DYFI Vazhamuttom Unit

DYFI Vazhamuttom Unit

Share

DYFI VAZHAMUTTOM UNIT FB PAGE About Politics

23/11/2020

ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷൻ 1,500 രൂപയായി ഉയർത്തുന്നതാണ്. 60
വയസ്സ് കഴിഞ്ഞവർക്ക് മുഴുവൻ പെൻഷൻ നൽകും.

19/11/2020

പത്തനംതിട്ട നഗരസഭ
വാര്‍ഡ്‌ 4-ല്‍ LDF സ്ഥാനാർത്ഥിയായി
മത്സരിക്കുകയാണ്.
എല്ലാവരുടെയും സഹായവും
പിന്തുണയും ഉണ്ടാവണമെന്ന്
അഭ്യർത്ഥിക്കുന്നു.

16/11/2020

ഇടതുപക്ഷ സർക്കാർ

14/11/2020

വാഴമുട്ടത്തിന്റെ ഓരോ ശ്വാസവും അറിയുന്ന പ്രിയങ്കരനായ നേതാവ് ADV.Manoj kumar S നെ നാടിന്റെ നന്മക്കായി വിജയിപ്പിക്കുക...

ഓമല്ലൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് L D F സ്ഥാനാർത്ഥി -

06/11/2020

എല്ലാവര്‍ക്കും ആരോഗ്യവും മികച്ച വിദ്യാഭ്യാസവും നല്‍കുക എന്നത് സര്‍ക്കാരിന്‍റെ നയമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആര്‍ദ്രം പദ്ധതിയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും നടപ്പിലാക്കിയത്. 5 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ പുതുതായി പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കി കൊണ്ടുവരുന്നതിന് ഇതിലൂടെ സാധ്യമായി. സ്കൂളുകൾ ഹൈടെക്കായി.

06/11/2020

കോവിഡ് നിയന്ത്രണങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇതുവരെ മറ്റു ധനസഹായങ്ങള്‍ ലഭിച്ചിട്ടില്ലാത്തതുമായ 30,000 കലാകാരന്മാര്‍ക്കു കൂടി ആശ്വാസ ധനമായി 1,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വിതരണം ചെയ്യും.

06/11/2020

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. മെഡിക്കല്‍ കോളേജിലെ അക്കാഡമിക്, ഹോസ്പിറ്റല്‍ ബ്ലോക്ക് അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്സിന്‍റെ ആദ്യ ബാച്ച് തുടങ്ങുന്നതിലേക്കും ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഇത്രയും തസ്തികകള്‍ സൃഷ്ടിച്ചത്. ഇതോടെ കിടത്തി ചികിത്സ തുടങ്ങാന്‍ സാധിക്കും.

06/11/2020

കർഷക ക്ഷേമനിധി ബോർഡിലൂടെ കർഷകർക്ക്‌ കുറഞ്ഞത്‌ 5000 രൂപയെങ്കിലും പെൻഷൻ നൽകുന്ന പദ്ധതി സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ബോർഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക്‌ അന്തിമ അനുമതി ലഭിക്കുന്നതോടെ വിവിധ ആനുകൂല്യങ്ങൾക്ക്‌ അപേക്ഷ ക്ഷണിക്കും. നിലവിൽ കർഷക പെൻഷൻ വാങ്ങുന്നവരെ ക്ഷേമനിധി സ്‌കീമിൽ ലയിപ്പിക്കും. 1400 രൂപവീതം 2,57,116 കർഷകർക്ക്‌ പെൻഷൻ ഇപ്പോൾ നൽകുന്നുണ്ട്‌.

അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്‌ക്കുകയും 60 വയസ്സ്‌ പൂർത്തിയാക്കുകയും ചെയ്‌ത കർഷകർക്ക്‌ അംശാദായത്തിന്‌ ആനുപാതികമായി പെൻഷൻ നൽകും. നിലവിൽ 250 രൂപവരെയുള്ള അംശാദായത്തിന്‌ തുല്യതുക സർക്കാർ, ക്ഷേമനിധിയിലേക്ക്‌ അടയ്‌ക്കും.

06/11/2020

സര്‍ക്കാരിന്‍റെ 100 ദിവസം 100 പദ്ധതികളുടെ ഭാഗമായി 50,000 പേര്‍ക്ക് തൊഴിലവസരമെന്ന പ്രഖ്യാപനം രണ്ട് മാസം കൊണ്ട് യാഥാര്‍ത്ഥ്യമായി. 60 ദിവസം പിന്നിടുമ്പോള്‍ 61290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. അഭിമാനകരമാണ് ഈ നേട്ടം.

സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചിലരെങ്കിലും പരിഹസിച്ചു. എന്നാല്‍ 60 ദിവസം കൊണ്ട് വാഗ്ദാനം പാലിക്കാനായി. ഈ പദ്ധതി ഇവിടം കൊണ്ട് അവസാനിക്കുല്ല. അടുത്ത പരിപാടിയായി 50000 തൊഴിലവസരങ്ങള്‍ കൂടി സൃഷ്‌ടിക്കും. അത് അടുത്ത നൂറ് ദിനം പരിപാടിയല്ല. ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു 50000 തൊഴിലവസരം കൂടി സൃഷ്‌ടിക്കാനാണ് നീക്കം. നാല് മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍‌കുകയാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം.

06/11/2020

കോവിഡിന്റെ ഭാഗമായി സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റിൽ ഡിസംബറിൽ കൂടുതൽ ഇനങ്ങൾ. ക്രിസ്‌തുമസിന്റെ ഭാഗമായ സ്‌പെഷ്യൽ കിറ്റിൽ 11 ഇനമുണ്ടാകും. കൂടുതൽ ഇനങ്ങളുൾപ്പെടുത്തി കിറ്റ്‌ നൽകാൻ‌ ഉത്തരവിറക്കി.

കടല-500 ഗ്രാം, പഞ്ചസാര-500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌- 1 കിലോ, വെളിച്ചെണ്ണ- അര ലിറ്റർ, മുളക്‌ പൊടി- 250 ഗ്രാം, ചെറുപയർ-500 ഗ്രാം, തുവരപ്പരിപ്പ്‌-250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്‌-500 ഗ്രാം, ഖദർ മാസ്‌ക്‌- രണ്ട്‌, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌തുമസ്‌ കിറ്റ്‌. എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റ്‌ ലഭിക്കും.

06/11/2020
Photos from DYFI Vazhamuttom Unit's post 19/06/2018

DYFI യുടെ നേത്യത്വത്തിൽ വാഴമുട്ടം ഗൂർഖണ്ഡ സാരിയിൽ ഉള്ള ഷട്ടിൽ കോർട്ട് ഇന്ന് വ്യത്തിയാക്കി, നാളെ മുതൽ വൈകിട്ട് 5 മണിക്ക് ഷട്ടിൽ കളി ആരംഭിക്കും.. ( രാവിലെയും വൈകിട്ടും സമയം ക്രമികരിച്ച് ഷട്ടിൽ കളി നടത്താം ) വാഴമുട്ടം പ്രദേശത്തെ ജനങ്ങളുടെ കായികവും കലാപരവുമായ ഉന്നമനത്തിന്റെ തുടക്കo കുറിക്കുകയാണ്... വാഴമുട്ടം പ്രദേശത്തുള്ള മുഴുവൻ പേരെയും സ്വാഗതം ചെയ്യുന്നു...

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Vazhamuttom
Pathanamthitta
689647