എല്ലാവർക്കും ചിരിക്കാൻ വേണ്ടി ഒരു ഫണ്ണി വീഡിയോ... ഈ പേജിൽ ഇടുകയാണ്.... ചിരിക്കുന്നവർ കമന്റ് ബോക്സിൽ വരുക...😆😆😆😆
DYFI Mekozhoor
മതം ഇല്ല, ജാതി ഇല്ല, വർണ,വർഗ വിവേചനം ഇല്ല... സമൂഹീക പ്രതിബദ്ധതയുള്ള ഒരു യുവ തലമുറ ഉണ്ടാവട്ടെ... എന്ന ചിന്താഗതി ഉള്ളവർ മാത്രം ഫോളോ ചെയ്യുക🫂🫂🫂❤️❤️❤️
ഇതാണ് ചോദ്യം.. ആത്മാഭിമാനമുള്ള
കോൺഗ്രസിന് വോട്ടു ചെയ്തവർ മറുപടി പറയ്
#ചേഞ്ച്‌വേണത്രെ_ചേഞ്ച് 🤣🤣
വീട്ടിൽ കൊണ്ട് തന്നിരുന്ന ക്ഷേമപെൻഷൻ ഇപ്പോ ഉടായിപ്പ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വെച്ചാണത്രെ വിതരണം...
Cpim ഓഫീസിൽ വെച്ച് ഈ കഴിഞ്ഞ 10 കൊല്ലം പെൻഷൻ തുക കൈപ്പറ്റി അവർ ഉണ്ടോ...?
ചേഞ്ച് വേണത്രെ.. ചേഞ്ച് 🤣🤣
ഇതിന്റെ പേരിലും മുൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ വീട്ടിലേക്ക് ഊത്തൻമാരോട് പോയി പ്രക്ഷോഭം ഉണ്ടാക്കാൻ പറ ഇനി അങ്ങോട്ട് മാറ്റി ചിന്തിച്ചവർക്ക് സുവർണ്ണ കാലം ആയിരിക്കും..... 🤣 റീത്ത് എടുക്കാൻ മറക്കല്ലേ... 💐💐💐
01/06/2026
*ഒരു പ്രവേശനോത്സവ* *അപാരത*
മൈലപ്ര പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം SH ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്താൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. കർത്താവിനെക്കാൾ കൂടുതലായി സതീശനെയും സഭയെക്കാൾ കൂടുതൽ കോൺഗ്രസിനെയും ആരാധിക്കുന്ന സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പാളും ഹെഡ്മിസ്ട്രസ്സുമാരും ആവേശക്കൊടുമുടി കയറി. കഴിഞ്ഞ അഞ്ചു വർഷക്കാലം മഹാപാപികളായ മാർക്സിസ്റ്റുകാരാണ് പഞ്ചായത്ത് ഭരിച്ചത്. ഇത്തവണ തൂവെള്ള ഖദർധാരിയും മുൻ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററും സഭാപുത്രനുമായ പുണ്യാത്മാവാണല്ലോ പഞ്ചായത്ത് പ്രസിഡന്റ്. മാന്യദേഹത്തിന്റെ മനോഹര മുഖം ആലേഖനം ചെയ്യപ്പെട്ട ബാനർ തയ്യാറാക്കി. 9.30 ന് പ്രവേശനോത്സവം നിശ്ചയിച്ചു.
സമയമായപ്പോൾ പ്രസിഡന്റ്ദ്യേം സ്ഥലത്തെ പ്രധാന അൺ- എയ്ഡഡ് സ്കൂളിൽ പ്രവേശനോത്സവത്തിന് പോയി. പഞ്ചായത്ത് തല പ്രവേശനോത്സവം കുളമായി. ഒടുവിൽ മറ്റെല്ലാവരും പ്രസംഗിച്ചു... കാത്തിരുന്നു മടുത്ത അധ്യക്ഷൻ വികാരി ജനറാളച്ചൻ സ്റ്റേജ് വിട്ടു. പ്രവേശന ഗാനാലാപനം കഴിഞ്ഞു. പൊടിക്കുഞ്ഞുങ്ങൾ ഉഷ്ണം സഹിക്കവയ്യാതെ ബഹളത്തോട് ബഹളം. ഹെഡ്മിസ്ട്രസ് പൊതു നിർദ്ദേശങ്ങളും നൽകിക്കൊണ്ടിരുന്നപ്പോൾ പ്രസിഡന്റ് എത്തി. കാര്യം പണ്ട് സർക്കാർ ശമ്പളവും ഇപ്പോൾ സർക്കാരിന്റെ പെൻഷനുമൊക്കെ വാങ്ങും. പക്ഷേ താൽപ്പര്യം അൺ എയ്ഡഡ് സ്കൂളുകളോട് തന്നെയാണ്. അതുകഴിഞ്ഞേ സർക്കാരിന്റെ പ്രവേശനോത്സവമൊക്കെ വരൂ. അങ്ങനെ ഏറ്റവും അവസാനം പരമാവധി ബഹളത്തിനിടയിൽ ചടങ്ങിന്റെ ഒടുവിലായി ഉദ്ഘാടനം... പിന്നെ കോൺഗ്രസ്സ് ആയതുകൊണ്ട് ആർക്കും പരാതിയില്ല.. പ്രവേശനോത്സവം കുളമായാലെന്താ.... നമ്മുടെ ആളല്ലേ? ഒടുക്കത്തെ പ്രിവിലേജ് തന്നെ...
