23/09/2018
In a blatant misuse of police machinery Mamata Govt ordered firing on protesting students at Islampur (WB) leading to death of ABVP karyakarta Rajesh Sarkar and another protesting student karyakarta Tapas Barman succumbed to injuries later.
25/07/2018
આજ રોજ પંકજભાઈ ઠાકર દ્વારા વિદ્યાર્થી પરિષદ પ્રાંત કાર્યાલયને એક કોમ્પ્યુટર ભેટ આપવામાં આવ્યું.
આભાર પંકજભાઈ...
19/07/2018
പ്രകടനം നടത്തിയതിന് കൊന്നുകളയുമെന്ന് ഭീഷണി : ഡിവൈഎഫ്‌ഐ കൊലവിളി മുഴക്കിയത് പൊലീസ് സാന്നിദ്ധ്യത്തിൽ
കോഴിക്കോട് : വടകര കല്ലാച്ചിയിൽ പ്രകടനം നടത്തിയതിന് എബിവിപിക്കാരെ കൊന്നുകളയുമെന്ന് ഡിവൈഎഫ്‌ഐ ഭീഷണി. പൊലീസുദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് ഡിവൈഎഫ്‌ഐ സംഘം കൊലവിളി മുഴക്കിയത്. പൊലീസ് ഇടപെട്ട് ഇവരെ തടയുകയായിരുന്നു.
വടകര കോ ഓപ്പറേറ്റീവ് കോളേജിൽ വിശാൽ അനുസ്മരണം നടത്തിയ എബിവിപി പ്രവർത്തകർക്ക് നേറെ എസ്.എഫ്.ഐക്കാർ അക്രമം അഴിച്ചു വിട്ടിരുന്നു. മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടന്ന വിദ്യാഭ്യാസ ബന്ദിനും പ്രകടനത്തിനും എതിരെയായിരുന്നു കൊലവിളി.
പേരാമ്പ്രയിൽ എസ് എഫ് ഐ നേതാവ് വിഷ്ണുവിനെ ഇന്നലെ രാത്രി പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ യുടെയും എസ് എഫ് ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന -കൊല്ലാനാണ് ഉദ്ദേശ്യമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന പ്രചാരണ പരിപാടികൾക്കിടെ യായിരുന്നു പോപ്പുലർ ഫ്രണ്ട് ആക്രമണം.
ഇതിൽ പ്രതിഷേധിച്ചു കോ ഓപ്പറേറ്റീവ് കോളേജിൽ എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർ വിശാൽ അനുസ്മരണ പരിപാടിക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു
19/07/2018
സ്വാമിയേ ശരണമയ്യപ്പ...
റെഡിറ്റുവെയിറ്റ് എന്ന ബോർഡ് പിടിച്ച് സോഷ്യൽ മീഡിയയുടെ മാത്രം പിൻബലത്തിൽ പത്തോളം ഭക്തകളായ സ്ത്രീകൾ തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ മുമ്പിട്ടിറങ്ങിയത് ഏകദേശം രണ്ട് വർഷത്തോളം മുമ്പായിരുന്നു .
അന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇന്നും നന്നായി ഓർക്കുന്നുണ്ട് . അവിശ്വാസി സ്ത്രീ പുരുഷൻമാർ അയ്യപ്പ സ്വാമിയെയും ശബരിമലയേയും അപമാനിച്ചു കൊണ്ടിരുന്നു . ശബരിമലയിലെക്ക് പോകുന്ന അയ്യപ്പൻമാരുടെ കൺട്രോൾ സ്ത്രീകളെ കണ്ടാൽ പോകുമോ എന്നൊരുവൾ ചോദിക്കുമ്പോൾ , ആർത്തവ സമയത്ത് താൻ അയ്യപ്പൻമാരെ തൊട്ടു ശുദ്ധം ആക്കിയെന്നൊരുവൾ വീമ്പിളക്കുന്നു. മറ്റൊരുവൾ അശ്ലീല ഭാഷയിൽ അയ്യപ്പനു മുമ്പിൽ ലൈംഗിക കേളി നടത്തുമെന്ന് പറഞ്ഞപ്പോൾ തീണ്ടാരിത്തുണി ഇരുമുടിയിലേറ്റും എന്നാണ് ഒരു പുരോഗമനൻ പറഞ്ഞത് .
