Naranganam online

Naranganam online

Share

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന, മലകളാലും വയലുകളാലും ചുറ്റപ്പെട്ട ഒരു മനോഹര ഗ്രാമമാണ് നാരങ്ങാനം ..

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന, മലകളാലും വയലുകളാലും ചുറ്റപ്പെട്ട ഒരു മനോഹര ഗ്രാമമാണ് നാരങ്ങാനം . ഗ്രാമത്തിലെ മടുക്കക്കുന്ന്, ജില്ലയിലെ തന്നെ ഉയരം കൂടിയ പ്രദേശമാണ് . പടയണി ഗ്രാമങ്ങളായ ‌കടമ്മനിട്ടയും, മഠത്തിൻപടിയും ഇവിടെയാണ്. കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജന്മദേശവും ........

03/04/2026
Photos from Naranganam online's post 15/02/2026

നാരങ്ങാനം മഠത്തും പടി പൊരിഞ്ഞേലി പടിയിൽ വീണ്ടും വാഹനാപകടം. അമിതവേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചിട്ട് കടന്നു കളയുകയായിരുന്നു. അപകടത്തിൽ ഓട്ടോ യാത്രികർക്ക് സാരമായി പരിക്കേറ്റു. നിർത്താതെ പോയ കാർ വലിയകുളം ജംഗ്ഷനിൽ വച്ച് നാട്ടുകാർ തടഞ്ഞ് ഡ്രൈവറെ പോലീസിൽ ഏൽപ്പിച്ചു. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്നാണ് സംശയം.

02/02/2026

നാരങ്ങാനം: കണമുക്ക് ചെമ്മാട്ടുശ്ശേരിൽ വീട്ടിൽ സി ആർ സുദർശന കുമാറിന്റെയും ശ്രീദേവി സുദർശന കുമാറിന്റെയും മകൾ ദർശന സുദർശൻ (17) നിര്യാതയായി.കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്

സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 11.30 ന് വീട്ടുവളപ്പിൽ.
പ്രണാമം🙏

28/01/2026

ആദരാഞ്ജലികൾ 🙏
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. അജിത് പവാറും അംഗരക്ഷകരും പൈലറ്റും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് സ്ഥിരീകരണം.

25/01/2026

നാരങ്ങാനം: വള്ളിക്കാലാ മുരുപ്പേൽ വി.എസ് സുനിൽകുമാറിൻ്റെയും മെഴുവേലി ശ്രീവിലാസത്തിൽ എസ്.പ്രതിഭയുടേയും മകൾ ഇഷിത പണിക്കർ (19) നിര്യാതയായി. നാളെ (26 തിങ്കൾ) രാവിലെ 10ന് നാരങ്ങാനത്തെ ഭവനത്തിലെത്തിക്കന്ന ഭൗതിക ശരീരം ഉച്ചയ്ക്ക് 2 pm നു് വീട്ടുവളപ്പിൽ സംസ്കരിക്കും.
ഇഷപണിക്കർ ഏക സഹോദരിയാണ്.

ആദരാഞ്ജലികൾ 🌹🌹

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Website

Address


KOZHENCHERRY, PATHANAMTHITTA DIST
Pathanamthitta
689642