Vadasserikkara Gramapanchayat

Vadasserikkara Gramapanchayat

Share

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽനിന്നുമുള്ള അറിയിപ്പുകളും വാർത്തകളും

28/02/2026

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 2026-2027 ബജറ്റ് അംഗീകരിച്ചു

ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കികൊണ്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 2026-2027 വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സ്വപ്ന സൂസൻ ജേക്കബ്ബ് അവതരിപ്പിച്ചു. 29,26,86,262/- രൂപ ആകെ വരവും 28,72,95,848/- രൂപ ആകെ ചെലവും, 53,90,414/- രൂപ നീക്കിബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പാർപ്പിട മേഖലയില്‍ 75 ലക്ഷം രൂപയും കാർഷിക മേഖലയിൽ 41 ലക്ഷം രൂപയും ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 56.95 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഊര്‍ജ്ജ മേഖലയ്ക്ക് 20 ലക്ഷം രൂപയും കുടിവെള്ളത്തിന് 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 12.75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വയോജന സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനായി വൃദ്ധജന സംഗമം ഉള്‍പ്പെടെ ഫലപ്രദമായ പദ്ധതികള് ആവിഷ്ക്കരിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൌകര്യപ്രദമാകും വിധം പാലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് അസ്ക ലൈറ്റ് വാങ്ങുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. വനിതകള്‍ക്ക് ഫിറ്റ്നസ് സെന്റര്‍, ഓപ്പണ്‍ ജിം, ഹാപ്പിനസ് പാര്‍ക്ക്, വനംവന്യജീവി സംഘർഷം കുറയ്ക്കുന്നതിനുളള ഫെൻസിംഗ്, സിഗ്നൽ അലാറം പദ്ധതി എന്നിവയ്ക്കും മുൻതൂക്കം നൽകിയിട്ടുണ്ട്.

01/02/2026

ഗ്രാമസഭ യോഗം നോട്ടീസ്

29/01/2026

പൊതുജന സൗകര്യാർത്ഥം കെട്ടിട നികുതി സ്വീകരിക്കുന്നതിന് കളക്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. നികുതി ദായകർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

കെട്ടിട നികുതി ഓൺലൈൻ ആയി അടയ്ക്കുന്നതിന് ക്ലിക്ക് ചെയ്യൂ https://ksmart.lsgkerala.gov.in/ui/property-tax/quick-pay-tax/citizen

15/01/2026

കാഴ്ച ശക്തി നഷ്ടപ്പെട്ട മാതാപിതാക്കളുടെ കുടുംബത്തിന് വീടൊരുക്കി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്.

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡില്‍ നിര്‍ധന കുടുംബത്തിന് ഗ്രാമപഞ്ചായത്ത്, വടശ്ശേരിക്കര വ്യാപാരി വ്യവസായ ഏകോപന സമിതി, സുമനസ്സുകള്‍ എന്നിവരുടെ സഹായത്തോടെ വീട് പണി പൂര്‍ത്തീകരിച്ചു നല്‍കി. പത്രമാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് നടപടികള്‍ക്ക് ആരംഭം കുറിച്ചത്. പഞ്ചായത്തിലൂടെ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സ്ഥലം വാങ്ങിയും ലൈഫ് മിഷന്‍ പദ്ധതി എന്നിവ പ്രയോജനപ്പെടുത്തിയുമാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ബഹു പത്തനംതിട്ട ജില്ലാ കളക്ടര്‍ പിന്തുണയും അനുകൂലമായ ഉത്തരവുകളും യഥാ സമയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. കോഴഞ്ചേരി ഹോട്ടല്‍ ഉടമകളായ ശ്രീ എം.കെ.മുരുകന്‍, റോയി മാത്യൂസ്, സണ്ണി ജോസഫ്, ജാഫര്‍.എ.പി എന്നിവര്‍ ടി കുടുംബത്തിന് വീടൊരുങ്ങതുവരെയും വാടകയ്ക്ക് വീട് എടുത്തു നല്‍കിയും സഹായത്തില്‍ പങ്കാളികളായി. വീടു നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് ഏറെ സഹായകമായത് ശ്രീ മധുസൂധനന്‍ കുറിയേടത്ത് എന്നയാളുടെ വ്യക്തിപരമായ താല്‍പര്യവുമാണ്. നിലവില്‍ ടിയാന്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അംഗവുമാണ്. താക്കോല്‍ ദാന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ കെ, ശിശു സംരക്ഷണ സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി ലീന കെ സുഭാഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.സ്വപ്ന സൂസന്‍ ജേക്കബ്ബ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി സാലി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി വി സുകേഷ്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീ.മണിയാര്‍ രാധാകൃഷ്ണന്‍, ശ്രീമതി ഏലിയാമ്മ മാത്യു, ശ്രീമതി മഞ്ജു ജയരാജ്, ശ്രീമതി ലൈല, ശ്രീ ജോസഫ് റ്റി വി, ശ്രീ ഗോപിനാഥന്‍ നായര്‍, മുന്‍ പ്രസിഡന്റ് ശ്രീമതി ലത മോഹന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ടി ഉധ്യമത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ ഉഷ നന്ദി അറിയിച്ചു.

14/01/2026

തിരുവാഭരണ പാതയിൽ വെളിച്ചം ഒരുക്കി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

27/12/2025

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട ശ്രീമതി സ്വപ്ന സൂസൻ ജേക്കബ്
(വാർഡ് 3 വലിയകുളം) സത്യപ്രതിജ്ഞ ചെയ്തു.

27/12/2025

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട ശ്രീമതി ഉഷ കെ( വാർഡ് 11 തെക്കുംമല) സത്യപ്രതിജ്ഞ ചെയ്തു.

Photos from Vadasserikkara Gramapanchayat's post 21/12/2025

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 2025-2030 ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു.

23/10/2025

Vadasserikara Gramapanchayat Kudumbasree CDS Varshikam 2025



19/09/2025

ഫിസിയോ തെറാപ്പി സെന്റർ ആരംഭിച്ചിരിക്കുന്നു
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കരിമ്പനാംകുഴിയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഫിസിയോ തെറാപ്പി സെന്റർ ആരംഭിച്ചിരിക്കുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം സൗജന്യമായി ലഭിക്കുന്നതാണ്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലുള്ളവർക്കും സമീപ ഗ്രാമപഞ്ചായത്തിലുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9074131327

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Website

https://tax.lsgkerala.gov.in/epayment/QuickPaySearch.php

Address


Vadasserikkara PO
Pathanamthitta
689662

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm