Rahul Krishnan RK

Rahul Krishnan RK

Share

Nehru Yuva Kendra Sangathan (NYKS) is an autonomous organisation of the Department of Youth Affairs and Sports, Central Government, India

13/01/2022

KA Naseer.✍

കൊടി ഏതുമാകട്ടെ,മതം ഏതുമാകട്ടെ, ഏതൊരു വ്യക്തി കൊല്ലപ്പെട്ടു എന്ന് കേൾക്കുമ്പോഴും വേദനയും അസ്വസ്ഥതയും ഒരുപോലെ അനുഭവപ്പെടുന്ന ഒരാളാണ് ഞാൻ.അപരന്റെ ജീവനെടുക്കുന്നതിനോളം നീചമായൊരു പാപവും ഈ ഭൂമിയിലില്ല എന്നതാണെന്റെ ബോധ്യം.."സ്വന്ത"ക്കാർ കൊല്ലപ്പെടുമ്പോൾ മാത്രം കണ്ണീർ ഗ്രന്ഥികൾ സക്രിയമാവുകയും പേനത്തലപ്പിൽ വിലാപഗീതം തുടിക്കുകയും അപരർ കൊല്ലപ്പെടുമ്പോൾ കക്ഷത്തെ കണക്ക് പുസ്തകം തുറന്ന് ചോരക്കണക്കുകൾ നിരത്തി സ്കോർബോർഡ് കൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മനുഷ്യരോടും ആശയങ്ങളോടും അറപ്പാണ്,വെറുപ്പാണ്.അത് മാറ്റമില്ലാത്ത നിലപാടാണ്.

ഗോത്രീയതയും കുടിപ്പകയും കൈമുതലാക്കിയ രാഷ്ട്രീയക്കാരും മതവാദികളും ഇന്നേറെ മലിനപ്പെടുത്തിയ വാക്കാണ് "രക്തസാക്ഷി".ഒരാധുനിക സമൂഹം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലാത്തതും താലോലിക്കപ്പെടാൻ പാടില്ലാത്തതുമായ ഒന്നാണ് രക്തസാക്ഷിത്വം.ഇന്ന് നാം ജീവിക്കുന്ന കാലത്തിലെ അവസ്ഥകളും മത-രാഷ്ട്രീയ സംഘങ്ങളുടെ പ്രവർത്തനപഥങ്ങളും വെച്ച് നോക്കുമ്പോൾ രക്തസാക്ഷി എന്ന വാക്കിനർത്ഥം ഏറ്റവും ക്രൂരമായി വഞ്ചിക്കപ്പെട്ടവൻ എന്ന് കൂടിയാണ്."രക്തസാക്ഷി മരിക്കുന്നില്ല/ജീവിക്കുന്നു ഞങ്ങളിലൂടെ" എന്നുള്ളത് ഇന്നുയർന്ന് കേൾക്കുന്ന ഏറ്റവും പ്രാകൃതമായ മുദ്രാവാക്യങ്ങളിൽ ഒന്ന് കൂടിയാണ്.

മറ്റു പലവിധ കാരണങ്ങളാൽ കൊല്ലപ്പെടുന്നവരെ വരെ(അത് നിസാരമായ ഒന്നാണ് എന്ന അർത്ഥത്തിലല്ല)ഉൾപ്പെടുത്തി രക്തസാക്ഷി പട്ടിക വിപുലീകരിച്ച് രക്തസാക്ഷികൾക്ക് വേണ്ടി ആക്രാന്തം കാണിക്കുന്നത് എത്ര നീചമായ മാനസികാവസ്ഥയാണ്!! കൊന്നവന്റേയും കൊല്ലപ്പെട്ടവന്റേയും പാർട്ടിക്കാരും മതക്കാരും തൊട്ടടുത്ത ദിവസം മുതൽ സാധാരണ ജീവിതം തുടരുമ്പോഴും മരണം വരെയും ഒരസാധാരണ നീറ്റലും പുകച്ചിലുമായി,ഉറക്കത്തിൽ പോലും സ്വസ്ഥത തരാത്ത മുറിവുകളുമായി തുടരുന്നത് മാതാപിതാക്കളും മക്കളും ഭാര്യയും ഒക്കെയാണ്.ക്രൂരമായി കൊലചെയ്യപ്പെട്ട പിതാവിന്,മകന്,പ്രിയതമന് വാവിട്ട് നിലവിളിച്ച് അന്ത്യചുംബനം നൽകുന്ന മനുഷ്യരുടെ ദൈന്യതയോളം മനസ്സ് മരവിക്കുന്ന മറ്റെന്ത് കാഴ്ചയാണുള്ളത്...അവരുടെ വേദനകളുടെ ആഴത്തിനും പരപ്പിനും കണ്ണീരിന്റെ പുളിപ്പിനും പകരം വെയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല എന്നാണ് എന്റെ രാഷ്ട്രീയ ബോധ്യം.

ചാനലിൽ കയറിയിരുന്ന് കൊന്നവനെ ന്യായീകരിച്ച് പ്രസംഗിക്കുന്നതും കൊല്ലപ്പെട്ടവരുടെ നാമത്തിലുള്ള സ്മാരകങ്ങളും സ്തൂപങ്ങളും പ്രാദേശിക ഹർത്താലുകളും പണപ്പിരിവുകളുമൊക്കെ വർദ്ധിച്ച് വരുന്നതും നമ്മുടെ രാഷ്ട്രീയ പാപ്പരത്തത്തിന്റേയും നിലവാരമില്ലായ്മയുടേയും മാത്രം ലക്ഷണങ്ങളാണ്.ഇങ്ങനെയൊക്കെ പറയുമ്പോൾ, "നിനക്ക് ചരിത്രം അറിയാമോടാ,,ഇന്നലെ ഇവിടെ എങ്ങനെയൊക്കെയായിരുന്നു എന്ന് നിനക്കറിയാമോടാ" എന്നൊക്കെ ട്യൂഷൻ ക്ലാസെടുക്കാൻ വരുന്നവരോട് ഇത്രമാത്രമേ പറയാനുള്ളൂ; ചരിത്രം നിങ്ങളുടെ തോന്ന്യാസങ്ങൾക്കും ചോരക്കളികൾക്കുമുള്ള സാധൂകരണങ്ങളല്ല.ഇന്നലെകളിൽ അങ്ങനെയൊക്കെയായിരുന്നു എന്നുള്ളത് ഇന്ന് ഇങ്ങനെയൊക്കെയാവാം എന്നതിനുള്ള സമ്മതപത്രങ്ങളല്ല.ഇന്നലെ അങ്ങനെയൊക്കെയായിരുന്നുവെങ്കിൽ ഇന്നും നാളെയും അങ്ങനെയായിക്കൂടാ എന്ന വകതിരിവിന്റെ പേരുകൂടിയാണ് രാഷ്ട്രീയം.

ഇങ്ങനെയൊക്കെ പറയുന്നത് അരാഷ്ട്രീയവാദി ആയത്കൊണ്ടാണ് എന്നാണെങ്കിൽ ജീവിച്ചിരിക്കുന്ന കാലമത്രയും അരാഷ്ട്രീയവാദിയായി തുടരാനാണ് താത്പര്യം.മനുഷ്യന്റെ ജീവന് വില കൽപിക്കുന്നതിനേക്കാൾ വലിയ മറ്റൊരു "രാഷ്ട്രീയ ബോധ"വും ഈ ലോകത്തിലില്ല എന്നതാണെന്റെ രാഷ്ട്രീയ ബോധ്യം.

20/11/2020
01/11/2018

ഊഷ്‌മളവും ഹൃദയംനിറഞ്ഞതുമായ ദീപാവലി ആശംസകൾ

30/01/2018

ജനുവരി 30
______________
നാം ഒരിക്കൽ കൂടെ ആ മഹാത്മാവിനെ
സ്മരിക്കുന്ന സുദിനം.

ഋഷിതുല്യനായ ആ കർമ്മയോഗിയുടെ, നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ഹോമിച്ച നമ്മുടെ ബാപ്പുജിയുടെ രക്തസാക്ഷിത്വദിനം .

വാക്കു കൊണ്ടും, പ്രവർത്തി കൊണ്ടും , എന്തിനു വേഷം കൊണ്ടുപോലും അനുകരണീയ ജീവിത മാതൃക കാണിച്ച അദ്ദേഹത്തിന് മുന്നിൽ നമുക്ക് നമ്ര ശീർഷരാകാം.
രാജ്യത്തിന്റെ പ്രണാമം മഹാത്മാവേ.

