Taluk Headquarters Hospital Ranni

Taluk Headquarters Hospital Ranni

Share

റാന്നി താലൂക്ക് ഹോസ്പിറ്റൽ

Photos from National Health Mission Pathanamthitta's post 07/04/2026
Photos from Taluk Headquarters Hospital Ranni's post 12/03/2026

റാന്നി താലൂക് ആശുപത്രിയിൽ ലക്ഷ്യ സ്റ്റാൻഡേർഡ് പ്രകാരം നവീകരിച്ച ലേബർ വാർഡ് ഉദ്ഘാടനം നടന്നു

Photos from Taluk Headquarters Hospital Ranni's post 03/12/2025

റാന്നി താലൂക് ഹോസ്പിറ്റലിൽ diagnostic ബ്ലോക്ക്‌ ന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ആശുപത്രിയുടെ മുൻപോട്ടുള്ള വളർച്ചക്ക് പുതിയ കെട്ടിടം ഒരു മുതൽക്കൂട്ടാണ്.

30/10/2025

💔 സ്വപ്നം മുളയിൽ തളിർത്ത്, നുണയിൽ ഒടിഞ്ഞപ്പോൾ: അലൻ ഷിബോയ് എന്ന പോൾവാൾട്ട് താരത്തിന്റെ കണ്ണീർ 💔
ഇടുക്കിയിൽ നിന്നും തിരുവനന്തപുരത്തേക്ക് അലൻ ഷിബോയ് വണ്ടി കയറുമ്പോൾ മനസ്സിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: സംസ്ഥാന സ്കൂൾ കായികമേളയിൽ തന്റെ ഇഷ്ടയിനമായ പോൾവാൾട്ടിൽ മത്സരിച്ച് നാടിന് അഭിമാനമാവുക.
2023-ലെ ഇടുക്കി ജില്ലാ സ്കൂൾ മീറ്റിൽ, അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ മുള ഉപയോഗിച്ച് ചാടി ഒന്നാമതെത്തിയ മിടുക്കനാണ് അലൻ. അവന്റെ ആ കഠിനാധ്വാനം വാർത്തകളിൽ ഇടംനേടി. അതോടെ, സഹായവാഗ്ദാനങ്ങളുമായി അഞ്ചുപേർ രംഗത്തെത്തി – ഒരു ഫൈബർ പോൾ! വിദേശത്ത് വീട്ടുജോലി ചെയ്യുന്ന അമ്മയും കൂലിപ്പണിക്കാരനായ അച്ഛനും ചേർന്ന് വാങ്ങാൻ കഴിയാത്ത ആ സ്വപ്നം സ്വന്തമാക്കാൻ, നിസ്സഹായനായ അലൻ അവരെ വിശ്വസിച്ചു.
വാർത്തയുടെ 'ചൂട്' കെട്ടടങ്ങിയപ്പോൾ വാഗ്ദാനങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരയായി. തന്നെ വാർത്തയിൽ താരമാക്കാൻ കള്ളം പറഞ്ഞവരെ അവന് തിരിച്ചറിയാനായില്ല. ഓരോരുത്തരെയായി വിളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല.
എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോഴും അലൻ തളർന്നില്ല. ഇത്തവണ അവൻ വിശ്വസിച്ചത് കൂട്ടുകാരെയാണ്. സ്വന്തമായി പോളില്ലായിരുന്നിട്ടും, അവരുടെ പോൾ ഉപയോഗിച്ച് സംസ്ഥാന മീറ്റിൽ മത്സരിക്കാമെന്ന പ്രതീക്ഷയിലാണ് അവൻ ഇടുക്കിയിൽ നിന്ന് വണ്ടി കയറിയത്.
പക്ഷേ, വിധി വീണ്ടും ക്രൂരമായി. പോളുകൾ കൈമാറരുതെന്നുള്ള അധികൃതരുടെ കർശന നിർദ്ദേശം കൂട്ടുകാർ അറിയിച്ചപ്പോൾ അലൻ തകർന്നുപോയി. കൈയെത്തും ദൂരത്ത് വെച്ച് തന്റെ സ്വപ്നം കൺമുന്നിൽനിന്ന് അകന്നുപോകുന്നത് നിസ്സഹായനായി, കണ്ണീരോടെ നോക്കി നിൽക്കേണ്ടി വന്നു അവന്.
കോടിക്കണക്കിന് രൂപ മുടക്കി ലോകോത്തര താരങ്ങളെ കൊണ്ടുവരാൻ ഒരുങ്ങുന്ന അതേ മണ്ണിൽ, അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരിൽ ഒരു ഇന്ത്യൻ കായികതാരത്തിന്റെ സ്വപ്നം ഉടഞ്ഞുപോയി. 💔😓 അഞ്ചുപേരുടെ വാഗ്ദാനത്തിൽ ചതിക്കപ്പെട്ട ആ മിടുക്കന്, കണ്ണീരോടെ ഇടുക്കിയിലേക്ക് മടങ്ങാനേ സാധിച്ചുള്ളൂ.

