30/03/2025
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യുണിറ്റ് സമ്മേളനം സംഘടനാ ചുമതലയുള്ള കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് ആദിത്യ സജീവ് അധ്യക്ഷത വഹിച്ചു.
കെഎസ്‍യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടൻ, കെഎസ്‍യു സംസ്ഥാന കമ്മിറ്റി അംഗം ലീനറ്റ് മെറിൻ എബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ് തദാഗത് ബി കെ,കെഎസ്‍യു ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റൈൻസ് ജോസ്, മുൻ യുണിറ്റ് പ്രസിഡന്റ് സുബ്ഹാൻ തുടങ്ങിയവർ സംസാരിച്ചു.
യുണിറ്റ് പ്രസിഡന്റ് നജാഫ് ജലാലിന്റെയും ,ജനറൽ സെക്രട്ടറി ക്രിസ്റ്റോയുടെയും നേതൃത്വത്തിലുള്ള പുതിയ യുണിറ്റ് കമ്മിറ്റിയെയും പ്രഖ്യാപിച്ചു.
പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ❤️
30/03/2025
ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ...
17/03/2025
ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് പത്തനംതിട്ടയിലേക്ക് സ്വാഗതം
07/03/2025
KSU ജില്ലാ കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച് 🔥
06/03/2025
ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ നോക്കുകുത്തിയായ കുത്തഴിഞ്ഞ എക്സൈസ് വകുപ്പിനെതിരെ കെഎസ്‍യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട എക്സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മാർച്ച് മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു.
മുൻ ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ്, കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ, സംസ്ഥാന എക്സിക്യൂട്ടീവ് ലിനറ്റ് മെറിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
02/03/2025
കെഎസ്‍യു ആറന്മുള നിയോജക മണ്ഡലം നേതൃയോഗം മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വെച്ചു പുതിയ നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റൈയിൻസ് ജോസ് ചുമതലയേറ്റെടുത്തു.
02/03/2025
SSLC, +2 പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ ❤️
13/02/2025
കെഎസ്‍യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഷുഹൈബ് അനുസ്മരണം മുൻ ജില്ലാ പ്രസിഡന്റ് സോണി എം ജോസ് ഉദ്ഘാടനം ചെയ്തു.