എന്തിന് വേണ്ടിട്ടാണ്..... എന്താണ് അജണ്ട🤔
01/06/2026
സമകാലിക കേരളത്തിൽ നീതിനിർവ്വഹണത്തിലും അന്വേഷണ ഏജൻസികളുടെ ഇടപെടലുകളിലും പ്രകടമാകുന്ന അങ്ങേയറ്റം പ്രതിഷേധാർഹമായ ഇരട്ടത്താപ്പുകളിലേക്കാണ് സമീപകാല സംഭവങ്ങൾ വിരൽചൂണ്ടുന്നത്. അഴിമതി ആരോപണങ്ങളെ തുടർന്നുള്ള മനോവിഷമത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എം നേതാവായ പി.പി. ദിവ്യക്കെതിരെ സി.ബി.ഐ അന്വേഷണം വരെ നടക്കുമ്പോൾ, സമാനമായ മറ്റ് സംഭവങ്ങളിൽ അധികാരികൾ കാണിക്കുന്ന മൗനം ഈ വ്യവസ്ഥിതിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. പ്രതിസ്ഥാനത്ത് നിൽക്കുന്നവരുടെ രാഷ്ട്രീയം നോക്കി കേസെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവണത ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.
കോൺഗ്രസ് നേതാക്കൾ സാമ്പത്തികമായി വഞ്ചിച്ചതിനെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന എൻ.എം. വിജയന്റെയും ഇബ്രാഹിം കുട്ടിയുടെയും മരണങ്ങൾ ഈ നീതിനിഷേധത്തിന്റെ നേർചിത്രങ്ങളാണ്. എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവ് ഐ.സി. ബാലകൃഷ്ണന്റെ പേര് വ്യക്തമായി പരാമർശിച്ചിട്ടും യാതൊരുവിധ അന്വേഷണവും ഉണ്ടായില്ല. അതുപോലെ തന്നെ, സാമ്പത്തിക തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവായ സുധീർകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും അദ്ദേഹത്തിനെതിരെ ഒരു കേസെടുക്കാൻ പോലും ഇതുവരെ ആരും തയ്യാറായിട്ടില്ല. കുറ്റാരോപിതർ കോൺഗ്രസ് നേതാക്കളായതുകൊണ്ട് മാത്രം ഇവർക്ക് ലഭിക്കുന്ന ഈ പരിരക്ഷ ഭരണഘടനാപരമായ തുല്യതയുടെ നഗ്നമായ ലംഘനമാണ്.
പ്രതിസ്ഥാനത്ത് സി.പി.എം ആണെങ്കിൽ അന്വേഷണ ഏജൻസികൾക്ക് പ്രത്യേക താല്പര്യവും, മാധ്യമങ്ങൾക്ക് വലിയ വാർത്തയുമാണ്. എന്നാൽ പ്രതികൾ കോൺഗ്രസ് നേതാക്കളാകുമ്പോൾ അന്വേഷണവുമില്ല, കേസുമില്ല, കൂടെ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വിചിത്രമായ ഒരു മൃദുസമീപനവും തലോടലും മാത്രം കാണാൻ സാധിക്കുന്നു. മരണപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കേണ്ട നീതിക്ക് കുറ്റാരോപിതരുടെ രാഷ്ട്രീയ നിറം നോക്കി വിലയിടുന്നത് തികച്ചും അപലപനീയമാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകേണ്ട നാട്ടിൽ, പ്രതികളുടെ രാഷ്‌ട്രീയം നോക്കി കേസെടുക്കുന്ന ഈ ഇരട്ടത്താപ്പും മാധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാടുകളും അടിയന്തരമായി തിരുത്തപ്പെടേണ്ടതുണ്ട്.
Click here to claim your Sponsored Listing.
Location
Category
Website
Address
Dyfi Cubamukk
Pathanamthitta
689678
