01/06/2026
അറിവിൻ്റെ വെളിച്ചം തേടി യാത്ര തുടങ്ങാം
പുതിയ അധ്യയന വർഷത്തിലേക്ക് യാത്ര
തുടങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും
ഹൃദയം നിറഞ്ഞ
ആശംസകൾ
SDPI പത്തനംതിട്ട ജില്ലാ കമ്മിറ്റി
Official page - Social Democratic Party Of India, Pathanamthitta District Committee
01/06/2026
അറിവിൻ്റെ വെളിച്ചം തേടി യാത്ര തുടങ്ങാം
പുതിയ അധ്യയന വർഷത്തിലേക്ക് യാത്ര
തുടങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും
ഹൃദയം നിറഞ്ഞ
ആശംസകൾ
SDPI പത്തനംതിട്ട ജില്ലാ കമ്മിറ്റി
27/05/2026
വർത്തമാനകാലത്തെ വിവിധ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ഉൾക്കരുത്ത് പകർന്നു തരുന്ന ഒട്ടനവധി ചരിത്ര സത്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പരിശുദ്ധ
ഹജ്ജും ബലിപെരുന്നാളും
ഏവർക്കും
ബലി പെരുന്നാൾ
ആശംസകൾ
സലിം മൗലവി
ജില്ലാ ജനറൽ സെക്രട്ടറി
എസ്ഡിപിഐ പത്തനംതിട്ട
27/05/2026
വിവേചനങ്ങളില്ലാത്ത, ഏവർക്കും നീതി ഉറപ്പാക്കുന്ന ഒരു നല്ല നാളെക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. പരസ്പര സ്നേഹവും കാരുണ്യവും പങ്കുവെച്ച് ഈ പെരുന്നാൾ കൂടുതൽ അർത്ഥവത്താക്കാം.
ഏവർക്കും
ബലി പെരുന്നാൾ
ആശംസകൾ
എസ് മുഹമ്മദ് അനീഷ്
ജില്ലാ പ്രസിഡൻ്റ്,
എസ്ഡിപിഐ പത്തനംതിട്ട
27/05/2026
ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന റെയ്ഡ് സംശയകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും വിമർശകരെയും വിരട്ടി നിർത്താനുള്ള
ഉപകരണമായാണ് ഇഡിയെ
സംഘ പരിവാര സർക്കാർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ താൽപര്യത്തിന് കൂട്ടുനിൽക്കാത്ത രാഷ്ട്രീയപാർട്ടികളെയും സർക്കാരുകളെയും വ്യക്തികളെയും വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് രാജ്യത്ത് അരാജകത്വവും ഭീതിയും സൃഷ്ടിക്കുന്നതിനെതിരേ ജനാധിപത്യ പ്രതിഷേധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
26/05/2026
HSE, VHSE പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും
അഭിനന്ദനങ്ങൾ
എസ് മുഹമ്മദ് അനീഷ്
ജില്ലാ പ്രസിഡൻ്റ്,
എസ്ഡിപിഐ പത്തനംതിട്ട
26/05/2026
സംസ്ഥാനത്തെ പ്ലസ് ടു പ്രവേശന പ്രതിസന്ധി: താൽക്കാലിക ബാച്ചുകളല്ല, സ്ഥിരമായ പരിഹാരം വേണം- അൻസാരി ഏനാത്ത്
തിരുവനന്തപുരം: സസ്ഥാനത്ത്, പ്രത്യേകിച്ച് മലബാർ മേഖലയിലെ പ്ലസ് ടു സീറ്റ് ക്ഷാമത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിച്ച് കണ്ണിൽ പൊടിയിടുന്ന സർക്കാർ നയം തിരുത്തി സ്ഥിരമായ പരിഹാരം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. ഉപരിപഠനത്തിന് അർഹത നേടുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പ്രവേശനം നിഷേധിക്കുന്ന അവസ്ഥയാണ്. വർഷാവർഷങ്ങളിൽ താൽക്കാലിക ബാച്ചുകൾ പ്രഖ്യാപിച്ച് പ്രശ്നം താല്ക്കാലികമായി ഒതുക്കിതീർക്കുന്നതിന് പകരം, പുതിയ സ്ഥിരമായ ബാച്ചുകളും സ്കൂളുകളും അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന മലബാറിലെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ പ്ലസ് ടു പഠിക്കാൻ കഴിയാത്തത് കടുത്ത അനീതിയാണ്. തെക്കൻ ജില്ലകളിൽ ആവശ്യത്തിന് സീറ്റുകൾ ഉള്ളപ്പോൾ, മലബാറിൽ മാത്രം വിദ്യാർത്ഥികൾ സീറ്റിനായി അലയുകയാണ്. കൂടാതെ തെക്കൻ ജില്ലകളിലെ പല സ്ഥാപനങ്ങളിലും നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാർ മേഖലയിലെ കുട്ടികൾ സീറ്റിനായി നെട്ടോട്ടമോടുന്നത്. മലബാർ മേഖലയിലെ സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഓരോ വർഷവും പ്രവേശന നടപടികൾ വൈകിക്കുന്ന താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരമായ ബാച്ചുകൾ മലബാർ മേഖലയിലെ സ്കൂളുകളിൽ അനുവദിക്കണം. തെക്കൻ ജില്ലകളിലെയും വടക്കൻ ജില്ലകളിലെയും സീറ്റുകളുടെ അനുപാതത്തിലെ അസമത്വം ശാസ്ത്രീയമായ പഠനത്തിലൂടെ പരിഹരിക്കണം. കൂടാതെ പുതിയ ബാച്ചുകൾക്ക് അനുസൃതമായി സ്കൂളുകളിൽ ക്ലാസ് മുറികളും അധ്യാപക തസ്തികകളും സ്ഥിരമായി സൃഷ്ടിക്കണം.ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചിട്ടും തുടർപഠനത്തിനായി കുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
