30/05/2026
നഷ്ടമായ 102 ഫോണുകൾ കണ്ടെത്തി പത്തനംതിട്ട ജില്ലാ പോലീസ്
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ നിർദ്ദേശത്തിലും നേതൃത്വത്തിലുമാണ് പത്തനംതിട്ട ജില്ലാ പോലീസ് ഈ നേട്ടം കൈവരിച്ചത്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി കഴിഞ്ഞ ഒരു വർഷത്തിനിടെ നഷ്ടമായതും പത്തനംതിട്ട സൈബർ സെല്ലിലും പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയതുമായ 102 മൊബൈൽ ഫോണുകൾ CEIR special drive ന്റെ ഭാഗമായി പത്തനംതിട്ട സൈബർ പോലീസിന്റെ മേല്‍നോട്ടത്തില്‍ കണ്ടെത്തുകയും അവ കൈവശം വച്ചിരുന്നവരുടെ കയ്യിൽ നിന്നും തിരികെ പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ എത്തിക്കുകയും ചെയ്തു. ഇതിൽ 5000 രൂപ മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ വില വരുന്ന ഫോണുകൾ ഉണ്ട്. ഇതിൽ 45 ഫോണുകൾ ഇന്ന് ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് ജില്ലാ പോലീസ് മേധാവി ഉടമകൾക്ക് തിരികെ നൽകി. സൈബർ പോലീസ് സ്റ്റേഷൻ SI & SHO നിതിൻ , cyber cell ASI അനൂപ് മുരളി CPO മാരായ അഖിൽ ചന്ദ്രൻ ആകാശ് എന്നിവരും പോലീസ് സ്റ്റേഷനുകളിലെ CEIR ടീമും ഉള്‍പ്പെട്ട സംഘമാണ് നഷ്ടപ്പെട്ട ഫോണുകൾ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തിരികെ കണ്ടെത്തി നല്‍കിയത്. ഫോണുകൾ നഷ്ടപ്പെട്ട് ജില്ലയിൽ പരാതി നൽകിയവരിൽ വിദ്യാർത്ഥികളും സാധാരണക്കാരും ആയിരുന്നു കൂടുതൽ. പോലീസിന്റെ ഇടപെടലിൽ ഫോണുകൾ തിരികെ കിട്ടിയത് ഇവർക്ക് വലിയ ആശ്വാസമായി. ഫോണുകൾ കണ്ടെത്തി തിരികെ എത്തിക്കുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.
30/05/2026
അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു.
പുളിക്കീഴ് : അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ നിരണം എന്ന സ്ഥലത്ത് കുരട്ടിയിൽ വീട്ടിൽ സോമൻ (64) എന്നയാളെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ നിരണം സ്വദേശി കൊച്ചുമുറ്റത്തേതിൽ വീട്ടിൽ തങ്കച്ചൻ (63) നെയാണ് ഇയാൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 11. 30 മണിയോടെ മാന്നാറിൽ നിന്നും വിട്ടു സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്ന തങ്കച്ചനെ രണ്ടാംകുരിശ് എന്ന സ്ഥലത്ത് വെച്ച് സോമൻ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ തങ്കച്ചന്റെ മൊഴി രേഖപ്പെടുത്തിയ പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത ഉടൻതന്നെ പ്രതിയെ പിടികൂടി. സബ് ഇൻസ്പെക്ടർ നൗഫൽ , CPO മാരായ രവികുമാർ , അനീഷ് , സുദീപ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
30/05/2026
തൂഫാൻ🔥
ദി നാർക്കോ ഹണ്ട്🥷🏻
ജൂൺ1മുതൽ📈
ആരോഗ്യകരമായ നാളേക്ക് ഒന്നിച്ചു മുന്നേറാം🫂
ലഹരിയുടെ വേരറുക്കാം⛓️💥
പൊതുസമൂഹവും വിദ്യാലയങ്ങളും കുടുംബങ്ങളും ഞങ്ങളോടൊപ്പം കൈകോർക്കുന്ന ഒരു ജനകീയ പ്രതിരോധത്തിലൂടെ നമ്മുടെ വീടുകളിൽ സമാധാനവും, തെരുവുകളിൽ ഭയരഹിതമായ അന്തരീക്ഷവും ഉറപ്പാക്കാം.