Photos 14/03/2017
27/11/2014

Blackman in puttanangadi !!!മുഹമ്മ: പുത്തനങ്ങാടി നിവാസികളെ പരിഭ്രാന്തിയിലാക്കി രാത്രിയില്‍ ഭീകരരൂപം പ്രത്യക്ഷപ്പെടുന്നതായി പ്രചാരണം. ആറടിയോളം ഉയരവും ഭയാനകമായ രൂപഭാവവും കറുത്ത വസ്‌ത്രവുമണിഞ്ഞ രൂപമാണ്‌ പലയിടത്തും കണ്ടതായി പറയപ്പെടുന്നത്‌.
സ്‌ത്രീകളടക്കമുള്ള നിരവധിപേര്‍ ബ്‌ളാക്ക്‌മാന്‍ രൂപത്തെ കണ്ട്‌ പേടിച്ച്‌ പനിപിടിച്ച്‌ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയിലാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത്‌ അഭ്യൂഹംമാത്രമാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. നേരില്‍ക്കണ്ട്‌ ഭയന്നവര്‍ പോലീസിനോട്‌ പറഞ്ഞതിങ്ങനെ: രാത്രിയില്‍ കറണ്ട്‌ പോകുന്ന സമയത്താണ്‌ രൂപം പ്രത്യക്ഷപ്പെടുന്നത്‌.
വീടിന്‌ പുറത്തിറങ്ങുന്ന സമയത്ത്‌ രൂപത്തെക്കണ്ട്‌ ഭയന്ന്‌ നിലവിളിച്ച്‌ ഒരു സ്‌ത്രീ ബോധരഹിതയായി നിലത്തുവീണു.

17/11/2014

നല്ലൊരു സമര രീതി ഇതാ ..
നമ്മളെ പിഴിയുന്ന ബാങ്ക്
നിയമങ്ങള്ക്കു ഒരു ചുട്ട മറുപടി .....
പുതിയ ബാങ്ക് നിയമം അനുസരിച്ച്
നമ്മുടെ അക്കൗണ്ട് ഉള്ള ബാങ്ക് atm ല്
നിന്നും പണം എടുക്കണോ ബാലന്സ്
നോക്കാനോ വെറും 5 തവണ
മാത്രമേ സൗജന്യം ഉള്ളു .. അതില്
കൂടുതല് ആയാല് ഓരോ തവണയും 20
രൂപ അധികം ഈടാക്കും എന്ന് ...
മറ്റു ബാങ്ക് atm ല് ഇതു 3 തവണയും .....
ഇതില് കൂടുതല് ഏതു ബാങ്കില്
ആയാലും ബാലന്സ് ചെക്ക്
ചെയ്താലും 20 രൂപ ചാര്ജ് ഈടാക്കും .,
അതും കോടാനു കോടി രൂപ
കള്ളപണം ഉള്ള നമ്മുടെ നാട്ടില് ...
പാവപെട്ടവന് 100 ഉം 500
ഉം സ്വരുക്കൂട്ടിയ പണം ബാങ്കില്
ഇടുമ്പോള് ആവശ്യത്തിനു
മാത്രം എടുത്താല് മതി എന്ന്
കരുതിയാല് നമ്മള് പെട്ടു .
.നമ്മുടെ പണം എടുക്കാന് നമ്മള്
ബാങ്കിന് 20 അങ്ങോട്ട് കൊടുക്കേണ്ട
അവസ്ഥ ...
ഇതിനു നമ്മള് വിചാരിച്ചാല്
എല്ലാ ബാങ്ക്കള്ക്കും ഒരു
ഉത്തരം കൊടുക്കാം ...
എന്താണെന്നോ ?
നമ്മള് പണം ആവശ്യം ഉള്ളപ്പോള്
എല്ലാം ബാങ്കില് ചെന്ന്
എഴിതികൊടുത്തു പണം വാങ്ങുക ...അത്
100 രൂപ ആയാല്
പോലും ...പിന്നെ ബാലന്സ് ചെക്ക്
ചെയ്യാനും ,.. നമ്മള് ആവശ്യപെട്ടാല്
അത് പറഞ്ഞു തരാനുള്ള
ഉത്തരവാദിത്തം അവര്ക്കുണ്ട് ..അവര്
പറഞ്ഞു തന്നെ പറ്റു ...
ഇങ്ങനെ എല്ലാരും ചെയ്തു
തുടങ്ങിയാല് ബാങ്കുകാര്
അവരുടെ നിയമങ്ങള് പിന്വലിക്കാന്
നിര്ബന്ധിതരാകും ...തീര്ച്ചയായും ...
കാരണം അവരുടെ ജോലി ഭാരം ഇരട്ടിക്കും ......
ഒന്ന് ഓര്ത്ത് നോക്കു നമ്മുക്ക്
വേണ്ടി ആരും മിണ്ടില്ല
കാരണം നമ്മുടെ കയ്യില് പണമില്ല ..
ഉള്ളതാണേല് തിരിച്ചു കിട്ടാന്
വീണ്ടും പണം കൊടുക്കേണ്ട
അവസ്ഥയും ....

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Category

Website

Address


Sannidhanam
Pathanamthitta
689713