DYFI Chittar

DYFI Chittar

Share

ഡിവൈഎഫ്ഐ ചിറ്റാർ മേഖല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ്.

05/06/2026
04/06/2026

പോട്ര അന്ത bgm, പ ധ സ രി ഗ സ രി ഗ സാ 😍

29/05/2026

“വെളിയിൽ ചിരി കാണിച്ചാലും
അകത്ത് നിറഞ്ഞിരിക്കുന്നത് കൊടിയ വിഷമാണ്…
മുഖം കണ്ട് മനുഷ്യരെ അളക്കാൻ പറ്റില്ല.”

29/05/2026

സ .വീണ ജോർജിനെ വളഞ്ഞിട് ആക്രമിച്ച യൂത്ത് കോൺഗ്രസ് , KSU ക്കാരെ നിങ്ങൾ എവിടെയാണ് ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് ഒരു പ്രതിക്ഷേധം നടത്തേണ്ടേ ??

28/05/2026

പത്ത് വർഷത്തിന് ശേഷം ആദ്യമായി പെരുന്നാളിന് കിട്ടിയിരുന്ന പെൻഷൻ മുടങ്ങി, കിട്ടിയില്ല...

അപ്പോ എല്ലാർക്കും ഈദ് മുബാറക്ക്.. !!❤

ഇനി അഥവാ ഈ കൂട്ടത്തിൽ പെരുന്നാളിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ പൈസ കിട്ടിയവർ ഉണ്ടെങ്കിൽ കൈ പൊക്കണം..

കമന്റ് 👇🏼👇🏼

Photos from DYFI Chittar's post 27/05/2026

നമുക്കൊരുക്കം അവർ പഠിക്കട്ടെ”

ഡി.വൈ.എഫ്.ഐ വയ്യാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വയ്യാറ്റുപുഴ സ്കൂളും ക്ലാസ് മുറികളും വൃത്തിയാക്കി. വിദ്യാർത്ഥികൾക്ക് ശുചിത്വമുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനത്തിൽ മേഖല കമ്മിറ്റിയിലെ പ്രവർത്തകർ സജീവമായി പങ്കെടുത്തു.

26/05/2026

ഇന്ധനവില വർദ്ധനവ് അവസാനിപ്പിക്കണം:
ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം

രാജ്യത്ത് സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വീണ്ടും വീണ്ടും ഇന്ധനവില ഉയർത്തുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്ന സാഹചര്യത്തിലും കഴിഞ്ഞ 10 ദിവസത്തിനിടെ നാല് തവണ പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിച്ചു.

തുടർച്ചയായ ഇന്ധനവില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സ: ബി നിസ്സാം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സ: ജോബി ടി ഈശോ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സ: അനീഷ് കുമാർ സ്വാഗതം ആശംസിക്കുകയും ജില്ലാ കമ്മിറ്റി അംഗം സ: സൂരജ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

26/05/2026

പോലീസും ജലപീരങ്കിയും കണ്ട് തിരിഞ്ഞോടുന്നവരല്ല 🔥

ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ..
ഞങ്ങൾ തെരുവിലുണ്ടാകും..
നമുക്ക് കാണാം.

25/05/2026

പിണറായി വിജയന്റെ മകൻ ഗുരുവായൂർ അമ്പലത്തിൽ രണ്ടാഴ്ച്ച മുന്നേ ദർശനം നടത്തി. പ്രാർത്ഥിക്കാനാണോ വെറുതെ അമ്പലം കാണാനാണോ എന്നറിയില്ല. എന്തിനായാലും അത് വലിയ വാർത്ത തന്നെയായി. രാഷ്ട്രീയ എതിരാളികൾ മുതൽ രാഷ്ട്രീയ നിരീക്ഷകർ വരെ പുച്ഛം പരിഹാസം വിമർശനം എന്നിങ്ങനെ ലഭ്യമായ എല്ലാ വികാരങ്ങളും ചൊരിഞ്ഞു.

രാഷ്ട്രീയത്തിന്റെ ഏഴയലത്ത് പോലും വരാത്ത സ്വതന്ത്ര വ്യക്തിയായ പിണറായി വിജയന്റെ മകൻ ഒരു അമ്പലത്തിൽ വന്ന് പോകുന്നത് വാർത്താ പ്രാധാന്യമുണ്ടോ എന്ന് ചോദിച്ചാൽ, പിണറായി വിജയന്റെ വീട്ടിലെ പട്ടി പെറ്റാൽ പോലും പ്രൈം ടൈം ചർച്ച നടക്കുന്ന നാട്ടിൽ തീർച്ചയായും വാർത്താ പ്രാധാന്യമുണ്ട്.

റവന്യൂ മന്ത്രി കെ. പി അനിൽ കുമാറിന്റെ മകന്റെ വിവാഹം അതേ ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്നു. മന്ത്രിയുടെ ഏഴാം നമ്പർ സ്റ്റേറ്റ് കാറിൽ പ്രതിശ്രുത വരൻ മാതാപിതാക്കൾക്കൊപ്പം വന്നിറങ്ങുന്നു. കാർ നിർത്തുന്നത് ഒരു പറ്റം മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ, മന്ത്രി എല്ലാവർക്കും കൈകൊടുത്ത് കുശലം പറഞ്ഞ് അമ്പലത്തിലേക്ക് കയറുന്നു. സന്തോഷം, സമാധാനം.

മന്ത്രിക്ക് അനുവദിച്ച സ്റ്റേറ്റ് കാറിൽ ഡീസലടിക്കുന്നത് മുതൽ ടയറിൽ കാറ്റടിക്കുന്നത് വരെ പൊതുജനങ്ങളുടെ നികുതി പണം കൊണ്ടാണ്. അങ്ങനെയായിരുന്നു മെയ് നാലാം തീയ്യതി വരെ ഈ മാദ്ധ്യമങ്ങളൊക്കെ നമ്മളോട് പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ ഇപ്പോൾ അതേ മാദ്ധ്യമങ്ങളുടെ കണ്മുന്നിലൂടെ മന്ത്രി പുത്രന്റെ കല്യാണ വണ്ടിയായി സ്റ്റേറ്റ് കാർ ഓടുന്നത് കേരളത്തിൽ ഒരു സാധാരണ സംഭവമായി മാറി.

അഞ്ച് വർഷക്കാലം മുന്നിലുണ്ട്. മലയാള പൊതുബോധം അമർഷത്തോടെ പ്രാകിയിരുന്ന പല വിഷയങ്ങളും ഇതുപോലെ സാധാ സംഭവമായി മാറിക്കൊണ്ടിരിക്കും.

നവ ദമ്പതികൾക്ക് ആശംസകൾ..

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Address


Chittar
Pathanamthitta
689663