Pampa Forest Range
Official page of Range Forest Office- Pampa.
10/06/2024
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ശബരിമല കാനനപാതയിൽ വെള്ളാരം ചെറ്റ സാപ്പ് ഇ.ഡി.സി അംഗങ്ങൾ, മുക്കുഴി APC ,സ്റ്റേഷൻ സ്റ്റാഫ് എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നടുന്നു💚
10/06/2024
ഗവി -പച്ചക്കാനം റൂട്ടിൽ പ്ലാസ്റ്റിക് ക്ലീനിങ്ങും വൃക്ഷ തൈ നട്ടുപിടിപ്പിക്കലും നടത്തുന്ന പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷൻ ജീവനക്കാർ💚
പമ്പ -അഴുത റെയിഞ്ചുകളുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിസ്ഥിതി ദിനാഘോഷ ചടങ്ങുകൾക്ക് പരിസമാപ്‌തിയായി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുകൊണ്ട്
* പമ്പ -അഴുത നദീ തീരം സംരക്ഷിക്കാൻ നദികരയിൽ വൃക്ഷ തൈകളും മുള തൈകളും നട്ടു പിടിപ്പിച്ചു.
* ശബരിമല പാതയിൽ ഇരുവശവും വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
* പമ്പ -അഴുത നദി പ്ലാസ്റ്റിക് നിർമാർജനം നടത്തി.
* കാളകെട്ടി, അട്ടത്തോട് ട്രൈബൽ എൽ. പി സ്കൂളിലെ കുട്ടികൾക്കായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി പ്രദർശനവും ക്ലാസും നടത്തി.
*വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
*ബോധവൽക്കരണ ക്ലാസുകൾ നടത്തി.
*കാഞ്ഞിരപ്പള്ളി മുതൽ തേക്കടി വരെ സൈക്കിൾ rally സംഘടിപ്പിച്ചു.
* സ്കൂളുകളിൽ വൃക്ഷ തൈ വിതരണം നടത്തി.
* EDC അംഗങ്ങൾക്ക് വൃക്ഷ തൈ വിതരണം നടത്തി.
PTCF അംഗമായ ശ്രീ. ഷാജി മുക്കാലിപ്ലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങുകളുടെ ഔദ്യോഗിക ഉത്ഘാടനം ബഹു. പെരിയാർ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. കെ. വി ഹരികൃഷ്ണൻ അവർകൾ നടത്തി. ചടങ്ങിൽ പമ്പ റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ. എം. കെ മുകേഷ്, അഴുത റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ. ജ്യോതിഷ് ജെ ഒഴാക്കൽ, SAPP confederation ചെയർമാൻ ശ്രീ. ജോഷി ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Pathanamthitta