28/05/2026
തിരുവല്ലയിൽ M**A യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവല്ല :
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപത്തു നിന്നും M**A യുമായി 2 യുവാക്കളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കിഴക്കുമുറി കാവുംഭാഗം എന്ന സ്ഥലത്ത് പനയപ്പള്ളിൽ വീട്ടിൽ രഞ്ജിത്ത് R (32), തിരുവല്ല പൊടിയാടി ഉണ്ടപ്ലാവ് എന്ന സ്ഥലത്ത് മാമൂട്ടിൽ വീട്ടിൽ ശ്യാം.എസ്. കുമാർ (27) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചു വന്ന കാറിൽ M**A സൂക്ഷിച്ചിരിക്കുന്നു എന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയ പോലീസ് ഇവരുടെ വാഹനത്തിൽ നിന്നും
1. 167 ഗ്രാം M**A പിടിച്ചെടുത്തു. ഇൻസ്പെക്ടർ SHO സുജിത് KS, SI വിഷ്ണു V, SCPO ജുബി തമ്പി , CPO മാരായ അനിൽ , സനൽ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
28/05/2026
യാത്രക്കാരിക്ക് നേരെ അശ്ലീല സംഭാഷണം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
എനാത്ത് :
ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണടി മുസ്ലിം പള്ളിക്ക് സമീപം രാജേഷ് മന്ദിരത്തിൽ രാജേന്ദ്രൻ മകൻ രാജേഷ് (40) എന്നയാളാണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിൽ ഏനാത്ത് ജംഗ്ഷനിൽ വന്നിറങ്ങിയ യുവതിയോടും അമ്മയോടും അപമര്യാദയായി പെരുമാറുകയും , യുവതിയോട് കടുത്ത അശ്ലീല ഭാഷയിൽ സംസാരിക്കുകയും , ഇത് ചോദ്യം ചെയ്ത മറ്റ് ആളുകളോടും അസഭ്യവർഷം നടത്തുകയും ചെയ്ത കുറ്റത്തിന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ കേസെടുത്ത ഏനാത്ത് പോലീസ് ഏനാത്ത് ടൗണിൽ നിന്ന് ഇയാളെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ SHO ഷിജി , SI മാരായ വിഷ്ണുരാജ് ,സുരേഷ്‌കുമാർ , SCPO ഷൈൻകുമാർ , CPO ഷാനു എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
27/05/2026
വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ
അടൂർ :
സ്ത്രീയെന്ന വ്യാജേന ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെ പരസ്യം നൽകി നിരവധിപേരെ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്ത യുവാവ് അടൂർ പോലീസിന്റെ പിടിയിലായി. അടൂർ പറക്കോട് വയല എന്ന സ്ഥലത്ത് ചാങ്ങവീട്ടിൽ പടിഞ്ഞാറ്റതിൽ തോമസ് വർഗീസിന്റെ മകൻ ജിതിൻ ടി വർഗീസ് (30) ആണ് അറസ്റ്റിലായത്.
' അഞ്ജലി ഹരിദാസ് ' എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെ ' മെയിൽ എസ്കോർട്ട് ' ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നൽകുകയും ഇതിൽ ആകൃഷ്ടരാകുന്ന ആൾക്കാരിൽ നിന്ന് രജിസ്ട്രേഷൻ ഫീസ്, ക്ലൈന്റ് ബോഡി ഇൻഷുറൻസ് ഫീസ് തുടങ്ങി പല പേരുകളിലായി പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെ വളരെ വേഗം തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾ ഇത്തരത്തിൽ കൂടുതൽ പേരെ തട്ടിപ്പിന് ഇര ആക്കിയിട്ടുണ്ടോ എന്നറിയാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
27/05/2026
*പന്തളത്ത് വൻതോതിൽ M**A പിടിച്ചെടുത്ത കേസിൽ മൂന്നാം പ്രതിയായ യുവതി അറസ്റ്റിൽ*
പന്തളം :
കച്ചവടത്തിനായി കാറിൽ കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം M**A ജില്ല ഡാൻസാഫ് ടീമിന്റെയും പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിനൊടുവിൽ പന്തളം പാലത്തിന് സമീപം വച്ച് മെയ് 15ന് പിടികൂടിയിരുന്നു. ജില്ലയിൽ ഏറ്റവും കൂടിയ അളവിൽ M**A പിടിച്ചെടുത്ത രണ്ടാമത്തെ കേസാണിത്. M**A കടത്തിക്കൊണ്ടുവന്ന കാറിൽ ഉണ്ടായിരുന്ന അടൂർ പാറക്കോട് സ്വദേശി തറയിൽ വീട്ടിൽ ഷംനാദ് , അടൂർ കോട്ടമുകൾ എന്ന സ്ഥലത്ത് പാലവിളയിൽ വീട്ടിൽ മുഹമ്മദ് ഷാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം തുടരവേയാണ് , പ്രതികൾക്ക് M**A വാങ്ങുന്നതിനുള്ള പണം അക്കൗണ്ട് വഴി അയച്ചുകൊടുത്ത യുവതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പന്തളം കടക്കാട് സ്വദേശിനി വാഴക്കാലയിൽ വീട്ടിൽ മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ (29) എന്ന യുവതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അക്കൗണ്ടിൽ നിന്നാണ് പ്രതികൾക്ക് M**A ഉൾപ്പെടെയുള്ള ലഹരി ഇടപാടുകൾക്ക് പണം അയച്ചു കൊടുത്തിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
27/05/2026
*അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് അഞ്ചുവർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും*
കോയിപ്രം :
കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ കുറുങ്ങഴ എന്ന സ്ഥലത്ത് കാഞ്ഞിരപ്പാറ തടത്തിൽ ഉന്നതിയിൽ നാണു എന്നയാളുടെ മകൻ അനൂപ് (38) നെയാണ് ശിക്ഷിച്ചത്.