Photos from Taluk Headquarters Hospital Ranni's post 29/10/2025

റാന്നി താലൂക് ഹോസ്പിറ്റലനു കായകല്പ പുരസ്‌കാരം ലഭിച്ചു

11/10/2025

നമ്മുടെ സംസ്ഥാനം രൂപീകരിച്ചിട്ട് 2031 ൽ
75 വര്‍ഷം പൂര്‍ത്തിയാകുകയാണ് ‍. കേരളത്തിന്റെ വികസന ജനക്ഷേമ മാതൃകകൾ ലോകം അംഗീകരിക്കുകയും
ചർച്ച ചെയ്യുകയും ചെയ്യുന്നു . ആരോഗ്യമേഖലയിൽ ഏറ്റവും ഒടുവിൽ അമീബിക് മസ്തിഷ്ക ജ്വരത്തിലെ കേരളത്തിന്റെ സമീപനം വരെ . ശിശുമരണ നിരക്കിൽ അമേരിക്കൻ ഐക്യനാടുകളുടെ നിരക്കിനേക്കാൾ കുറഞ്ഞ മരണ നിരക്കിലേക്ക് ഈ കാലഘട്ടത്തിൽ നമുക്കെത്താൻ കഴിഞ്ഞത് അഭിമാനമാണ് . വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് നാടിനെ നയിക്കാന്‍ ജനകീയ നവ കാഴ്ച്ചപ്പാട് ഒരുക്കുകയാണ് സര്‍ക്കാര്‍. നാളെയുടെ കേരളം എങ്ങനെയായിരിക്കണം എന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ ആരോഗ്യസെമിനാര്‍ ഒരുക്കിയിരിക്കുന്നു. ഒക്ടോബര്‍ 14നാണ് 'വിഷന്‍ 2031' ഹെല്‍ത്ത് സെമിനാർ. 10 വര്‍ഷത്തിനിടെ ആരോഗ്യക്ഷേമത്തിലുണ്ടായ മുന്നേറ്റവും നാടിന് അഭിമാനമായി മാറിയ പദ്ധതികളും ചര്‍ച്ചയാകും.പൊതുജനാരോഗ്യസംവിധാനത്തിന് കൂടുതല്‍ കരുത്തേകാനുള്ള നയരേഖകളിന്മേല്‍ വിദഗ്ധ പാനല്‍ ചര്‍ച്ചകളും നടക്കും.

Photos from Taluk Headquarters Hospital Ranni's post 09/10/2025

താമരശ്ശേരി താലൂക് ഹോസ്പിറ്റലിൽ ഡോക്ടർക്കു മർദ്ദനമേറ്റ് സംഭവത്തിൽ റാന്നി താലൂക് ഹോസ്പിറ്റലിൽ നടന്ന പ്രതിഷേധ യോഗം

19/09/2025
Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Address


Ranni
Pathanamthitta
689672