26/05/2026
+2, വി എച്ച് എസ് ഇ വിജയികൾക്ക് അഭിനന്ദനങ്ങൾ
25/05/2026
ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും:
എസ്ഡിപിഐ
ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ മെയ് 25, 26 തീയതികളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
10 ദിവസത്തിനുള്ളിൽ അഞ്ചു രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. പാചകവാതക സിലിണ്ടറിനുള്ള വില വർദ്ധിപ്പിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് ഇരുട്ടടിയായി പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടാകുന്നത്.
ഇത് ജനങ്ങളോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ്. പെട്രോൾ ഡീസൽ വിലവർധനവ് കടുത്ത ആഘാതമാണ് ജനജീവിതത്തിലു ണ്ടാക്കുന്നത്. ഗതാഗത ചെലവുകൾ വർധിക്കുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനും ഇന്ധന വിലവർധനവ് കാരണമാകും. മോദി സർക്കാരിന്റെ പ്രതിബദ്ധത ജനങ്ങളോടല്ല, കോർപ്പറേറ്റുകളോടാണ്. കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റുകളും ജനരോഷം മറികടക്കാൻ വർഗീയ അജണ്ടകൾ പുറത്തെടുക്കുകയാണെന്നും യോഗം ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീഖ്, കെ കെ അബ്ദുൽ ജബ്ബാർ, പി കെ ഉസ്മാൻ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് എന്നിവർ സംസാരിച്ചു.
25/05/2026
പെട്രോൾ,ഡീസൽ,ഗ്യാസ് വില വർധിപ്പിച്ചത് പിൻവലിക്കുക
എസ്ഡിപിഐ പ്രതിഷേധം
23/05/2026
രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറി:
ഭരണഘടനാ പദവികളുടെ വിശ്വാസ്യത തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് - കെ കെ അബ്ദുൽ ജബ്ബാർ
കേരളത്തിലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിച്ച നടപടി ജനാധിപത്യ ബോധ്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും വെല്ലുവിളിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന മനോജ് കുമാര്‍ അഗര്‍വാറിനെ മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് കേരളത്തിലും സമാന നിയമനം. എസ്ഐആറില്‍ ബിജെപിക്ക് അനുകൂലമായി ലക്ഷണക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റിയതിലുള്ള പ്രത്യുപകരമാണ് മനോജ് കുമാര്‍ അഗര്‍വാളിന്റെ നിയമനമെന്ന ആക്ഷേപമുണ്ട്. രത്തന്‍ യു ഖേല്‍ക്കര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ പതിച്ചത് വലിയ വിവാദമായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കമ്മീഷന്റെ ഔദ്യോഗിക രേഖയിലാണ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുകയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തിരിക്കുന്നത് പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. തികഞ്ഞ പക്ഷപാതിയും വംശീയ ചിന്താഗതിക്കാരനുമായ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായി നിയമിച്ചതും വലിയ ദുസ്സൂചനയാണ് നല്‍കുന്നത്. സംഘപരിവാര്‍ അനുകൂലികളും വംശീയവാദികളും മുഖ്യമന്ത്രിയുടെ ഉപദേശകരും സ്റ്റാഫുകളുമായി മാറുന്നത് ചില അന്തര്‍ധാരകള്‍ സജീവമാണെന്നതിന്റെ അപകട സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.