരിക്കുകയും
ചെയ്യുന്ന
കേന്ദ്ര BJP സർക്കാർ നയങ്ങളിൽ
പ്രതിഷേധിച്ച്
DYFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന
പ്രതിഷേധ ധർണ്ണ
സ.കെ പി ഉദയഭാനു
(CPI(M) പത്തനംതിട്ട ജില്ലാ സെക്രട്ടറി)
ഉദ്ഘാടനം ചെയ്തു..,,
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Vennikkulam
Pathanamthitta
6