അയൽവാസിയായ സന്തോഷ് എന്ന യുവാവിനെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ അഞ്ചുവർഷം കഠിനതടവിനും 3 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് വിധി പ്രസ്താവിച്ചത്. 2022 മാർച്ച് 3 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് അനൂപിനെതിരെ സന്തോഷ് പരാതി അയച്ചതിനുള്ള വൈരാഗ്യമാണ് അനൂപ് ഇത്തരത്തിൽ സന്തോഷിനെയും കുടുംബാംഗങ്ങളെയും ആക്രമിക്കുവാൻ കാരണമായത്. കോയിപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന സജീഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തുകയും പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തത് സബ് ഇൻസ്പെക്ടർ താഹ കുഞ്ഞ് ആയിരുന്നു. കോടതി നടപടികളിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് കുമാർ CPO അഖിൽ എന്നിവർ സഹായികളായി പ്രവർത്തിച്ചു.
25/05/2026
കോന്നി ചന്തയിൽ നിന്നും പെട്ടിഓട്ടോറിക്ഷ മോഷ്ടിച്ചു കടന്നയാൾ പിടിയിൽ
കോന്നി :
കോന്നി ചന്തയിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കലയപുരം വില്ലേജിൽ കുളക്കട പുത്തൂർ മുക്ക് എന്ന സ്ഥലത്ത് കൊച്ചു പറമ്പിൽ വീട്ടിൽ സന്തോഷിന്റെ മകൻ റോബിൻ സന്തോഷ് (25) എന്നയാളാണ് കോന്നി പോലീസിന്റെ പിടിയിലായത്. മെയ് 18 രാത്രിയിലാണ് കോന്നി ചന്തയ്ക്ക് ഉള്ളിൽ പാർക്ക് ചെയ്തിരുന്ന കോന്നി വെള്ളപ്പാറ സ്വദേശി പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോറിക്ഷ ഇയാൾ കടത്തിക്കൊണ്ടു പോയത്. ചന്തയ്ക്കുള്ളിൽ പ്രശാന്ത് നടത്തുന്ന കോഴി കടയിലെ ഉപയോഗത്തിനായുള്ള പെട്ടി ഓട്ടോറിക്ഷ കടയുടെ മുന്നിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. മോഷണം നടന്ന് രണ്ടുദിവസത്തിനുശേഷം ഇരുപത്തിയൊന്നാം തീയതിയാണ് പോലീസിൽ പരാതി നൽകുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും. കോന്നി പോലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോന്നി , കൂടൽ,എനാത്ത് പുത്തൂർ,പട്ടാഴി തുടങ്ങിയ സ്ഥലങ്ങളിലെ 70 ൽ പരം സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഒന്നും തന്നെ പ്രതിയുടെ മുഖം വ്യക്തമല്ലാഞ്ഞതും പെട്ടിഓട്ടോയുടെ സ്റ്റിക്കർ ഇളക്കി മാറ്റിയിരുന്നതും കാരണം ഇയാളെ കണ്ടെത്താൻ അന്വേഷണസംഘം നന്നേ ബുദ്ധിമുട്ടി. കടത്തിക്കൊണ്ടുപോയ ഓട്ടോറിക്ഷ പ്രതി വാടകയ്ക്ക് താമസിച്ച നെടുമൺ കാവിലെ വാടകവീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ റോബിൻ സന്തോഷ് കൊല്ലം ജില്ലയിലെ പുത്തൂർ പോലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസിലും കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ ലഹരി മരുന്ന് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോന്നി ഇൻസ്‌പെക്ടർ SHO രതീഷ് , S I ഷൈജു CPO മാരായ സൈഫുദീൻ മഹേഷ് അഖിൽ,ജയകുമാർ, വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്