ഇതെല്ലാം കണ്ടും കേട്ടും മനസു വേദനിച്ച പത്തിൽ താഴെയുള്ള ഭക്തകളായ സ്ത്രീകളാണ് ഞങ്ങളുടെ മനസു കൂടി കാണണമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത് . അവരുടെ പിൻബലം അയ്യപ്പസ്വാമിയിൽ ഉള്ള ഭക്തി മാത്രമായിരുന്നു.
ഈശ്വര സാന്നിധ്യം , കേരളത്തിൽ കലിയുഗവരദന്റെ രൂപത്തിലാണെന്നുള്ളതിന്റെ നേർസാക്ഷ്യമായിരുന്നു പിന്നീടുണ്ടായ സംഭവങ്ങൾ . കേരളത്തിലെ ലക്ഷക്കണക്കിന് സഹോദരിമാരും അമ്മമാരുമാണ് സോഷ്യൽ മീഡിയയിലൂടെ അയ്യപ്പസ്വാമിയിൽ അവർക്കുള്ള ഭക്ത്യാദരങ്ങൾ വെളിപ്പെടുത്തി റെഡിറ്റു വെയ്റ്റിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. അങ്ങനെ സുപ്രീം കോടതിയിൽ കേസിൽ കക്ഷി ചേർന്ന് കൊണ്ട് ഭക്തരുടെ ഭാഗം കോടതി മുമ്പാകെ അറിയിക്കാനുള്ള ശ്രമങ്ങളും നമുക്ക് നടത്താനായി.
ഇപ്പോൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശബരിമല വിഷയത്തിൽ പരാതിക്കാരുടെ വാദം ഇന്നലെയും ഇന്നുമായി കേൾക്കുകയുണ്ടായി. ശബരിമല ക്ഷേത്രം ബുദ്ധ വിഹാരം ആയിരുന്നെന്നും, മാളികപ്പുറത്തമ്മ ബുദ്ധ ഭിക്ഷുവിന്റെ പുത്രി ആണെന്നും എന്നതടക്കം, സർക്കാർ നിയന്ത്രണത്തിൽ ആണ് എന്നതിനാൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് സ്വന്തമായി നിലനിൽപ്പില്ല എന്നും ക്ഷേത്രങ്ങൾ മതേതര നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ് എന്നും മറ്റും ഉള്ള കേട്ട് പഴകിയ കമ്മ്യൂണിസ്റ്റു നുണകൾ, പരാതിക്കാരുടെ വാദങ്ങളായും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങൾ ഉണ്ടാക്കുന്ന ബഹളങ്ങൾ ആയും വീണ്ടും കേൾക്കുന്ന സാഹചര്യത്തിൽ ഇന്ന് വീണ്ടും ഞങ്ങൾക്കത് പറയേണ്ടി വന്നിരിക്കുന്നു. ഞങ്ങൾ ബഹു ഭൂരിപക്ഷം വരുന്ന ഭക്തകൾ ദർശനത്തിന് വേണ്ടി കാത്തിരിക്കാൻ തയ്യാറാണ് . ആചാരങ്ങളെ മാനിക്കാനും അംഗീകരിക്കാനും തയ്യാറാണ് . സമത്വം മുൻനിർത്തി അയ്യപ്പസ്വാമിയെ കണ്ടെ തീരു എന്ന് പറയുന്നവരുടെ കൂടെ ഭക്തകളെ ഉൾപ്പെടുത്തേണ്ട. ഞങ്ങൾക്ക് തുലാസിന്റെ തട്ടിലിട്ട് കൃത്യമാക്കിയെടുത്ത സമത്വം വേണ്ട. ക്ഷേത്രാചാരങ്ങളെ തള്ളി സമത്വമുറപ്പാക്കാൻ ഞങ്ങളുടെ അയ്യപ്പസ്വാമി ഒരു ക്രയവിക്രയവസ്തുവുമല്ല .
നിത്യബ്രഹ്മചാരിയായ് കാടു കേറിയ സങ്കല്പമാണ് അവിടുത്തേക്ക്. ആ ക്ഷേത്ര സങ്കല്പത്തെ ഞങ്ങൾ ബഹുമാനിക്കുന്നു ആദരിക്കുന്നു . ഹിന്ദുക്കളെ തരം കിട്ടിയാൽ അപമാനിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം കൊണ്ട് ആരും ഹിന്ദു ഭക്തകളുടെ ക്ഷേമം ഉറപ്പാക്കാൻ വരണ്ട.
രണ്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും അതു തന്നെ പറയുന്നു .. ഞങ്ങൾ ഭക്തകൾക്ക് സമത്വമല്ല , അയ്യപ്പസ്വാമിയാണ് വലുത്. ഞങ്ങൾ അവിടുത്തെ ദർശനത്തിന് വേണ്ടി നിശ്ചിത സമയം വരെ കാത്തിരിക്കാൻ തയ്യാറാണ്.
Yes , We are
ശാസ്‌താരം പ്രണമാമ്യഹം
19/07/2018
എബിവിപി പഠിപ്പുമുടക്ക് തട്ട എൻ എസ് എസിൽ എടുത്തപ്പോൾ
18/07/2018
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക..
സച്ചിൻ - വിശാൽ-ശ്യാമപ്രസാദ് വധമുൾപ്പെടെ, പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കുക...
സർവകലാശാലകളിൽ വി.സി-പി.വി.സി നിയമനം ഉടൻ നടപ്പിലാക്കുക..
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിലേക്കും നടത്തിയ മാർച്ചിൽ പോലീസ് അതിക്രമം സെക്രട്ടറിയേറ്റ് മാർച്ചിൽ
സംസ്ഥാന സെക്രട്ടറി ശ്യാം രാജ് ഉൾപ്പെടെ 5 പ്രവർത്തകർക്ക് പരിക്കേറ്റു ഇതിൽ പ്രതിഷേധിച്ച് നാളെ ABVP യുടെ സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ്.
18/07/2018
തട്ട എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ യൂണിറ് സ്വർഗീയ :വിശാൽ അനുസ്മരണ ദിനം ആചരിച്ചപ്പോൾ
17/07/2018
വടകര കോ-ഓപ്പറേറ്റീവ് കോളേജിൽ SFI പ്രവർത്തകരുടെ പിതൃശൂന്യത....
ക്യാമ്പസ് ഫ്രണ്ട് - പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ 2012ൽ കൊലപ്പെടുത്തിയ ABVP പ്രവർത്തകനായ വിശാലിന്റെ ബലിദാന ദിനമായിരുന്നു ഇന്ന്.... വടകര കോളേജിൽ ബലിദാന ദിനം ആചരിച്ച ABVP യുടെ വനിത പ്രവർത്തകരെ അടക്കം SFl പ്രവർത്തകർ അകാരണമായി തല്ലിച്ചതയ്ക്കുകയായിരുന്നു...
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അതേ ജില്ലയിലെ പേരാമ്പ്രയിൽ ഒരു SFI പ്രവർത്തകനെ SDPI വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും ഒരു പ്രകടനം പോലും എടുക്കാൻ കഴിയാത്ത SFlയാണ് ABVP പ്രവർത്തകരെ ആക്രമിച്ചത്..
കൂട്ടത്തിലൊരുത്തനെ കുത്തിക്കൊലപ്പെടുത്തിയ പ്രസ്ഥാനത്തിന്റെ പേരു പോലും പറയാൻ പേടിക്കുന്ന SFI, ഒരു പ്രകടനം പോലും വിളിക്കാൻ കഴിയാത്ത, സർക്കാർ ഉണ്ടായിട്ടും അവരിൽ ഒരു സമ്മർദ്ദം പോലും നൽകാൻ കഴിയാത്ത SFIയാണ് അകാരണമായി ABVP പ്രവർത്തകരെ മർദ്ദിച്ചത്...
ഇവരെക്കൊണ്ട് ഇതിനേ കഴിയൂ, SDPIയെക്കുറിച്ച് ഒരക്ഷരം മിണ്ടിയാൽ ഇവരുടെ ട്രൗസർ നനയും...
ആദ്യം കൂട്ടത്തിലുള്ളവനെ ഇല്ലാതാക്കിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനെങ്കിലും ശ്രമിയ്ക്കൂ,, എന്നിട്ട് കുതിര കയറാം മറ്റുള്ളവരുടെ മേലെ...
വടകര കോ-ഓപ്പറേറ്റീവ് കോളേജിൽ ABVP യുടെ വനിത പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ SFI പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്, നാളെ കോഴിക്കോട് ജില്ലയിലെ ക്യാമ്പസുകളിൽ ABVP പഠിപ്പുമുടക്കും.